2025-26 ഐ.എസ്.എൽ. സീസണിന് ശേഷം വിരമിക്കുമെന്ന് സൂചന നൽകി സുനിൽ ഛേത്രി



ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് ശേഷം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു. ബംഗളൂരു എഫ്.സി.യുടെ പ്രകടനത്തെയും കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയെയും ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം.


നിലവിൽ 42 വയസ്സുള്ള ഛേത്രിക്ക്, ഈ ഐ.എസ്.എൽ. സീസണിൽ 15 ഗോളുകൾ നേടുക എന്ന വ്യക്തിപരമായ ലക്ഷ്യമുണ്ട്. നേരത്തെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച താരം, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തിരിച്ചെത്തിയെങ്കിലും ഇനി ഇന്ത്യക്ക് ആയി കളിക്കില്ല.

ഈ സീസണിൽ 15 ഗോളുകൾ അടിച്ച് വിരമിക്കുക ആണ് ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഏഷ്യൻ യോഗ്യത നേടുക ആണെങ്കിം മാത്രമേ ഈ സീസണ് ശേഷം തുടരൂ എന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്എൽ പ്രതിസന്ധി വളരെ ആശങ്കാജനകം എന്ന് സുനിൽ ഛേത്രി


ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, ദേശീയ ടീം നായകൻ സുനിൽ ഛേത്രി തന്റെ മൗനം വെടിഞ്ഞു. ഈ സാഹചര്യം “വളരെ ആശങ്കാജനകമാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യൻ ഫുട്ബോൾ ലോകത്തോട് ശാന്തതയും ഐക്യവും ക്ഷമയും പാലിക്കാൻ ആഹ്വാനം ചെയ്തു.


എഐഎഫ്എഫും ലീഗിന്റെ വാണിജ്യ പങ്കാളിയായ എഫ്എസ്‌ഡിഎല്ലും തമ്മിലുള്ള നിയമപരമായ തർക്കത്തെത്തുടർന്ന് വരാനിരിക്കുന്ന ഐഎസ്എൽ സീസൺ വൈകുന്നതിനെക്കുറിച്ചാണ് ഇന്ത്യയെയും ബെംഗളൂരു എഫ്‌സിയെയും നയിക്കുന്ന ഛേത്രി പ്രതികരിച്ചത്. രണ്ടാഴ്ചത്തേക്ക് പ്രീ-സീസൺ മാറ്റിവെച്ചപ്പോൾ താൻ സന്തോഷിച്ചിരുന്നുവെന്നും (അവധി ആഘോഷിക്കുകയായിരുന്നതിനാൽ), എന്നാൽ ഈ വൈകൽ അനിശ്ചിതത്വത്തിലായപ്പോൾ ആ സന്തോഷം ആശങ്കയ്ക്ക് വഴിമാറിയെന്നും ഹൃദയസ്പർശിയായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം സമ്മതിച്ചു.


“ആദ്യം മാറ്റിവെച്ചപ്പോൾ ഞാൻ ചിരിച്ചു. ഇപ്പോൾ ആ ചിരി മാഞ്ഞു,” ഛേത്രി എഴുതി. “എന്റെ സമയം തീർന്നുകൊണ്ടിരിക്കുന്നു എന്ന ആശങ്ക എനിക്കുണ്ടായി, എന്നാൽ ക്ലബ്ബുകളിലുടനീളമുള്ള കളിക്കാരോട് സംസാരിച്ചപ്പോൾ, എന്റെ സ്വാർത്ഥപരമായ ആശങ്കകളല്ല ഏറ്റവും പ്രധാനമെന്ന് എനിക്ക് മനസ്സിലായി.”


അധികാരികളിൽ വിശ്വാസമർപ്പിക്കാൻ ക്ലബ്ബുകളെയും കളിക്കാരെയും ആരാധകരെയും സ്റ്റാഫിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെന്നും പറഞ്ഞു.

