മലയാളി താരം ലിയോൺ അഗസ്റ്റിൻ ബെംഗളൂരു എഫ് സി വിടുന്നു

മലയാളിയായ ലിയോൺ അഗസ്റ്റിന് ബെംഗളൂരു എഫ് സി വിടും. താരം ഇനി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയിലേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി താരത്തെ രണ്ട് വർഷത്തെ കരാറിൽ ആകും സ്വന്തമാക്കുന്നത്. 23കാരനായ താരം ബെംഗളൂരു എഫ് സിയിൽ അവസാന രണ്ടു സീസണുകളിലായി സ്ക്വാഡിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 5 ഐ എസ് എൽ മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ഇതുവരെ 19 ഐ എസ് എൽ മത്സരങ്ങൾ താരം മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിയിൽ മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരമാണ്‌. 2016 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ലിയോൺ ഉണ്ട്.

ഐ ലീഗ് ചാമ്പ്യന്മാരെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് തുടങ്ങി

ഹീറോ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ദിമിത്രോസും നിശു കുമാറും രാഹുലും ആണ് ബ്ലാസ്റ്റേഴ്സിനായി ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഗോളുകൾ നേടിയത്.

കളിയുടെ 40ആം മിനുട്ടിൽ സൗരവിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടിയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. ഗോൾ എടുത്ത ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ദിമി അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിച്ചു‌. ദിമിയുടെ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിനായുള്ള പതിനൊന്നാം ഗോളായിരുന്നു ഇത്‌. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നു.

54ആം മിനുട്ടിൽ നിശു കുമാറിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ഈ ഗോളിന് ശേഷം ബ്ലാസ്റ്റേഴ്സ് ദിമിയെ പിൻവലിച്ചു. 73ആം മിനുട്ടിൽ കൃഷ്ണയിലൂടെ പഞ്ചാബ് എഫ് സി ഒരു ഗോൾ മടക്കിയത് കേരള ബ്ലാസ്റ്റേഴ്സിനു മേൽ സമ്മർദ്ദം ഉയർത്തി. എങ്കിലും ബ്ലാസ്റ്റേഴ്സിന് വിജയം ഉറപ്പിക്കാ‌ൻ ആയി. കളിയുടെ അവസാന നിമിഷം രാഹുൽ നേടിയ ഗോൾ വിജയം പൂർത്തിയാക്കി. ഇനി അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ശ്രീനിധി ഡെക്കാനെ നേരിടും.

ചരിത്രം കുറിച്ച് പഞ്ചാബ് എഫ് സി, ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടുന്ന ആദ്യ ടീം

റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി ചരിത്രം കുറിച്ചു. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടുന്ന ആദ്യ ടീമായി പഞ്ചാബ് എഫ് സി മാറി. ഇന്ന് അവർ രാജസ്ഥാൻ യുണൈറ്റഡിൻവ് തോൽപ്പിച്ചതോടെ അവർ ഐ ലീഗ് കിരീടം ഉറപ്പിച്ചു. ഇതോടെയാണ് പ്രൊമോഷനും ഉറപ്പായത്. ഈ സീസൺ മുതൽ ഐ ലീഗ് ചാമ്പ്യന്മർക്ക് പ്രൊമോഷൻ ലഭിക്കും എന്ന് എ ഐ എഫ് എഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്ന് രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പഞ്ചാബ് തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ 16ആം മിനുട്ടിൽ ചെഞ്ചോയും 41ആം മിനുട്ടിൽ ലൂകയും ആണ് പഞ്ചാബിനായി ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ഹുവാൻ മേരയും ഹിമിങ്തങ്മാവുയയും കൂടെ ഗോൾ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ പഞ്ചാബിന് 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റ് ആയി. രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് ഇനി ബാക്കിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചാലും 47 പോയിന്റ് മാത്രമെ ആകു. ഇതോടെയാണ് കിരീടം ഉറപ്പായത്. മിനേർവ പഞ്ചാബ് റണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സി ആയി മാറിയതിനു ശേഷമുള്ള ആദ്യ ഐ ലീഗ് കിരീടമാണിത്. മലയാളി താരം മൊഹമ്മദ് സലാ പഞ്ചാബ് എഫ് സി ടീമിൽ ഉണ്ട്.

