പ്രതീക്ഷകള്‍ കാത്ത് ബംഗ്ലാദേശ്, ഒമാനെതിരെ 26 റൺസ് ജയം

ടി20 ലോകകപ്പിലെ തങ്ങളുടെ സൂപ്പര്‍ 12 സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്. ഇന്ന് ഒമാനെതിരെ 26 റൺസാണ് ടീം നേടിയത്. ഒരു ഘട്ടത്തിൽ ഒമാന്‍ മത്സരത്തിൽ തങ്ങളുടെ സാധ്യത നിലനിര്‍ത്തിയെങ്കിലും അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകളുമായി ബംഗ്ലാദേശ് തിരിച്ചടിക്കുകയായിരുന്നു.

പത്ത് ഓവറിൽ 70/2 എന്ന നിലയിലായിരുന്നു ഒമാന്‍. ജതീന്ദര്‍ സിംഗ് ആണ് ഒമാന് വേണ്ടി ടോപ് ഓര്‍ഡറിൽ മികവ് പുലര്‍ത്തിയത്. ജതീന്ദര്‍ 33 പന്തിൽ 40 റൺസാണ് നേടിയത്.

കശ്യപ് പ്രജാപതി 21 റൺസും നേടിയപ്പോള്‍ ഒമാന് ആദ്യ പ്രഹരങ്ങള്‍ ഏല്പിച്ചത് മുസ്തഫിസുര്‍ റഹ്മാന്‍ ആണ്. ജതീന്ദറിനെ ഷാക്കിബ് ആണ് പുറത്താക്കിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 50 റൺസായിരുന്നു അഞ്ച് വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഒമാന്‍ നേടേണ്ടിയിരുന്നത്.

പതിനേഴാം ഓവര്‍ എറിഞ്ഞ ഷാക്കിബ് രണ്ട് ഒമാന്‍ വിക്കറ്റുകള്‍ കൂടി നേടിയപ്പോള്‍ മത്സരത്തിൽ ബംഗ്ലാദേശ് പിടിമുറുക്കി. 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഒമാന്‍ 9 വിക്കറഅറ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്.  മുസ്തഫിസുര്‍ 4 വിക്കറ്റും ഷാക്കിബ് മൂന്ന് വിക്കറ്റുമാണ് ബംഗ്ലാദേശിന് വേണ്ടി നേടിയത്.

 

ബംഗ്ലാദേശ് 153 റൺസിന് ഓള്‍ഔട്ട്

ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 153 റൺസ്. ഇന്നിംഗ്സിന്റെ അവസാനത്തെ പന്തിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ മുഹമ്മദ് നൈയിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.

ഓപ്പണര്‍ നൈയിം 50 പന്തിൽ 64 റൺസ് നേടി പുറത്തായപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ 29 പന്തിൽ 42 റൺസാണ് നേടിയത്. മഹമ്മുദുള്ള 17 റൺസ് നേടി. ഒമാന് വേണ്ടി ഫയസ് ബട്ടും ബിലാല്‍ ഖാനും മൂന്ന് വീതം വിക്കറ്റും ഖലീമുള്ള രണ്ട് വിക്കറ്റും നേടി.

സൂപ്പര്‍ 12ലേക്ക് എത്തുവാന്‍ ബംഗ്ലാദേശിന് ജയിക്കണം, ഒമാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോടേറ്റ പരാജയത്തിന് ശേഷം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുവാന്‍ ഒമാനെതിരെ ബംഗ്ലാദേശിന് ഇന്ന് ജയിക്കണം. ഗ്രൂപ്പ് ബിയിലെ ഇന്നത്തെ രണ്ടാമത്തെ മത്സരമാണ് ഇത്.

സൗമ്യ സര്‍ക്കാരിന് പകരം മുഹമ്മദ് നൈയിം ടീമിലേക്ക് എത്തുന്നതാണ് ബംഗ്ലാദേശ് നിരയിലെ ഒരു മാറ്റം. ഒമാന്‍ നിരയിൽ ഫയസ് ബട്ട് ടീമിലേക്ക് എത്തുന്നു.

