പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ആർസിബി ബൗളർ യാഷ് ദയാലിനെതിരെ കേസ് എടുത്തു

ആർസിബി ബൗളർ യാഷ് ദയാലിനെതിരെ പ്രായപൂർത്തിയാകാത്തയാളെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് കേസ് എടുത്തു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ക്രിക്കറ്റ് താരം യാഷ് ദയാൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം. ഐപിഎൽ 2025 മത്സരത്തിനായി ജയ്പൂരിൽ ആയിരിക്കുമ്പോൾ ആയിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ക്രിക്കറ്റ് കരിയറിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദയാൽ തന്നെ രണ്ടു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇരയായ പെൺകുട്ടി പറയുന്നു.


ദയാലിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. നേരത്തെ, ഗാസിയാബാദിൽ നിന്നുള്ള ഒരു സ്ത്രീ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും അലഹബാദ് ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടയുകയായിരുന്നു. എന്നിരുന്നാലും, ജയ്പൂരിൽ രജിസ്റ്റർ ചെയ്ത പുതിയ കേസ് പ്രായപൂർത്തിയാകാത്ത ഒരാളുമായി ബന്ധപ്പെട്ടതിനാൽ കൂടുതൽ ഗൗരവമുള്ളതാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ, പോക്സോ നിയമപ്രകാരം ദയാലിന് കഠിനമായ ശിക്ഷ ലഭിക്കാം.

ഈ വർഷം ആദ്യമായി ഐപിഎൽ കിരീടം നേടിയ ടീമിലെ അംഗമായിരുന്നു ഈ ആർസിബി ബൗളർ.

RCB പേസർ യാഷ് ദയാലിനെതിരെ ലൈംഗിക പീഡന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു


ലൈംഗിക പീഡനം, ചൂഷണം എന്നീ ആരോപണങ്ങളെത്തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ഫാസ്റ്റ് ബൗളർ യാഷ് ദയാലിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരം കേസെടുത്തു. അഞ്ച് വർഷത്തോളം ക്രിക്കറ്റ് താരവുമായി ബന്ധത്തിലായിരുന്നെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


പരാതിക്കാരിയുടെ മൊഴി പ്രകാരം, വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി ദയാൽ മാനസികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തു. അദ്ദേഹം തന്നെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തുകയും, തങ്ങൾ ഒരു വിവാഹബന്ധം പോലെ ദൃഢമായ ബന്ധത്തിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. എന്നാൽ, വിവാഹത്തെക്കുറിച്ച് വ്യക്തത തേടിയപ്പോൾ, ദയാൽ മോശമായി പെരുമാറുകയും ഉപദ്രവം തുടരുകയും ചെയ്തതായി അവർ പറഞ്ഞു.


ദയാൽ തന്നിൽ നിന്ന് പണം കടം വാങ്ങിയെന്നും സമാനമായ പെരുമാറ്റം മറ്റ് സ്ത്രീകളോടും കാണിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇതിന് തെളിവായി ചാറ്റ് റെക്കോർഡുകൾ, സ്ക്രീൻഷോട്ടുകൾ, വീഡിയോ കോൾ റെക്കോർഡിംഗുകൾ, ഫോട്ടോകൾ എന്നിവ അവർ സമർപ്പിച്ചിട്ടുണ്ട്.


യാഷ് ദയാലിൻ്റെ കരിയർ മാറ്റിമറിച്ചതിന് വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് പിതാവ്


2023ലെ ഐപിഎല്ലിൻ്റെ ദുരന്തസ്മരണകളിൽ നിന്ന് മകനെ കരകയറ്റുകയും കരിയറിന് പുതുജീവൻ നൽകുകയും ചെയ്തത് വിരാട് കോഹ്‌ലിയാണെന്ന് യാഷിൻ്റെ പിതാവ് ചന്ദർപാൽ ദയാൽ പറഞ്ഞു.


