അസ്ഹര്‍ അലിയ്ക്ക് ശതകം, അര്‍ദ്ധ ശതകം നേടി അസാദ് ഷഫീക്ക്

അബുദാബി ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ തലേ ദിവസത്തേതില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍. 139 റണ്‍സ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റില്‍ നിലയുറപ്പിച്ച അസാദ് ഷഫീക്ക്-അസ്ഹര്‍ അലി കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്നത്. 224/3 എന്ന നിലയില്‍ പാക്കിസ്ഥാന്‍ 50 റണ്‍സ് കൂടി നേടിയാല്‍ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു ഒപ്പമെത്തും. രണ്ടാം ദിവസത്തെ അപേക്ഷിച്ച് അല്പം വേഗത്തിലാണ് പാക്കിസ്ഥാന്‍ ബാറ്റ് വീശിയത്.

29 ഓവറുകളെറിഞ്ഞ ആദ്യ സെഷനില്‍ നിന്ന് പാക്കിസ്ഥാന്‍ 85 റണ്‍സാണ് ഇതുവരെ നേടിയത്. അസ്ഹര്‍ അലി തന്റെ ശതകം പൂര്‍ത്തിയാക്കി 111 റണ്‍സുമായി അപരാജിതനായി നില്‍ക്കുമ്പോള്‍ അസാദ് ഷഫീക്ക് 55 റണ്‍സ് നേടി നിലയുറപ്പിയ്ക്കുന്നു. അസ്ഹര്‍ അലിയുെ 15ാം ടെസ്റ്റ് ശതകമാണ് ഇന്നത്തേത്. അതേ സമയം അസാദ് ഷഫീക്ക് തന്റെ 22ാം അര്‍ദ്ധ ശതകമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്.

ഹഫീസിനിത് അവസാന ടെസ്റ്റ്

അബുദാബിയില്‍ ന്യൂസിലാണ്ടും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനു ശേഷം വിട വാങ്ങുവാനൊരുങ്ങി മുഹമ്മദ് ഫഹീസ്. പാക്കിസ്ഥാന്‍ ടീമിലേക്ക് അടുത്തിടെ മാത്രം മടങ്ങിയെത്തിയ താരം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിന്റെ അവസാനമാണ് വിരമിക്കല്‍ തീരമാനം അറിയിച്ചത്. ഈ ടെസ്റ്റിന്റെ അവസാനത്തിനു ശേഷം താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം അറിയിക്കുകയായിരുന്നു.

ഒക്ടോബറില്‍ മാത്രമാണ് താരം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്‍ ടീമിലേക്ക് എത്തുന്നത്. മടങ്ങി വരവില്‍ ഓസ്ട്രേലിയയ്ക്കെതിരെ ശതകം നേടിയെങ്കിലും പിന്നീടങ്ങോട്ട് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ഹഫീസിനായിരുന്നില്ല. 60 റണ്‍സാണ് താരം അടുത്ത അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് നേടിയത്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും മോശം ഫോം തുടര്‍ന്ന താരം പൂജ്യത്തിനു പുറത്താകുകയായിരുന്നു.

മോശം ഫോമല്ല, കൂടുതല്‍ ശ്രദ്ധ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്നാണ് താരം അറിയിച്ചത്. കറാച്ചിയില്‍ 2003ല്‍ ബംഗ്ലാദേശിനെതിരെയാണ് താരത്തിന്റെ അരങ്ങേറ്റം. 55 ടെസ്റ്റുകളില്‍ നിന്ന് 10 ശതകങ്ങളും 12 അര്‍ദ്ധ ശതകങ്ങളും നേടിയ ഹഫീസ് 53 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എന്നാല്‍ ആക്ഷന്റെ കാരണം ഏറെ തവണ ബൗളിംഗ് വിലക്ക് നേരിടേണ്ടി വന്ന താരവുമാണ് മുഹമ്മദ് ഹഫീസ്.

ഒച്ചിഴയുന്ന വേഗത്തില്‍ പാക്കിസ്ഥാന്‍

ന്യൂസിലാണ്ടിനെ ആദ്യ സെഷനില്‍ 274 റണ്‍സിനു പുറത്താക്കിയ ശേഷം തുടക്കത്തില്‍ പതറിയെങ്കിലും രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം മൂന്നില്‍ മാത്രം ഒതുക്കി പാക്കിസ്ഥാന്‍. എന്നാല്‍ ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമെന്ന് വേണം പറയുവാന്‍. രണ്ട് സെഷനുകള്‍ പൂര്‍ണ്ണമായും ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നേടിയത് വെറും 139 റണ്‍സ് മാത്രമാണ്. 2.28 റണ്‍റേറ്റിലാണ് ഒച്ചിഴയുന്ന വേഗത്തിലാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരങ്ങി നീങ്ങിയത്.

