ശിവം ഡുബേയ്ക്ക് ഫിനിഷറുടെ റോളെന്ന് ആര്‍സിബി

രഞ്ജി ട്രോഫി മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിച്ച്, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അധികം ആളുകള്‍ ശ്രദ്ധിക്കപ്പെടുന്നതെന്ന് വിശേഷിക്കുന്ന ശിവം ഡുബേയ്ക്ക് ഐപിഎലി്‍ ലേലത്തില്‍ അഞ്ച് കോടി രൂപയാണ് ലഭിച്ചത്. അഞ്ച് കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഈ സീസണില്‍ താരത്തിനു നല്‍കിയിരിക്കുന്നത് ഫിനിഷറുടെ റോളാണ്.

അഞ്ച് കോടി രൂപ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം തനിക്ക് ഐപിഎല്‍ സെലക്ഷന്‍ നേടിത്തരുമെന്ന് താന്‍ പ്രതീക്ഷിച്ചുവെന്ന് ശിവം ഡുബേ പറഞ്ഞു. വിരാട് കോഹ്‍ലിയുടെ കീഴില്‍ കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും താന്‍ ഇത്തിരി ടെന്‍ഷനിലാണെന്ന് താരം പറഞ്ഞു. എന്നിരുന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ആവേശത്തില്‍ താനും പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഡുബേ പറഞ്ഞു.

ആര്‍സിബി മധ്യനിരയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താരത്തെ ടീമിലെടുത്തിരിക്കുന്നത്. ഒപ്പം താരത്തിന്റെ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാനുള്ള കഴിവുകള്‍ താരത്തിനു ഫിനിഷറുടെ റോള്‍ കൂടി നല്‍കുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഗാരി കിര്‍സ്റ്റെനും ആശിഷ് നെഹ്റയും ഇതിന്റെ ചില സൂചനകള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും ഡുബേ പറഞ്ഞു.

ഐഎസ്എല്‍ വിജയത്തിനു ശേഷം ആശംസകളുമായി ഛേത്രി ആര്‍സിബി ക്യാമ്പിലെത്തി

ബെംഗളൂരു എഫ്സിയെ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം അതേ പട്ടണത്തില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി. ടീമിന്റെ പരിശീലനം വീക്ഷിക്കുകയും ചില ഡ്രില്ലുകളില്‍ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് ഛേത്രി മടങ്ങിയത്.

ആര്‍സിബിയിലെ വിദേശ താരങ്ങള്‍ ഉള്‍പ്പെടുയള്ളവര്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഇന്ത്യയുടെ ഫുട്ബോള്‍ നായകനെ പരിചയപ്പെടുത്തിക്കൊടുത്തു. കോഹ്‍ലിയുടെ ഉടമസ്ഥതയുള്ള ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ എഫ്സി ഗോവയെയാണ് ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്.

ചെന്നൈയിലെ ഉദ്ഘാടന മത്സരം, മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്

ഐപിഎല്‍ 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനു മുമ്പ് ഇന്ത്യയുടെ മിലിട്ടറി ബാന്‍ഡിന്റെ വക പ്രകടനമുണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുമ്പാണ് മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്. നേരത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റി ആ പണം പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിനു കൈമാറുമെന്നും ബിസിസഐ അറിയിച്ചിരുന്നു.

അത് കൂടാതെ പട്ടാളത്തൊപ്പിയണിഞ്ഞ് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഇന്ത്യന്‍ ടീം തങ്ങളുടെ ഒരു മത്സരത്തിന്റെ മാച്ച് ഫീസും ദേശീയ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇതിനു ശേഷമാണ് മിലിട്ടറി ബാന്‍ഡിന്റെ പ്രകടനത്തിലൂടെ വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ ബിസിസിഐയുടെ ശ്രമം. അത് കൂടാതെ ഇന്ത്യയുട സൈന്യത്തിന്റെ പ്രതിനിധികളെയും മത്സരത്തിന്റെ അന്ന് ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

