Picsart 23 06 23 14 58 54 780

മലയാളി താരം ലിയോൺ അഗസ്റ്റിൻ ബെംഗളൂരു എഫ് സി വിടുന്നു

മലയാളിയായ ലിയോൺ അഗസ്റ്റിന് ബെംഗളൂരു എഫ് സി വിടും. താരം ഇനി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയിലേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി താരത്തെ രണ്ട് വർഷത്തെ കരാറിൽ ആകും സ്വന്തമാക്കുന്നത്. 23കാരനായ താരം ബെംഗളൂരു എഫ് സിയിൽ അവസാന രണ്ടു സീസണുകളിലായി സ്ക്വാഡിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 5 ഐ എസ് എൽ മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ഇതുവരെ 19 ഐ എസ് എൽ മത്സരങ്ങൾ താരം മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിയിൽ മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരമാണ്‌. 2016 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ലിയോൺ ഉണ്ട്.

Exit mobile version