“എത്രയും വേഗം ഒരു ഉറപ്പുള്ള പരിഹാരം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഛേത്രിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചതിനെ വിമർശിച്ച് ബൈച്ചുങ് ബൂട്ടിയ

2027 ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിലേക്ക് സുനിൽ ഛേത്രിയെ തിരിച്ചുവിളിച്ച മുഖ്യ പരിശീലകൻ മനോളോ മാർക്വേസിന്റെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ. 2024 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഛേത്രിയെ ടീമിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ബംഗ്ലാദേശിനെതിരെ ഗോൾ നേടാൻ ഇന്ത്യക്ക് ആയിരുന്നില്ല.

റെവ്‌സ്പോർട്‌സിനോട് സംസാരിച്ച ബൂട്ടിയ, ഈ നീക്കത്തെ ചോദ്യം ചെയ്തു, 40 വയസ്സുള്ള ഒരു പരിചയസമ്പന്നനെ ആശ്രയിക്കുന്നതിനുപകരം ഇന്ത്യ പ്രായം കുറഞ്ഞ സ്‌ട്രൈക്കർമാരിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വാദിച്ചു. “ഒരു ഡിഫൻഡറെ ഡ്രിബിൾ ചെയ്ത് മറികടന്ന് ഗോൾ നേടാൻ കഴിയാത്ത പ്രായത്തിലാണ് സുനിൽ ഇപ്പോൾ,” ബൂട്ടിയ പറഞ്ഞു.

ബംഗ്ലാദേശ് അതേ മത്സരത്തിൽ 18 വയസ്സുള്ള ഒരാളെ കളത്തിലിറക്കിയെന്നും അത് അവരുടെ ടീമിനായുള്ള ദീർഘകാല കാഴ്ചപ്പാട് പ്രകടമാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുനിൽ ഛേത്രി ഗോളുമായി തിരിച്ചെത്തി, ഇന്ത്യക്ക് തകർപ്പൻ ജയം

ഇന്ന് സൗഹൃദ മത്സരത്തിൽ മാൽഡീവ്സിനെ നേരിട്ട ഇന്ത്യക്ക് അനായാസ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. പരിശീലകൻ മനോലോയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്.

തുടക്കം മുതൽ നല്ല അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചു. വിരമിക്കൽ പിൻവലിച്ച് എത്തിയ ഛേത്രിക്ക് തുടക്കത്തിൽ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താൻ ആയില്ല.

34ആം മിനുറ്റിൽ ഒരു കോർണറിലൂടെ ആണ് ഇന്ത്യ ലീഡ് എടുത്തത്. കോർണർ നല്ലൊരു ഹെഡറിലൂടെ രാഹുൽ ബെകെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0. രണ്ടാം പകുതിയിൽ മറ്റൊരു സെറ്റ് പീസിൽ നിന്ന് ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഇത്തവണ മഹേഷ എടുത്ത കിക്ക് ലിസ്റ്റൺ കൊളാസോ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്‌.

75ആം മിനുറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോൾവല കുലുക്കി. ഛേത്രിയുടെ 95ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

ഇനി ഇന്ത്യ മാർച്ച് 25ന് എഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

മാലിദ്വീപിനെതിരെ സുനിൽ ഛേത്രി കളിക്കുമെന്ന് ഇന്ത്യൻ കോച്ച് സ്ഥിരീകരിച്ചു

മാർച്ച് 19 ന് മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ സുനിൽ ഛേത്രി കളിക്കുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് സ്ഥിരീകരിച്ചു. വെറ്ററൻ ഫോർവേഡ് എന്തായാലും കളിക്കും എന്ന് മാർക്വേസ് ഉറപ്പുനൽകി.

2024 ജൂണിൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച ഛേത്രി, മാർച്ച് 25-ന് ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇന്ത്യയെ ശക്തിപ്പെടുത്താൻ വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തുക ആയിരുന്നു. 39 കാരനായ താരത്തെ തിരിച്ചുവിളിക്കാനുള്ള തൻ്റെ തീരുമാനത്തെ ന്യായീകരിച്ച മനോലോ, ഒരു കളിക്കാരൻ മികച്ച ഫോമിലായിരിക്കുമ്പോൾ പ്രായം ഒരു ഘടകമല്ലെന്ന് പറഞ്ഞു.

