ഒമാനെതിരെ ഏഴ് വിക്കറ്റിന്റെ മികച്ച വിജയവുമായി വെസ്റ്റിന്‍ഡീസ്

ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായുള്ള സൂപ്പര്‍ സിക്സ് മത്സരത്തിൽ 7 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒമാനെ 221/9 എന്ന സ്കോറിലൊതുക്കിയ ശേഷം വെസ്റ്റിന്‍ഡീസ് 39.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു.

100 റൺസ് നേടി പുറത്തായ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസിന്റെ വിജയം എളുപ്പത്തിലാക്കിയത്. ഷായി ഹോപ് പുറത്താകാതെ 63 റൺസ് നേടി. കിംഗ് ആണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസും ഒമാനും നേരത്തെ തന്നെ പുറത്തായതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമായിരുന്നു.

വെസ്റ്റിന്‍ഡീസിന് വിജയ ലക്ഷ്യം 222 റൺസ്

ഒമാനെതിരെ അപ്രസക്തമായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ വെസ്റ്റിന്‍ഡീസിന് വിജയത്തിനായി നേടേണ്ടത് 222 റൺസ്. ഇന്ന് ആദ്യം ബൗള്‍ ചെയ്യുവാന്‍ തീരുമാനിച്ച ശേഷം വെസ്റ്റിന്‍ഡീസ് ഒമാനെ 221 റൺസില്‍ ഒതുക്കുകയായിരുന്നു. 50 റൺസ് നേടിയ ഷൊയ്ബ് ഖാനും പുറത്താകാതെ 53 റൺസുമായി സൂരജ് കുമാറുമാണ്ട് ഒമാന് വേണ്ടി റൺസ് കണ്ടെത്തിയത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഒമാന്‍ ഈ സ്കോര്‍ നേടിയത്.

റൊമാരിയോ ഷെപ്പേര്‍ഡ് മൂന്ന് വിക്കറ്റ് നേടി വെസ്റ്റിന്‍ഡീസിനായി തിളങ്ങി. കൈൽ മയേഴ്സ് രണ്ട് വിക്കറ്റും നേടി.

ഒമാനെതിരെ 74 റൺസ് വിജയം നേടി നെതര്‍ലാണ്ട്സ്

ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്സ് മത്സരത്തിൽ ഒമാനെതിരെ നെതര്‍ലാണ്ട്സിന് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 48 ഓവറിൽ 362/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് 44 ഓവറിൽ ഒമാന് 321 റൺസ് വിജയ ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു. എന്നാൽ ടീമിന് 6 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് മാത്രമേ നേടാനായുള്ളു. 74 റൺസിന്റെ വിജയം ആണ് നെതര്‍ലാണ്ട്സ് നേടിയത്.

വിക്രംജിത്ത് സിംഗ് നേടിയ 110 റൺസും വെസ്ലി ബറേസി നേടിയ 97 റൺസും ആണ് നെതര്‍ലാണ്ട്സിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. മാക്സ് ഒദൗദ്(35), ബാസ് ഡി ലീഡ്(39), സാഖിബ് സുൽഫിക്കര്‍(33) എന്നിവരും ബാറ്റിംഗിൽ മികവ് പുലര്‍ത്തിയാണ് നെതര്‍ലാണ്ട്സിനെ 362 റൺസിലേക്ക് നയിച്ചത്. ഒമാന് വേണ്ടി ബിലാൽ ഖാന്‍ മൂന്നും മൊഹമ്മദ് നദീം 2 വിക്കറ്റും നേടി.

അയാന്‍ ഖാന്‍ 105 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ സ്കോര്‍ പിറക്കാതിരുന്നത് ഒമാന് തിരിച്ചടിയായി. 46 റൺസ് നേടിയ ഷൊയ്ബ് ഖാന്‍ ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. നെതര്‍ലാണ്ട്സിനായി ആര്യന്‍ ദത്ത് 2 വിക്കറ്റ് നേടി.

