ആർ സി ബിക്ക് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ടോസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആർ സി ബി ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ സി എസ് കെ ക്യാപ്റ്റൻ റുതുരാജ് ആർ സി ബിയെ ആദ്യം ബാറ്റിന് അയക്കുക ആയിരുന്നു. പതിരണ ഇന്ന് സി എസ് കെ ടീമിൽ ഉണ്ട്. ആർ സി ബി ടീമിൽ ഭുവനേശ്വർ കുമാറും എത്തി.

Playing XI:

CSK: Rachin, Gaikwad, Tripathi, Hooda, Curran, Jadeja, Ashwin, Dhoni, Noor, Pathirana, Khaleel

RCB: Kohli, Salt, Padikkal, Patidar, Liam, Jitesh, David, Krunal, Bhuvaneswar, Hazlewood, Dayal

ആർ സി ബിക്ക് എതിരെ ഡൽഹി ക്യാപിറ്റൽസിന് 9 വിക്കറ്റ് വിജയം

ബംഗളൂരു, മാർച്ച് 1: വനിതാ പ്രീമിയർ ലീഗിൽ 15.3 ഓവറിൽ 148 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് വനിതകൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വനിതകളെ ഒമ്പത് വിക്കറ്റിന് തോൽപിച്ചു. ഷഫാലി വർമ (43 പന്തിൽ 80), ജെസ് ജോനാസെൻ (38 പന്തിൽ 61) എന്നിവരുടെ മികവിൽ, 27 പന്തുകൾ ശേഷിക്കെ, അനായാസ വിജയം അവർ ഉറപ്പാക്കി.

47 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയ എല്ലിസ് പെറിയുടെ മികവിൽ RCB- 147/5 എന്ന സ്കോർ ആയിരുന്നു നേടിയിരുന്നത്. ശിഖ പാണ്ഡെ (2/24), ശ്രീ ചരണി (2/28) എന്നിവർ ഡെൽഹിക്ക് ആയി നന്നായി ബൗൾ ചെയ്തു.

ഡൽഹി 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. അവർ ഇപ്പോൾ ലീഗിൽ ഒന്നാമതാണ്. 4 പോയിന്റുമായി ആർ സി ബി നാലാം സ്ഥാനത്താണ്.

ദിനേശ് കാർത്തിക് ഇനി RCB-യുടെ ബാറ്റിംഗ് കോച്ചും മെന്ററും

ദിനേശ് കാർത്തിക് ആർ സി ബിക്ക് ഒപ്പം അടുത്ത സീസണിലും ഉണ്ടാകും. എന്നാൽ കളിക്കാരൻ ആയല്ല മറിച്ച് പുതിയ രണ്ട് റോളിൽ. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും അടുത്തിടെ വിരമിച്ച ദിനേശ് കാർത്തിക്കിനെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) അവരുടെ ബാറ്റിംഗ് കോച്ചും മെൻ്ററുമായും നിയമിച്ചതായി ഇന്ന് പ്രഖ്യാപിച്ചു.

“ഞങ്ങൾ കീപ്പർ ദിനേശ് കാർത്തിക്കിനെ പുതിയ റോളിൽ RCB യിലേക്ക് സ്വാഗതം ചെയ്യുന്നു. ആർസിബി പുരുഷ ടീമിൻ്റെ ബാറ്റിംഗ് കോച്ചും മെൻ്ററും ആയി ഡികെ ഉണ്ടാകും‌” ആർ സി ബി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ സീസണിലെ ആർ സി ബിയുടെ അവസാന മത്സരത്തോടെ ആയിരുന്നു കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്‌.

RCB-യുടെ പരാജയത്തിൽ കോഹ്ലിയെ പഴിക്കേണ്ടതില്ല എന്ന് ഹെയ്ഡൻ

ഐപിഎൽ 2024 എലിമിനേറ്ററിലെ ആർസിബിയുടെ തോൽവിക്ക് വിരാട് കോഹ്ലി ഉത്തരവാദിയല്ല എന്ന് മാത്യു ഹെയ്ഡൻ. ആർസിബിയുടെ തോൽവിക്ക് ശേഷം സംസാരിച്ച ഹെയ്‌ഡൻ കോഹ്‌ലി തൻ്റെ ഹൃദയവും ആത്മാവും ടീമിനായി നൽകി എന്നും പറഞ്ഞു. RR-ന് എതിരായ മത്സരത്തിൽ RCB ഐപിഎല്ലിൽ 8000 റൺസ് പിന്നിട്ടതിനു കോഹ്ലിയെ അഭിനന്ദിക്കികയും ചെയ്തു.