കോഹ്‍ലിയെ ധോണിയുമായോ രോഹിത്തുമായോ താരതമ്യം ചെയ്യാനാകില്ല

ഐപിഎലിലെ ക്യാപ്റ്റന്‍സി പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ധോണിയോ രോഹിത്തുമായോ വിരാട് കോഹ്‍ലി താരതമ്യം ചെയ്യാനാകില്ലെന്ന അഭിപ്രായവുമായി ഗൗതം ഗംഭീര്‍. രോഹിത്തും ധോണിയും മൂന്ന് തവണയാണ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം വിരാട് കോഹ്‍ലി ഏഴ് വര്‍ഷമായി ടീമിനെ നയിക്കുന്നുവെങ്കിലും കാര്യമായ ഒന്നം തന്നെ ടീമിനായി നേടുവാന്‍ സാധിച്ചില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

2012ല്‍ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്ത ശേഷം കോഹ്‍ലിയ്ക്ക് കീഴില്‍ 44 മത്സരങ്ങളാണ് ബാംഗ്ലൂര്‍ ജയിച്ചത്. അതേ സമയം 47 മത്സരങ്ങളില്‍ ടീം പരാജയം ഏറ്റുവാങ്ങി. ഏഴ് സീസണില്‍ രണ്ട് തവണ മാത്രമാണ് ടീം പ്ലേ ഓഫിലേക്ക് കടന്നത്. വെടിക്കെട്ട് ബാറ്റിംഗ് ലൈനപ്പ് ടീമിനു സ്വന്തമാക്കുവാന്‍ സാധിച്ചിരുന്നുവെങ്കിലും കപ്പ് മാത്രം ടീമിനു രിക്കലും സ്വന്തമാക്കുവാനായില്ല.

അടുത്തിടെ കോഹ്‍ലി തെറ്റായ തീരുമാനങ്ങളാണ് ടീമിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞിരുന്നു. അത്തരം തീരുമാനങ്ങള്‍ ശരിയായി എടുക്കുന്ന ടീമുകളാണ് ഐപിഎല്‍ വിജയിക്കുന്നതെന്നും കോഹ്‍ലി പറഞ്ഞിരുന്നു.

കോഹ്‍ലി ഭാഗ്യവാന്‍, ആര്‍സിബിയോട് നന്ദി പറയണം

ഐപിഎലില്‍ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ സാധിക്കാതെ പോയ വിരാട് കോഹ്‍ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കളയാത്തതില്‍ താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് നന്ദി പറയണമെന്ന് അറിയിച്ച് ഗൗതം ഗംഭീര്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷവും ഫ്രാഞ്ചൈസി സൂപ്പര്‍ താരത്തിനോട് കാണിച്ച സമീപനത്തിനു കോഹ്‍ലി ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും കൊല്‍ക്കത്തയെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീര്‍ പറഞ്ഞു.

മികച്ച ബൗളര്‍മാരില്ലാത്തതാണ് ഐപിഎലില്‍ ബാംഗ്ലൂരിന്റെ പരാജയത്തിനു മുഖ്യ കാരണമെന്ന് പറഞ്ഞ ഗംഭീര്‍ എന്നാല്‍ കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെയും നിശിതമായി വിമര്‍ശിച്ചു. കോഹ്‍ലിയുടെ റെക്കോര്‍ഡുകള്‍ ഐപിഎലില്‍ താരം മികച്ച ക്യാപ്റ്റനല്ലെന്ന് കാണിക്കുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ബുദ്ധിമാനായ ക്യാപ്റ്റനാണ് കോഹ്‍ലി എന്ന് ഒരിക്കലും പറയാനാകില്ലെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.

ഞാനും കോഹ്‍ലിയും വിഭിന്നര്‍, അതിനാല്‍ തന്നെ അത് ടീമിനു ഗുണം ചെയ്യും

താനും വിരാട് കോഹ്‍ലിയും ഏറെ വിഭിന്നമാണെന്ന് അഭിപ്രായപ്പെട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുഖ്യ കോച്ച് ഗാരി കിര്‍സ്റ്റെന്‍. അതിനാല്‍ തന്നെ എത്രത്തോളം വിഭിന്നം ആകുന്നോ അത്രയും ടീമിനു അത് ഗുണം ചെയ്യുമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും കിര്‍സ്റ്റെന്‍ പറഞ്ഞു. വിഭിന്നമാണെങ്കിലും തങ്ങള്‍ക്ക് മറ്റുള്ളവരുടെ ശൈലികളെ പിന്തുണയ്ക്കുവാനും സഹകരിക്കുവാനുമുള്ള കഴിവുണ്ട്. അത് ടീമിനു ഏറെ ഗുണം ചെയ്യുമെന്നും കിര്‍സ്റ്റന്‍ അഭിപ്രായപ്പെട്ടു.