എംഎസ് ധോണിക്കും ശിവം ദുബെയ്ക്കുമെതിരെ ഇന്നലെ അവസാന ഓവറിൽ 15 റൺസ് പ്രതിരോധിച്ച ദയാൽ, നിർണായക നിമിഷത്തിൽ ധോണിയെ പുറത്താക്കി രണ്ട് റൺസിൻ്റെ വിജയം ആ സി ബിക്ക് ഉറപ്പാക്കി നൽകിയിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ, യാഷിൽ കോഹ്‌ലിക്കുള്ള സ്വാധീനം പിതാവ് ചന്ദർപാൽ വെളിപ്പെടുത്തി: “ആർസിബിയിൽ ചേർന്നതു മുതൽ വിരാട് അവനെ വളരെയധികം പിന്തുണച്ചു. യാഷ് യാതൊരു ടെൻഷനും ഇല്ലാതെ ഇത്ര സ്വതന്ത്രമായി കളിക്കുന്നതിന് കാരണം അവനാണ്.”


“യാഷ് ആർസിബിയിൽ ചേർന്നപ്പോൾ വിരാട് അവനെ പലപ്പോഴും തൻ്റെ റൂമിലേക്ക് വിളിക്കുമായിരുന്നു – ചിലപ്പോൾ അവൻ യാഷിൻ്റെ റൂമിലേക്ക് പോകുമായിരുന്നു,” ചന്ദർപാൽ പറഞ്ഞു.

“‘തൂഫാൻ മചാ ദേ. മെയിൻ ഹൂം തേരെ സാഥ്. ചിന്താ മത് കർണ. മെഹനത് കർണ മത് ഛോഡ്‌നാ. ഗൽത്തിയാൻ കർണ, പർ സീഖ്‌നാ ഔർ ആഗേ ബഢ്‌നാ’ (ഒരു കൊടുങ്കാറ്റ് ആയി തുടരൂ. ഞാൻ നിൻ്റെ കൂടെയുണ്ട്. വിഷമിക്കേണ്ട. കഠിനാധ്വാനം ചെയ്യുന്നത് ഒരിക്കലും നിർത്തരുത്. തെറ്റുകൾ വരുത്തുക, പക്ഷേ അവയിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകുക).” കോഹ്ലിയുടെ വാക്കുകൾ
ദയാലിൻ്റെ പിതാവ് പറഞ്ഞു.

യാഷ് ദയാലാണ് പ്ലയർ ഓഫ് ദി മാച്ച് അർഹിക്കുന്നത് എന്ന് RCB ക്യാപ്റ്റൻ

ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ് യാഷ് ദയാൽ ആണ് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം അർഹിക്കുന്നത് എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്. തനിക്ക് കിട്ടിയ പുരസ്കാരം യാഷ് ദയാലിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നുൻ ഫാഫ് പറഞ്ഞു. അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കാൻ ആയി ബൗൾ ചെയ്ത യാഷ്ദയാൽ ആകെ 7 റൺസ് ആയിരുന്നു വിട്ടു കൊടുത്തത്. ധോണിയെ പുറത്താക്കുകയും ചെയ്തു.

നനഞ്ഞ പന്തിൽ ഞങ്ങളുടെ ബൗളർമാർ പന്തെറിയാൻ ഏറെ പ്രയാസപ്പെട്ടു. യാഷ് ദയാലിന് മാൻ ഓഫ് ദ മാച്ച് നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു. അവൻ ബൗൾ ചെയ്ത രീതി അവിശ്വസനീയമായിരുന്നു. തികച്ചും പുതിയ ആളാണ് അവൻ, അവൻ അഭിനന്ദനം അർഹിക്കുന്നു. ഫാഫ് പറഞ്ഞു.

പേസ് ഓഫ് ആണ് മികച്ച ഓപ്ഷൻ എന്ന് ഞങ്ങൾ കരുതി. ആദ്യ പന്തിൽ യോർക്കർ വർക്ക് ചെയ്തില്ല, പിന്നീട് അവൻ പേസിൽശ്ക്ക് മടങ്ങി, അത് അവിശ്വസനീയമാംവിധം നന്നായി ഫലിച്ചു. ഫാഫ് പറഞ്ഞു.