ന്യൂസിലാണ്ട് സ്കോറിനു 135 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. 34 റണ്‍സ് നേടിയ ഹാരിസ് സൊഹൈലാണ് പുറത്തായ പ്രധാന സ്കോറര്‍. നാലാം വിക്കറ്റില്‍ 54 റണ്‍സുമായി അസ്ഹര്‍ അലിയും അസാദ് ഷഫീക്കുമാണ് പാക്കിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്. അസാദ് ഷഫീക്ക് 26 റണ്‍സ് നേടിയപ്പോള്‍ അസ്ഹര്‍ അലി അര്‍ദ്ധ ശതകം നേടി 6 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

മൂന്നാം വിക്കറ്റില്‍ ഹാരിസ് സൊഹൈല്‍-അസ്ഹര്‍ അലി കൂട്ടുകെട്ട് 68 റണ്‍സ് നേടിയ ശേഷം ടിം സൗത്തിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. നേരത്തെ ട്രെന്റ് ബൗള്‍ട്ടിന്റെ ഇരട്ട വിക്കറ്റുകള്‍ പാക്കിസ്ഥാനെ 17/2 എന്ന നിലയിലേക്കാക്കിയിരുന്നു.

ഓപ്പണര്‍മാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കി ബോള്‍ട്ട്, പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍

മുഹമ്മദ് ഹഫീസിനെ പൂജ്യത്തിനു പുറത്താക്കിയ ശേഷം ഇമാം ഉള്‍ ഹക്കിനെയും(9) ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍. എട്ടോവര്‍ പിന്നിടുമ്പോള്‍ 31/2 എന്ന നിലയിലാണ് ടീം. ക്രീസില്‍ അസ്ഹര്‍ അലിയും ഹാരിസ് സൊഹൈലുമാണ് നില്‍ക്കുന്നത്. 14 റണ്‍സിന്റെ കൂട്ടുകെട്ട് നേടി ഇരുവരും പാക്കിസ്ഥാനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുകയാണ്.

17/2 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍. അസ്ഹര്‍ അലി 10 റണ്‍സും ഹാരിസ് സൊഹൈല്‍ 7 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്. പാക്കിസ്ഥാന്‍ 243 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് മറികടക്കുകയുള്ളു.

ന്യൂസിലാണ്ട് 274 റണ്‍സിനു പുറത്ത്, അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പാക്കിസ്ഥാനും തിരിച്ചടി

പാക്കിസ്ഥാന്‍-ന്യൂസിലാണ്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് മുഹമ്മദ് ഹഫീസിനെ നഷ്ടമായി ആതിഥേയര്‍. ട്രെന്റ് ബോള്‍ട്ട് ആണ് വിക്കറ്റ് നേടിയത്. നേരത്തെ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് പാക്കിസ്ഥാന്‍ 274 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു.

വാട്‍ളിംഗ് പുറത്താകാതെ 77 റണ്‍സുമായി നിന്നാണ് ന്യൂസിലാണ്ടിനെ 274 റണ്‍സിലേക്ക് നയിച്ചത്. ബിലാല്‍ ആസിഫ് അഞ്ച് വിക്കറ്റും യസീര്‍ ഷാ 3 വിക്കറ്റും നേടി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി. തലേ ദിവസത്തെ സ്കോറായ 229/7 എന്നതിനോട് 45 റണ്‍സ് കൂടി മാത്രമേ ന്യൂസിലാണ്ടിനു നേടാനായുള്ളു.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ ജയിക്കുന്നത് കാണണം, തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് വഹാബ് റിയാസ്

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ആദ്യമായി ഒരു ലോകകപ്പ് മത്സരത്തില്‍ വിജയിക്കുന്നത് കാണണമെന്ന തന്റെ ആഗ്രഹം വ്യക്തമാക്കി വഹാബ് റിയാസ്. 2015 ലോകകപ്പില്‍ പാക്കിസ്ഥാനു വേണ്ടി ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് വഹാബ് റിയാസെങ്കിലും പാക്കിസ്ഥാന്റെ ഏകദിന ടീമില്‍ ഇപ്പോള്‍ താരമില്ല. എന്നാലും തന്റെ കൂട്ടുകാര്‍ ഇന്ത്യയെ കീഴടക്കുന്നത് കാണുവാന്‍ തനിക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് വഹാബ് പങ്കുവെച്ചത്.

