ബാഴ്‌സലോണയ്ക്ക് തിരിച്ചടി; പെഡ്രിക്ക് പരിക്ക്


ബാഴ്‌സലോണ (Barcelona) മിഡ്ഫീൽഡർ പെഡ്രിക്ക് (Pedri) മസിലിന് പരിക്കേറ്റതിനെ തുടർന്ന് പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ആർഎസി1 (RAC1) റിപ്പോർട്ട് ചെയ്യുന്നു. ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങാത്ത താരത്തെ, പരിക്കിന്റെ വ്യാപ്തി നിർണ്ണയിക്കുന്നതിനായി മെഡിക്കൽ ടീം കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും.


കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിനെതിരെ (Real Madrid) നടന്ന എൽ ക്ലാസിക്കോ (El Clásico) മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരം പൂർത്തിയാക്കുമ്പോൾ തന്നെ മസിലിന്റെ പ്രശ്നം പെഡ്രിയെ ബാധിച്ചിരുന്നു.


പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, പെഡ്രിക്ക് 4 മുതൽ 5 ആഴ്ച വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കാം. ഇത് ക്ലബ്ബ് ബ്രൂഗിനെതിരായ (Club Brugge) ചാമ്പ്യൻസ് ലീഗ് (Champions League) ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന പ്രധാന മത്സരങ്ങൾ താരത്തിന് നഷ്ടമാകുന്നതിന് കാരണമാകും.


പെഡ്രിക്ക് ഇരട്ട ഗോൾ, യമാലിന് ഇരട്ട അസിസ്റ്റ്, സ്പെയിന് 5 ഗോൾ

യൂറോ കപ്പിനു മുമ്പായുള്ള സൗഹൃദ മത്സരത്തിൽ നോർത്ത് അയർലണ്ടിനെതിരെ ഗംഭീര വിജയം നേടി സ്പെയിൻ. ബാഴ്സലോണയുടെ യുവതാരങ്ങളുടെ മികവിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്പെയിൻ നേടിയത്. ബാഴ്സലോണ താരങ്ങളായ പെഡ്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ലമിനെ യമാൽ ഇരട്ട അസിസ്റ്റ് നൽകി.

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് സ്പെയിൻ വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ബല്ലാർഡ് ആണ് നോർത്ത് അയർലണ്ടിനായി ഗോൾ നേടിയത്. പന്ത്രണ്ടാം മിനിറ്റിൽ പെട്രിയുടെ ഒരു ലോങ്ങ് റേഞ്ചറിലൂടെ സ്പെയിൻ സമനില പിടിച്ചു. പെഡ്രിയുടെ സ്പെയിനായുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

പതിനെട്ടാം മിനിറ്റിൽ മൊറാട്ടയിലൂടെ സ്പെയിൻ ലീഡ് എടുത്തു. 29ആം മിനിട്ടിൽ വീണ്ടും പെഡ്രി വീണ്ടും സ്പെയിനായി ഗോൾ അടിച്ചു. ആദ്യ പകുതിയിൽ 3-1ന് മുന്നിൽ. രണ്ടാം പകുതിയിൽ ഫാബിയൻ റുയിസും ഒയെസബാളും കൂടെ ഗോൾ നേടിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു. ഈ രണ്ടു ഗോളുകളും ലമിനെ യമാൽ ആയിരുന്നു ഒരുക്കിയത്. ഇനി ജൂൺ 15ന് സ്പെയിൻ യൂറോ കപ്പിൽ ക്രൊയേഷ്യയെ നേരിടും.

പെഡ്രിയും ഡിയോങും പി എസ് ജിക്ക് എതിരെ കളിക്കാൻ സാധ്യതയില്ല

ബാഴ്സലോണയുടെ പ്രധാന മധ്യനിര താരങ്ങൾ ആയ പെഡ്രിയും ഡിയോങും പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നെ തിരികെ വരില്ല. ഇരുവരും ആ സമയത്തിനകം ഫിറ്റ്നസ് വീണ്ടെടുക്കില്ല എന്ന് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

ഗവിയും പെഡ്രിയും മത്സരത്തിനിടയിൽ
Photo: Barcelona

ഗവി, അലെഹാന്ദ്രോ ബാൾദെ എന്നിവരും പരിക്കിന്റെ പിടിയിലാണ്‌. ഇരുവരും തിരിച്ചെത്താൻ ഇനിയും സമയം എടുക്കും. എന്നാൽ പെഡ്രിയും ഡിയൊങ്ങും പി എസ് ജിക്ക് എതിരായ രണ്ടാം പാദത്തിന് മുൻപ് പൂർണ്ണ ഫിറ്റ്നസിൽ എത്തിയേക്കും.