5 സിക്സുകളെല്ലാം പഴങ്കഥ, യഷ് ദയാലിന് വേണ്ടി 5 കോടി എറിഞ്ഞ് ആര്‍സിബി

ഐപിഎലില്‍ അവസാന ഓവറിൽ അഞ്ച് സിക്സ് വഴങ്ങിയ യഷ് ദയാലിനെ ഏവര്‍ക്കും ഓര്‍മ്മയുണ്ടാവും. ഐപിഎലില്‍ താരം ഇപ്പോള്‍ അഞ്ച് കോടിയ്ക്കാണ് ലേലത്തിൽ പോയത്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള താരത്തിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടിയത്.

ഗുജറാത്താണ് താരത്തിനായി ആദ്യമെത്തിയതെങ്കിലും പിന്നീട് ആര്‍സിബിയും രംഗത്തെത്തി. ഒടുവിൽ താരത്തിന്റെ മുന്‍ ഫ്രാഞ്ചൈസിയെ മറികടന്ന് ആര്‍സിബി യഷ് ദയാലിനെ സ്വന്തമാക്കി.

മതവിദ്വേഷം പരത്തുന്ന ചിത്രം പങ്കുവെച്ച് യാഷ് ദയാൽ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് വിശദീകരണം

ഗുജറാത്ത് ടൈറ്റൻസ് പേസർ യാഷ് ദയാൽ ഒരിക്കൽ കൂടെ വിവാദ നായകൻ ആയിരിക്കുകയാണ്. അദ്ദേഹം ഇന്ന് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി മതവിദ്വേഷം പരത്തുന്ന പോസ്റ്റ് പങ്കുവെച്ചു. ഇന്ന് പോസ്റ്റ് പങ്കുവെച്ചതിനു ശേഷം സംഗതി വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. അതിനു ശേഷം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി താരം രംഗത്ത് എത്തി.

പോസ്റ്റ് പിന്നീട് പിൻവലിക്കുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. തന്റെ അക്കൗണ്ട് മറ്റാരോ ആക്‌സസ് ചെയ്‌തു എന്ന് അദ്ദേഹം പറഞ്ഞു. “പ്രിയപ്പെട്ടവരേ, ഇന്ന് എന്റെ ഇൻസ്റ്റാ ഹാൻഡിൽ ഇന്ന് രണ്ട് സ്റ്റോറികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്- ഇവ രണ്ടും ഞാൻ ചെയ്തതല്ല. എന്റെ അക്കൗണ്ട് മറ്റാരോ ആക്‌സസ് ചെയ്‌ത് പോസ്റ്റിംഗിനായി ഉപയോഗിക്കുന്നുവെന്ന് കരുതുന്നതിനാൽ ഞാൻ ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടുണ്ട്. എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഞാൻ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുന്നു, ഇന്ന് പങ്കിട്ട ചിത്രം എന്റെ യഥാർത്ഥ വിശ്വാസങ്ങൾക്ക് ഒപ്പം ഉള്ളതല്ല. നന്ദി, യാഷ് ദയാൽ,” ക്രിക്കറ്റ് താരം വ്യക്തമാക്കി.

നേരത്തെ ഐ പി എല്ലിൽ കൊൽക്കത്തക്ക് എതിരെ അവസാന അഞ്ചു പന്തിൽ അഞ്ച് സിക്സുകൾ വഴങ്ങിയ യാഷ് ദയാലിന് ഓർമ്മിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഐ പി എൽ ആയിരുന്നില്ല കഴിഞ്ഞു പോയത്.

യാഷ് ദയാലിന് സുഖമില്ല, കൊൽക്കത്തക്ക് എതിരായ മത്സര ശേഷം 6-7 കിലോ തൂക്കം കുറഞ്ഞെന്ന് ഹാർദ്ദിക്

ഗുജറാത്ത് ടൈറ്റൻസ് ബൗളർ യാഷ് ദയാലിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണ് എന്ന് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിനു ശേഷം അസുഖം ബാധിച്ചതിനാലാണ് താരം പിന്നെ കളിക്കാതിരുന്നത് എന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ റിങ്കു സിങ് യാഷ് ദയാലിനെ അവസാന അഞ്ചു പന്തിൽ അഞ്ചു സിക്സ് അടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയിപ്പിച്ചിരുന്നു‌.

