Picsart 24 02 16 23 39 11 986

കുടുംബത്തിൽ മെഡിക്കൽ എമർജൻസി, അശ്വിൻ ഇന്ത്യൻ ടീമിൽ നിന്ന് പിന്മാറി

ഫാമിലി മെഡിക്കൽ എമർജൻസി കാരണം രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ടീമിൽ നിന്ന് പിൻമാറി. കുടുംബത്തിൽ അത്യാവശ്യമായ സാഹചര്യം ഉള്ളതിനാൽ ആണ് അശ്വിൻ വീട്ടിലെക്ക് മടങ്ങുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ടീമും അശ്വിന് പൂർണ പിന്തുണ നൽകുന്നു എന്ന് പ്രസ്താവനയിൽ അറിയിച്ചു.

“താരത്തിനും കുടുംബത്തിനും ബിസിസിഐ ഹൃദയംഗമമായ പിന്തുണ നൽകുന്നു. കളിക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ക്ഷേമവും വളരെ പ്രധാനമാണ്. അശ്വിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ബോർഡ് അഭ്യർത്ഥിക്കുന്നു.” – ബി സി സി ഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് 500ആം വിക്കറ്റ് നേടിയ അശ്വിൻ ഇനി ശേഷിക്കുന്ന ദിവസങ്ങളിൽ ടെസ്റ്റിൽ കളിക്കില്ല.

Exit mobile version