“ഈ തോൽവിക്ക് കോഹ്‌ലിയുമായി യാതൊരു ബന്ധവുമില്ല. അവൻ തൻ്റെ പൂർണ്ണഹൃദയവും ആത്മാവും ടീമിനായി നൽകി. ഇന്ന് രാത്രിയത്തെ അദ്ദേഹത്തിൻ്റെ ഫീൽഡിംഗ് പ്രയത്‌നത്തെക്കുറിച്ച് ചിന്തിക്കുക, ജുറലിൻ്റെ റണ്ണൗട്ട് അത് മികച്ചതായിരുന്നു.” ഹെയ്ഡൻ പറഞ്ഞു.

“എനിക്കും വിരാട് കോഹ്‌ലിയിൽ അദ്ദേഹത്തിന്റെ അഗ്രസീവ്നസ് ഇഷ്ടമാണ്. മത്സര സമയത്തെ അദ്ദേഹത്തിന്റെ മനോഭാവം പ്രധാനമാണ്. നിങ്ങൾക്ക് അവനെപ്പോലെ ഒരു ലീഡർ ഫ്രാഞ്ചൈസിയിൽ വേണം” മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ കൂട്ടിച്ചേർത്തു.

ഗ്യാലറിയും വിധികളും RCB-ക്ക് ഒപ്പമായിരുന്നു, രാജസ്ഥാന്റേത് ഒന്നൊന്നര ജയം – ഇർഫാൻ പത്താൻ

എലിമിനേറ്ററിൽ ആർ സി ബിയെ തോൽപ്പിച്ച രാജസ്ഥാൻ റോയൽസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്നലെ വിധികളും ഗ്യാലറില്യും ആർ സി ബിക്ക് ഒപ്പമായിരുന്നു എന്നും എന്നിട്ടും രാജസ്ഥാൻ ജയിച്ചത് വലിയ കാര്യമാണെന്നും ഇർഫാൻ പറഞ്ഞു.

ആർ സി ബി ഉയർത്തിയ 173 എന്ന വിജയ ലക്ഷ്യം 19 ഓവറിലേക്ക് രാജസ്ഥാൻ റോയൽസ് മറികടന്നിരുന്നു. രാജസ്ഥാന് എതിരെ തേർഡ് അമ്പയർ തീരുമാനം വരെ വരുന്നത് ഇന്നലെ കണ്ടു. എന്നിട്ടും വലിയ സമ്മർദ്ദമില്ലാതെ ജയിക്കാൻ രാജസ്ഥാനായിരുന്നു.

അഹമ്മദാബാദ് സ്റ്റേഡിയം മുഴുവൻ ആർ സി ബിക്ക് ഒപ്പം ആയിരുന്നു. മത്സരത്തിലെ വിധികളും ആർ സി ബിക്ക് അനുകൂലമായിരുന്നു. ഈ വിജയം രാജസ്ഥാന് ഒരു ഒന്നൊന്നര വിജയമാണ്. ഇർഫാൻ ട്വിറ്ററിൽ കുറിച്ക്ഷ്ഹു

കപ്പിനായുള്ള RCB കാത്തിരിപ്പ് തുടരും, പക്ഷെ അഭിമാനകരം ഈ തിരിച്ചുവരവ്

ഇന്ന് RCB പരാജയപ്പെട്ടതോടെ അവരുടെ IPL കിരീട പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്. നീണ്ടകാലമായുള്ള ആർ സി ബിയുടെ ഒരു ഐ പി എൽ കിരീടം എന്ന കാത്തിരിപ്പ് ഇനിയും തുടരും എന്നാണ് ഇതിന്റെ അർത്ഥം. കോഹ്ലിക്കും സംഘത്തിനും ആർ സി ബിയുടെ ആരാധകർക്കും ഇത് വലിയ ക്ഷീണമാണ്. എന്നാൽ ആർ സി ബിക്ക് ഈ സീസണിലെ രണ്ടാം പകുതിയിൽ അവർ നടത്തിയ പ്രകടനത്തിൽ തീർത്തും അഭിമാനിക്കാം.

