Picsart 24 05 20 00 06 22 878

ഇന്ന് തീപാറും!! രാജസ്ഥാൻ റോയൽസ് vs ആർ സി ബി

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് ആർ സി ബിയെ നേരിടും. ഇന്ന് അഹമ്മദാബാദിൽ നടക്കുന്ന മത്സരം പരാജയപ്പെടുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും. വിജയിക്കുന്നവർ ക്വാളിഫയർ തോറ്റു വരുന്ന സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിടണം. രാജസ്ഥാൻ റോയൽസ് ലീഗ് ഘട്ടത്തിൽ മൂന്നാമതും ആർ സി ബി നാലാമതും ആയിരുന്നു ഫിനിഷ് ചെയ്തത്.

രാജസ്ഥാൻ റോയൽസ് കളിച്ച അവസാന നാലു മത്സരവും പരാജയപ്പെട്ട് വളരെ മോശം ഫോമിലാണ് ഉള്ളത്. ആർ സി ബി ആകട്ടെ തുടർച്ചയായ ആറ് വിജയങ്ങളുമായി മികച്ച ഫോമിലാണ്. ആർ സി ബിയുടെ ഒരു വിധം താരങ്ങൾ എല്ലാം ഫോം കണ്ടെത്തി മികച്ച ആത്മവിശ്വാസത്തിൽ ആണുള്ളത്.

രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണും റിയാൻ പരാഗും മാത്രമാണ് ഈ സീസണിൽ കുറച്ചെങ്കിലും സ്ഥിരത പുലർത്തിയത്. ഓപ്പണർ ബട്ലർ ഇന്ന് അവർക്ക് ഒപ്പം ഇല്ല‌ ജയ്സ്വാൾ ആണെങ്കിലും ഈ സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് വലിയ ഇന്നിംഗ്സ് കളിച്ചത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണാം.

Exit mobile version