തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ – അനില്‍ കുംബ്ലെ – ആര്‍പി സിംഗ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന കാര്യത്തില്‍ പലരും പല അഭിപ്രായങ്ങള്‍ പറയുമെങ്കിലും സൗരവ് ഗാംഗുലിയും എംഎസ് ധോണിയുമാണ് ഈ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുകയെന്നതാവും ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇപ്പോള്‍ ആര്‍പി സിംഗ് തന്റെ അഭിപ്രായത്തില്‍ താന്‍ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്‍ അത് അനില്‍ കുംബ്ലെയാണെന്നാണ്. നേരത്തെ ഗൗതം ഗംഭീറും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഒരു ബൗളറുടെ മനസ്സ് മനസ്സിലാക്കുന്ന ക്യാപ്റ്റനായിരുന്നു കുംബ്ലെ എന്നാണ് ആര്‍പി സിംഗ് പറഞ്ഞത്. തന്റെ ഏഴ് ടെസ്റ്റുകളുടെ കരിയറില്‍ തനിക്ക് തോന്നിയത് ഇതാണെന്നും ആര്‍പി സിംഗ് പറഞ്ഞു. സൗരവ് ഗാംഗുലിയെക്കുറിച്ചും പ്രത്യേക പരാമര്‍ശം നടത്തിയ ആര്‍പി സിംഗ് മോശം സമയത്ത് ഗാംഗുലി താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്നും പറഞ്ഞു.

ഓരോ ക്യാപ്റ്റന്മാരും ഓരോ തരത്തിലാണെന്നും താന്‍ വളരെക്കുറച്ച് മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും കുംബ്ലെ ഒരു ബൗളറുടെ മനസ്സ് മനസ്സിലാക്കിയിരുന്നത് അദ്ദേഹവും ഒരു ബൗളര്‍ ആയതിനാലാണെന്ന് ആര്‍പി സിംഗ് പറഞ്ഞു. താന്‍ ഇന്‍-സ്വിംഗ് എറിയാമെന്ന് പറഞ്ഞാല്‍ വേണ്ട ഔട്ട് സ്വിംഗ് എറിയുവാന്‍ കുംബ്ലെ പറയുമായിരുന്നുവെന്നും ഒരു ബാറ്റ്സ്മാനായ രാഹുല്‍ ദ്രാവിഡ് അത് ചെയ്യുകയില്ലായിരുന്നുവെന്നും ആര്‍പി സിംഗ് പറഞ്ഞു. ദ്രാവിഡിന് ഒരു ബൗളറെ ബുദ്ധിമുട്ടിക്കാനെ അറിയുമായിരുന്നുള്ളുവെന്നും ആര്‍പി പറഞ്ഞു.

Exit mobile version