സീസണിൽ ആദ്യ 8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു മത്സരം മാത്രം ജയിച്ച് ടേബിളിന്റെ ഏറ്റവും അവസാനത്ത് ഉണ്ടായിരുന്ന ടീം. ആർ സി ബി എലിമിനേറ്റ് ആയി എന്ന് ഏവരും കരുതിയിരുന്ന സ്ഥിതി. അവിടെ നിന്നാണ് അവർ പൊരുതി പ്ലേ ഓഫ് വരെ വന്നത്.

ഏപ്രിൽ 21ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് വെറും ഒരു റൺസിന് പരാജയപ്പെട്ടപ്പോൾ എല്ലാവരും എഴുതി തള്ളിയതാണ്‌. അന്ന് അവരുടെ തുടർച്ചയായ ആറാം പരാജയമായിരുന്നു.

അതിനു ശേഷം കണ്ടത് പുതിയ ആർ സി ബിയെ ആയിരുന്നു. ഒന്നിനു പിറകെ ഒന്നായി തുടർച്ചയായി ആറ് വിജയങ്ങൾ. അതിൽ പലതും മികച്ച മാർജിനിൽ തന്നെ. ഇത് അവരുടെ റൺ റേറ്റ് ഉയർത്താൻ അവരെ സഹായിച്ചു. ആർ സി ബി ഒരു ടീമായി വളരുന്നത് ഒരോ മത്സരം കഴിയും തോറും കാണാൻ ആയി. അവർ വിജയിക്കുന്നതിനൊപ്പം അവർക്ക് അനുകൂലമായി ചുറ്റും കാര്യങ്ങൾ പോകാനും തുടങ്ങി.

അവസാനം ലീഗിലെ അവസാന പോരിൽ ചെന്നൈയെ നേരിടുമ്പോൾ അവർക്ക് വിജയിച്ചാൽ മാത്രം പോരായിരുന്നു.18 റൺസിന്റെ മാർജിനിൽ ജയിക്കണമായിരുന്നു.ആർ സി ബി അന്ന് വലിയ മാർജിനിൽ ജയിച്ചാണ് പ്ലേ ഓഫിലേക്ക് എത്തിയത്. കിരീടത്തിലേക്ക് എത്തിയില്ല എങ്കിലും ആർ സി ബി ഒരു ടീമായി എല്ലാവർക്കും ഫീൽ ചെയ്ത സീസണായിരുന്നു ഇത്. അവർക്ക് ഇതിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാൻ ആയാൽ അടുത്ത സീസണിൽ കിരീടത്തിനായി തന്നെ പോരിടുന്ന ഒരു ആർ സി ബിയെ കാണാൻ ആകും.

ഇന്ന് തീപാറും!! രാജസ്ഥാൻ റോയൽസ് vs ആർ സി ബി

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് ആർ സി ബിയെ നേരിടും. ഇന്ന് അഹമ്മദാബാദിൽ നടക്കുന്ന മത്സരം പരാജയപ്പെടുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും. വിജയിക്കുന്നവർ ക്വാളിഫയർ തോറ്റു വരുന്ന സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിടണം. രാജസ്ഥാൻ റോയൽസ് ലീഗ് ഘട്ടത്തിൽ മൂന്നാമതും ആർ സി ബി നാലാമതും ആയിരുന്നു ഫിനിഷ് ചെയ്തത്.

രാജസ്ഥാൻ റോയൽസ് കളിച്ച അവസാന നാലു മത്സരവും പരാജയപ്പെട്ട് വളരെ മോശം ഫോമിലാണ് ഉള്ളത്. ആർ സി ബി ആകട്ടെ തുടർച്ചയായ ആറ് വിജയങ്ങളുമായി മികച്ച ഫോമിലാണ്. ആർ സി ബിയുടെ ഒരു വിധം താരങ്ങൾ എല്ലാം ഫോം കണ്ടെത്തി മികച്ച ആത്മവിശ്വാസത്തിൽ ആണുള്ളത്.

രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണും റിയാൻ പരാഗും മാത്രമാണ് ഈ സീസണിൽ കുറച്ചെങ്കിലും സ്ഥിരത പുലർത്തിയത്. ഓപ്പണർ ബട്ലർ ഇന്ന് അവർക്ക് ഒപ്പം ഇല്ല‌ ജയ്സ്വാൾ ആണെങ്കിലും ഈ സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് വലിയ ഇന്നിംഗ്സ് കളിച്ചത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണാം.

RCB എലിമിനേറ്ററിൽ രാജസ്ഥാനെ തോൽപ്പിക്കും എന്ന് ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ മത്സരത്തിൽ RR-നെ RCB തോൽപ്പിക്കും എന്ന് ആകാശ് ചോപ്ര. ആർസിബി തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ചാണ് പ്ലേ ഓഫിലേക്ക് എത്തുന്നത്. കാര്യങ്ങൾ എല്ലാം അവർക്ക് അനുകൂലമായാണ് പോകുന്നത് എന്നും അതുകൊണ്ട് വിജയ സാധ്യത ആർ സി ബിക്ക് ആണെന്നും ആകാശ് ചോപ്ര പറഞ്ഞു.

“RCB vs RR – ഒരു രാജകീയ ഏറ്റുമുട്ടൽ ആയിരിക്കും. ഹൈദരാബാദ് അപകടകരമായ ടീമായതിനാൽ അവർ എലിമിനേറ്ററിൽ ഇല്ലാത്തത് ആർ സി ബിക്ക് നല്ലാതായി. എല്ലാം ഓരോന്നായി ആർസിബിക്ക് അനുകൂലമായി പോകുന്നുവെന്ന് എനിക്ക് തോന്നുന്നു. ആർസിബിക്ക് ഹൈദരാബാദിനെ തോൽപ്പിക്കാൻ കഴിയില്ല എന്നല്ല, എന്നിരുന്നാലും, രാജസ്ഥാൻ റോയൽസിനെ ആകും ആർ സി ബിയും ആഗ്രഹിക്കുന്നത്., ”ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“എലിമിനേറ്റർ കളിക്കുന്ന സന്തോഷത്തിലാണ് ആർസിബി. 11 വർഷത്തെ എലിമിനേറ്റർ ചരിത്രത്തിൽ മൂന്നാമതോ നാലാമതോ ഫിനിഷ് ചെയ്ത ടീം ഒരിക്കൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.” ചോപ്ര കൂട്ടിച്ചേർത്തു.

“മെയ് മാസത്തിൽ രാജസ്ഥാൻ ഒരു മത്സരം പോലും ജയിച്ചിട്ടില്ലെന്നതാണ് സത്യം. ആദ്യ ഒമ്പത് കളികളിൽ എട്ട് വിജയങ്ങൾ, അതിനുശേഷം ഒന്നു പോലും ജയിച്ചില്ല. അതുകൊണ്ട് ആർ സി ബി രാജസ്ഥാനെ തോൽപ്പിക്കും എന്നാണ് വിശ്വാസം” ചോപ്ര പറഞ്ഞു.

യാഷ് ദയാലാണ് പ്ലയർ ഓഫ് ദി മാച്ച് അർഹിക്കുന്നത് എന്ന് RCB ക്യാപ്റ്റൻ

ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ് യാഷ് ദയാൽ ആണ് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം അർഹിക്കുന്നത് എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്. തനിക്ക് കിട്ടിയ പുരസ്കാരം യാഷ് ദയാലിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നുൻ ഫാഫ് പറഞ്ഞു. അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കാൻ ആയി ബൗൾ ചെയ്ത യാഷ്ദയാൽ ആകെ 7 റൺസ് ആയിരുന്നു വിട്ടു കൊടുത്തത്. ധോണിയെ പുറത്താക്കുകയും ചെയ്തു.

നനഞ്ഞ പന്തിൽ ഞങ്ങളുടെ ബൗളർമാർ പന്തെറിയാൻ ഏറെ പ്രയാസപ്പെട്ടു. യാഷ് ദയാലിന് മാൻ ഓഫ് ദ മാച്ച് നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു. അവൻ ബൗൾ ചെയ്ത രീതി അവിശ്വസനീയമായിരുന്നു. തികച്ചും പുതിയ ആളാണ് അവൻ, അവൻ അഭിനന്ദനം അർഹിക്കുന്നു. ഫാഫ് പറഞ്ഞു.