ജൂണ്‍ 16നു മാഞ്ചസ്റ്ററിലാണ് 2019 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ-പാക് മത്സരം. വിരാട് കോഹ്‍ലിയെ മാത്രമല്ല മുഴുവന്‍ ഇന്ത്യന്‍ ടീമിനെയും വേണ്ടത്ര ഗൗരവത്തോടെ സമീപിച്ച് വേണം പാക്കിസ്ഥാന്‍ ആ മത്സരത്തിനു തയ്യാറെടുക്കേണ്ടതെന്നാണ് വഹാബ് പറയുന്നത്. കോഹ്‍ലി ഇല്ലാത്ത ഏഷ്യ കപ്പിലും ഇന്ത്യയോട് രണ്ട് തവണയാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പാക്കിസ്ഥാനു ആവര്‍ത്തിക്കാനാകുമെന്നാണ് താരം വിശ്വസിക്കുന്നത്. ഇതുവരെ ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് പാക്കിസ്ഥാനെ കീഴടക്കിയിട്ടുള്ളത്.

ബംഗ്ലാദേശ് പാക്കിസ്ഥാനിലേക്ക്

തങ്ങളുടെ അണ്ടര്‍ 23 ടീമിനു പാക്കിസ്ഥാനിലേക്ക് യാത്രാനുമിത നല്‍കി ബംഗ്ലാദേശ്. എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പില്‍ പങ്കെടുക്കുവാനാണ് ടീം യാത്രയാകുന്നത്. ടൂര്‍ണ്ണമെന്റ് ഡിസംബര്‍ ആറിനു ആരംഭിയ്ക്കും. ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടക്കുന്ന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ ഇന്ത്യ വിസമ്മതിച്ചിട്ടുണ്ട്. സുരക്ഷ ഭീഷണി ഭയന്ന് ടീം പങ്കെടുക്കാതിരുന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ കാര്യം അനിശ്ചിതത്വത്തില്‍ ആവുമെന്ന് പറഞ്ഞാണ് ബംഗ്ലാദേശ് ടീമിനു യാത്ര ചെയ്യുവാന്‍ അനുമതി നല്‍കിയത്.

അതേ സമയം സീനിയര്‍ ടീമിന്റെ കാര്യത്തില്‍ ഇത്തരം ഒരു ഇളവ് തല്‍ക്കാലമില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പറഞ്ഞത്. ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാന്‍, ഹോങ്കോംഗ് എന്നിവരോടൊപ്പമാണ് ബംഗ്ലാദേശ് നിലകൊള്ളുന്നത്. അതേ സമയം ഇന്ത്യ, ശ്രീലങ്ക, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകള്‍.

ന്യൂസിലാണ്ടിനു തിരിച്ചടി നല്‍കി വീണ്ടും യസീര്‍ ഷാ

ടോം ലാഥത്തിനെ അരങ്ങേറ്റക്കാരന്‍ ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയ ശേഷം മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി യസീര്‍ ഷാ. അടുത്തടുത്ത പന്തുകളില്‍ ജീത്ത് റാവലിനെയും റോസ് ടെയിലറെയും പുറത്താക്കിയാണ് യസീര്‍ വീണ്ടും ന്യൂസിലാണ്ടിനെ കുഴപ്പത്തിലാക്കിയത്. 70/1 എന്ന നിലയില്‍ നിന്ന് 72/4 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് വീഴുകയായിരുന്നു.

46 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ജീത്ത് റാവലും(45) കെയിന്‍ വില്യംസണും ന്യൂസിലാണ്ടിനെ സുരക്ഷിത തീരങ്ങളിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തിരിച്ചടിയായി ഈ ഇരട്ട വിക്കറ്റുകള്‍ വീണത്. അധികം വൈകാതെ ഹെന്‍റി നിക്കോളസിനെയും യസീര്‍ ഷാ പുറത്താക്കി. ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് 73/4 എന്ന നിലയിലാണ്.

21 റണ്‍സുമായി കെയിന്‍ വില്യംസണും റണ്ണൊന്നുമെടുക്കാതെ ബിജെ വാട്ളിംഗുമാണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

മൂന്നാം ടെസ്റ്റില്‍ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു, ഷഹീന്‍ അഫ്രീദിയ്ക്ക് അരങ്ങേറ്റം

ആദ്യ ടെസ്റ്റില്‍ അവിസ്മരണീയ വിജയം പിടിച്ചെടുത്ത ശേഷം രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലാണ്ട് പാക്കിസ്ഥാനെതിരെ പരമ്പര ലക്ഷ്യവുമായി മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ ന്യൂസിലാണ്ട് നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ യസീര്‍ ഷായുടെ മികവിനു മുന്നിലാണ് ന്യൂസിലാണ്ട് തകര്‍ന്നടിഞ്ഞത്. നാലാം ഇന്നിംഗ്സിലെ ബാറ്റിംഗ് ഒഴിവാക്കുക എന്ന ലക്ഷ്യമാവും ന്യൂസിലാണ്ടിന്റെ ഈ തീരുമാനത്തിനു മുന്നില്‍.