ഈ സീസണിൽ ഇന്ത്യയുടെ ടോപ് ഗോൾ സ്‌കോററാണ് അദ്ദേഹം, കളിക്കാരുടെ വികസനത്തിനല്ല, മത്സരങ്ങൾ ജയിക്കാനാണ് ദേശീയ ടീം എന്നും അതിനായി മികച്ച കളിക്കാരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് സുനിൽ ഛേത്രി തിരിച്ചെത്തി

ഇന്ത്യൻ ഫുട്ബോൾ ഐക്കൺ സുനിൽ ഛേത്രിയെ മാർച്ചിൽ നടക്കുന്ന ഫിഫ ഇൻ്റർനാഷണൽ ബ്രേക്കിനായുള്ള ഇന്ത്യൻ ടീമിൽ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ഉൾപെടുത്തി. ഛേത്രി ഉൾപ്പെടെ 26 അംഗ ടീം ആണ് മനോലോ ഇന്ന് പ്രഖ്യാപിച്ചത്.

2024 ജൂണിൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് ഛേത്രി വിരമിച്ചിരുന്നു. യോഗ്യതാ മത്സരത്തിൽ മാർച്ച് 25 ന് ഇന്ത്യ ബംഗ്ലാദേശിനെയും മാർച്ച് 19 ന് മാലിദ്വീപിനെതിനെയും നേരിടും.

94 അന്താരാഷ്ട്ര ഗോളുകളോടെ, ഛേത്രി ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്‌കോററായി തുടരുകയാണ്.

India’s 26-member squad for March 2025 FIFA International Window:

Goalkeepers: Amrinder Singh, Gurmeet Singh, Vishal Kaith.

Defenders: Asish Rai, Boris Singh Thangjam, Chinglensana Singh Konsham, Hmingthanmawia, Mehtab Singh, Rahul Bheke, Roshan Singh, Sandesh Jhingan, Subhasish Bose.

Midfielders: Ashique Kuruniyan, Ayush Dev Chhetri, Brandon Fernandes, Brison Fernandes, Jeakson Singh Thounaojam, Lalengmawia, Liston Colaco, Mahesh Singh Naorem, Suresh Singh Wangjam.

Forwards: Sunil Chhetri, Farukh Choudhary, Irfan Yadwad, Lallianzuala Chhangte, Manvir Singh.

സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചു. ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച സ്‌ട്രൈക്കർ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) ഹെഡ് കോച്ച് മനോലോ മാർക്കസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനമെടുത്തത്.

ഇന്ത്യക്ക്ക് പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ മുന്നിൽ ഉള്ളതിനാൽ, ഛേത്രിയുടെ പരിചയസമ്പത്തും നേതൃത്വവും ടീമിന് കാര്യമായ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് മറ്റൊരു സ്ട്രൈക്കറെ കണ്ടെത്താൻ ആകാത്തതും ഈ തീരുമാനത്തിന് കാരണമായി.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ ഛേത്രി അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ വീണ്ടും ഇന്ത്യക്ക് ആയി കളിക്കും.

ബെംഗളൂരു എഫ്‌സി മോഹൻ ബഗാനെ തകർത്തു, സുനിൽ ഛേത്രി ഐഎസ്എല്ലിലെ എക്കാലത്തെയും ടോപ് സ്‌കോറർ

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2024-25 സീസണിൽ ബെംഗളൂരു എഫ്‌സി തങ്ങളുടെ വിജയ കുതിപ്പ് തുടർന്നു, ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ 3-0ന്റെ ആധിപത്യ വിജയം അവർ ഉറപ്പിച്ചു. തൻ്റെ 64-ാം ഐഎസ്എൽ ഗോളോടെ സുനിൽ ഛേത്രി ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോററായും ഇന്ന് മാറി. ഛേത്രിയെ കൂടാതെ എഡ്ഗർ മെൻഡസും സുരേഷ് സിംഗും ബ്ലൂസിനായി ഗോൾ കണ്ടെത്തി.