പേസ് ഓഫ് ആണ് മികച്ച ഓപ്ഷൻ എന്ന് ഞങ്ങൾ കരുതി. ആദ്യ പന്തിൽ യോർക്കർ വർക്ക് ചെയ്തില്ല, പിന്നീട് അവൻ പേസിൽശ്ക്ക് മടങ്ങി, അത് അവിശ്വസനീയമാംവിധം നന്നായി ഫലിച്ചു. ഫാഫ് പറഞ്ഞു.

ചാരമായെന്ന് കരുതിയ സ്ഥലത്ത് നിന്ന് കത്തിപടർന്ന RCB!! ഇതാണ് തിരിച്ചുവരവ്!!

RCB അവരുടെ ആദ്യ കിരീടത്തിൽ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ ഒക്കെ ആരംഭിക്കേണ്ട സമയമാണ്. പക്ഷെ അവർ കിരീടം നേടുമോ ഇല്ലയോ എന്ന ചർച്ചകൾക്കും മുകളിൽ ആകണം അവരുടെ പ്ലേ ഓഫിലേക്കുള്ള യാത്രയെ കുറിച്ചുള്ള ചർച്ചകൾ. സീസണിൽ ആദ്യ 8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു മത്സരം മാത്രം ജയിച്ച് ടേബിളിന്റെ ഏറ്റവും അവസാനത്ത് ഉണ്ടായിരുന്ന ടീം. ആർ സി ബി എലിമിനേറ്റ് ആയി എന്ന് ഏവരും കരുതിയിരുന്ന സ്ഥിതി. അവിടെ നിന്നാണ് അവർ പൊരുതി വന്നിരിക്കുന്നത്. സമാനതകൾ ഇല്ലാത്ത തിരിച്ചുവരവ്.

ഏപ്രിൽ 21ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് വെറും ഒരു റൺസിന് പരാജയപ്പെട്ടപ്പോൾ എല്ലാവരും എഴുതി തള്ളിയതാണ്‌. അന്ന് അവരുടെ തുടർച്ചയായ ആറാം പരാജയമായിരുന്നു. ഇനി കളി അഭിമാനത്തിനു വേണ്ടിയാണെന്നാണ് കോഹ്ലി പോലും ആ സമയത്ത് പറഞ്ഞിരുന്നത്.

അന്ന് മുതൽ കണ്ടത് പുതിയ ആർ സി ബിയെ ആയിരുന്നു. ഒന്നിനു പിറകെ ഒന്നായി തുടർച്ചയായി ആറ് വിജയങ്ങൾ. അതിൽ പലതും മികച്ച മാർജിനിൽ തന്നെ. ഇത് അവരുടെ റൺ റേറ്റ് ഉയർത്താൻ അവരെ സഹായിച്ചു. ആർ സി ബി ഒരു ടീമായി വളരുന്നത് ഒരോ മത്സരം കഴിയും തോറും കാണാൻ ആയി. അവർ വിജയിക്കുന്നതിനൊപ്പം അവർക്ക് അനുകൂലമായി ചുറ്റും കാര്യങ്ങൾ പോകാനും തുടങ്ങി.

ഇന്ന് അവർ സ്വന്തം കാണികൾക്ക് മുന്നിൽ ചെന്നൈയെ നേരിടുമ്പോൾ അവർക്ക് വിജയിച്ചാൽ മാത്രം പോരായിരുന്നു.18 റൺസിന്റെ മാർജിനിൽ ജയിക്കണമായിരുന്നു.ആർ സി ബിയുടെ ഒരോ താരവും 100ൽ 100 കൊടുത്ത മത്സരമായിരുന്നു ഇത്. ഫാഫ് ഡു പ്ലസിസ് സാന്റ്നറെ പുറത്താക്കാൻ എടുത്ത് ആ ക്യാച്ച്, കോഹ്ലിയുടെ ശരീരഭാഷ ഇതെല്ലാം ഈ ടീമിന്റെ ടീമിനായുള്ള കളിയാണ് കാണിച്ചു തന്നത്.