അതേ സമയം ന്യൂസിലാണ്ടിനെതിരെ ഒരു അനായാസ വിജയം കൂടി നേടി പരമ്പര സ്വന്തമാക്കുവാനാകും പാക്കിസ്ഥാന്റെ ലക്ഷ്യം. ആദ്യ ടെസ്റ്റ് ജയിക്കുന്നതിന്റെ അടുത്തെത്തി കൈമോശം വന്നതില്‍ പിന്നെ ടീം ഉണര്‍വ്വോടെയാണ് മൂന്നാം ടെസ്റ്റിനു എത്തിയത്.

ന്യൂസിലാണ്ട്: ജീത്ത് റാവല്‍, ടോം ലാഥം, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഹെന്‍റി നിക്കോളസ്, ബിജെ വാട്ളിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, അജാസ് പട്ടേല്‍, വില്യം സോമെര്‍വില്ലേ, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, മുഹമ്മദ് ഫഹീസ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്ക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ബിലാല്‍ ആസിഫ്, യസീര്‍ ഷാ, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി

 

പാക്കിസ്ഥാനെതിരെ ഏക ഗോളില്‍ കടിച്ച് തൂങ്ങി ജര്‍മ്മനി

പാക്കിസ്ഥാനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ജര്‍മ്മനി. ഇന്ന നടന്ന രണ്ടാം മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ജര്‍മ്മനി വിജയ ഗോള്‍ കണ്ടെത്തിയത്. മാര്‍ക്കോ മിള്‍ട്കാവു 36ാം മിനുട്ടില്‍ നേടിയ ഫീല്‍ഡ് ഗോളാണ് ടീമുകള്‍ തമ്മിലുള്ള വ്യത്യാസമായി മാറിയത്.

ഇരു ടീമുകള്‍ക്കും പിന്നീട് ഗോളുകള്‍ കണ്ടെത്താനാകാതെ പോയപ്പോള്‍ മത്സരം 1-0 എന്ന സ്കോര്‍ ലൈനില്‍ അവസാനിച്ചു.

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര, പാക് ഓപ്പണര്‍ കളിക്കുന്ന കാര്യം സംശയത്തില്‍

പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണര്‍ ഫകര്‍ സമന്റെ സേവനം ലഭ്യമാകില്ലെന്ന് സൂചന. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച അരങ്ങേറ്റം നടത്തിയ താരം പരിക്ക് മൂലം കുറഞ്ഞത് അഞ്ച് ആഴ്ചയെങ്കിലും കളത്തിനു പുറത്തിരിക്കേണ്ട സ്ഥിതിയായതിനാല്‍ പരമ്പരയില്‍ കളിച്ചേക്കില്ലെന്നാണ് ലഭിയ്ക്കുന്ന സൂചന.

താരത്തിനെ ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയിരുന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ തിരികെ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എ്നനാല്‍ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്നും താരത്തെ ഒഴിവാക്കുകയായിരുന്നു. ഒക്ടോബരില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 94, 68 എന്നിങ്ങനെ സ്കോര്‍ ചെയ്ത് ഓസ്ട്രേലിലയയ്ക്കെതിരെ 373 റണ്‍സിന്റെ വിജയത്തില്‍ ഭാഗമായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളിലും പാക്കിസ്ഥാന്‍ മത്സരിയ്ക്കും.

പരിക്കേറ്റ് അബ്ബാസ് പുറത്ത്, പാകിസ്ഥാന് തിരിച്ചടി

പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് അബ്ബാസിന് ന്യൂസിലാന്റിന് എതിരായ നിർണായക ടെസ്റ്റ് മത്സരത്തിൽ കളിക്കാനാവില്ല. വലത് തോളിന് പരിക്കേറ്റ താരത്തിന് മൂന്നാം ടെസ്റ്റിന് പുറമെ അടുത്ത മാസം നടക്കുന്ന സൗത്ത് ആഫ്രിക്കൻ ടൂറും നഷ്ടമായേക്കും.

ന്യൂസിലാന്റിന് എതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡിങ്ങിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. വേദന സംഹാരികൾ ഉപയോഗിച്ചാണ് താരം മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ പാകിസ്ഥാൻ ഇന്നിംഗ്സ് ജയം നേടിയിരുന്നു. മൂന്ന് ആഴ്ച്ച മുതൽ മൂന്ന് മാസം വരെ താരത്തിന് നഷ്ടമായേക്കും എന്നാണ് പ്രാഥമിക വിലയിരുത്തൽ.

Exit mobile version