ഇഞ്ചുറി ടൈം ഗോളിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ പിടിച്ചു കെട്ടി സുദേവ ഡെൽഹി

ഐ ലീഗിൽ നിർണായ മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ സമനിലയിൽ തളച്ച് സുദേവ ഡൽഹി. സുദേവയുടെ തട്ടകത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുനകയായിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്ത് ശ്രീനിധി ഡെക്കാനും റൗണ്ട്ഗ്ലാസും പോയിന്റ് നിലയിൽ തുല്യത പാലിക്കുകയാണ്. ഗോൾ വ്യത്യാസത്തിൽ ശ്രീനിധിയാണ് മുൻപിൽ. സുദേവ ഡൽഹി അവസാന സ്ഥാനത്ത് തുടരുകയാണ്. അവരുടെ സീസണിലെ മൂന്നാമത്തെ മാത്രം സമനില ആയിരുന്നു ഇന്ന്.

പ്രതീക്ഷിച്ച പോലെ തന്നെ എതിർ തട്ടകത്തിൽ പഞ്ചാബിന്റെ അഴിഞ്ഞാട്ടം ആയിരുന്നു തുടക്കം മുതൽ. പന്ത്രണ്ടാം മിനിറ്റിൽ ഇഗ്യാടോവിച്ചിന്റെ ഹെഡർ ശ്രമം സുദേവ കീപ്പർ പ്രിയാന്ത് തടുത്തിട്ടതിൽ ലുക മെയ്ക്കൻ ഷോട്ട് ഉതിർത്തെങ്കിലും അവിശ്വാസനീയമാം വിധം പോസ്റ്റിൽ ഇടിച്ചു പുറത്തു പോയി. എങ്കിലും പിന്നീട് ആദ്യ പകുതിയിൽ പഞ്ചാബിനെ പിടിച്ചു നിർത്താൻ സുദേവക്കായി. നീണ്ട കാത്തിരിപ്പിന് ശേഷം എഴുപത്തിയോൻപതാം മിനിറ്റിൽ ലൂക്ക മെയ്ക്കൻ തന്നെ പഞ്ചാബിന്റെ രക്ഷയ്ക്കെത്തി. ചെഞ്ചോയുടെ പാസിലാണ് താരം ഗോൾ കണ്ടെത്തിയത്. ഇതോടെ മത്സരം അവർ കൈക്കലാക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ വഴങ്ങിയ കോർണർ പാഞ്ചാബിന് തിരിച്ചടി ആയി. ശുഭോയുടെ കോർണർ ക്ലിയർ ചെയ്യുന്നതിൽ സന്ദർശകർക്ക് പിഴച്ചപ്പോൾ അവസരം കാത്തിരുന്ന സുജിത് സന്ധു നിർണായക ഗോൾ നേടുകയായിരുന്നു. ഇതോടെ കിരീട കുതിപ്പിൽ റൗണ്ട്ഗ്ലാസിന് കരുത്താകേണ്ട നിർണായകമായ രണ്ടു പോയിന്റുകൾ നഷ്ടപ്പെടുത്താൻ സുദേവക്കായി.

പഞ്ചാബ് എഫ് സിയെയും തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ഇനി കളി ഐ എസ് എല്ലിൽ

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിനായുള്ള ഒരുക്കം ഗംഭീരം ആക്കുകയാണ്. അവർ ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇന്നത്തെ മത്സരത്തിന് ആരാധകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

വിദേശ താരങ്ങൾ ആയ അഡ്രിയാൻ ലൂണയും ഇവാൻ കലിയുഷ്നിയുംആണ് ഗോൾ നേടിയത് എന്നാണ് വിവരങ്ങൾ.

L

ഐ എസ് എൽ തുടങ്ങാൻ ഇനി ഒരാഴ്ച മാത്രമെ ഉള്ളൂ എന്നത് കൊണ്ട് ഇത് കഴിഞ്ഞു ഒരു സൗഹൃദ മത്സരം കളിക്കാനുള്ള സാധ്യത കുറവാണ്. കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഇന്നത്തേത് അടക്കം അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ചും ടീം വിജയിക്കുകയും ചെയ്തു.
ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം.

കേരള ബ്ലാസ്റ്റേഴ്സ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയുമായി സൗഹൃദ മത്സരം നാളെ കലൂരിൽ

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ നാളെ ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ നേരിടും. നാളെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം നടക്കുക. ഇതുവരെ ഉള്ള സൗഹൃദ മത്സരങ്ങൾ എല്ലാം പനമ്പിള്ളി നഗറിൽ വെച്ചായിരുന്നു നടന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ആരാധകർക്ക് പ്രവേശം ഉണ്ടായിരിക്കില്ല.