പെഡ്രി പിച്ചിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഡിയോങ്ങും തിരിച്ചുവരവിന് അടുത്താണ്. ഡിഫൻഡർ ക്രിസ്റ്റ്യൻസൺ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. താരം പി എസ് ജിക്ക് എതിരെ ഉണ്ടാകും.

പെഡ്രിക്കും ഡിയോങിനും പരിക്ക്, ബാഴ്സലോണക്ക് വൻ തിരിച്ചടി

ബാഴ്സലോണയുടെ രണ്ട് പ്രധാന മധ്യനിര താരങ്ങൾക്ക് പരിക്ക്. ഇന്നലെ നടന്ന അത്ലറ്റിക് ബിൽബാവോക്ക് എതിരായ ലാലിഗ മത്സരത്തിൽ ഡിയോങിനും പെഡ്രിക്കും പരിക്കേറ്റു. ഇരുവരും ദീർഘകാലം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് ആദ്യ സൂചനകൾ. ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ഇരുവരും എന്തായാലും ഉണ്ടാകില്ല.

ഡിയോംഗിന് ആംഗിൾ ഇഞ്ച്വറിയാണ്. ചുരുങ്ങിയത് ഒരു മാസം എങ്കിലും താരം പുറത്തിരിക്കേണ്ടി വരും. പെഡ്രിയുടെ പരിക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ വന്നിട്ടില്ല. പെഡ്രി കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. തുടർച്ചയായി പരിക്കുകൾ പെഡ്രിയെ ഇപ്പോൾ വേട്ടയാടുകയാണ്. ബാഴ്സലോണയുടെ മറ്റൊരു മിഡ്ഫീൽഡർ ആയ ഗവിയും പരിക്കേറ്റ് പുറത്താണ്. മൂന്ന് പ്രധാന മധ്യനിര താരങ്ങൾ പുറത്ത് ഇരിക്കുന്നത് ബാഴ്സലോണയെ വരും ആഴ്ചകളിൽ കാര്യമായി തന്നെ ബാധിക്കും എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.

പരിക്ക് ഭേദമായി; പെഡ്രി വീണ്ടും കളത്തിലേക്ക്

ആഴ്ച്ചകൾക്ക് ശേഷം വീണ്ടും കളത്തിൽ എത്താൻ പെഡ്രി. നീണ്ട 70 ദിവസങ്ങൾക്ക് ശേഷം നാളെ നടക്കുന്ന റയൽ സോസിഡാഡിനെതിരായ ബാഴ്‌സലോണ സ്ക്വാഡിൽ താരം ഇടം പിടിച്ചു. താരം പൂർണ സജ്ജനാണെന്ന് സാവി പറഞ്ഞു. ലീഗ് മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ബാഴ്‍സ കോച്ച്. ആദ്യ ഇലവനിൽ തന്നെ എത്തിയേക്കില്ലെങ്കിലും പകരക്കാരനായി പെഡ്രിക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. നേരത്തെ ഓഗസ്റ്റിൽ വിയ്യാറയലിനെതിരായ മത്സരത്തിന്റെ തയ്യാറെടുപ്പിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

അതേ സമയം തന്റെ ബാഴ്‌സ കരിയറിലെ ആദ്യ സീസണിൽ തന്നെ എഴുപതോളം മത്സരങ്ങൾ കളിച്ച താരത്തിന് ഇപ്പോൾ തുടർച്ചയായി പരിക്കിന്റെ ഭീഷണി ഉയരുന്നത് ക്ലബ്ബിന് ആശങ്ക സൃഷ്ടിക്കും എന്നുറപ്പാണ്. ചെറുതും വലുതുമായി ഈ വർഷം മാത്രം മൂന്ന് തവണ താരം പരിക്കിന്റെ പിടിയിൽ ആയി. അത് കൊണ്ട് തന്നെ താരം നേരത്തെ പരിശീലനം പുനരാരംഭിച്ചിട്ടും പരിക്ക് ഭേദമായെന്ന് നൂറു ശതമാനം ഉറപ്പാക്കിയിട്ട് മാത്രം തിരികെ കളത്തിലേക്ക് കൊണ്ടു വരാനായിരുന്നു ബാഴ്‌സയുടെ തീരുമാനം. എന്നാൽ ഡിയോങ്ങിന്റെ തിരിച്ചു വരവ് ഇനിയും വൈകും എന്നാണ് സൂചന. പെഡ്രിയുടെ മടങ്ങി വരവ് ബാഴ്‌സ മധ്യനിരക്ക് കൂടുതൽ ഊർജം പകരും.

