ഇന്ത്യൻ സ്പിന്നിന് മുന്നിൽ ഇംഗ്ലണ്ട് പതറുന്നു

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 108/3 എന്ന നിലയിൽ. മികച്ച രീതിയിൽ ആദ്യ ഓവറുകളിൽ ബാറ്റു ചെയ്യാൻ ഇംഗ്ലണ്ടിനായിരുന്നു. എന്നാൽ സ്പിൻ വന്നതോടെ അവർ പരുങ്ങലിലായി. 55/0 എന്ന നിലയിൽ ആയിരുന്ന അവർ 60/3 എന്നാകുന്നത് കാണാൻ ആയി.രവിചന്ദ്ര അശ്വിൻ 2 വിക്കറ്റും ജഡേജ 1 വിക്കറ്റും നേടി.

20 റൺസ് എടുത്ത സാക് ക്രോളിയുടെയും 35 റൺസ് എടുത്ത ഡക്കറ്റിന്റെയും വിക്കറ്റും അശ്വിൻ വീഴ്ത്തി. അശ്വിന്റെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ 150ആം വിക്കറ്റായി ഇത് മാറി. ജഡേജ 1 റൺ എടുത്ത ഒലി പോപിനെയും പുറത്താക്കി. ഇപ്പോൾ 18 റണ്ണുമായി റൂട്ടും 32 റണ്ണുമായി ബെയർസ്റ്റോയും ആണ് ക്രീസിൽ ഉള്ളത്.

മുകേഷ് കുമാർ അടുത്ത മുഹമ്മദ് ഷമി ആണെന്ന് അശ്വിൻ

പേസർ മുകേഷ് കുമാർ അടുത്ത ഷമി ആകും എന്ന് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മുഹമ്മദ് ഷമിയെ അനുകരിക്കാൻ മുകേഷിന് കഴിവുണ്ടെന്ന് അശ്വിൻ പറയുന്നു. മുകേഷ് കുമാറിന് യോർക്കറുകൾ ഇഷ്ടാനുസരണം ചെയ്യാനുള്ള കഴിവ് ഉണ്ടെന്നും അശ്വിൻ പറഞ്ഞു.

“മുഹമ്മദ് സിറാജ് ജൂനിയർ ഷമിയാകുമെന്ന് ഞാൻ ആദ്യം കരുതി, പക്ഷേ അത് മുകേഷ് കുമാറാകാമെന്ന് ഇപ്പോൾ തോന്നുന്നു. ഷമിയെ ഞങ്ങ്ങൾ ‘ലാല’ എന്ന് വിളിക്കുന്നു, മോഹൻലാൽ എന്ന നടനോടുള്ള ആദരസൂചകമായാണ് ഷമിയെ താൻ ലാലേട്ടൻ എന്നാണ് വിളിക്കുന്നത് എന്നും അശ്വിൻ പറഞ്ഞു.

“മുകേഷിന് ഷമിയുടെ സമാനമായ ബിൽഡും സമാനമായ ഉയരവും മികച്ച റിസ്റ്റ് പൊസിഷനും ഉണ്ട്. പന്തിൽ നല്ല സ്വിംഗ് കണ്ടെത്താനും അദ്ദേഹത്തിനാകും. വെസ്റ്റിൻഡീസിന് എതിരായ പരമ്പരയിൽ അദ്ദേഹം നന്നായി പന്തെറിഞ്ഞു. വെസ്റ്റ് ഇൻഡീസിലും ബാർബഡോസിൽ നടന്ന പരിശീലന മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു,” അശ്വിൻ കൂട്ടിച്ചേർത്തു.

അശ്വിൻ ഫൈനലിൽ കളിക്കേണ്ട കാര്യമില്ല എന്ന് ഗംഭീർ

ലോകകപ്പിന്റെ ഫൈനലിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ആദ്യ ഇലവനിൽ എടുക്കേണ്ട കാര്യമില്ല എന്ന് ഗംഭീർ. ഇന്ത്യ ഇപ്പോൾ ഒരു മാറ്റം വരുത്തേണ്ട കാര്യമില്ല എന്ന് ഗംഭീർ പറയുന്നു. അഹമ്മദാബാദ് പിച്ച് സ്പിന്നിനെ തുണക്കും എന്നതിനാൽ അശ്വിൻ ആദ്യ ഇലവനിലേക്ക് വരും എന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം.

സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ച ഗംഭീർ, അശ്വിന് ആദ്യ ഇലവനിൽ ഇടം കാണുന്നില്ലെന്ന് പറഞ്ഞു. അശ്വിനെ ആദ്യ ഇലവനിൽ കളിപ്പിക്കണം എന്ന് ഞാൻ കരുതുന്നില്ല. ഞാൻ അവനു ടീമിൽ ഒരു സ്ഥലം കാണുന്നില്ല, നിങ്ങൾ എന്തിനാണ് ഈ മാറ്റം വരുത്തുന്നത്‌. ഇപ്പോൾ ഉള്ളത് നിങ്ങൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ? നിങ്ങളുടെ അഞ്ച് ബൗളർമാരിൽ നിന്ന് ഇതിനേക്കാൾ എന്ത് മികച്ച പ്രകടനമാണ് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവുക,” ഗംഭീർ പറഞ്ഞു.

