ഫിനിഷര്‍ റോളിന് തയ്യാറെടുക്കണമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു – മഹിപാൽ ലോംറോര്‍

പഞ്ചാബിന്റെ കൈപിടിയിൽ നിന്ന് മത്സരം ആര്‍സിബി തട്ടിയെടുക്കുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തത് മഹിപാൽ ലോംറോര്‍ ആയിരുന്നു. ഇംപാക്ട് പ്ലേയര്‍ ആയി രംഗത്തെത്തിയ താരം 8 പന്തിൽ നിന്ന് പുറത്താകാതെ 18 റൺസ് നേടി നിന്നപ്പോള്‍ ഈ കൂട്ടുകെട്ട് 18 പന്തിൽ 48 റൺസാണ് നേടിയത്.

ടീം മാനേജ്മെന്റ് തന്നോട് ഫിനിഷറുടെ റോളിൽ കളിക്കുവാന്‍ തയ്യാറാകണമെന്നാണ് പറഞ്ഞതെന്നും തന്റെ ദൗത്യം എന്തായിരുന്നുവെന്ന് ഏറെ വ്യക്തതയുണ്ടായിരുന്നുവെന്നും മഹിപാൽ വ്യക്തമാക്കി. 17ാം ഓവറിൽ ആര്‍സിബി 130/6 എന്ന നിലയില്‍ നിൽക്കുമ്പോള്‍ ക്രീസിലെത്തിയ താരം ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് തുടങ്ങിയത്.

അടുത്ത ഓവറിൽ അര്‍ഷ്ദീപിനെ സിക്സര്‍ പറത്തിയ താരം ആണ് ആദ്യം ആക്രമിച്ച് തുടങ്ങിയത്. പിന്നീട് ദിനേശ് കാര്‍ത്തിക്കും രംഗത്തെത്തിയപ്പോള്‍ വിജയം ആര്‍സിബിയ്ക്ക് ഒപ്പമായി.

തനിക്ക് ഇപ്പോഴും ടി20 കളിക്കാൻ കഴിവുണ്ട്, കളി പ്രൊമോട്ട് ചെയ്യാൻ ആണ് താൻ ടീമിൽ എന്ന ചർച്ചകളെ പരിഹസിച്ച് കോഹ്ലി

വിരാട് കോഹ്ലി ടി20 ലോകകപ്പ് കളിക്കണോ എന്ന ചർച്ചയിൽ ഇന്ന് കോഹ്ലി തന്നെ പ്രതികരിച്ചു. അമേരിക്കയ ക്രിക്കറ്റ് വളരാൻ കോഹ്ലി വേണം എന്ന് ചർച്ചകൾ ഉണ്ടായിരുന്നു. ഈ ചർച്ചകളെ കോഹ്ലി പരിഹസിച്ചു.

ടി20 ക്രിക്കറ്റിൻ്റെ കാര്യത്തിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗെയിം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എൻ്റെ പേര് ഇപ്പോൾ ചേർത്തിരിക്കുന്നതെന്ന് എനിക്കറിയാം‌ പക്ഷെ എനിക്ക് തോന്നുന്നു എനിക്ക് ഇപ്പോഴും ടി20 കളിക്കാൻ കഴിവുണ്ട് എന്ന്‌. കോഹ്ലി പറഞ്ഞു ‌

ഇന്ന് കോഹ്ലി 49 പന്തിൽ നിന്ന് 77 റൺസ് എടുത്തിരുന്നു‌. കളിയിലെ പ്ലയർ ഓഫ് ദി മാച്ച് ആയി കോഹ്ലിയെ തിരഞ്ഞെടുത്തു.

എനിക്ക് കളിയിൽ വിജയം വരെ നിന്ന് ചെയ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നതിൽ നിരാശ ഉണ്ട് എന്നും കോഹ്ലി പറഞ്ഞു.

പഞ്ചാബിനെതിരെ RCB-ക്ക് ടോസ്

ആർ സി ബിയും പഞ്ചാബ് കിങ്സും തമ്മിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആർ സി ബിക്ക് ടോസ്. ടോസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് ആദ്യം ബൗക്ക് ചെയ്യാൻ തീരുമാനിച്ചു. ടോസ് കിട്ടിയിരുന്നെങ്കിൽ ഞങ്ങളും ആദ്യം ബൗൾ ചെയ്തേനെ എന്ന് പഞ്ചാബ് ക്യാപ്റ്റൻ ധവാൻ പറഞ്ഞു‌‌. പഞ്ചാബ് ഇന്ന് അവരുടെ രണ്ടാം വിജയമാകും ലക്ഷ്യമിടുന്നത്‌. ആർ സി ബി സീസണിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.

#RCB (Starting XI): Faf du Plessis (c) 🇿🇦, Virat Kohli, Rajat Patidar, Glenn Maxwell 🇦🇺, Cameron Green 🇦🇺, Dinesh Karthik, Anuj Rawat (wk), Alzarri Joseph 🇦🇬, Mayank Dagar, Mohammed Siraj, Yash Dayal

Punjab Kings XI: S. Dhawan (c), J. Bairstow, J. Sharma (wk), L. Livingstone, S. Curran, S. Singh, K. Rabada, R. Chahar, H. Brar, H. Patel, A. Singh bit.ly/TATAIPL-2024-06 #TATAIPL #IPL2024 #RCBvPBKS

മധ്യ ഓവറുകളിൽ ചെന്നൈയുടെ സ്പിന്നര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മിടുക്കര്‍ – ഫാഫ് ഡു പ്ലെസി

ആദ്യ ഓവറുകളിലെ മികവിന് ശേഷം റൺ റേറ്റ് കുറയുന്നത് എപ്പോള്‍ കളിച്ചാലും സംഭവിക്കുന്നതാണെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്പിന്നര്‍മാരെ ഉപയോഗിച്ച് റണ്ണൊഴുക്ക് തടയുവാന്‍ മിടുക്കന്മാരാണെന്നും അത് തന്നെ ഇത്തവണയും സംഭവിച്ചുവെന്ന് പറഞ്ഞ് ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസി.