വിഭിന്നമെന്നത് പോലെ തന്നെ ടീമിലെ അംഗങ്ങള്‍ക്ക് സംയുക്തമായ ഒരു ദിശാബോധമുണ്ടെന്നും അതിലേക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ ഈ സീസണില്‍ ലക്ഷ്യാക്കുന്നതെന്നും കിര്‍സ്റ്റെന്‍ വ്യക്തമാക്കി.

ഐപിഎല്‍ 2019നു ധോണി കോഹ്‍ലി പോരോടെ തുടക്കം

ഐപിഎല്‍ 2019 ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും എറ്റുമുട്ടും. മാര്‍ച്ച് 23നു ചെന്നൈയിലാണ് മത്സരം. ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങളുടെ ഫിക്സ്ച്ചറുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകസഭ 2019 തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം മുന്‍ നിര്‍ത്തിയാണ് രണ്ടാഴ്ചത്തെ മത്സരക്രമം മാത്രം പുറത്ത് വിട്ടത്.

തിരഞ്ഞെടുപ്പ് തീയ്യതി വന്ന ശേഷം ആവശ്യമെങ്കില്‍ ഈ ഫിക്സ്ച്ചറുകള്‍ക്ക് മാറ്റം വരുത്തുവാനും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 5 വരെ 17 മത്സരങ്ങളാണ് നടക്കുക. മാര്‍ച്ച് 24, 30, 31 എന്നീ തീയ്യതികളില്‍ രണ്ട് മത്സരങ്ങളുണ്ടാകും.

കോഹ്‍ലിയുടെ “പ്രിയ താരത്തെ” സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്

ടീം അടിമുടി മാറ്റിയപ്പോളും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ തവണ ടീമില്‍ നിലനിര്‍ത്തിയ താരമായിരുന്നു സര്‍ഫ്രാസ് ഖാന്‍. എന്നാല്‍ താരത്തിന്റെ സ്വഭാവവും ഫിറ്റ്നെസ് പ്രശ്നങ്ങളും മൂലം താരത്തെ ഇത്തവണ ടീം റിലീസ് ചെയ്യുകയായിരുന്നു. കോഹ്‍ലിയുടെ പ്രിയ താരമാണോ സര്‍ഫ്രാസ് എന്നായിരുന്നു അന്ന് ക്രിക്കറ്റ് ലോകം ചോദിച്ച ചോദ്യം. അത്ര മികച്ച പ്രകടനമല്ലാതിരുന്നിട്ടും താരത്തെ നിലനിര്‍ത്തിയതില്‍ ഏവരും അതിശയം പ്രകടിപ്പിച്ചിരുന്നു.

25 ലക്ഷം രൂപയ്ക്കാണ് കിംഗ്സ് ഇലന്‍ പഞ്ചാബ് ഇന്ത്യയുടെ ഭാവി താരമെന്ന് ഒരു കാലത്ത് വിശേഷിക്കപ്പെട്ട താരത്തെ സ്വന്തമാക്കിയത്.

സച്ചിന്‍ ബേബിയ്ക്ക് ആവശ്യകാരില്ല

കേരള രഞ്ജി ട്രോഫി നായകന്‍ സച്ചിന്‍ ബേബിയെ ലേലത്തിലെടുക്കുവാന്‍ ആളില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിനു എന്നാല്‍ വലിയ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ആര്‍സിബിയില്‍ ചില അവസരങ്ങള്‍ ലഭിച്ചുവെങ്കിലും സണ്‍റൈസേഴ്സില്‍ യാതൊരുവിധ അവസരവും താരത്തിനു ലഭിച്ചിരുന്നില്ല.

കേരളത്തിനായി മികച്ച ഫോമില്‍ കളിയ്ക്കുകയാണ് ഈ സീസണില്‍ സച്ചിന്‍ ബേബി. എന്നാല്‍ അത് ഐപിഎല്‍ സ്ഥാനം നേടിക്കൊടുക്കുവാന്‍ കഴിയുന്നത്ര മികച്ചതായി ഫ്രാഞ്ചൈസികള്‍ക്ക് തോന്നിയില്ല. 20 ലക്ഷമായിരുന്നു സച്ചിന്‍ ബേബിയുടെ അടിസ്ഥാന വില.

