ഇരട്ട ഗോളുകളുമായി വെർണർ, ലെപ്‌സിഗിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ആർ ബി ലെപ്‌സിഗിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ജർമ്മൻ യുവതാരം തിമോ വെർണർ ആണ് ലെപ്‌സിഗിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ബുണ്ടസ് ലീഗയിൽ ഈ സീസണിൽ പരാജയമറിയാതെ കുതിക്കുകയാണ് ലെപ്‌സിഗ്.

ഹോമിലെ മികച്ച പ്രകടനം ഈ സീസണിൽ തുടരുകയാണ് ലെപ്‌സിഗ്. തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ലെപ്‌സിഗ് ഗ്ലാഡ്ബാക്ക് പ്രതിരോധത്തെ നിഷ്പ്രഭമാക്കി. മൂന്നാം മിനുട്ടിൽ ഗോളടിച്ച് വെർണർ ഈ സീസണിലെ ഗോളുകളുടെ എണ്ണം എട്ടായി ഉയർത്തി. ഇതോടെ ആദ്യ പത്ത് മിനിറ്റുകളിൽ റാൽഫ് രാഗ്‌നിക്കിന്റെ ലെപ്‌സിഗ് നേടുന്ന ഗോളുകളുടെ എണ്ണം ആറായി. ഈ വിജയത്തോടു കൂടി 25 പോയിന്റുമായി ഗ്ലാഡ്ബാക്കിനു പിറകിലായി മൂന്നാം സ്ഥാനത്തെത്തി ലെപ്‌സിഗ്. 26 പോയന്റാണ് രണ്ടാമതുള്ള ഗ്ലാഡ്ബാക്കിന്.

Exit mobile version