“മെസ്സി ബാഴ്സയിലേക്ക് മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു” – പെഡ്രി

ലയണൽ മെസ്സിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ജനപ്രിയ സ്പാനിഷ് ടോക്ക് ഷോയായ എൽ ഹോർമിഗ്യൂറോയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, എഫ്‌സി ബാഴ്‌സലോണയുടെ യുവ പ്രതിഭ പെഡ്രി കറ്റാലൻ ക്ലബിലേക്ക് ലയണൽ മെസ്സി മടങ്ങിവരുന്നത് കാണാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു. മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള തുടർച്ചയായ അഭ്യൂഹങ്ങൾക്കിടയിൽ, പെഡ്രിയുടെ അഭിപ്രായങ്ങൾ അർജന്റീനിയൻ സൂപ്പർതാരത്തിന്റെ തിരിച്ചുവരവിനായി കാംക്ഷിക്കുന്ന ബാഴ്‌സലോണ ആരാധകർക്കിടയിൽ പ്രതീക്ഷ ജ്വലിപ്പിക്കുന്നു.

“ഞാൻ മെസ്സിയെ കുറിച്ച് എല്ലായിടത്തും അഭ്യൂഹങ്ങൾ കാണുന്നു. ലിയോ ബാഴ്സയിലേക്ക് മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു,” അഭിമുഖത്തിനിടെ പെഡ്രി പറഞ്ഞു. “തീർച്ചയായും, ഇത് ക്ലബ്ബിനെയും ലിയോയെയും ആശ്രയിച്ചിരിക്കുന്നു, പക്ഷേ അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” യുവതാരൻ പറഞ്ഞു.

ഈ സീസണിന്റെ അവസാനത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) വിടാനുള്ള മെസിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബാഴ്സലോണ അഭ്യൂഹങ്ങൾ ഉയരുന്നത്. ഫ്രാൻസിൽ അവസാന രണ്ടു സീസണുകൾ മെസ്സിക്ക് അത്ര നല്ലതായിരുന്നില്ല. പി എസ് ജി ആരാധകരുമായും മെസ്സിക്ക് നല്ല ബന്ധമായിരുന്നില്ല.

പെഡ്രി ഒരു മാസത്തോളം പുറത്ത്, ബാഴ്സലോണക്ക് വൻ തിരിച്ചടി

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിനിടെ ബാഴ്‌സലോണയുടെ മധ്യനിര താരം പെദ്രിയുടെ വലത് തുടയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കിന്റെ കൃത്യമായ വ്യാപ്തി ഇനിയും കണ്ടെത്താനായിട്ടില്ല എന്ന് ക്ലബ് അറിയിച്ചു. എന്നാൽ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും താരം കളിക്കില്ലെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ആണ് പെഡ്രിക്ക് പരിക്കേറ്റത്. ഇംഗ്ലീഷ് ടീമിനെതിരായ നിർണായകമായ രണ്ടാം പാദം പെഡ്രിക്ക് നഷ്ടമാകും. യുവ മധ്യനിര താരത്തിന്റെ അഭാവം ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടിയാകും, ഈ സീസണിൽ പെഡ്രി ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു. അവസാന മത്സരങ്ങളിൽ നിർണായക ഗോളുകളും പെഡ്രി നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ സസ്പെൻഷൻ കാരണം ഗവിയും ബാഴ്സലോണ നിരയിൽ ഉണ്ടാകില്ല.

“ഇനിയേസ്റ്റയും താനും 20 വയസ്സിൽ പെഡ്രിയുടെയും ഗവിയുടെയും നിലവാരത്തിൽ ആയിരുന്നില്ല” – സാവി

ബാഴ്സലോണയുടെ യുവതാരങ്ങളായ പെഡ്രിയെയും ഗവിയെയും പുകഴ്ത്തി കൊണ്ട് ബാഴ്സലോണ പരിശീലകൻ സാവി. എനിക്കും ഇനിയേസ്റ്റക്കും 20 വയസ്സുള്ളപ്പോൾ ഞങ്ങൾ ഇപ്പോൾ പെദ്രിയും ഗവിയും ഉള്ള അത്ര മികച്ച ലെവലിൽ ആയിരുന്നില്ല എന്ന് സാവി പറഞ്ഞു.

