രാഹുൽ കെപിയുടെ റെഡ് കാർഡ് ഒഴിവാക്കാനുള്ള ഒഡീഷയുടെ അപ്പീൽ തള്ളി

രാഹുൽ കെപിയുടെ ചുവപ്പ് കാർഡിനെതിരായ അപ്പീൽ എഐഎഫ്എഫ് അച്ചടക്ക സമിതി തള്ളിയതായി ഒഡീഷ എഫ്‌സി സ്ഥിരീകരിച്ചു. ഈ തീരുമാനത്തോടെ മിഡ്ഫീൽഡറുടെ സസ്‌പെൻഷൻ നിലനിൽക്കും. ഹൈദരാബാദ് എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം രാഹുലിന് നഷ്ടമാകും.

പഞ്ചാബ് എഫ്‌സിക്കെതിരായ ഒഡീഷയുടെ പോരാട്ടത്തിനിടെ ആയിരുന്നു രാഹുലിന് ചുവപ്പ് കാർഡ് ലഭിച്ചത്.

രാഹുൽ കെപി ഗോൾ അടിച്ചെങ്കിലും ഒഡീഷ ഗോവയോട് തോറ്റു

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ എഫ്‌സി ഗോവ 2-1ന്റെ നിർണായക വിജയം നേടി. 36 പോയിന്റുമായി എഫ് സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.

കാൾ മക്ഹ്യൂവും ബോർജ ഹെരേരയും ഉൾപ്പെട്ട മികച്ച നീക്കത്തിലൂടെ 29-ാം മിനിറ്റിൽ ബ്രിസൺ ഫെർണാണ്ടസ് സ്കോറിംഗ് ആരംഭിച്ചു. തൊട്ടുപിന്നാലെ ഒഡീഷയ്ക്ക് സമനില ഗോൾ നേടാൻ അവസരം ലഭിച്ചു, പക്ഷേ ഡീഗോ മൗറീഷ്യോയുടെ പെനാൽറ്റി ഹൃതിക് തിവാരി അതിശയകരമായി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിൽ, ബ്രിസന്റെ ശക്തമായ ഷോട്ട് ലാൽതതങ്ക ഖവ്‌ഹ്രിംഗിന്റെ വഴിതിരിച്ചുവിട്ട് സ്വന്തം ഗോളിലേക്ക് വിട്ടപ്പോൾ എഫ്‌സി ഗോവയുടെ ലീഡ് ഇരട്ടിയായി. ഒഡീഷ വേഗത്തിൽ പ്രതികരിച്ചു, 54-ാം മിനിറ്റിൽ ഹ്യൂഗോ ബൗമസിന്റെ കൃത്യമായ ത്രൂ ബോൾ രാഹുൽ കെപി ഗോളാക്കി മാറ്റി. സ്കോർ 2-1

73-ാം മിനിറ്റിൽ അഹമ്മദ് ജഹൂവിന് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചതോടെ ഒഡീഷയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രില്ല്യൻസ്! രാഹുൽ കെപിക്ക് നാളെ കളിക്കാൻ ആകില്ല!!

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഒഡീഷ എഫ്‌സിയുടെ മത്സരത്തിൽ രാഹുൽ കെപിക്ക് കളിക്കാൻ ആകില്ല. ട്രാൻസ്ഫർ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക വ്യവസ്ഥ കാരണം ആണ് രാഹുൽ കളിക്കാതിരിക്കുന്നത്. ക്ലോസ് അനുസരിച്ച്, ഒഡീഷ എഫ്‌സി തൻ്റെ മുൻ ടീമിനെതിരെ രാഹുലിനെ ഇറക്കാൻ തീരുമാനിച്ചാൽ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞിരിക്കുന്ന തുക നൽകേണ്ടിവരും.

കഴിഞ്ഞ ആഴ്ച കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒഡീഷ എഫ്‌സിയിലേക്ക് ട്രാൻസ്ഫർ പൂർത്തിയാക്കി രാഹുൽ കെ.പി ആദ്യ മത്സരത്തിൽ തന്നെ അവിടെ മികച്ച പ്രകടനം നടത്തി ഹീറോ ആയിരുന്നു. അധിക പണം ബ്ലാസ്റ്റേഴ്സിന് നൽകി രാഹുലിനെ കളിപ്പിക്കാൻ അവർ തയ്യാറാകുമോ എന്ന് കണ്ടറിയണം.

രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിൽ വിഷമം ഉണ്ട് – വിബിൻ മോഹനൻ

കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം രാഹുൽ കെ പി ക്ലബ് വിട്ടതിൽ വ്യക്തിപരമായ വിഷമം ഉണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ. രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് കഴിഞ്ഞ ആഴ്ച ഒഡീഷയിൽ കരാർ ഒപ്പുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഒഡീഷയെ നേരിടാൻ ഇരിക്കെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു വിബിൻ മോഹനൻ.

