Picsart 23 09 14 11 02 07 791

പൃഥ്വി ഷാ മൂന്ന് മാസത്തോളം പുറത്തിരിക്കും

പൃഥ്വി ഷായ്ക്കേറ്റ പരിക്ക് സാരമുള്ളതാണ് എന്നും അദ്ദേഹം ദീർഘകാലം പുറത്തിരിക്കും എന്നും റിപ്പോർട്ടുകൾ. താരം മൂന്ന് മുതൽ നാലു മാസം വരെ കളത്തിന് പുറത്താകും എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ഡർഹാമിനെതിരായ റോയൽ ലണ്ടൻ ഏകദിന കപ്പ് മത്സരത്തിന് ഇടയിൽ ആയിരുന്നു പൃഥ്വി ഷായുടെ കാൽമുട്ടിന് പരിക്കേറ്റത്. അതിനു പിന്നാലെ നോർത്താംപ്ടൺഷെയർ വിട്ട് താരം ഇന്ത്യയിൽ എത്തിയിരുന്നു.

ഡർഹാമിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ ആയിരുന്നു പൃഥ്വിയുടെ കാൽമുട്ടിന് പരിക്കേറ്റത്‌. അവിടെ പൃഥ്വിക്ക് മൂന്ന് ഇന്നിംഗ്‌സുകൾ മാത്രമേ കളിക്കാനാകൂവെങ്കിലും ടൂർണമെന്റിലെ ടോപ് സ്‌കോററായായിരുന്ന്യ് താരം ടൂർണമെന്റ് വിട്ടത്. സോമർസെറ്റിനെതിരെ ഇരട്ട സെഞ്ച്വറി നേടി റെക്കോർഡ് കുറിച്ച ഷാ അടുത്ത മത്സരത്തിൽ 76 പന്തിൽ 15 ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 125 റൺസ് നേടിയിരുന്നു. ഫോമിലേക്ക് ഉയർന്നതിനു പിന്നാലെയുള്ള ഈ പരിക്ക് അദ്ദേഹത്തിന് വലിയ ക്ഷീണമാകും.

Exit mobile version