ചിന്നസ്വാമി സ്റ്റേഡിയം അട്ടിമറി കേസിലെ രണ്ട് പ്രതികള്‍ക്ക് എട്ട് വര്‍ഷത്തെ തടവ്

2010ലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി നടന്ന സ്ഫോടനങ്ങളിലെ രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ). എട്ട് വര്‍ഷത്തെ തടവിന് പുറമെ 4 ലക്ഷം രൂപ പിഴയുമുണ്ട്. ബിഹാര്‍ സ്വദേശികളായ രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെടുന്നത്.

2010 ജൂലൈയില്‍ ഐപിഎല്‍ മത്സരത്തിനിടെ ആണ് സംഭവം. അഞ്ച് സ്ഫോടകവസ്തുക്കളില്‍ രണ്ടെണ്ണം പൊട്ടിയപ്പോള്‍ മൂന്ന് എണ്ണം നിവീര്യമാക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം അന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.

2018ല്‍ ഇവരില്‍ ആകെ പ്രതികളായ 14 പേരില്‍ നാല് പേര്‍ക്ക് ഏഴ് വര്‍ഷത്തെ തടവ് എന്‍ഐഎ വിധിച്ചിരുന്നു. നാല് പേര്‍ക്കെതിരെ ഇപ്പോളും വിചാരണ നടക്കുകയാണ്.

ജസ്പ്രീത് ബുംറയെ ആര്‍സിബിയില്‍ എടുക്കണമെന്ന് താന്‍ കോഹ്‍ലിയോട് പറഞ്ഞിരുന്നു – പാര്‍ത്ഥിവ് പട്ടേല്‍

മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ ഫ്രാഞ്ചൈസിയ്ക്കൊപ്പം എത്തുന്നതിലും വളരെ മുമ്പ് ബാംഗ്ലൂര്‍ ടീമിലേക്ക് താരത്തെ പരിഗണിക്കണമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. താന്‍ വിരാട് കോഹ്‍ലിയോട് ബുംറയെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു എന്ന് പാര്‍ത്ഥിവ് പറഞ്ഞു.

ഈ നീക്കത്തിന് ശേഷം പിന്നീട് മുംബൈ ബൗളിംഗ് നിരയില്‍ പ്രധാനിയായി മാറുവാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. അതേ സമയം റോയല്‍ ചലഞ്ചേഴ്സിന് ഇപ്പോളും ബൗളിംഗ് തന്നെയാണ് തലവേദന. ഐപിഎലില്‍ 77 മത്സരത്തില്‍ നിന്ന് ബുംറ ഇതുവരെ 82 വിക്കറ്റാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ മാത്രം താരം 19 വിക്കറ്റ് നേടുകയുണ്ടായി.

13 പന്തില്‍ നിന്ന് 48 റണ്‍സ് നേടി ഐപിഎലിനെ വിസ്മയിപ്പിച്ച തന്റെ ഇന്നിംഗ്സിന് കാരണം വിരാട് കോഹ്‍ലി

റോയല്‍ ചലഞ്ചേഴ്സിനതിരെ കഴിഞ്ഞ സീസണലില്‍ കൊല്‍ക്കത്തയുടെ മിന്നും പ്രകടനത്തിന് പിന്നില്‍ ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് പ്രകടനം ആണ് ഏറ്റവും പ്രധാനമായി വിശേഷിപ്പിക്കാവുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 205 റണ്‍സ് നേടിയ ശേഷം 26 പന്തില്‍ കൊല്‍ക്കത്തയ്ക്ക് 67 റണ്‍സ് വേണമെന്ന സ്ഥിതിയിലാണ് ആന്‍ഡ്രേ റസ്സലിന്റെ മിന്നും പ്രകടനം വരുന്നത്.

13 പന്തില്‍ നിന്ന് 48 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച റസ്സല്‍ പറയുന്നത് കോഹ്‍ലിയുടെ പെരുമാറ്റം ആണ് തന്നെ ഈ ഇന്നിംഗ്സിലേക്ക് നയിച്ചതെന്നാണ്. ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയ ശേഷം സ്റ്റേഡിയത്തില്‍ താരങ്ങളുടെ ഭാര്യമാരും കൊല്‍ക്കത്ത ആരാധകരും ഇരിക്കുന്ന വശത്തേക്ക് നോക്കി “കം ഓണ്‍” എന്ന് ആക്രോശിച്ചതാണ് തന്നെ ഇത്തരം ഇന്നിംഗ്സ് പുറത്തെടുക്കാന്‍ പ്രഛോദിപ്പിച്ചതെന്ന് റസ്സല്‍ പറഞ്ഞു.

