പോളണ്ട് നീന്തൽ താരങ്ങളെ ടോക്കിയോയിൽ നിന്ന് മടക്കിയയച്ചു, മാപ്പ് പറഞ്ഞ് നീന്തൽ ഫെഡറേഷന്‍

ആറ് നീന്തൽ താരങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ച്ച് പോളണ്ട്. അഡ്മിനിസ്ട്രേറ്റീവ് പിഴവ് മൂലം ആറ് താരങ്ങളെ കൂടുതലായി തിരഞ്ഞെടുത്തുവെന്നാണ് പോളണ്ട് നീന്തൽ ഫെഡറേഷന്‍ വിശദീകരണം. ടോക്കിയോയിൽ നിന്ന് ഈ താരങ്ങളെ മടക്കി അയയ്ക്കുകയാണെന്നും വീഴ്ച പറ്റിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.

23 നീന്ത. താരങ്ങളെയാണ് പോളണ്ട് തിരഞ്ഞെടുത്തത്. എന്നാൽ ഫിനയുടെ യോഗ്യത നിയമപ്രകാരം അത് 17 ആക്കി ചുരുക്കേണ്ടി വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന താരങ്ങളുടെ ദേഷ്യം മനസ്സിലാക്കുന്നുവെന്നും പോളണ്ട് സ്വിമ്മിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് പാവൽ സ്ലോമിന്‍സ്കി വ്യക്തമാക്കി.

പുറത്താക്കപ്പെട്ട താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പോളണ്ടിനോട് ഫൈനലില്‍ പരാജയം, ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ 50 മീറ്റര്‍ റൈഫല്‍ 3 പൊസിഷന്‍സ് ടീം ഇവന്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഫൈനല്‍ മത്സരത്തില്‍ പോളണ്ടിനോട് നേരിയ വ്യത്യാസത്തില്‍ പിന്നില്‍ പോയതോടെ ഇന്ത്യ വെള്ളി മെഡല്‍ കൊണ്ട് സംതൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 43-47 എന്ന സ്കോറിനാണ് ഇന്ത്യ പോളണ്ടിനോട് പരാജയം ഏറ്റുവാങ്ങിയത്.

അഞ്ജും മൗഡ്ഗില്‍, ശ്രേയ സക്സേന, ഗായത്രി നിത്യാനന്ദം എന്നിവരടങ്ങിയ ടീം ആണ് വെള്ളി മെഡല്‍ നേടിയത്.

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്. ഇന്നത്തെ മത്സരത്തിൽ ഒളിമ്പ്യക്കോസിനെതിരെ ഇരട്ട ഗോളുകൾ നേടിയ ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ 58 ഗോളുകൾ നേടിക്കഴിഞ്ഞു.

60 ഗോളുകളുമായി കെരീം ബെൻസിമയും 71 ഗോളുകളുമായി റൗളും 112 ഗോളുകളുമായി ലയണൽ മെസ്സിയും 127 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ലെവൻഡോസ്കിക്ക് മുന്നിലുള്ളത്. ഈ സീസണിൽ ബയേണിന് വേണ്ടി 18 ഗോളുകളാണ് 13 മത്സരങ്ങളിൽ ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. പോളണ്ടിനും ബയേണിനും വേണ്ടി 21 ഗോളുകളും ലെവൻഡോസ്കി അടിച്ചു കൂട്ടി. ഈ സീസണിൽ സൂപ്പർ കപ്പൊഴിച്ച് ബയേണിന് വേണ്ടി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ ലെവൻഡോസ്കിക്ക് കഴിഞ്ഞു. അടുത്ത ബുണ്ടസ് ലീഗ മത്സരത്തിലും ഗോളടിച്ചാൽ ഒരു സീസണിൽ തുടർച്ചയായ 9 മത്സരങ്ങളിൽ ഗോളടിക്കുന്ന താരമെന്ന ജർമ്മൻ റെക്കോഡും ലെവൻഡോസ്കിക്ക് സ്വന്തം.

സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി 7.15ന് ആണ്. ആദ്യ സെമി വൈകുന്നേരം 5 മണിയ്ക്ക് നടക്കും.

ഇന്ന് നടന്ന അഞ്ചാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ പോളണ്ടിനെ 3-2 എന്ന സ്കോറിന് കീഴക്കി റഷ്യ വിജയം കൈവരിച്ചിരുന്നു.

ഇന്ത്യയ്ക്ക് രണ്ടാം ജയം, പോളണ്ടിനെ കീഴടക്കിയത് 3-1 എന്ന സ്കോറിനു

എഫ്ഐഎച്ച് സീരീസ് ഫൈനല്‍സില്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ പോളണ്ടിനെതിരെ വിജയം. 3-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി 21ാം മിനുട്ടില്‍ മന്‍പ്രീത് സിംഗ് ആണ് ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. എന്നാല്‍ നാല് മിനുട്ടുകള്‍ക്കകം മാറ്റ്യൂസ് ഹുള്‍ബോയിയിലൂടെ പോളണ്ട് ഗോള്‍ മടക്കിയെങ്കിലും തൊട്ടടുത്ത നിമിഷം മന്‍പ്രീത് തന്നെ തന്റെയും ഇന്ത്യയുടെയും രണ്ടാം ഗോള്‍ നേടി. 36ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി.

ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ പൂള്‍ ബിയില്‍ ജപ്പാന്‍ മെക്സിക്കോയെ 3-1നു കീഴടക്കിയപ്പോള്‍ റഷ്യ 12-1 എന്ന സ്കോറിനു ഉസ്ബൈക്കിസ്ഥാനെ കീഴടക്കി. പൂള്‍ എ യില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 6 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്ത് പോളണ്ടും റഷ്യയും 3 പോയിന്റ് വീതം നേടി നില്‍ക്കുകയാണെങ്കിലും ഇന്ത്യയോടെ വഴങ്ങിയ 10 ഗോളുകള്‍ റഷ്യയുടെ ഗോള്‍ വ്യത്യാസം കുറയ്ക്കുകയാണുണ്ടായത്.

പൂള്‍ ബിയില്‍ ജപ്പാനും അമേരിക്കയും മൂന്ന് വീതം പോയിന്റ് നേടിയപ്പോള്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും അക്കൗണ്ട് തുറന്നിട്ടില്ല.

അപരാജിതരായി ഇന്ത്യ, പോളണ്ടിനെതിരെ നേടിയത് പത്ത് ഗോള്‍

അസ്ലന്‍ ഷാ കപ്പ് ഹോക്കിയുടെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ. പോളണ്ടിനെതിരെ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. നാളെ നടക്കുന്ന ഫൈനലിലേക്ക് ഇന്ത്യ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ദക്ഷിണ കൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. പരമ്പരയില്‍ ഇതുവരെ പരാജയം അറിയാതെയാണ് ഇന്ത്യ മുന്നേറുന്നത്. കൊറിയയ്ക്കെതിരെ അവസാന മിനുട്ടില്‍ ഗോള്‍ വഴങ്ങി ഇന്ത്യ നേരത്തെ സമനില വഴങ്ങിയിരുന്നു.

പകുതി സമയത്ത് ഇന്ത്യ ആറ് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഒന്നാം മിനുട്ടില്‍ വിവേക് പ്രസാദിലൂടെ മുന്നിലെത്തിയ ഇന്ത്യയെ സുമീത് കുമാര്‍ ഏഴാം മിനുട്ടില്‍ വീണ്ടും ലീഡുയര്‍ത്തുവാന്‍ സഹായിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0നു മുന്നിട്ട് നിന്നു. രണ്ടാം ക്വാര്‍ട്ടറില്‍ നാല് ഗോള്‍ കൂടി ഇന്ത്യ നേടി. 18, 25 മിനുട്ടുകളില്‍ വരുണ്‍ കുമാറും 19ാം മിനുട്ടില്‍ സുരേന്ദര്‍ കുമാറും ഗോള്‍ നേടിയപ്പോള്‍ ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് 29ാം മിനുട്ടില്‍ സിമ്രന്‍ജീത്ത് സിംഗ് ഒരു ഗോള്‍ കൂടി നേടി.

രണ്ടാം പകുതിയില്‍ നീലകണ്ഠ ശര്‍മ്മ 36ാം മിനുട്ടില്‍ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ പിന്നീട് ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നില്ല. 50, 51 മിനുട്ടുകളില്‍ ഇരട്ട ഗോളുകളോടെ മന്‍ദീപ് സിംഗും 55ാം മിനുട്ടില്‍ അമിത് രോഹിദാസും ഗോളുകള്‍ നേടി ഇന്ത്യയെ പത്ത് ഗോളുകളിലേക്ക് നയിച്ചു.

യൂത്ത് ഒളിമ്പിക്സ് ഹോക്കിയില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ

ആതിഥേയരായ അര്‍ജന്റീനയെ കീഴടക്കി ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച 11.30യ്ക്ക് നടന്ന മത്സരത്തില്‍ 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. മൂന്നാം മിനുട്ടില്‍ രാഹുല്‍ ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും ഫാകുന്‍ഡോയിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 എന്ന സ്കോറിനു തുല്യത പാലിച്ചു.

രണ്ടാം പകുതിയില്‍ 12, 18 മിനുട്ടുകളില്‍ സുദീപ് നേടിയ ഗോളിലൂടെ ഇന്ത്യ മത്സരം വിജയിച്ച് ഫൈനലിക്ക് കടക്കുകയായിരുന്നു. ഇന്ത്യന്‍ വനിതകള്‍ അല്പ സമയത്തിനുള്ളില്‍ സെമി മത്സരത്തില്‍ ചൈനയെ നേരിടും. പോളണ്ടിനെ 3-0 എന്ന സ്കോറിനു തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്.

Exit mobile version