Picsart 24 02 05 11 00 45 827

അശ്വിൻ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഒമ്പത് വിക്കറ്റ് നേടിയതീടെയാണ് ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ സഹതാരം ജസ്പ്രീത് ബുംറയെ മറികടന്ന് രവിചന്ദ്രൻ അശ്വിൻ ഒന്നാമത് എത്തിയത്.

ഇംഗ്ലണ്ടിനെതിരായ ധർമ്മശാല മത്സരത്തിലുടനീളം അശ്വിൻ തൻ്റെ മികച്ച പ്രകടനമാണ് നടത്തിയത്, പരിചയസമ്പന്നനായ വലംകൈയ്യൻ ആദ്യ ഇന്നിംഗ്‌സിൽ നാല് വിക്കറ്റും തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും വീഴ്ത്തി‌.

ഓസ്‌ട്രേലിയൻ സീമർ ജോഷ് ഹേസൽവുഡിനൊപ്പം ബുംറ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

അശ്വിൻ്റെ ഇന്ത്യൻ സഹതാരം കുൽദീപ് യാദവ് കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടുകയും റാങ്കിംഗിൽ മൊത്തത്തിൽ 15 സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി.

ബാറ്റിങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാം സ്ഥാനത്തെത്തി. ഒന്നാം റാങ്കിൽ കെയ്ൻ വില്യംസൺ തുടരുന്നു. ജയ്‌സ്വാൾ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് എട്ടാം സ്ഥാനത്തെത്തി. ഗിൽ 11 സ്ഥാനങ്ങൾ ഉയർന്ന് 20 ആം സ്ഥാനത്തെത്തി.

Exit mobile version