ദിനേശ് കാര്‍ത്തിക് പുറത്തായ ശേഷം ക്രീസിലെത്തിയ ശുഭ്മന്‍ ഗില്ലിനോട് താന്‍ കൂടുതല്‍ സ്ട്രൈക്കും തനിക്ക് നല്‍കുവാനാണ് പറഞ്ഞത്. ആര് പന്തെറിഞ്ഞാലും താനവരെ ആക്രമിക്കുവാനാണ് പോകുന്നത്, അതിനാല്‍ തന്നെ കൂടുതല്‍ സ്ട്രൈക്കും തനിക്ക് തരുവാന്‍ താന്‍ ഗില്ലിനോട് പറഞ്ഞുവെന്ന് താരം വെളിപ്പെടുത്തി.

ഓരോ സിക്സുകള്‍ നേടുമ്പോള്‍ താന്‍ സ്കോര്‍ ബോര്‍ഡിലേക്ക് നോക്കുന്നില്ലായിരുന്നുവെന്ന് റസ്സല്‍ വ്യക്തമാക്കി. സിക്സുകള്‍ അടിച്ച് കഴിഞ്ഞാല്‍ താന്‍ ഗില്ലിനടുത്ത് ചെന്ന് ഗ്ലൗ-പഞ്ച് ചയ്യും പിന്നീട് വലിയൊരു ശ്വാസം എടുത്ത് സമ്മര്‍ദ്ദം ഒഴിവാക്കുവാന്‍ ശ്രമിക്കുമെന്നും റസ്സല്‍ പറഞ്ഞു.

റസ്സലിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് കൊല്‍ക്കത്ത നീങ്ങുകയായിരുന്നു. 1 ഫോറും 6 സിക്സുമാണ് താരം അന്നത്തെ ഇന്നിംഗ്സില്‍ നേടിയത്.

10 കോടിയ്ക്ക് ക്രിസ് മോറിസിനെ സ്വന്താക്കി ബാംഗ്ലൂര്‍, രംഗത്തെത്തിയത് നാല് ടീമുകള്‍

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 10 കോടി രൂപയ്ക്ക് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് ലേലത്തില്‍ കടന്നത് രാജസ്ഥാന്‍ റോയല്‍സ് ആണെങ്കിലും പിന്നീട് ടീം രംഗത്തെത്തിയില്ല. പിന്നീട് കിംഗ്സ് ഇലവനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൂടി ലേലത്തില്‍ പങ്കെടുത്തപ്പോള്‍ അവസാന ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ഒപ്പം ചേര്‍ന്നു.

മുംബൈയുടെ വരവോടു കൂടി കിംഗ്സ് ഇലവന്‍ പിന്മാറിയെങ്കിലും ബാംഗ്ലൂര്‍ മത്സര രംഗത്ത് തന്നെ തുടര്‍ന്നു. ഒടുവില്‍ 10 കോടി രൂപയ്ക്ക് മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

നന്ദി ബാംഗ്ലൂര്‍, നിങ്ങള്‍ ഐപിഎലിലെ ഏറ്റവും മികച്ച ഫാന്‍സ് – കോഹ്‍ലി

ഐപിഎലിലെ ഏറ്റവും മികച്ച ആരാധക്കൂട്ടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകരാണെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. ചിന്നസ്വാമിയില്‍ ഈ വര്‍ഷങ്ങളില്‍ എല്ലാം എത്തിയ കാണികള്‍ക്ക് നന്ദി അറിയിച്ച കോഹ്‍ലി, ടീമില്‍ നിന്ന് ഇതുവരെ നിങ്ങള്‍ക്കൊരു കിരീടം ലഭിച്ചില്ലെങ്കിലും എല്ലാ വര്‍ഷവും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ ഗ്രൗണ്ടിലെത്താറുണ്ടെന്നും പറഞ്ഞു.