“രാഹുൽ ക്ലബ് വിട്ടതിൽ വ്യക്തിപരമായി സങ്കടം ഉണ്ട്. ഞാൻ ക്ലബിൽ വരുന്ന സമയത്ത് എനിക്ക് നല്ല മോട്ടിവേഷനും ഗൈഡൻസും തന്ന വ്യക്തിയാണ് രാഹുൽ. രാഹുലിനെ താൻ മാത്രമല്ല ടീം മുഴുവൻ മിസ് ചെയ്യുന്നുണ്ട്.” – വിബിൻ പറഞ്ഞു.

“പക്ഷേ പ്രൊഫഷണൽ ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. താനും ചിലപ്പോൾ അടുത്ത വർഷങ്ങളിൽ ക്ലബ് വിടേണ്ടി വരാം. അത് സ്വാഭാവികമാണ്.” വിബിൻ പറഞ്ഞു.

“ടീം വിട്ടെങ്കിലും രാഹുലുമായി ബന്ധം ഉണ്ട്. അവനെതിരെ ഇറങ്ങുമ്പോൾ വാശി ഉണ്ടാകും. എന്നാൽ അത് കളത്തിൽ മാത്രമായിരിക്കും. മത്സരം കഴിഞ്ഞാൽ സുഹൃത്തുക്കൾ തന്നെ ആയിരിക്കും.” വിബിൻ കൂട്ടിച്ചേർത്തു.

രാഹുൽ അരങ്ങേറ്റത്തിൽ തന്നെ ഒഡീഷയുടെ ഹീറോ!

അരങ്ങേറ്റത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മലയാളി താരം രാഹുൽ കെ പി. ഇന്ന് സൂപ്പർ ലീഗിൽ (ISL) ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിയും ഒഡീഷ എഫ്‌സിയും ആവേശകരമായ മത്സരം 2-2 സമനിലയിൽ ആണ് അവസാനിച്ചത്. അവസാന നിമിഷം സമനില ഗോൾ വന്നത് രാഹുലിന്റെ ഷോട്ടിൽ നിന്നായിരുന്നു. .

രണ്ടാം പകുതിയിൽ തുടർച്ചയായി ഇരട്ട ഗോളുകൾ നേടിയ വിൽമർ ജോർദാൻ ഗിലിലൂടെ മറീന മച്ചാൻസ് 2-0ന് മുന്നിലെത്തിയിരുന്നു. എന്നിരുന്നാലും, ഒഡീഷ എഫ്‌സി തിരിച്ചടിച്ചു.

80ആം മിനുട്ടിൽ ഡീഗോ മൗറീഷ്യോയുടെ അസിസ്റ്റിൽ നിന്ന് ഡോറി ഒഡീഷ എഫ്‌സിക്ക് ആയി ഒരു ഗോൾ മടക്കി. അവസാന നീഷം രാഹുലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി, തുടർന്ന് ഗോൾകീപ്പർ മുഹമ്മദ് നവാസിൽ തട്ടി വല കണ്ടെത്തി. ഇതാണ് സമനില ഗോളായത്. ഗോൾ സെൽഫ് ഗോളാണെന്ന് വിധിച്ചെങ്കിലും രാഹുലിന്റെ പങ്ക് നിർണായകമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷമുള്ള രാഹുലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ഒഡീഷയിൽ എത്തിയതിൽ സന്തോഷം, ഈ ക്ലബിനായി എല്ലാം നൽകും – രാഹുൽ കെ പി

ഒഡീഷ എഫ്‌സിൽ ചേർന്ന രാഹുൽ കെ പി ഈ നീക്കത്തിൽ താൻ സന്തോഷവാനാണ് എന്ന് അറിയിച്ചു. “ഈ പുതിയ വെല്ലുവിളിക്ക് താൻ തയ്യാറാണ്. എന്നോട് താൽപ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്‌സിയാണ്. അതിനാൽ, ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും പ്രധാനമായി, ഇത് കോച്ചിൻ്റെ തീരുമാനമാണ്, അതിനാൽ ഇത് കൂടുതൽ സന്തോഷം നൽകുന്നു. എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ തയ്യാറാണ്.” കരാർ ഒപ്പുവെച്ച ശേഷം രാഹുൽ പറഞ്ഞു.

രാഹുൽ ഈ ടീമിന് യോജിച്ച താരമാണെന്ന് ഹെഡ് കോച്ച് സെർജിയോ ലൊബേരയും പറഞ്ഞു. “ഞങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാൻ കഴിയുന്ന കളിക്കാരനാണ് രാഹുൽ. അദ്ദേഹം ഞങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിൻ്റെ വരവിൽ ഞാൻ സന്തുഷ്ടനാണ്,” ലോബേര പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ പിയെ ഒഡീഷ എഫ് സി സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ പി ക്ലബ് വിട്ടു. ഒഡീഷ എഫ്‌സി 24 കാരനായ രാഹുൽ കെപിയെ സൈൻ ചെയ്തതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ 2 വർഷത്തെ കരാർ ഒഡീഷയിൽ ഒപ്പുവെച്ചു. കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കും.