“ഹാർദിക്കിന്റെ പരിക്കിന് ശേഷം, അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളർമാർ ആയതിനാൽ ഒന്നോ രണ്ടോ പേരെ എതിർ ടീമുകൾ ടാർഗെറ്റുചെയ്യുമെന്ന് ഞങ്ങൾ കരുതി. എന്നിരുന്നാലും, അഞ്ച് ബൗളർമാരുടെ നിലവാരം കാരണം അത് സംഭവിച്ചില്ല. ഞങ്ങൾ ബാറ്ററുമാരെ കുറിച്ച് ഒരുപാട് സംസാരിച്ചു, ഈ സമ്മർദ്ദത്തിൻകീഴിൽ മികച്ച രീതിയിൽ പന്തെറിയുന്നതിന് ബൗളർമാരെ പ്രശംസിക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.

പാകിസ്താനെതിരെ ഇന്ത്യ അശ്വിനെ കളിപ്പിക്കണം എന്ന് ഗവാസ്കർ

അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഓസ്ട്രേലിയക്ക് എതിരെ കളിച്ച അശ്വിൻ അഫ്ഗാബെതിരെ കളിച്ചിരുന്നില്ല. അശ്വിൻ ഉണ്ടെങ്കിൽ സൗദ് ഷക്കീലിനെ തടയാൻ ഇന്ത്യക്ക് ആകും എന്നും ഗവാസ്കർ പറഞ്ഞു.

“സൗദ് ഷക്കീൽ ഉണ്ടെന്നുള്ള ലളിതമായ കാരണത്താൽ ഞാൻ അശ്വിനെ ടീമിൽ തിരഞ്ഞെടുക്കും. സൗദ് ഷക്കീൽ ഇപ്പോൾ മധ്യനിരയിലാണ്, പാകിസ്ഥാനെ ഒരു മോശം സാഹചര്യത്തിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള കളിക്കാരനാണ് അദ്ദേഹം. അവനെ തടയാൻ നിങ്ങൾക്ക് ബുദ്ധിമാനായ ഒരു ബൗളറെ ആവശ്യമാണ്.” ഗവാസ്‌കർ പറഞ്ഞു.

“ഒരു ഓഫ് സ്പിന്നർ ആയതുകൊണ്ടല്ല ഞാൻ പറയുന്നത്, അശ്വിൻ മിടുക്കനാണ്. അശ്വിൻ എതിരാളികളെ മാനസികമായും പരീക്ഷിക്കും. സമ്മർദ്ദം നിലനിർത്താൻ അദ്ദേഹത്തിന് കഴിയുമെന്നതിനാൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

അശ്വിനെ മാറ്റി മുഹമ്മദ് ഷമിയെ കളിപ്പിക്കണം എന്ന് സെവാഗ്

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ രവിചന്ദ്രൻ അശ്വിന് വിശ്രമം നൽകണമെന്നും പകരം മുഹമ്മദ് ഷമിയെ കളിപ്പിക്കണമെന്നും സെവാഗ്. ചെന്നൈയിലെ സാഹചര്യമല്ല അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എന്നും അതുകൊണ്ട് ഷമി ആണ് അവിടെ കളിക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു. ഓസ്ട്രേലിയക്ക് എതിരെ കളിച്ച അശ്വിൻ മികച്ച ബൗളിംഗ് കാഴ്ചവെച്ചിരുന്നു‌. ഒരു വിക്കറ്റും വീഴ്ത്തി.

“രവിചന്ദ്രൻ അശ്വിന് വിശ്രമം നൽകുമെന്ന് ഞാൻ കരുതുന്നു. മുഹമ്മദ് ഷമി മികച്ച ഫോമിലാണ്, ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹം ഒരു ഫൈഫർ പോലും നേടി,” സെവാഗ് പറഞ്ഞു.

“ഇതൊരു വ്യത്യസ്ത വിക്കറ്റാണ്, ഗ്രൗണ്ടും ചെറുതാണ്. കൂടാതെ, അശ്വിനൊപ്പം പ്രായത്തിന്റെ ഘടകമുണ്ട്. അതിനാൽ, വലിയ മത്സരങ്ങൾക്കായി അദ്ദേഹത്തെ കളിപ്പിക്കാൻ ആയി ഇതുപോലുള്ള മത്സരങ്ങളിൽ ഇന്ത്യ അദ്ദേഹത്തെ മാറ്റി നിർത്തണം.” സെവാഗ് കൂട്ടിച്ചേർത്തു.

അശ്വിൻ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ, അക്സർ പട്ടേൽ ഇല്ല

ഇന്ത്യ അവരുടെ ലോകകപ്പ് ടീമിൽ അവസാന മാറ്റം വരുത്തി‌. പരിക്കേറ്റ അക്സർ പട്ടേലിന് പകരം ഓഫ് സ്പിന്നർ ആർ അശ്വിൻ 15 അംഗ ടീമിലേക്ക് എത്തി. അശ്വിൻ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. ഏഷ്യ കപ്പിന് ഇടയിൽ ആയിരുന്നു അക്സർ പട്ടേലിന് പരിക്കേറ്റത്‌.

2018 ന്റെ തുടക്കം മുതൽ 4 ഏകദിനങ്ങൾ മാത്രമാണ് ആർ അശ്വിന് കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ 3 മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ അശ്വിന് അവസരം നൽകിയിരുന്നു‌‌. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിനുള്ള സ്ക്വാഡിൽ അശ്വിനും ഉണ്ടാകും.

അശ്വിൻ ഇതിനു മുമ്പ് രണ്ട് ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ആയി കളിച്ചിട്ടുണ്ട്. 2011ൽ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോഴും അശ്വിൻ സ്ക്വാഡിൽ ഉണ്ടായിരുന്നു.

Exit mobile version