ചെന്നൈയോടേറ്റ തോൽവിയ്ക്ക് ശേഷമുള്ള താരത്തിന്റെ പ്രതികരണത്തിൽ 15-20 റൺസ് കുറവാണ് തന്റെ ടീം നേടിയതെന്നും ഫാഫ് പറഞ്ഞു. ഈ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദിനേശ് കാര്‍ത്തിക്കും അനുജ് റാവത്തും മികച്ച പ്രകടനമാണ് നടത്തിയതെന്നും ഫാഫ് കൂട്ടിചേര്‍ത്തു.

ടോസ് നേടി ആര്‍സിബി, ബാറ്റിംഗ് തിരഞ്ഞെടുത്തു

ചെന്നൈ സൂപ്പര്‍ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഐപിഎല്‍ 2024ലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസി. ടോസ് ലഭിച്ച ആര്‍സിബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയ്ക്കായി മിസ്റ്ററി സ്പിന്നര്‍ സമീര്‍ റിസ്വി തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

എംഎസ് ധോണിയിൽ നിന്ന് ക്യാപ്റ്റന്‍സി ദൗത്യം റുതുരാജിലേക്ക് എത്തുന്നു എന്നതാണ് ചെന്നൈയിലെ വലിയ മാറ്റമെങ്കിൽ തങ്ങളുടെ പേരിൽ മാറ്റം വരുത്തിയാണ് ആര്‍സിബി എത്തുന്നത്. ബാംഗ്ലൂര്‍ എന്നതിനെ ബെംഗളൂരു എന്നാക്കി ആര്‍സിബി എത്തുമ്പോള്‍ വനിത ടീം നേടിയ വിജയം പുരുഷ ടീമിന് പ്രചോദനം ആവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad(c), Rachin Ravindra, Ajinkya Rahane, Daryl Mitchell, Ravindra Jadeja, Sameer Rizvi, MS Dhoni(w), Deepak Chahar, Maheesh Theekshana, Mustafizur Rahman, Tushar Deshpande

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: Faf du Plessis(c), Virat Kohli, Rajat Patidar, Glenn Maxwell, Cameron Green, Dinesh Karthik(w), Anuj Rawat, Karn Sharma, Alzarri Joseph, Mayank Dagar, Mohammed Siraj

കിംഗ് എന്ന് വിളിക്കരുത് എന്ന് വിരാട് കോഹ്ലി

കിംഗ് കോഹ്ലി എന്ന് വിളിക്കുന്നത് നിർത്തണം എന്ന് ആരാധകരോട് ആവശ്യപ്പെട്ട് വിരാട് കോഹ്ലി. ഇന്നലെ ആർ സി ബി അൺബോക്സ് ഇവന്റിനിടയിൽ ആണ് തന്നെ കിംഗ് എന്ന് വിളിക്കരുത് എന്ന് കോഹ്ലി പറഞ്ഞത്. വിരാട് എന്ന് മാത്രം എന്നെ വിളിച്ചാൽ മതി എന്നും കോഹ്ലി പറഞ്ഞു.

“നിങ്ങൾ എന്നെ ആ കിംഗ് എന്ന വാക്ക് വിളിക്കുന്നത് നിർത്തണം, ദയവായി എന്നെ വിരാട് എന്ന് വിളിക്കുക, എന്നെ കിംഗ് ദ്ന്ന ആ വാക്ക് വിളിക്കരുത്.” കോഹ്ലി ആരാധകരോട് പറഞ്ഞു.

“ഞാൻ ഫാഫ് ഡു പ്ലെസിസിനോട് പറയുകയായിരുന്നു, നിങ്ങൾ എന്നെ ആ വാക്ക് വിളിക്കുമ്പോൾ എല്ലാ വർഷവും എനിക്ക് ലജ്ജ തോന്നുന്നു. അതിനാൽ എന്നെ വിരാട് എന്ന് വിളിച്ചാൽ മതി, ഇനി മുതൽ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് നാണക്കേടാണ്,” കോഹ്ലി പറഞ്ഞു.

RCB-ക്ക് പുതിയ പേരും ലോഗോയും ജേഴ്സിയും

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ആയ RCB റീബ്രാൻഡ് ചെയ്തു. അവർ പുതിയ പേരും ലോഗോയും ജേഴ്സിയും ഇന്ന് പുറത്തിറക്കി.
RCB അൺബോക്‌സ് ഇവൻ്റിനിടയിൽ ആണ് പുതിയ പേര് പ്രഖ്യാപിച്ചത്‌. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നതിൽ നിന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നതിലേക്ക് ആർ സി ബി പേരു മാറ്റി. ഒപ്പം പുതിയ ജേഴ്സിയും ലോഗോയും താരങ്ങൾ പ്രകാശനം ചെയ്തു.

2014-ൽ ആയിരുന്നു ബാംഗ്ലൂർ നഗരത്തിൻ്റെ പേര് ബെംഗളൂരു എന്ന് ഔദ്യോഗിക പുനർനാമകരണം ചെയ്തത്.

ഐപിഎൽ 2024 സീസണിനായുള്ള അവരുടെ പുതിയ ജേഴ്‌സി ചുവപ്പും നീലയും നിറത്തിൽ ആണ്. വിരാട് കോഹ്ലി, പുരുഷ ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, വനിതാ ടീം ക്യാപ്റ്റൻ സ്മൃതി മന്ദാന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version