മലയാളി താരങ്ങളുടെ ഗോളുകളിൽ പഞ്ചാബിന് വിജയം

മലയാളി താരങ്ങളുടെ മികവിൽ പഞ്ചാബ് എഫ് സിക്ക് വിജയം. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയെ 2-1 എന്ന സ്കോറിനാണ് പഞ്ചാബ് എഫ് സി തോൽപ്പിച്ചത്‌. ഈ വിജയം പഞ്ചാബ് എഫ്‌സിയുടെ തുടർച്ചയായ രണ്ടാം വിജയമാണ്.

23 കാരനായ നിഹാൽ സുധീഷിൻ്റെ 27-ാം മിനിറ്റിലെ ഗോളും ലിയോൺ അഗസ്റ്റിൻ വൈകി നേടിയ സ്‌ട്രൈക്കും ആണ് ആതിഥേയരുടെ വിജയം ഉറപ്പിച്ചത്.

എസെക്വിയൽ വിദാൽ ഒരുക്കിയ ആക്രമണ നീക്കത്തിന് ഒടുവിലാണ് നിഹാലിൻ്റെ ഗോൾ വന്നത്. റിക്കി ഷാബോംഗിൻ്റെ സമർത്ഥമായ പാസിനെ പിന്തുടർന്നാണ് അഗസ്റ്റിൻ്റെ 89-ാം മിനിറ്റിലെ ഗോൾ. ഇഞ്ചുറി ടൈമിൽ ഒരു സെൽഫ് ഗോൾ ഒഡീഷക്ക് ആശ്വാസ ഗോളായി മാറി.

മലയാളി താരം ലിയോൺ അഗസ്റ്റിനും പഞ്ചാബ് എഫ് സിയിൽ

മലയാളിയായ ലിയോൺ അഗസ്റ്റിനും പഞ്ചാബ് എഫ് സിയിൽ എത്തി. താരത്തിന്റെ സൈനിങ് ഇന്ന് പഞ്ചാബ് എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി താരത്തെ രണ്ട് വർഷത്തെ കരാറിൽ ആണ് സ്വന്തമാക്കുന്നത്. 23കാരനായ താരം ബെംഗളൂരു എഫ് സിയിൽ അവസാന രണ്ടു സീസണുകളിലായി സ്ക്വാഡിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 5 ഐ എസ് എൽ മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ഇതുവരെ 19 ഐ എസ് എൽ മത്സരങ്ങൾ താരം മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിയിൽ മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരമാണ്‌. 2016 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ലിയോൺ ഉണ്ട്.

മലയാളി താരം ലിയോൺ അഗസ്റ്റിൻ ബെംഗളൂരു എഫ് സി വിടുന്നു

മലയാളിയായ ലിയോൺ അഗസ്റ്റിന് ബെംഗളൂരു എഫ് സി വിടും. താരം ഇനി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയിലേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി താരത്തെ രണ്ട് വർഷത്തെ കരാറിൽ ആകും സ്വന്തമാക്കുന്നത്. 23കാരനായ താരം ബെംഗളൂരു എഫ് സിയിൽ അവസാന രണ്ടു സീസണുകളിലായി സ്ക്വാഡിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 5 ഐ എസ് എൽ മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ഇതുവരെ 19 ഐ എസ് എൽ മത്സരങ്ങൾ താരം മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിയിൽ മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരമാണ്‌. 2016 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ലിയോൺ ഉണ്ട്.

Exit mobile version