ഇരട്ട ഗോളുമായി ലുക തിരികെയെത്തി

ഐഎസ്എൽ 2024-25 സീസണിൽ ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ പഞ്ചാബ് എഫ്‌സി 3-2 ന് ആവേശകരമായ വിജയം നേടി. ചെന്നൈയിൻ്റെ വിൽമർ ജോർദാൻ ഗിൽ നേടിയ ആദ്യ ഗോളിൽ ആദ്യ പകുതിയിൽ പിന്നിട്ടു നുന്ന പഞ്ചാബ്, ഹാഫ് ടൈമിനു ശേഷം ലൂക്കായുടെ ഇരട്ട ഗോളിൽ തിരിച്ചടിക്കുകയായിരുന്നു.

പരിക്ക് മാറിയുള്ള ലുകയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്. തുടർന്ന് പകരക്കാരനായ അസ്മിർ സുൽജിച്ചിൻ്റെ നിർണായക ഗോളും കൂടെ ആയതോടെ പഞ്ചാബിന്റെ ജയം ഉറപ്പായി.

ഈ വിജയം പഞ്ചാബ് എഫ്‌സിയെ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി, ഒരു കളി കൈയിലിരിക്കെ രണ്ടാമതുള്ള മോഹൻ ബഗാൻ സൂപ്പർ ജയൻ്റിന് ഒരു പോയിൻ്റ് മാത്രം പിന്നിലായി നിൽക്കുകയാണ് പഞ്ചാബ് ഇപ്പോൾ.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ കൂവിയത് തനിക്ക് പ്രചോദനമേ ആയുള്ളൂ എന്ന് ലൂക്ക

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പഞ്ചാബ് എഫ്‌സിക്ക് വേണ്ടി നിർണായക ഗോൾ നേടിയ ലൂക്ക ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശത്രു ആണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ കൂവിവിളിച്ചതും തെറിവിളച്ചതും കൊച്ചിയിൽ തനിക്ക് പ്രചോദനമായാണ് മാറിയത് എന്ന് ലൂക്ക പറഞ്ഞു.

മനോരമഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിച്ച ലൂക്ക പറയുന്നു: “രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഞാൻ കളത്തിൽ പ്രവേശിച്ചത്. അപ്പോൾ മുതൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ പരിഹസിക്കാൻ തുടങ്ങി. എന്നെ സമ്മർദ്ദത്തിലാക്കാനാണ് അവർ എൻ്റെ പേര് വിളിച്ചത് അഭ്യൂസ് ചെയ്തത്, പക്ഷേ അത് എനിക്ക് പ്രചോദനമാണായത്. ഗോൾ നേടിയതിന് ശേഷം, അതുവരെയുള്ള എല്ലാത്തിനും ഞാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തിരികെ നൽകണമെന്ന് എനിക്ക് തോന്നി.”

“ശാരീരികമായി ശക്തനായാൽ മാത്രം പോരാ, നല്ല മാനസിക ശക്തിയും ഫുട്ബോൾ താരങ്ങൾക്ക് വേണം. അതുണ്ടെങ്കിൽ ഒരു സമ്മർദ്ദവും നിങ്ങളെ ബാധിക്കില്ല. ഇവിടെ ആരാധകരുടെ മുന്നിൽ കളിക്കുന്നതിൻ്റെ സമ്മർദ്ദം ഞങ്ങളെക്കാൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആണ് അനുഭവപ്പെടുന്നത്.”

മത്സരത്തിന് ശേഷം, സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്ന് ലൂക്കയ്ക്ക് വലിയ ആക്രമണം ആണ് നേരിടേണ്ടി വരുന്നത്.

ഗോകുലത്തിനായി ഗോളടിച്ചു കൂട്ടിയ ലൂക്ക ഇനി പഞ്ചാബ് എഫ് സിയിൽ

ഗോകുലം കേരള കഴിഞ്ഞ സീസൺ ഐ ലീഗിൽ ചാമ്പ്യന്മാർ ആയപ്പോൾ ആ യാത്രയിൽ മുന്നിൽ നിന്ന് നയിച്ച സ്ട്രൈക്കർ ലൂക മെയ്സൺ ഇത്തവണ ഐ ലീഗിൽ പഞ്ചാബ് എഫ് സിയുടെ ജേഴ്സി അണിയും. ലൂക്കയെ സൈൻ ചെയ്തതായി പഞ്ചാബ് എഫ് സി ഇന്ന് പ്രഖ്യാപിച്ചു.

സ്ലോവേനിയൻ സ്‌ട്രൈക്കർ ആയ ലൂക്കാ മേയ്സെൻ കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി 13 ഗോളുകൾ നേടുകയും ഒപ്പം 7 അസിസ്റ്റുകൾ ഒരുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ചർച്ചിൽ ബ്രദേഴ്‌സിൽ നിന്നായിരുന്നു ലൂക്കാ കേരളത്തിലേക്ക് എത്തിയത്.

ചർച്ചിലിനു വേണ്ടി ഐലീഗിൽ ഒരു സീസണിൽ ൽ 11 ഗോളുകൾ ലൂക്കാ നേടിയിരുന്നു. കഴിഞ്ഞ ഐ ലീഗ് ക്വാളിഫൈർ മത്സരങ്ങൾക്ക് വേണ്ടി ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും ലൂക്കാ കളിച്ചിരുന്നു. മുപ്പത്തി മൂന്ന് വയസുള്ള ലൂക്കാ ഇന്ത്യയിൽ കളിക്കുന്നതിനു മുൻപ് സ്ലോവേനിയന് ലീഗിലാണ് കളിച്ചത്.

Exit mobile version