പൊരുതി വീണ് ഒമാന്‍, സൂപ്പര്‍ സിക്സിൽ വിജയത്തുടക്കവുമായി സിംബാബ്‍വേ

ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പര്‍ സിക്സിൽ വിജയിച്ച് തുടങ്ങി സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 332/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒമാന്‍ 318/9 എന്ന സ്കോര്‍ നേടി തോൽവിയേറ്റ് വാങ്ങുകയായിരുന്നു. 14 റൺസിന്റെ വിജയത്തോടെ സൂപ്പര്‍ സിക്സിലും സിംബാബ്‍വേ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്നു.

142 റൺസ് നേടിയ ഷോൺ വില്യംസിനൊപ്പം സിക്കന്ദര്‍ റാസ(42), ലൂക്ക് ജോംഗ്വേ(43) എന്നിവരാണ് സിംബാബ്‍വേയ്ക്കായി റൺസ് കണ്ടെത്തിയത്. ഒമാന്‍ നിരയിൽ ഫയാസ് ഭട്ട് 4 വിക്കറ്റ് നേടി.

കശ്യപ് പ്രജാപതി നേടിയ 103 റൺസിനൊപ്പം അകിബ് ഇല്യാസ്(45), സീഷന്‍ മസൂദ്(37), അയാന്‍ ഖാന്‍(47), മൊഹമ്മദ് നദീം(18 പന്തിൽ പുറത്താകാതെ 30 റൺസ്) എന്നിവരുടെ പ്രകടനങ്ങള്‍ സിംബാബ്‍വേ സ്കോറിന് 14 റൺസ് അകലെ വരെ എത്തുവാനെ ഒമാനെ സഹായിച്ചുള്ളു.

 

ലങ്കന്‍ സര്‍വ്വാധിപത്യം, ഒമാനെതിരെ പത്ത് വിക്കറ്റ് വിജയം

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തിൽ ഒമാന്‍ 98 റൺസിന് പുറത്തായപ്പോള്‍ ശ്രീലങ്ക 15 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ഈ ലക്ഷ്യം മറികടന്നു. ഒമാന്റെ ഇന്നിംഗ്സ് 30.2 ഓവറിൽ അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റുമായി വനിന്‍ഡു ഹസരംഗയാണ് ശ്രീലങ്കന്‍ നിരയിൽ തിളങ്ങിയത്.

ലഹിരു കുമാര മൂന്ന് വിക്കറ്റ് നേടി. 41 റൺസ് നേടിയ അയാന്‍ ഖാന്‍ ആണ് ഒമാന്റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കായി ദിമുത് കരുണാരത്നേ 61 റൺസും പതും നിസ്സങ്ക 37 റൺസും നേടി മികച്ച വിജയം ശ്രീലങ്കയ്ക്ക് നൽകി.

വിജയക്കുതിപ്പ് തുടര്‍ന്ന് ഒമാന്‍, യുഎഇയ്ക്കെതിരെ 5 വിക്കറ്റ് വിജയം

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒമാന് വിജയം. ഇന്ന് യുഎഇയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 227/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒമാന്‍ 46 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.

ഷൊയ്ബ് ഖാന്‍ പുറത്താകാതെ 52 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് നസീമും 50 റൺസുമായി പുറത്താകാതെ നിന്നു. അഖിബ് ഇല്യാസ്(53), അയാന്‍ ഖാന്‍(41) എന്നിവരാണ് ഒമാന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. യുഎഇയ്ക്കായി ജുനൈദ് സിദ്ദിക്കിയും രോഹന്‍ മുസ്തഫയും രണ്ട് വീതം വിക്കറ്റ് നേടി.

യുഎഇയെ 227 റൺസിലൊതുക്കി ഒമാന്‍

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ന് ഒമാനെതിരെ യുഎഇ നേടിയത് 227 റൺസ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഒമാന്‍ എതിരാളികളെ ** റൺസിലൊതുക്കുകയായിരുന്നു. 49 റൺസ് നേടിയ വൃത്തിയ അരവിന്ദും റമീസ് ഷഹ്സാദ്(38), അയാന്‍ അഫ്സൽ ഖാന്‍(58*) എന്നിവരാണ് യുഎഇയ്ക്ക് വേണ്ടി റൺസ് കണ്ടെത്തിയത്.

