Picsart 24 02 05 11 12 13 473

ഇന്ത്യക്ക് ജയിക്കാൻ 4 വിക്കറ്റ് കൂടെ, ബാസ്ബോൾ കളിച്ച് ഇംഗ്ലണ്ട് തകരുന്നു

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 194-6 എന്ന നിലയിൽ. ഇംഗ്ലണ്ടിന് ഇനി ജയിക്കാൻ 205 റൺസും ഇന്ത്യക്ക് ഇനി ജയിക്കാൻ 5
4 വിക്കറ്റുമാണ് വേണ്ടത്. ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് വളരെ വേഗത്തിലാണ് റൺ സ്കോർ ചെയ്യുന്നത്. ഇന്ത്യ ഉയർത്തിയ 399 എന്ന വിജയലക്ഷ്യം 205 ആക്കി കുറക്കാൻ ഇംഗ്ലണ്ടിന് ആദ്യ സെഷൻ കൊണ്ടായി. പക്ഷെ വിക്കറ്റുകളും അവർ വലിച്ചെറിഞ്ഞു.

ഇന്നലെ നൈറ്റ് വാച്മാൻ ആയി എത്തിയ രെഹാൻ അഹമ്മദിന്റെ വിക്കറ്റ് ആണ് ആദ്യം ഇന്ന് നഷ്ടമായത്. 31 പന്തിൽ നിന്ന് 23 റൺസ് എടുത്ത രെഹാനെ അക്സർ പട്ടേൽ ആണ് പുറത്താക്കിയത്. അടുത്തതായി വന്ന ഒലി പോപും അറ്റാക്ക് ചെയ്താണ് കളിച്ചത്‌. 21 പന്തിൽ നിന്ന് 23 റൺസ് എടുത്ത പോപിനെ അശ്വിൻ പുറത്താക്കി. രോഹിത് ശർമ്മയുടെ മനോഹരമായ ക്യാച്ചിലൂടെ ആയിരുന്നു ആ പുറത്താക്കൽ.

പിറകെ വന്ന റൂട്ടും ആക്രമിച്ചു കളിച്ചു. 10 പന്തിൽ 16 റൺസ് എടുത്ത റൂട്ട് ഒരു കൂറ്റൻ ഷോട്ടിന് കളിക്കവെ പുറത്തായി. തുടക്കം മുതൽ ഇന്ത്യക്ക് തലവേദനയായ സാക്ക് ക്രോലിയെ ലഞ്ചിന് തൊട്ടു മുമ്പ് കുൽദീപ് പുറത്താക്കി. 132 പന്തിൽ നിന്ന് 73 റൺസ് എടുത്താണ് ക്രോലി പുറത്തായത്. 8 ഫോറും 1 സിക്സും താരം നേടി. പിന്നാലെ ബെയർ സ്റ്റോ ബുമ്രയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഇതോടെ ലഞ്ചിന് പിരിയാൻ തീരുമാനിച്ചു.

Summary:
India 1st Innings – 396-10
England 1st Innings- 253-10
India 2nd Innings – 255-10

Exit mobile version