ബംഗ്ലാദേശ് : Liton Das, Mohammad Naim, Shakib Al Hasan, Mushfiqur Rahim, Mahmudullah(c), Afif Hossain, Nurul Hasan(w), Mahedi Hasan, Mohammad Saifuddin, Taskin Ahmed, Mustafizur Rahman

ഒമാന്‍ : Jatinder Singh, Aqib Ilyas, Kashyap Prajapati, Zeeshan Maqsood(c), Mohammad Nadeem, Ayaan Khan, Sandeep Goud, Naseem Khushi(w), Kaleemullah, Fayyaz Butt, Bilal Khan

അനായാസം ഒമാന്‍, പത്ത് വിക്കറ്റ് വിജയം

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ വിജയം നേടി ഒമാന്‍. ഇന്ന് പിഎന്‍ജിയെ 129/9 എന്ന സ്കോറിൽ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 13.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ആണ് ഒമാന്‍ മറികടന്നത്. 131 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ജതീന്ദര്‍ 42 പന്തിൽ 73 റൺസും അഖിബ് ഇല്യാസ് 50 റൺസും നേടി പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ ജതീന്ദര്‍ സിംഗും അഖിബ് ഇല്യാസും നല്‍കിയും മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ടൂര്‍ണ്ണമെന്റ് വിജയത്തോടെ തുടങ്ങുവാന്‍ സഹായകരമായത്. ജതീന്ദര്‍ 33 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇല്യാസ് 43 പന്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

 

ടി20 ലോകകപ്പിൽ പാപുവ ന്യു ഗിനിയുടെ അരങ്ങേറ്റം, ഒമാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു

ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങുന്ന പാപുവ ന്യു ഗിനിയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഒമാന്‍. ഒമാനില്‍ നടക്കുന്ന ഗ്രൂപ്പ് ബി യോഗ്യത മത്സരത്തിലൂടെയാണ് ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകുന്നത്.

പാപുവ ന്യൂ ഗിനി : Tony Ura, Assad Vala(c), Charles Amini, Lega Siaka, Norman Vanua, Sese Bau, Simon Atai, Kiplin Doriga(w), Nosaina Pokana, Damien Ravu, Kabua Morea

ഒമാന്‍: Jatinder Singh, Khawar Ali, Aqib Ilyas, Zeeshan Maqsood(c), Naseem Khushi(w), Prajapathi, Mohammad Nadeem, Ayan Khan, Sandeep Goud, Kaleemullah, Bilal Khan

പൊരുതി നോക്കി ഒമാന്‍, ശ്രീലങ്കയോട് പരാജയമേറ്റുവാങ്ങിയത് 19 റൺസിന്റെ

ശ്രീലങ്കയുടെ ഒമാന്‍ പര്യടനത്തിലെ ആദ്യ ടി20യിൽ 19 റൺസ് വിജയം നേടി സന്ദര്‍ശകര്‍. ശ്രീലങ്കയെ 21/3 എന്ന നിലയിലേക്കും 51/4 എന്ന നിലയിലേക്കും ഒമാന്‍ തള്ളിയിട്ടെങ്കിലും അവിഷ്ക ഫെര്‍ണാണ്ടോയും ദസുന്‍ ഷനകയും അടിച്ച് തകര്‍ത്തപ്പോള്‍ ഒമാന്‍ ബൗളര്‍മാര്‍ക്ക് മത്സരത്തിൽ നിലയുറപ്പിക്കുവാന്‍ സാധിച്ചില്ല.

59 പന്തിൽ 83 റൺസ് നേടിയ അവിഷ്കയും 24 പന്തിൽ 21 റൺസ് നേടിയ ഷനകയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 112 റൺസാണ് നേടിയത്. ഒമാന് വേണ്ടി ഫയസ് ബട്ട് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ നിരയിൽ 22 പന്തിൽ 40 റൺസ് നേടിയ നസീം ഖുഷി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേഗത്തിലുള്ള ഇന്നിംഗ്സ് പിറക്കാതെ പോയത് ടീമിന് തിരിച്ചടിയായി. മുഹമ്മദ് നദീം(32), അയന്‍ ഖാന്‍(23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സന്ദീപ് ഗൗഡ് 13 പന്തിൽ 17 റൺസ് നേടി.