നിങ്ങളുടെ വേദന എനിക്ക് കൃത്യമായി മനസ്സിലാവും. ഞാനും നിങ്ങളെല്ലാവരെയും പോലെ ഈ ടീമുമായി മാനസികമായ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ്. അടുത്ത വര്‍ഷം തീര്‍ച്ചയായും ഞങ്ങളുടെ പ്രകടനം മെച്ചപ്പെടും, നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച മത്സരഫലങ്ങള്‍ ഞങ്ങള്‍ നല്‍കും, വീണ്ടും ഒരായിരം നന്ദി. നിങ്ങളാണ് ഐപിഎലിലെ ഏറ്റവും മികച്ച ആരാധകര്‍ എന്ന് പറഞ്ഞാണ് വിരാട് കോഹ്‍ലി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

ഐ.പി.എല്ലിലെ മോശം പ്രകടനം ലോകകപ്പിൽ കോഹ്‌ലിയെ ബാധിക്കില്ലെന്ന് ബ്രാഡ് ഹോഗ്

ഐ.പി.എല്ലിൽ ആർ.സി.ബിയുടെ മോശം പ്രകടനം ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. വിരാട് കോഹ്‌ലി കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ കാണുന്ന വ്യക്തിയാണെന്നും അതുകൊണ്ട് ആർ.സി.ബിയുടെ മോശം പ്രകടനം വിരാട് കോഹ്‌ലിയെ വ്യക്തിപരമായി ബാധിക്കില്ലെന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു. ഐ.പി.എല്ലിലെ ഈ സീസണിൽ കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ട ആർ.സി.ബി പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ പറ്റി ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബ്രാഡ് ഹോഗ് പറഞ്ഞു. ഐ.പി.എല്ലിൽ ആർ.സി.ബിയുടെ മോശം പ്രകടനത്തിന് കാരണം ബാറ്റിങ്ങിൽ കോഹ്‌ലിയെയും ഡിവില്ലേഴ്‌സിനെയും അമിതമായി ആശ്രയിക്കുന്നതുകൊണ്ടാണെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. അവസാന ഓവറുകളിൽ ആർ.സി.ബി ബൗളർമാരുടെ മോശം പ്രകടനവും ആർ.സി.ബിയുടെ മോശം പ്രകടനത്തിന് കാരണമായെന്നും ഹോഗ് പാഞ്ഞു.

ക്യാച്ചുകള്‍ കൈവിട്ടാല്‍ കളിയെങ്ങനെ ജയിക്കും ആര്‍സിബി? കോഹ്‍ലി ഉള്‍പ്പെടെ ടീം ഇന്ന് കൈവിട്ടത് നാല് അവസരങ്ങള്‍

158 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നേടുവാനായതെങ്കിലും ടീമിന്റെ ഭാഗത്ത് നിന്നുള്ള ഫീല്‍ഡിംഗ് പിഴവുകളാണ് ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കിയതെന്ന് നിസ്സംശയം പറയാം. മത്സരത്തിന്റെ പല ഘട്ടങ്ങളിലായി നാല് ക്യാച്ചുകളാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് കൈവിട്ടത്.

രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ അജിങ്ക്യ രഹാനെയുടെ ക്യാച്ചാണ് ആദ്യം ബാംഗ്ലൂര്‍ കൈവിട്ടത്. നവ്ദീപ് സൈനി എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറിലെ മൂന്നാം പന്തില്‍ അവസരം നല്‍കിയ രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെയെ വിരാട് കോഹ്‍ലിയാണ് കൈവിട്ടത്. രണ്ടാമത്തേതും മത്സരത്തിലെ ഏറ്റവും നിര്‍ണ്ണായകവുമായ ക്യാച്ച് രണ്ടാമത്തെ ടൈം ഔട്ട് കഴിഞ്ഞ് സ്മിത്തിന്റെ ക്യാച്ചായിരുന്നു.