അവസാനം ചെന്നൈയിനെ അവർക്ക് വേണ്ട മാർജിനിൽ തോൽപ്പിച്ച് ആർ സി ബി പ്ലേ ഓഫ് ഉറപ്പിച്ചു. നാലാം സ്ഥാനത്ത് ആർ സി ബിയുടെ പേരിനു നേരെ ക്വാളിഫെയ്ഡ് എന്ന് എഴുതി ചേർത്തു. പ്ലേ ഒഫിലേക്ക് എത്തുമ്പോൾ ആർ സി ബിയേക്കാൾ നല്ല മൊമന്റത്തിൽ ഒരു ടീമും ഇല്ല എന്നതാണ് സത്യം. കഴിഞ്ഞ മാസം വനിത പ്രീമിയർ ലീഗിലൂടെ ആർ സി ബി തങ്ങളുടെ ആദ്യ കിരീടം നേടിയിരുന്നു. ഇനി പുരുഷ ടീം കൂടെ കിരീടം എന്ന സ്വപ്നത്തിലേക്ക് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പാണ്.

നിർണായക പോരാട്ടത്തിൽ CSK ടോസ് ജയിച്ചു, RCB ബാറ്റു ചെയ്യും

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ RCB-ക്ക് എതിരെ ആദ്യം ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ക്യാപ്റ്റൻ ഋതുരാജ് ആർ സി ബിയെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ്. ആർസിബിയുടെ ഹോം ഗ്രൗണ്ട് ആയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. മഴ ഭീഷണി ഉള്ളതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റു ചെയ്യുന്നത് ആകും കൃത്യമായ കണക്കുകൂട്ടലുമായി ബാറ്റ് ചെയ്യാൻ എളുപ്പം എന്നതാകും റുതുരാജിനെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

മത്സരം ആരംഭിക്കുന്നത് അരമണിക്കൂർ മുമ്പ് ചെറിയ മഴയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ മഴയുടെ സാധ്യത ഗ്രൗണ്ടിന് മുകളിൽ കാണാനില്ല. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ടീമിൽ ഒരു മാറ്റമാണുള്ളത് മൊയിൻ അലി ഇന്ന് കളിക്കുന്നില്ല. സാന്റ്നർ ടീമിൽ ഉണ്ട്‌.

Royal Challengers Bengaluru XI: V. Kohli, F. du Plessis (c), R. Patidar, G. Maxwell, C. Green, M. Lomror, D. Karthik (wk), Y. Dayal, K. Sharma, L. Ferguson, M. Siraj.

Chennai Super Kings XI: R. Gaikwad (c), R. Ravindra, D. Mitchell, A. Rahane, R. Jadeja, MS. Dhoni (wk), S. Thakur, T. Deshpande, M. Santner, S. Singh, M. Theekshana.

CSK മാത്രമല്ല, മഴയും ഇന്ന് RCB-ക്ക് വെല്ലുവിളി

ഇന്ന് ഐ പി എല്ലിലെ നിർണാക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്‌സുമായി ഏറ്റുമുട്ടാൻ ഇരിക്കുക ആണ്. എന്നാം ഇന്നത്തെ മത്സരത്തിന് മഴ വലിയ ഭീഷണിയുണ്ട്. ഇന്ന് ബെംഗളൂരുവിൽ വെച്ചാണ് മത്സരം നടക്കുന്നത്. പ്ലേഓഫ് ഉറപ്പിക്കാൻ ഒരു നിശ്ചിത മാർജിനിൽ ജയിക്കേണ്ട ആർ സി ബിക്ക് മഴ വന്നാൽ അത് വലിയ തിരിച്ചടി ആയിരിക്കും. ഇന്ന് കളി നടന്നില്ല എങ്കിൽ പ്ലേ ഓഫിൽ ചെന്നൈ ആകും എത്തുക.

ഇന്ന് ബെംഗളൂരുവിൽ’യെല്ലോ അലേർട്ട്’ പുറപ്പെടുവിച്ചിട്ടുണ്ട്. അത്രയ്ക്ക് മഴ സാധ്യത് ഇന്ന് നഗരത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസം മേഘാവൃതമായ കാലാവസ്ഥ ആയിരുന്നു ചിന്നസാമി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഇന്ന് അത് ഇടിയോടു കൂടിയ മഴ ആകും എന്നാണ് പ്രവചനം. 20 ഓവർ മത്സരം നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വെതർ ആപ്പുകൾ നൽകുന്ന സൂചന.

അക്യുവെതർ പറയുന്നതനുസരിച്ച്, വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യത 87 ശതമാനമാണ്.

Exit mobile version