ശ്രീലങ്കയ്ക്കായി ലഹിരു കുമര നാല് വിക്കറ്റ് നേടി.

ലോകകപ്പിന് മുമ്പ് ഒമാനിലുള്ള സന്നാഹ മത്സരം ബംഗ്ലാദേശ് കളിക്കില്ല

ടി20 ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. ഒമാന്‍ ബോര്‍ഡുമായി ഒരു സന്നാഹ മത്സരത്തിനുള്ള ചര്‍ച്ച ബംഗ്ലാദേശ് ബോര്‍ഡ് ആരംഭിച്ചിരുന്നുവെങ്കിലും അവസാനം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ആറ് ദിവസത്തെ നിര്‍ബന്ധിച്ച ക്വാറന്റീന്‍ ആണ് ഐസിസി ലോകകപ്പിന് മുമ്പുള്ള മാനദണ്ഡം. ബംഗ്ലാദേശ് ടീം ബംഗ്ലാദേശിൽ നിന്ന് ഒക്ടോബര്‍ 3ന് ഒമാനിലേക്ക് യാത്രയാകുമെന്നാണ് തീരുമാനം.

ഈ ആറ് ദിവസത്തെ ക്വാറന്റീന് ഇടയ്ക്ക് സന്നാഹ മത്സരം കളിക്കുക എന്നത് തങ്ങളുടെ ബയോ ബബിള്‍ സംവിധാനത്തെ താറുമാറാക്കുമെന്നതിനാലാണ് സന്നാഹ മത്സരം വേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ഒമാന് ടി20 പരിശീലനത്തിനായി മുംബൈ എത്തുന്നു

ടി20 ലോകകപ്പിന് മുമ്പ് ഒമാന് പരിശീലനത്തിനായി മുംബൈയെ മത്സരങ്ങള്‍ക്കായി ക്ഷണിച്ച് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഞ്ചോ ആറോ സന്നാഹ മത്സരങ്ങള്‍ കളിക്കുവാന്‍ ആണ് ശ്രമം. ഒമാന്‍ ക്രിക്കറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയ ദുലീപ് മെന്‍ഡിസ്, മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിയായ സഞ്ജയ് നായിക്കിനാണ് ഈ ക്ഷണം അയയ്ച്ചിരിക്കുന്നത്.

എംസിഎ ക്ഷണം സ്വീകരിക്കുമെന്നും ടീം ഓഗസ്റ്റ് 19ന് മസ്കറ്റിലേക്ക് യാത്രയാകുമെന്നുമാണ് അറിയുന്നത്. ഇരു ടീമുകള്‍ക്കും അവരവരുടെ മത്സരങ്ങള്‍ക്ക് മുമ്പ് ഇത് മികച്ച സന്നാഹ മത്സരമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കും, അറിയിപ്പുമായി ഐസിസി

2021 ഐസിസി ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുമെന്ന് അറിയിച്ച് ഐസിസി. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ഒമാനിലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനൽ നവംബര്‍ 14ന് നടക്കും. ഇന്ത്യയിൽ നടത്താനിരുന്ന ടൂര്‍ണ്ണമെന്റെ കോവിഡ് വ്യാപനം കാരണമാണ് മാറ്റിയത്. യുഎഇയിലെ മൂന്ന് വേദികളിലും ഒമാന്‍ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടിലുമായാണ് നടക്കുക.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ട് ഒമാനിലും യുഎഇയിലും നടക്കും. ഈ എട്ട് ടീമിൽ നാലെണ്ണം സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടും. ടൂര്‍ണ്ണമെന്റിന്റെ ഹോസ്റ്റിംഗ് റൈറ്റ്സ് ബിസിസിഐയ്ക്ക് തന്നെയാണ് ഇപ്പോളും.

ടി20 ലോകകപ്പ് ഒമാനിലും യുഎഇയിലുമായി

ഇന്ത്യയിലെ ഇപ്പോളത്തെ സാഹചര്യത്തിൽ ലോകകപ്പ് നടത്തുക അസാധ്യമാണെന്ന് തീരുമാനിച്ച് ഐസിസി. ഇതോടെ ലോകകപ്പ് ഒമാനിലും യുഎഇയിലുമായി നടത്തുകയാണെന്നും ഐസിസി തീരുമാനിച്ചതായി വിവരം പുറത്ത് വരുന്നു.