“അദ്ദേഹം ഇനി ഈ സീസണിൽ കളിക്കുമോ എന്ന് പറയാം തനിക്ക് ആവില്ല. ആ മത്സരത്തിന് ശേഷം അസുഖം ബാധിച്ച് യാഷ് ദയാലിന് 7-8 കിലോ കുറഞ്ഞു. ആ കാലയളവിൽ ക്യാമ്പ വൈറൽ അണുബാധയുടെ വ്യാപനമുണ്ടായിരുന്നു, അതിന് ഒപ്പം അദ്ദേഹം നേരിട്ട സമ്മർദ്ദവും അവന് വിനയായി.” ഹാർദ്ദിക് പറഞ്ഞു.

അദ്ദേഹത്തിന്റെ അവസ്ഥ നിലവിൽ കളിക്കാൻ ആവുന്ന നിലയിൽ അല്ല. കളിക്കളത്തിൽ അദ്ദേഹത്തെ ഇനിയും കാണുന്നതിന് ഒരുപാട് സമയമെടുക്കും,” പാണ്ഡ്യ അഭിപ്രായപ്പെട്ടു.

യാഷ് ദയാലിന് പിന്തുണയുമായി കെ കെ ആർ

ഇന്നലെ റിങ്കു സിംഗ് അവസാന പന്തിൽ 5 സിക്സ് അടിച്ചു കളി വിജയിച്ചപ്പോൾ ഏറെ വേദനിക്കേണ്ടി വന്നത് ഗുജറാത്തിന്റെ ബൗളർ യാഷ് ദയാൽ ആയിരുന്നു. താരം അഞ്ച് സിക്സു വാങ്ങി വേദനയോടെ ഇരിക്കുകയായിരുന്നു. റിങ്കു സിംഗിന്റെ ഇന്നിംഗ്സ് ആഘോഷിച്ച കെ കെ ആർ യാഷ് ദയാലിനെ മറന്നില്ല. താരത്തിനു പിന്തുണയുമായി സാമൂഹിക മാധ്യമങ്ങളിൽ കെ കെ ആർ പോസ്റ്റുകൾ പങ്കുവെച്ചു.

തോൽവിയുടെ തല ഉയർത്തി നിൽക്കണം എന്നും ഇത്തരം കാര്യങ്ങൾ ലോകത്തെ മികച്ച ബൗളർമാർക്ക് അടക്കം സംഭവിക്കുന്നത് ആണെന്നും കെ കെ ആർ പറഞ്ഞു.

“ചിൻ അപ്പ്,. ഒരു പ്രയാസകരമായ ദിവസം മാത്രമാണിത്, ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാർക്ക് ഇത് സംഭവിക്കുന്നു. നിങ്ങളൊരു ചാമ്പ്യനാണ്,നിങ്ങൾ ശക്തമായി തിരിച്ചുവരും.” കെ കെ ആർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഡല്‍ഹിയെ ചുരുട്ടിക്കെട്ടി യുപി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടിയ ശേഷം ഡല്‍ഹിയെ 48.1 ഓവറില്‍ 234 റണ്‍സിന് പിടിച്ചുകെട്ടിയാണ് വിജയം സ്വന്തമാക്കിയത്. 46 റണ്‍സിന്റെ വിജയം ആണ് യുപി ഇന്ന് നേടിയത്.

ലളിത് യാദവ്(61), അനുജ് റാവത്ത്(47), ഹിമ്മത് സിംഗ്(39), നിതീഷ് റാണ(21) എന്നിവരാണ് ഡല്‍ഹിയ്ക്കായി റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍മാരെ യഷ് ദയാല്‍ പുറത്താക്കിയപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഡല്‍ഹിയ്ക്ക് കരകയറാനായില്ല.

യഷ് ദയാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അക്വിബ് ഖാനും അക്ഷ് ദീപ് നാഥും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version