ഒമ്പതാം മിനിറ്റിൽ മെൻഡസ് ഒരുവ കോർണറിൽ നിന്ന് സ്കോറിംഗ് ആരംഭിച്ചു. 20-ാം മിനിറ്റിൽ സുരേഷ് സിങ്ങിന്റെ മികച്ച ഫിനിഷിൽ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ ഛേത്രി മൂന്നാമതൊരാൾ കൂടി നേടി ലീഡ് മൂന്നാക്കി ഉയർത്തി. മോഹൻ ബഗാൻ എസ്‌ജി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ബംഗളൂരുവിൻ്റെ ശക്തമായ പ്രതിരോധം തകർക്കുന്നതിൽ പരാജയപ്പെട്ടു.

ഛേത്രിക്ക് ഇരട്ട ഗോൾ, ബെംഗളൂരു എഫ് സി ഹൈദരാബാദിനെ തോൽപ്പിച്ചു

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ നേരിട്ട ബെംഗളൂരു എഫ്‌സി 3-0 ന് ജയിച്ചു, ഐഎസ്എൽ 2024-25 സീസണിലെ തുടർച്ചയായ രണ്ടാം വിജയം അവർ ഇതിലൂടെ അടയാളപ്പെടുത്തി. ആദ്യ പകുതിയിൽ രാഹുൽ ഭേകെ സ്‌കോറിംഗ് ആരംഭിച്ചു, 57-ാം മിനിറ്റിലും 63ആം മിനുട്ടിലുമായി സുനിൽ ഛേത്രി രണ്ട് ഗോളുകൾ കൂടി നേടി‌ ബെംഗളൂരു ജയം ഉറപ്പിച്ചു. ‌

ഈ ഗോളുകളോടെ 63 ഗോളുകളുമായി ഐഎസ്എല്ലിലെ ഏറ്റവും ഉയർന്ന സ്‌കോററായി ബാർത്തലോമിയോ ഒഗ്‌ബെച്ചെക്ക് ഒപ്പം ഛേത്രി എത്തി.

വിനിത് വെങ്കിടേഷിന്റെ കോർണറിൽ നിന്നാണ് ഭേക്കെയുടെ ഗോൾ പിറന്നത്, ഛേത്രിയുടെ ആദ്യ ഗോൾ പെനാൽറ്റിയും പിന്നീട് ഒരു ഡൈവിംഗ് ഹെഡറിലൂടെയും ആയിരുന്നു. ജയത്തോടെ ബെംഗളുരു എഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

സുനിൽ ചേത്രിയുടെ അവസാന മത്സരത്തിൽ ഇന്ത്യക്ക് സമനിലയുടെ നിരാശ

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് നിരാശ നിറഞ്ഞ സമനില. ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ കുവൈറ്റിനെ നേരിട്ട ഇന്ത്യ ഗോൾ രഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ന് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും ഇന്ത്യക്ക് ആ അവസരം മുതലെടുക്കാൻ ആയില്ല. ഇന്നത്തെ മത്സരത്തോടെ സുനിൽ ഛേത്രി ഇന്ത്യൻ ജേഴ്സിയോട് വിട പറഞ്ഞു.

ഇന്ന് തുടക്കത്തിൽ കുവൈറ്റിനും നല്ല അവസരങ്ങൾ കിട്ടി. പക്ഷെ ഗുർപ്റെതിന്റെ മികച്ച സേവുകൾ ഇന്ത്യയെ രക്ഷിച്ചു. ഇന്ത്യയുടെ ഏറ്റവും നല്ല അവസരം ലഭിച്ചത് റഹീം അലിക്ക് ആയിരുന്നു. പക്ഷെ താരത്തെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. സുനിൽ ചേത്രിക്ക് കാര്യമായ സംഭാവനകൾ ഇന്ന് നൽകാൻ ആയില്ല.

ഇനി ഒരു മത്സരം മാത്രം ഗ്രൂപ്പിൽ ശേഷിക്കെ ഇന്ത്യ 5 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്‌. അവസാന മത്സരത്തിൽ ഖത്തറിനെ ആണ് ഇന്ത്യ നേരിടുക. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ട് കാണാൻ ആകൂ.