ചഹാലിന്റെ ഓവറിലെ ആദ്യ പന്ത് സ്വീപ്പര്‍ കവറില്‍ അനായാസമായൊരു ക്യാച്ച് ഉമേഷ് യാദവ് കൈവിടുകയായിരുന്നു. ആ ഘട്ടത്തില്‍ 23 റണ്‍സ് നേടി ക്രീസില്‍ നിന്ന സ്മിത്ത് പിന്നീട് പുറത്താകുമ്പോള്‍ 38 റണ്‍സാണ് നേടിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ 19ാം ഓവറില്‍ സ്മിത്തും രാഹുല്‍ ത്രിപാഠിയും നല്‍കിയ അവസരങ്ങള്‍ പവന്‍ നേഗിയും മോയിന്‍ അലിയും കൈവിടുകയായിരുന്നു. ഓവറിലെ അവസാന പന്തില്‍ സ്മിത്ത് പുറത്തായെങ്കിലും രാഹുല്‍ ത്രിപാഠി 23 പന്തില്‍ നിന്ന് 34 റണ്‍സ് നേടി രാജസ്ഥാന്റെ വിജയം ഉറപ്പാക്കി.

ചഹാലിനു പര്‍പ്പിള്‍ ക്യാപ്, ബാംഗ്ലൂര്‍ ബൗളര്‍മാരിലെ തലയുയര്‍ത്തിയ പ്രകടനം

ജോസ് ബട്‍ലര്‍ എറിഞ്ഞ ബൗളര്‍മാരെയെല്ലാം അടിച്ച് തകര്‍ത്ത് മുന്നേറുന്നതിനിടെ രാജസ്ഥാന്റെ കുതിപ്പിനു തടയിടാനായത് യൂസുവേന്ദ്ര ചഹാലിനു മാത്രമായിരുന്നു. താരം തന്റെ നാലോവറില്‍ നിന്ന് 17 റണ്‍സിനു 2 വിക്കറ്റാണ് നേടിയത്. അജിങ്ക്യ രഹാനെയെയും ജോസ് ബട്‍ലറെയും പുറത്താക്കിയ ചഹാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും ഉമേഷ് യാദവ് ക്യാച് കൈവിടുകയായിരുന്നു. മത്സരത്തിന്റെ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ലഭിച്ച അവസരം ബാംഗ്ലൂര്‍ നേടിയിരുന്നുവെങ്കില്‍ മത്സരം തന്നെ മാറി മറിയുവാന്‍ സാധ്യതയുണ്ടായിരുന്നു.

ഇന്നത്തെ പ്രകടനത്തോടെ ചഹാല്‍ നാല് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുമായി ഐപിഎലിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരങ്ങള്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇമ്രാന്‍ താഹിറിനു ആറ് വിക്കറ്റാണ് കൈവശമുള്ളത്. ഇന്നത്തെ മത്സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ശ്രേയസ്സ് ഗോപാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കാഗിസോ റബാഡ, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍ എന്നിവരും ആറ് വിക്കറ്റുമായി വിക്കറ്റ് പട്ടികയിലെ പ്രധാനികളായി നിലകൊള്ളുന്നു.

ഏറ്റവും മോശം തോല്‍വികളിലൊന്ന്, തനിക്ക് കൂടുതലൊന്നും വിശദീകരിക്കുവാനില്ല

ഐപിഎലില്‍ തങ്ങളുടെ ഏറ്റവും മോശം തോല്‍വികളിലൊന്നാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ സംഭവിച്ചതെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി. തനിക്ക് ഇതില്‍ കൂടുല്‍ വിശദമാക്കുവാനൊന്നുമില്ലെന്നും കോഹ്‍ലി പറഞ്ഞു. ആദ്യ പന്ത് മുതല്‍ തങ്ങളുടെ ഇന്നിംഗ്സിലെ അവസാന പന്ത് വരെ ഒരു കാര്യവും ശരിയായില്ലെന്ന് കോഹ്‍ലി പറഞ്ഞു.

സണ്‍റൈസേഴ്സ് ഒരു ചാമ്പ്യന്‍ സൈഡാണെന്ന് അവര്‍ വീണ്ടും തെളിയിച്ചു. കളിയുടെ സര്‍വ്വ മേഖലകളിലും തങ്ങള്‍ക്ക് തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും വിരാട് പറഞ്ഞു. മുംബൈയ്ക്കെതിരെ തങ്ങള്‍ മികച്ച കളി പുറത്തെടുത്തിരുന്നു എന്നാല്‍ ജയം നേടാനായില്ല. അടുത്ത പതിനൊന്നു മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ടീം ശ്രമിക്കുമെന്നും കോഹ്‍ലി വ്യക്തമാക്കി.