20 വയസ്സിൽ അവർ ഞങ്ങളെക്കാൾ മികച്ചവരാണ് സാവി പറഞ്ഞു. ഗവിക്ക് ഇപ്പോഴും 18 വയസ്സേ ആയിട്ടുള്ളൂ. 20-ലും 18-ലും ആദ്യ ടീമിൽ അവർ ഞങ്ങളേക്കാൾ കൂടുതൽ ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.

പെഡ്രിയെയും ഗവിയെയും കൂടാതെ ഗാർസിയയും അൻസു ഫാത്തിയും ഞങ്ങൾക്ക് ഒപ്പം ഉണ്ട് എന്ന് സാവി പറഞ്ഞു. ഞങ്ങൾ ഈ യുവതാരങ്ങളുടെ നിലവാരത്തിൽ ആയിരുന്നില്ല എന്നും സാവി ആവർത്തിച്ചു. ലാ ലിഗ വിജയിക്കുന്നത് ആണ് ബാഴ്‌സലോണയുടെ ഈ സീസണിലെ പ്രധാന ലക്ഷ്യം എന്നും സാവി പറഞ്ഞു.

ബെൻസിമ ലോകോത്തര താരം, ലോകകപ്പിനില്ലാത്തത് സങ്കടകരം, സ്വപ്നം അർജന്റീന – സ്പെയിൻ ഫൈനൽ : പെഡ്രി

ലോകകപ്പിന് കരീം ബെൻസിമയെ പോലൊരു താരത്തിന് എത്താൻ കഴിയാത്തത് ഫുട്ബോൾ ആരാധകർക്ക് വലിയ തിരിച്ചടി ആണെന്ന് പെഡ്രി. ഖത്തറിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ബെൻസിമയുടെ അഭാവത്തെ കുറിച്ചു സംസാരിച്ചത്. ബെൻസിമ ഒരു ലോകോത്തര താരമാണെന്നും അദ്ദേഹത്തെ പോലെ കളത്തിൽ സ്വാധീനം ഉള്ള താരങ്ങൾ വളരെ കുറവാണെന്നും പെഡ്രി പറഞ്ഞു.

ലോകകപ്പ് ഫൈനലിൽ സ്പെയിൻ എത്തുകയാണെങ്കിൽ ആരെ നേരിടാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ലയണൽ മെസ്സിയുടെ അർജന്റീന എന്നായിരുന്നു താരത്തിന്റെ മറുപടി. താൻ ഇതുവരെ മെസ്സിക്കെതിരെ ഒരിക്കൽ പോലും കളിച്ചിട്ടില്ലെന്നും പെഡ്രി പറഞ്ഞു. ബാഴ്‌സയിൽ ഉണ്ടായിരുന്ന സമയത്ത് മെസ്സി എന്നും കളത്തിൽ ഉപദേശങ്ങൾ നൽകിയിരുന്നു എന്നും മത്സരത്തിൽ മനസാന്നിധ്യം കൈവിടാതെ ഇരിക്കാൻ അദ്ദേഹം പറയുമായിരുന്നു എന്നും പെഡ്രി ഓർത്തു. മെസ്സി തന്നെയാണ് താൻ കണ്ട ഏറ്റവും മികച്ച താരമെന്ന് ആണയിട്ട പെഡ്രി അദ്ദേഹത്തോടൊപ്പം കളത്തിൽ ഇറങ്ങാൻ കഴിഞ്ഞത് അഭിമാനം നൽകുന്നു എന്നും കൂട്ടിച്ചേർത്തു.

സ്പാനിഷ് ലോകകപ്പ് സ്ക്വാഡിൽ റാമോസ് ഇല്ല

സ്പെയിൻ അവരുടെ ഖത്തർ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. ലൂയി എൻറികെ പ്രഖ്യാപിച്ച 26 അംഗ ടീമിൽ സ്പെയിനിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സെർജിയോ റാമോസിനെ തഴഞ്ഞു. പി എസ് ജി താരമായ റാമൊസ് അവസാന രണ്ട് സീസണായി അദ്ദേഹത്തിന്റെ മികച്ച നിലയിൽ ആയിരുന്നില്ല. എങ്കിലും റാമോസ് ടീമിൽ ഉണ്ടാകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയ, ചെൽസി കീപ്പർ കെപ എന്നിവരാണ് സ്ക്വാഡിൽ ഉൾപ്പെടാത്ത മറ്റു പ്രധാനികൾ.