അടുത്ത ഏതാനും വര്‍ഷം ഐപിഎലിന്റെ ഭാഗമായി തുടരും: ഡി വില്ലിയേഴ്സ്

അടുത്ത ഏതാനും വര്‍ഷം കൂടി ഐപിഎലില്‍ താന്‍ കളിക്കുമെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്. കഴിഞ്ഞ മേയ് മാസം ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡി വില്ലിയേഴ്സ് ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്ന് അറിയിച്ചിരുന്നു. അതിനോടൊപ്പം ഐപിഎലിലും വരുന്ന ഏതാനും വര്‍ഷം കളിക്കുകയെന്നാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു.

ലോകത്തിന്റെ പല ഭാഗത്തു നിന്നും പലതരം അവസരങ്ങള്‍ തനിക്ക് വരുന്നുണ്ടെന്ന് പറഞ്ഞ എബിഡി ബാംഗ്ലൂരിനു പ്രത്യേക സ്ഥാനമുള്ളതു കൊണ്ട് ഐപിഎലില്‍ അവിടെ തുടരാനാണ് തീരുമാനമെന്നും അറിയിച്ചു. താന്‍ നൂറാം ടെസ്റ്റ് കളിച്ചത് ബാംഗ്ലൂരാണ്. അവിടം തനിക്ക് രണ്ടാം ഗൃഹം പോലെയാണെന്നും എബിഡി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആര്‍ടിഎം ഉപയോഗം, ലേലത്തില്‍ ആര്‍സിബിയ്ക്ക് പിഴച്ചുവോ? നിങ്ങളുടെ അഭിപ്രായം എന്ത്?

മുന്‍ സീസണുകളിലെല്ലാം തന്നെ ഏറ്റവും കരുതുറ്റ ബാറ്റിംഗ് നിരയായിരുന്നു ആര്‍സിബിയുടെ ശക്തി. എന്നാല്‍ അതിനു ഒത്തുപോരുന്ന ഒരു ബൗളിംഗ് നിര ആര്‍സിബിയ്ക്കു ഉണ്ടായിരുന്നോ എന്നത് സംശയകരമായിരുന്നു. സ്റ്റാര്‍ക്ക് ടീമിലുണ്ടായിരുന്നുവെങ്കിലും പലപ്പോഴും പരിക്ക് താരത്തെ ഐപിഎലില്‍ നിന്ന് അകറ്റി നിര്‍ത്തി. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് ചഹാല്‍ ആയിരുന്നു. ചഹാലിനെ ആറ് കോടി നിലനിര്‍ത്തുവാന്‍ RTM ആര്‍സിബി ഉപയോഗിച്ചുവെങ്കിലും തങ്ങളുടെ രണ്ടാം RTM അവര്‍ ഉപയോഗിച്ചത് പവന്‍ നേഗിയ്ക്ക് വേണ്ടിയായിരുന്നു.

ഗെയിലിനെ നിലനിര്‍ത്തേണ്ടതില്ല എന്നത് ടീമിന്റെ മുന്‍ നിശ്ചയ പ്രകാരമുള്ള തീരുമാനമായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ടീമിനു ഉപയോഗപ്രദമായേക്കാവുന്ന മറ്റൊരു താരം കെഎല്‍ രാഹുല്‍ ആയിരുന്നു. എന്നാല്‍ രാഹുലിനു 11 കോടി നല്‍കി ടീമിലേക്ക് തിരികെ എത്തിക്കേണ്ടതില്ല എന്ന ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അതിനാല്‍ തന്നെ രാഹുലിനു വേണ്ടി RTM ടീം ഉപയോഗിച്ചില്ല.