ഒക്ടോബര്‍ 17ന് ആയിരിക്കും ടി20 ലോകകപ്പ് ആരംഭിക്കുക. ആദ്യ റൗണ്ടുകള്‍ ഒമാനിലും പിന്നീടുള്ള മത്സരങ്ങള്‍ യുഎഇയിലും നടക്കും. ഫൈനൽ നവംബര്‍ 14ന് ആണ് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.

ടി20 ലോകകപ്പ് വേദിയായി യുഎഇയ്ക്കൊപ്പം ഒമാനും പരിഗണനയിൽ

ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റുന്ന പക്ഷം യുഎഇയ്ക്കൊപ്പം ഒമാനും സംയുക്ത വേദിയാകുന്നതിന് പരിഗണിക്കപ്പെടുന്നു. ബിസിസിഐ അധികാരികളുമായി ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താക്കൾ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് അറിയുന്നത്. ഒമാൻ ഉള്‍പ്പെടുന്ന ആദ്യ റൗണ്ട് മത്സരങ്ങൾ മസ്കറ്റിൽ നടത്തുവാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.

ജൂൺ 1ന് നടന്ന ഐസിസിയുടെ മീറ്റിംഗിൽ ലോകകപ്പ് എവിടെയെന്ന തീരുമാനം ജൂൺ അവസാനത്തോടെ എടുക്കാമെന്നാണ് തീരുമാനിച്ചത്. ബിസിസിഐ ഇപ്പോളും ലോകകപ്പ് നടത്താനാകുമെന്ന വിശ്വാസത്തിലാണെങ്കിലും ഇപ്പോൾ ഒമാൻ കൂടി പരിഗണനയിലുണ്ടെന്ന ചര്‍ച്ച പുറത്ത് വരുമ്പോൾ ഇന്ത്യയിൽ നിന്ന് ടി20 ലോകകപ്പ് മാറുമെന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്.

ഒമാനിൽ ഐസിസി അംഗീകരിച്ച രണ്ട് സ്റ്റേഡിയങ്ങളാണുള്ളത്. ലോക ടി20യുടെ ആദ്യ റൗണ്ടിൽ ശ്രീലങ്കയും ബംഗ്ലാദേശും ഒമാനും ഉള്‍പ്പെടെ 8 രാജ്യങ്ങളാണ് പ്രധാന റൗണ്ടിലേക്ക് കടക്കുവാന്‍ അവസരത്തിനായി കാത്ത് നിൽക്കുന്നത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഒളിമ്പിക് യോഗ്യത ടൂര്‍ണ്ണമെന്റിലും ഇടം

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ. 5 പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് എത്തിയത്. ഇതോടെ ചൈനയില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിമ്പിക് യോഗ്യത ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് ഇടം ലഭിച്ചു.

ടൂര്‍ണ്ണമെന്റിന്റെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലോക റാങ്കിംഗില്‍ 39ാം സ്ഥാനക്കാരും നിലവിലെ ഏഷ്യന്‍ റണ്ണറപ്പുകളുമായ കസാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ ആരംഭിച്ചത്. ആവേശകരമായ മത്സരത്തില്‍ 3-2ന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 31-29, 25-14, 28-30, 18-25, 15-9 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അതേ സമയം ചൈനയോട് ഇന്ത്യ 16-25, 15-25, 21-25 എന്ന സ്കോറിനാണ് ഇന്ത്യ പിന്നില്‍ പോയത്.

അവസാന മത്സരത്തില്‍ ഒമാനെതിരെ ആദ്യ സെറ്റ് കൈവിട്ടുവെങ്കിലും മത്സരം 22-25, 25-12, 25-21, 25-19 എന്ന സ്കോറിന് വിജയം ഇന്ത്യ സ്വന്തമാക്കി. അവസാന മത്സരത്തില്‍ ചൈന കസാക്കിസ്ഥാനെ കീഴടക്കിയതോടെ ഇന്ത്യയ്ക്ക് ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം സാധ്യമായി.

Exit mobile version