ഇംഗ്ലണ്ട് ടീമിലേക്ക് സാം ബില്ലിംഗ്സിനെ കണ്ണും പൂട്ടി തിരഞ്ഞെടുക്കണം – മോണ്ടി പനേസര്‍

ഇംഗ്ലണ്ടിന്റെ ടോപ് 6 ലേക്ക് സ്വാഭാവിക തിരഞ്ഞെടുപ്പ് ലഭിയ്ക്കേണ്ട താരമാണ് സാം ബില്ലിംഗ്സ് എന്ന് പറഞ്ഞ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനായി 18 ഏകദിനങ്ങളിലും 26 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഇതുവരെ ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിദ്ധമായി മാറിയിട്ടില്ല. ഇംഗ്ലണ്ടിന് വേണ്ടി അയര്‍ലണ്ടിനെതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇംഗ്ലണ്ട് മുന്‍ നിരയിലെ പല താരങ്ങള്‍ക്കും വിശ്രമം നല്‍കിയപ്പോള്‍ സാം ബില്ലിംഗ്സ് തനിക്ക് ലഭിച്ച അവസരം മുതലാക്കുകയായിരുന്നു.

ജോ ഡെന്‍ലിയുടെ പരിക്കാണ് സാം ബില്ലിംഗ്സിന് തുണയായത്. താരം ആ അവസരം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സാം ബില്ലിംഗ്സിനാണ് ഇംഗ്ലണ്ടിന്റെ ആദ്യ ആറില്‍ സ്ഥാനം ലഭിയ്ക്കേണ്ടതെന്നാണ് പനേസര്‍ വ്യക്തമാക്കിയത്. ഏകദിനത്തില്‍ താരം വളരെ അധികം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതായാണ് തനിക്ക് തോന്നുന്നതെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.

Exit mobile version