Picsart 24 03 04 09 08 04 295

പെഡ്രിക്കും ഡിയോങിനും പരിക്ക്, ബാഴ്സലോണക്ക് വൻ തിരിച്ചടി

ബാഴ്സലോണയുടെ രണ്ട് പ്രധാന മധ്യനിര താരങ്ങൾക്ക് പരിക്ക്. ഇന്നലെ നടന്ന അത്ലറ്റിക് ബിൽബാവോക്ക് എതിരായ ലാലിഗ മത്സരത്തിൽ ഡിയോങിനും പെഡ്രിക്കും പരിക്കേറ്റു. ഇരുവരും ദീർഘകാലം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് ആദ്യ സൂചനകൾ. ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ഇരുവരും എന്തായാലും ഉണ്ടാകില്ല.

ഡിയോംഗിന് ആംഗിൾ ഇഞ്ച്വറിയാണ്. ചുരുങ്ങിയത് ഒരു മാസം എങ്കിലും താരം പുറത്തിരിക്കേണ്ടി വരും. പെഡ്രിയുടെ പരിക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ വന്നിട്ടില്ല. പെഡ്രി കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. തുടർച്ചയായി പരിക്കുകൾ പെഡ്രിയെ ഇപ്പോൾ വേട്ടയാടുകയാണ്. ബാഴ്സലോണയുടെ മറ്റൊരു മിഡ്ഫീൽഡർ ആയ ഗവിയും പരിക്കേറ്റ് പുറത്താണ്. മൂന്ന് പ്രധാന മധ്യനിര താരങ്ങൾ പുറത്ത് ഇരിക്കുന്നത് ബാഴ്സലോണയെ വരും ആഴ്ചകളിൽ കാര്യമായി തന്നെ ബാധിക്കും എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.

Exit mobile version