കഴിഞ്ഞ അഞ്ച് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിൻ്റെ പ്രധാന താരമായിരുന്നു രാഹുൽ കെപി. ഈ സീസണിൽ രാഹുൽ ഫോമിൽ എത്തിയില്ല. താരത്തിന് സ്ഥിരമായി അവസരവും ലഭിച്ചിരുന്നില്ല. ഇതാണ് താരം ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണം.

രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു! ഒഡീഷ താരത്തിനായി രംഗത്ത്

കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ പി ക്ലബ് വിടുന്നു. ഒഡീഷ എഫ്‌സി 24 കാരനായ രാഹുൽ കെപിയെ സൈൻ ചെയ്യുന്നതിന്റെ വക്കിലാണ് എന്ന് 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ 2 വർഷത്തെ കരാർ ഒഡീഷയിൽ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കും എന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ അഞ്ച് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിൻ്റെ പ്രധാന താരമായിരുന്നു രാഹുൽ കെപി. ഈ സീസണിൽ രാഹുൽ ഫോമിൽ എത്തിയില്ല. താരത്തിന് സ്ഥിരമായി അവസരവും ലഭിച്ചിരുന്നില്ല. ഇതാണ് താരം ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണം.

കേരള ബ്ലാസ്റ്റേഴ്സ് വിടാൻ അവസരം ഉണ്ടായിരുന്നു, പക്ഷെ ഇവിടെ തന്നെ കഴിവ് തെളിയിക്കാൻ ആണ് തീരുമാനം – രാഹുൽ കെപി

കൊച്ചി, സെപ്റ്റംബർ 23, 2024: ഈ സീസണിൽ മറ്റൊരിടത്തേക്ക് മാറാൻ അവസരമുണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്നേഹം കൊണ്ടാണ് ഇവിടെ തുടരുന്നത് എന്ന് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ രാഹുൽ കെപി. ന്യൂസ് മലയാളം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

“എനിക്ക് ക്ലബ് വിടണമെങ്കിൽ നേരത്തെ പോകാമായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ എനിക്ക് അവസരം ഉണ്ടായിരുന്നു, പക്ഷേ എൻ്റെ മനസ്സിൽ, ഇവിടെ കഴിവ് തെളിയിക്കാനും ഇവിടെ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു, ”രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

ക്ലബ്ബിൻ്റെ ഉയർച്ച താഴ്ചകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ വിശ്വസ്തരായ ആരാധകരോട് നന്ദി പ്രകടിപ്പിക്കാനും അദ്ദേഹം അവസരം വിനിയോഗിച്ചു. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ലോയലായ ആരാധകരുണ്ട്. അവരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവർ യഥാർത്ഥ ആരാധകരാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

(ഉറവിടം: ന്യൂസ് മലയാളം ടിവി)

ലോകകപ്പ് യോഗ്യത, ഇന്ത്യൻ ടീമിൽ വിബിനും ജിതിനും!

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങൾക്ക് ആയുള്ള ഇന്ത്യൻ സാധ്യത ടീം സ്റ്റിമാച് പ്രഖ്യാപിച്ചു. 26 അംഗ ടീമാണ് പ്രഖ്യാപിച്ചത്. ഐ എസ് എൽ ഫൈനലിൽ എത്തിയ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ക്ലബുകളിലെ താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. അവരെ പിന്നീട് ചേർക്കും. ഈ ടീം മെയ് 10 മുതൽ ക്യാമ്പ് ആരംഭിക്കും.

നാല് ആഴ്ചയോളം നീണ്ടു നിൽക്കുന്ന ക്യാമ്പിനു ശേഷമാകും ഇന്ത്യ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ഇറങ്ങുക. ഇപ്പോൾ പ്രഖ്യാപിച്ച ടീമിൽ 3 മലയാളി താരങ്ങൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ വിബിൻ മോഹനൻ, രാഹുൽ കെ പി എന്നിവരും നോർത്ത് ഈസ്റ്റ് താരം ജിതിൻ എം എസും ആണ് ടീമിൽ ഉള്ള മലയാളി താരങ്ങൾ. സഹൽ അബ്ദുൽ സമദ് ഫൈനലിനു ശേഷം ഇടവേള കഴിഞ്ഞ് ക്യാമ്പിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Goalkeepers: Gurpreet Singh Sandhu, Amrinder Singh

Defenders: Nikhil Poojary, Roshan Singh Naorem, Lalchungnunga, Amey Ganesh Ranawade, Narender, Muhammad Hammad, Jay Gupta