ചഹാലിനെ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നുവെങ്കിലും പവന്‍ നേഗിയക്ക് വേണ്ടി തങ്ങളുടെ രണ്ടാം RTM ബാംഗ്ലൂര്‍ ഉപയോഗിച്ചത് ക്രിക്കറ്റ് ആരാധകരുടെയും പണ്ഡിതന്മാരുടെയും നെറ്റി ചുളിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്. മികച്ച യൂട്ടിലിറ്റി താരമാണെന്ന് തെളിയിച്ചതാണെങ്കിലും കഴിഞ്ഞ സീസണില്‍ താരം മികച്ച ഫോമിലല്ലായിരുന്നു. ഒരു കോടി രൂപയ്ക്കാണ് താരത്തെ തിരികെ ടീമില്‍  ബാംഗ്ലൂര്‍ എത്തിച്ചത്.  അതിനാല്‍ തന്നെ ഒരു കോടിയ്ക്ക് താരത്തെ ടീമിലെത്തിക്കുക വഴി മികച്ച ഡീലാണ് ബാംഗ്ലൂര്‍ നേടിയിരിക്കുന്നതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.  ഈയൊരു നീക്കം ഒഴിച്ച് നിര്‍ത്തിയാല്‍ ഒട്ടേറെ മികച്ച താരങ്ങളെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചിട്ടുണ്ട്. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

ഗെയില്‍ ഇല്ലെങ്കിലും നേരത്തെ തന്നെ ശക്തരായ ബാറ്റിംഗ് നിരയിലേക്ക് ക്വിന്റണ്‍ ഡിക്കോക്കും ബ്രണ്ടന്‍ മക്കല്ലവും യുവ താരങ്ങളായ മന്‍ദീപും മനന്‍ വോറയും എത്തുന്നുണ്ട്. മുംബൈ ടീമിലെ സ്ഥിരം സാന്നിധ്യമായ പാര്‍ത്ഥിവ് പട്ടേലിനെയും ടീമിലെത്തിക്കുവാന്‍ ബാംഗ്ലൂരിനു സാധിച്ചിട്ടുണ്ട്.

അതിലുപരി ഐപിഎലില്‍ തങ്ങളുടെ ഏറ്റവും മോശം ലിങ്ക് ആയ ബൗളിംഗ് നിരയെ മെച്ചപ്പെടുത്തുവാന്‍ ഇത്തവണ ബാംഗ്ലൂരിനായിട്ടുണ്ട്. ടിം സൗത്തി, നഥാന്‍ കോള്‍ട്ടര്‍ നീല്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് പുറമേ പേസ് ബൗളിംഗില്‍ മുഹമ്മദ് സിറാജും നവദീപ് സൈനിയും സ്ഥാനം പിടിച്ചിട്ടുണ്ട്. സ്പിന്‍ ദൗത്യത്തിനു ചഹാലിനു കൂട്ടായി വാഷിംഗ്ടണ്‍ സുന്ദറും, നേഗിയും, മുരുഗന്‍ അശ്വിനുമെല്ലാം കൂട്ടായുണ്ട്.

രണ്ടാം ആര്‍ടിഎമിന്റെ ഉപയോഗത്തില്‍ ഒരു അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബൗളിംഗ് വിഭാഗം ശക്തിപ്പെടുന്നത് വഴി റോയല്‍ ചലഞ്ചേഴ്സ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതായാണ് വിലയിരുത്തപ്പെടേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും

ക്രിസ് ഗെയിലിനെ കൈവിട്ട് ആര്‍സിബി. നിലനിര്‍ത്താനാകുന്ന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാകാതെ വെടിക്കെട്ട് ബാറ്റ്സ്മാന്‍. താരത്തിനെ റൈറ്റ് ടു മാച്ച് വഴി വീണ്ടും വാങ്ങാവുന്നതാണെങ്കിലും ആര്‍സിബിയുടെ ഈ നീക്കം ശരിക്കും ഞെട്ടിക്കുന്നതായി മാറുകയായിരുന്നു. 49 കോടി ലേലത്തിലൂടെ ചെലവഴിക്കാനാകുന്ന ബാംഗ്ലൂരിനു 2 റൈറ്റ് ടു മാച്ച് അവസരങ്ങള്‍ ബാക്കിയുണ്ട്.

കോഹ്ലിയ്ക്ക് 17 കോടിയും എബിഡിയ്ക്ക് 11 കോടിയും നല്‍കാന്‍ തീരുമാനിച്ച ആര്‍സിബി 1.75 കോടി രൂപയ്ക്കാണ് സര്‍ഫ്രാസ് ഖാനെ നിലനിര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version