Prithwi Shaw

ഫിറ്റ്‌നസും അച്ചടക്ക പ്രശ്‌നങ്ങളും, പൃഥ്വി ഷായെ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കി

പൃഥ്വി ഷായുടെ ഫിറ്റ്‌നസും അച്ചടക്കവും സംബന്ധിച്ച ആശങ്കകൾ കാരണം മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയതായി റിപ്പോർട്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ്റെ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെൻ്റും ഷായുടെ മനോഭാവത്തിൽ അതൃപ്തരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രത്യേകിച്ച് നെറ്റ് സെഷനുകളിൽ പങ്കെടുക്കാനുള്ള മടി ടീം മാനേജ്മെന്റിനെ അലട്ടുന്നുണ്ടായിരുന്നു. ഷായുടെ ഫിറ്റ്‌നസ് വളരെക്കാലമായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്.

ഒരുകാലത്ത് ഇന്ത്യയുടെ വാഗ്ദാന പ്രതിഭയായിരുന്ന ഷാ, തൻ്റെ ക്രിക്കറ്റ് കരിയറിനെ ബാധിച്ച ഫീൽഡിന് പുറത്തുള്ള പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്താൻ ഇതുവരെ ഷാക്ക് ആയിട്ടില്ല. രഞ്ജി ട്രോഫിയിലെ ഷായുടെ സമീപകാല പ്രകടനങ്ങളും ദുർബലമാണ്.

Exit mobile version