ബാഴ്സലോണ താരങ്ങളായ ഗവി, പെഡ്രി, അൻസു ഫതി, ജോർദി ആൽബ, ബുസ്കറ്റ്സ്, എറിക് ഗാർസി, ഫെറാൻ ടോറസ് എന്നിവർ സ്ക്വാഡിൽ ഉണ്ട്. റയൽ മാഡ്രിഡ് താരങ്ങളായ അസൻസിയോ, കാർവഹാൽ എന്നിവരും സ്ക്വാഡിൽ ഉണ്ട്. കഴിഞ്ഞ യൂറോ കപ്പിൽ തിളങ്ങിയ ഡാനി ഒൽമോയും സ്ക്വാഡിൽ ഉണ്ട്.

Spain #WC squad 🇪🇸

▫️ Simon, Sanchez, Raya;

▫️ Carvajal, Azpilicueta, Garcia, Guillamón, Pau Torres, Laporte, Alba, Gayà;

▫️ Busquets, Rodri, Gavi, Carlos Soler, M. Llorente, Pedri, Koke;

▫️ Ferran Torres, Nico Williams, Yeremy Pino, Morata, Asensio, Sarabia, Olmo, Ansu Fati.

ലോകത്തെ മികച്ച യുവതാരം ആയി ഗവി

ഒരിക്കൽ കൂടെ ഒരു ബാഴ്സലോണ താരം മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി സ്വന്തമാക്കി.ഗവി ആണ് മികച്ച അണ്ടർ 21 താരത്തിനു ലഭിക്കുന്ന കോപ ട്രോഫി സ്വന്തമാക്കിയത്. ഇന്ന് ബാലൻ ഡി ഓർ അടക്കമുള്ള പുരസ്കാരം സമ്മാനിക്കുന്ന ഫ്രാൻസ് ഫുട്ബോളിന്റെ ചടങ്ങി ആയിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സീസണിൽ ബാഴ്സലോണയുടെ പെഡ്രി ആയിരുന്നു ഈ പുരസ്കാരം നേടിയത്.

ഈ പുരസ്കാരം ലഭിച്ചതിൽ അഭിമാനം ഉണ്ട് എന്നും ഇതിനായി സഹായിച്ച ബാഴ്സലോണ ക്ലബിനും തന്റെ സഹതാരങ്ങൾക്കും നന്ദി പറയുന്നു എന്നും ഗവി പുരസ്കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

ആറു വർഷം മുമ്പ് ബെറ്റിസിൽ നിന്നാണ് ബാഴ്സലോണ ഗവിയെ തങ്ങളുടെ അക്കാദമിയിലേക്ക് എത്തിച്ചത്. 18കാരനായ താരം ഇപ്പോൾ സ്പാനിഷ് ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യം ആണ്

പെഡ്രിയുടെ ഗോളിൽ ബാഴ്സലോണ, ലീഗിൽ ഒന്നാമത് തന്നെ

ബാഴ്സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരം. ഇന്ന് ലാലിഗയിൽ സെൽറ്റ വിഗോയെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. കാമ്പ്നുവിൽ നടന്ന മത്സരത്തിൽ യുവതാരം പെഡ്രിയുടെ ഗോൾ ആണ് ബാഴ്സലോണയുടെ വിജയ ഗോളായി മാറിയത്. മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ ആയിരുന്നു പെഡ്രിയുടെ ഗോൾ.

17ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിൽ സെൽറ്റ ഡിഫൻഡർ പരാജയപ്പെട്ടപ്പോൾ പെഡ്രി അനായാസം പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കുക ആയിരുന്നു. ഇന്ന് കൂടുതൽ ഗോളുകൾ നേടാൻ ആയില്ല എന്നത് ബാഴ്സലോണക്ക് നിരാശ നൽകും. വിജയത്തോടെ ബാഴ്സലോണ ലീഗിൽ 22 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു‌. രണ്ടാമതുള്ള റയലിനും 22 പോയിന്റ് ആണ്‌.

Exit mobile version