സുനിൽ ഛേത്രിക്ക് ആശംസകൾ നേർന്ന് മോഡ്രിച്

ഇന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന സുനിൽ ഛേത്രിക്ക് ആശംസകൾ അറിയിച്ച് റയൽ മാഡ്രിഡ് സ്റ്റാർ-മിഡ്ഫീൽഡറും ക്രൊയേഷ്യയുടെ ക്യാപ്റ്റനുമായ ലൂക്കാ മോഡ്രിച്ച്. വിരമിക്കുന്നതിന് മുമ്പുള്ള അവസാന അന്താരാഷ്ട്ര മത്സരത്തിന് മുന്നോടിയായി ഒരു വീഡിയോയിലൂടെ ആണ് മോഡ്രിച് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പ്രത്യേക സന്ദേശം അയച്ചത്.

ജൂൺ 6 ന് കുവൈത്തിനെതിരായ ഇന്ത്യയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി, കോച്ച് ഇഗോർ സ്റ്റിമാച് ആണ് മോഡ്രിച്ചിൻ്റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്‌.

‘സുനിൽ! ദേശീയ ടീമിനൊപ്പമുള്ള നിങ്ങളുടെ അവസാന മത്സരത്തിന് നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. അഭിനന്ദനങ്ങൾ. നിങ്ങൾ ഫുട്ബോളിൽ ഒരു ഇതിഹാസമാണ്.” മോഡ്രിച് പറഞ്ഞു.

“സുനിലും ഇന്ത്യൻ ടീമും അദ്ദേഹത്തിന്റെ അവസാന മത്സരം സവിശേഷവും അവിസ്മരണീയവുമാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ക്യാപ്റ്റന് വിജയാശംസകൾ. ക്രൊയേഷ്യയിൽ നിന്ന് എല്ലാ ആശംസകളും സ്നേഹവും,” മോഡ്രിച്ച് തൻ്റെ വീഡിയോയിൽ പറഞ്ഞു.

നാണക്കേട്!! ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്താനോട് തോറ്റു

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ന് ഗുവാഹത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു അഫ്ഗാന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ തോറ്റത്.

സൗദി അറേബ്യയിൽ നടന്ന അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തിൽ ഗോൾരഹിത സമനിലയുടെ നിരാശയും ആയാണ് ഇന്ന് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ഇന്ന് തുടക്കത്തിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ച ഇന്ത്യക്ക് രണ്ടാം പകുതിയിലാണ് അടിതെറ്റിയത്. മത്സരത്തിന്റെ 38ആം മിനിറ്റിൽ ആയിരുന്നു ഇന്ത്യയുടെ ഗോൾ വന്നത്. ഇന്ത്യക്ക് ലഭിച്ച പെനാൽറ്റി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

സുനിൽ ഛേത്രിയുടെ 150ആം മത്സരമായിരുന്നു ഇത്‌. ഈ നാഴികകല്ല് ഗോളുമായി ആഘോഷിക്കാൻ ഛേത്രിക്ക് ആയി. ആദ്യ പകുതി ഇന്ത്യ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ അഫ്ഗാനിസ്താൻ സമനില ഗോൾ നേടി. അക്ബറി ആണ് അഫ്ഗാനായി സമനില ഗോൾ നേടിയത്.

87ആം മിനുട്ടിൽ ഗോൾ കീപ്പർ ഗുർപ്രീത് ചെയ്ത ഫൗൾ അഫ്ഗാനിസ്ഥാന് പെനാൾട്ടി നൽകി. മുഖമ്മദ് ആ കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് അഫ്ഗാനിസ്താന് ലീഡ് നൽകിയത്.

ഈ പരാജയത്തോടെ ഇന്ത്യ 4 മത്സരങ്ങളിൽ നിന്ന് 4 പോയിന്റിൽ നിൽക്കുകയാണ്. അഫ്ഗാനിസ്ഥാന് ഇത് ഗ്രൂപ്പിലെ ആദ്യ വിജയമാണ്. ഇന്ത്യക്ക് ഇനി മൂന്നാം റൗണ്ടിലേക്ക് എത്തുക എളുപ്പമാകില്ല.

Exit mobile version