ആദ്യ മത്സരത്തിലെ പിച്ച് സ്പിന്നിനു അനുകൂലമോ?, ഇരു ടീമുകളിലായി കളിക്കുന്നത് അഞ്ച് സ്പിന്നര്‍മാര്‍

ഐപിഎല്‍ സീസണ്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമോ? ടോസ് സമയത്ത് ടോസ് നേടിയ ധോണി പിച്ച് എങ്ങനെ പെരുമാറുമെന്ന് ഉറപ്പില്ലെന്ന് പറഞ്ഞുവെങ്കിലും ഇരു ടീമുകളിലായി കളിക്കുന്നത് അഞ്ച് സ്പിന്നര്‍മാരാണ്. ചെന്നൈയ്ക്കായി മൂന്നും ബാംഗ്ലൂരിനായി രണ്ട് സ്പിന്നര്‍മാരും ഇന്നത്തെ മത്സരത്തിനിറങ്ങും.

ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ചെന്നൈ നിരയിലും മോയിന്‍ അലി, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ആര്‍സിബിയ്ക്ക് വേണ്ടിയും കളിയ്ക്കും. ചെന്നൈയ്ക്ക് കേധാര്‍ ജാഥവിനെയും സ്പിന്നര്‍ ആയി ഉപയോഗപ്പെടുത്താം.

ഐപിഎല്‍ അരങ്ങേറ്റം കുറിച്ച് ഹെറ്റ്മ്യറും ശിവം ഡുബേയും, റോയല്‍ ചലഞ്ചേഴ്സിന്റെ പ്രതീക്ഷകളായി ബിഗ് ഹിറ്റിംഗ് താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയില്‍ രണ്ട് താരങ്ങളാണ് ഇത്തവണ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ കളിയ്ക്കുന്ന ടീമില്‍ രണ്ട് പുതുമുഖ താരങ്ങളാണുള്ളത്. വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട രണ്ട് താരങ്ങളെയാണ് ഐപിഎല്‍ അരങ്ങേറ്റത്തിനുള്ള അവസരം ആര്‍സിബി നല്‍കിയിരിക്കുന്നത്.

വിന്‍ഡീസിനു വേണ്ടി അന്താരാഷ്ട്ര തലത്തിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍. ഒപ്പം ആഭ്യന്തര ക്രിക്കറ്റില്‍ വലിയ അടികള്‍ക്ക് പേര് കേട്ട ശിവം ഡുബേയും ആര്‍സിബി മധ്യനിരയ്ക്ക് കരുത്തേകും. ടീമിന്റെ സ്ഥിരം തലവേദനയായ മധ്യ നിരയുടെ പരാജയത്തിനു പരിഹാരമാവും ഈ താരങ്ങള്‍ എന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്.

ശിവം ഡുബേയ്ക്ക് ഫിനിഷറുടെ റോളാണ് നല്‍കുക എന്ന് നേരത്തെ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു.

ചെപ്പോക്കില്‍ ബൗളിംഗ് തരിഞ്ഞെടുത്ത് ചെന്നൈ, ബാംഗ്ലൂരിനായി കോഹ്‍ലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും

ഐപിഎല്‍ 12ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിന്റെ ആദ്യം മത്സരത്തില്‍ വിക്കറ്റ് എങ്ങനെ പെരുമാറുമെന്ന് ഉറപ്പില്ലെെന്നും അതിനാല്‍ ലക്ഷ്യം നല്‍കുക അത്ര എളുപ്പമല്ലാത്തതിനാല്‍ ചേസിംഗ് ആണ് ഫലപ്രദമെന്നാണ് താന്‍ കരുതുന്നതെന്ന് ധോണി വ്യക്തമാക്കി. താനും ബൗളിംഗ് തിരഞ്ഞെടുത്തേനെയെന്ന് വ്യക്തമാക്കി കോഹ‍്‍ലി.

റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവരാണ് വിദേശ താരങ്ങള്‍. അതേ സമയം ചെന്നൈ നിരയില്‍ ഷെയിന്‍ വാട്സണ്‍, ഡ്വെയിന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് വിദേശ താരങ്ങള്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ശിവം ഡൂബേ, കോളിന്‍ ഡി ഗ്രാന്‍ഡോം, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അമ്പാട്ടി റായിഡു, ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്ന, എംഎസ് ധോണി, കേധാര്‍ ജാഥവ്, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍.

Exit mobile version