ഐ എസ് എൽ തുടങ്ങാൻ എട്ട് ദിവസം മാത്രമെ ഉള്ളൂ എന്നത് കൊണ്ട് ഇത് കഴിഞ്ഞു ഒരു സൗഹൃദ മത്സരം കളിക്കാനുള്ള സാധ്യത കുറവാണ്. കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഇതുവരെ നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലും ടീം വിജയിക്കുകയും ചെയ്തു.
ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം.

പ്രീസീസൺ; ജംഷദ്പൂരിനെ പഞ്ചാബ് എഫ് സി തോല്പ്പിച്ചു

ഐ എസ് എല്ലിനായി ഒരുങ്ങുന്ന ജംഷദ്പൂർ എഫ് സിക്ക് ഒരു പരാജയം. ഇന്ന് പ്രീസീസണിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ നേരിട്ട ജംഷദ്പൂർ എതിരില്ലാത്ത രണ്ട് ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. രണ്ടാം പകുതിയിൽ ആണ് രണ്ടു ഗോളുകളും പിറന്നത്. 60ആം മിനുട്ടിൽ റൊണാൾഡോ ഒലിവേരയിലൂടെ ആയിരുന്നു പഞ്ചാബിന്റെ ആദ്യ ഗോൾ. ഇതിനു ശേഷം 90ആം മിനുട്ടിൽ ഡാനിയൽ ലാലിപുയിയ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

റൗണ്ട് ഗ്ലാസ് പഞ്ചാബ് സെപ്റ്റംബർ 30ന് കേരള ബ്ലാസ്റ്റേഴ്സുമായി ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയുമായി സൗഹൃദ മത്സരം കളിക്കും

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഒരു സൗഹൃദ മത്സരം കൂടെ കളിക്കും എന്ന് ഉറപ്പ് ആയി. ഈ മാസം അവസാനം ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. സെപ്റ്റംബർ 30നാകും മത്സരം. കളി കൊച്ചിയിൽ വെച്ചാകും നടക്കുക. ഐ എസ് എൽ തുടങ്ങാൻ രണ്ട് ആഴ്ചയിൽ താഴെ മാത്രമെ ഇനിയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഇതുവരെ നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലും ടീം വിജയിക്കുകയും ചെയ്തു. എന്നാൽ ശക്തരായ ക്ലബുകൾക്ക് എതിരെ കളിക്കാത്തത് ടീമിനെ ബാധിക്കുമോ എന്ന ആശങ്ക ഉയർത്തിയിരുന്നു. പഞ്ചാബ് എഫ് സിക്ക് എതിരായ മത്സരം ഈ ആശങ്ക കുറക്കും. ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം.

ഗോകുലത്തിനായി ഗോളടിച്ചു കൂട്ടിയ ലൂക്ക ഇനി പഞ്ചാബ് എഫ് സിയിൽ

ഗോകുലം കേരള കഴിഞ്ഞ സീസൺ ഐ ലീഗിൽ ചാമ്പ്യന്മാർ ആയപ്പോൾ ആ യാത്രയിൽ മുന്നിൽ നിന്ന് നയിച്ച സ്ട്രൈക്കർ ലൂക മെയ്സൺ ഇത്തവണ ഐ ലീഗിൽ പഞ്ചാബ് എഫ് സിയുടെ ജേഴ്സി അണിയും. ലൂക്കയെ സൈൻ ചെയ്തതായി പഞ്ചാബ് എഫ് സി ഇന്ന് പ്രഖ്യാപിച്ചു.

സ്ലോവേനിയൻ സ്‌ട്രൈക്കർ ആയ ലൂക്കാ മേയ്സെൻ കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി 13 ഗോളുകൾ നേടുകയും ഒപ്പം 7 അസിസ്റ്റുകൾ ഒരുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ചർച്ചിൽ ബ്രദേഴ്‌സിൽ നിന്നായിരുന്നു ലൂക്കാ കേരളത്തിലേക്ക് എത്തിയത്.

ചർച്ചിലിനു വേണ്ടി ഐലീഗിൽ ഒരു സീസണിൽ ൽ 11 ഗോളുകൾ ലൂക്കാ നേടിയിരുന്നു. കഴിഞ്ഞ ഐ ലീഗ് ക്വാളിഫൈർ മത്സരങ്ങൾക്ക് വേണ്ടി ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും ലൂക്കാ കളിച്ചിരുന്നു. മുപ്പത്തി മൂന്ന് വയസുള്ള ലൂക്കാ ഇന്ത്യയിൽ കളിക്കുന്നതിനു മുൻപ് സ്ലോവേനിയന് ലീഗിലാണ് കളിച്ചത്.

Exit mobile version