Midfielders: Brandon Fernandes, Mohammad Yasir, Edmund Lalrindika, Imran Khan, Jeakson Singh, Vibin Mohanan, Rahul Kannoly Praveen, Mahesh Singh Naorem, Suresh Singh Wangjam, Nandhakumar Sekar, Isak Vanlalruatfela

Forwards: Sunil Chhetri, Rahim Ali, Jithin MS, David Lalhlansanga, Parthib Gogoi, Lalrinzuala Hauhnar

ഫിഫ ലോകകപ്പ് യോഗ്യത, ഇന്ത്യയുടെ സാധ്യത ടീം പ്രഖ്യാപിച്ചു, സഹലും രാഹുലും ടീമിൽ

ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 തുടങ്ങിയ ടൂർണമെന്റുകൾക്ക് ആയുള്ള സംയുക്ത യോഗ്യതാ റൗണ്ട് 2ൽ രണ്ട് മത്സരങ്ങൾ ആണ് ഇന്ത്യ മാർച്ചിൽ കളിക്കുന്നത്. മലയാളി താരങ്ങൾ ആയ സഹലും രാഹുലും ടീമിൽ ഉണ്ട്‌.

2024 മാർച്ച് 21 ന് അബഹ സൗദി അറേബ്യയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യം കളിക്കുക. 2024 മാർച്ച് 26 ന് ഗുവാഹത്തിയിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം.

The list of probables:

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Phurba Tempa Lachenpa, Vishal Kaith.

Defenders: Akash Mishra, Lalchungnunga, Mehtab Singh, Pritam Kotal, Rahul Bheke, Nikhil Chandrashekhar Poojary, Subhasish Bose, Narender, Anwar Ali, Roshan Singh Naorem, Amey Ganesh Ranawade, Jay Gupta.

Midfielders: Anirudh Thapa, Brandon Fernandes, Liston Colaco, Mahesh Singh Naorem, Sahal Abdul Samad, Suresh Singh Wangjam, Jeakson Singh Thounaojam, Deepak Tangri, Lalthathanga Khawlhring, Lalengmawia Ralte, Imran Khan.

Forwards: Sunil Chhetri, Ishan Pandita, Lallianzuala Chhangte, Manvir Singh, Vikram Partap Singh, Rahul Kannoly Praveen, Nandhakumar Sekar, Isak Vanlalruatfela.

താൻ നല്ല പ്രകടനങ്ങൾ നടത്തിയ മത്സരവും ഉണ്ട്, ആളുകൾ ഗോളടിക്കുന്നുണ്ടോ എന്നേ നോക്കുന്നുള്ളൂ എന്ന് രാഹുൽ കെ പി

ഈ സീസണിലെ തന്റെ പ്രകടനങ്ങളെ കുറിച്ച് താൻ ബോധവാൻ ആണെന്ന് രാഹുൽ കെ പി. താൻ കുറച്ചു കൂടെ സ്ഥിര പുലർത്തേണ്ടതുണ്ട് എന്ന് അറിയാം. എനിക്ക് ചില നല്ല മത്സരങ്ങൾ ഈ സീസണിൽ ഉണ്ടായിരുന്നു. പക്ഷെ ആളുകൾ ഗോൾ മാത്രമെ നോക്കുന്നുള്ളൂ. അതാണ് ആ പ്രകടനങ്ങൾ കാണാതെ പോകുന്നത് എന്ന് രാഹുൽ പറഞ്ഞു.

ഞാൻ ഗോൾ നേടാത്തത് എന്താണെന്ന് അറിയില്ല. എനിക്ക് ചില നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. 5-6 ഗോളുകൾ നേടാമായിരുന്നു. ഗോൾ വരും. ഗോളടിക്കാനുള്ള പൊസിഷനുകളിൽ താൻ എത്തുന്നു എന്നത് ഒരു പോസിറ്റീവ് കാര്യമായി താൻ എടുക്കുന്നു. രാഹുൽ പറഞ്ഞു.

കൂടുതൽ മെച്ചപ്പെടാനുള്ള ശ്രമങ്ങൾ തുടരും. ട്രെയിനിങ്ങിൽ തന്റെ എല്ലാം ഞാൻ നൽകുന്നുണ്ട്. മത്സരങ്ങളിലും എല്ലാം നൽകുന്നു. തനിക്ക് ആശങ്ക ഇല്ല. ഗോളുകൾ വരും എന്ന് ഉറപ്പുണ്ട്. രാഹുൽ പറഞ്ഞു. ലൂണയെ പോലുള്ള താരങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നുണ്ട്. അവരുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഫുട്ബോൾ താരങ്ങളാണ്. ടീമിനായി ഫൈറ്റ് ചെയ്യും. രാഹുൽ പറഞ്ഞു.

Exit mobile version