Picsart 22 11 21 12 10 17 090

ബെൻസിമ ലോകോത്തര താരം, ലോകകപ്പിനില്ലാത്തത് സങ്കടകരം, സ്വപ്നം അർജന്റീന – സ്പെയിൻ ഫൈനൽ : പെഡ്രി

ലോകകപ്പിന് കരീം ബെൻസിമയെ പോലൊരു താരത്തിന് എത്താൻ കഴിയാത്തത് ഫുട്ബോൾ ആരാധകർക്ക് വലിയ തിരിച്ചടി ആണെന്ന് പെഡ്രി. ഖത്തറിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ബെൻസിമയുടെ അഭാവത്തെ കുറിച്ചു സംസാരിച്ചത്. ബെൻസിമ ഒരു ലോകോത്തര താരമാണെന്നും അദ്ദേഹത്തെ പോലെ കളത്തിൽ സ്വാധീനം ഉള്ള താരങ്ങൾ വളരെ കുറവാണെന്നും പെഡ്രി പറഞ്ഞു.

ലോകകപ്പ് ഫൈനലിൽ സ്പെയിൻ എത്തുകയാണെങ്കിൽ ആരെ നേരിടാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ലയണൽ മെസ്സിയുടെ അർജന്റീന എന്നായിരുന്നു താരത്തിന്റെ മറുപടി. താൻ ഇതുവരെ മെസ്സിക്കെതിരെ ഒരിക്കൽ പോലും കളിച്ചിട്ടില്ലെന്നും പെഡ്രി പറഞ്ഞു. ബാഴ്‌സയിൽ ഉണ്ടായിരുന്ന സമയത്ത് മെസ്സി എന്നും കളത്തിൽ ഉപദേശങ്ങൾ നൽകിയിരുന്നു എന്നും മത്സരത്തിൽ മനസാന്നിധ്യം കൈവിടാതെ ഇരിക്കാൻ അദ്ദേഹം പറയുമായിരുന്നു എന്നും പെഡ്രി ഓർത്തു. മെസ്സി തന്നെയാണ് താൻ കണ്ട ഏറ്റവും മികച്ച താരമെന്ന് ആണയിട്ട പെഡ്രി അദ്ദേഹത്തോടൊപ്പം കളത്തിൽ ഇറങ്ങാൻ കഴിഞ്ഞത് അഭിമാനം നൽകുന്നു എന്നും കൂട്ടിച്ചേർത്തു.

Exit mobile version