8 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇ ഈ സ്കോര്‍ നേടിയത്.  ഒമാന് വേണ്ടി ജയ് ഒഡേഡ്ര മൂന്നും ബിലാൽ ഖാന്‍, ഫയ്യാസ് ഭട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. അയാന്‍ അഫ്സൽ ഖാന്‍ വാലറ്റത്തോടൊപ്പം നടത്തിയ ചെറുത്തുനില്പാണ് യുഎഇയ്ക്ക് ഈ സ്കോര്‍ നൽകിയത്. 9ാം വിക്കറ്റില്‍ അയാനും സഹൂര്‍ ഖാനും ചേര്‍ന്ന് 33 റൺസ് ആണ് നേടിയത്.

അയര്‍ലണ്ടിനെ ഞെട്ടിച്ച് ഒമാന്‍, 5 വിക്കറ്റ് വിജയം

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അയര്‍ലണ്ടിനെ അട്ടിമറിച്ച് ഒമാന്‍. 282 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ ഒമാന്‍ 285/5 എന്ന സ്കോര്‍ 48.1 ഓവറിൽ നേടി വിജയം കരസ്ഥമാക്കുകയായിരുന്നു. 72 റൺസ് നേടിയ കശ്യപ് പ്രജാപതിയ്ക്കൊപ്പം അഖിബ് ഇല്യാസ്(52), സീഷന്‍ മക്സൂദ്(59), മൊഹമ്മദ് നസീം(46*) എന്നിവരാണ് ഒമാന്റെ വിജയം ഒരുക്കിയത്.

അയാന്‍ ഖാന്‍ 21 റൺസും ഷൊയ്ബ് ഖാന്‍ 19 റൺസിന്റെയും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. അയര്‍ലണ്ടിനായി ജോഷ്വ ലിറ്റിലും മാര്‍ക്ക് അഡൈറും രണ്ട് വീതം വിക്കറ്റ് നേടി.

ഒമാന് 282 റൺസ് വിജയ ലക്ഷ്യം നൽകി അയര്‍ലണ്ട്

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 281/7 എന്ന സ്കോര്‍ നേടി അയര്‍ലണ്ട്. 89 പന്തിൽ നിന്ന് പുറത്താകാതെ 91 റൺസ് നേടിയ അയര്‍ലണ്ടിന്റെ ജോര്‍ജ്ജ് ഡോക്രൽ ആണ് ടീമിന്റെ രക്ഷകനായി എത്തിയത്.

ഹാരി ടെക്ടര്‍ 52 റൺസും നേടി. ഒമാന് വേണ്ടി ബിലാൽ ഖാനും ഫയസ് ബട്ടും രണ്ട് വീതം വിക്കറ്റ് നേടി. 107/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഹാരി ടെക്ടര്‍ – ജാര്‍ജ്ജ് ഡോക്രൽ കൂട്ടുകെട്ട് നേടിയ 79 റൺസാണ് മുന്നോട്ട് നയിച്ചത്.

ഇന്ത്യൻ U-17 ടീം ഒമാനെ തോൽപ്പിച്ചു

ഇന്ത്യൻ അണ്ടർ 17 ടീം ഒമാനെ പരാജയപ്പെടുത്തി. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ പതിനെട്ടു മിനുട്ടുകൾക്ക് അകം തന്നെ ഇന്ത്യ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. പത്താം മിനുട്ടിൽ ഗാങ്തെയിലൂടെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. 18ആം മിനുട്ടിൽ തോഖോം ലീഡ് ഇരട്ടിയാക്കി. 69ആം മിനുട്ടിൽ ലാല്പെക്ലുവ കൂടെ ഗോൾ നേടിയതോടെ വിജയം ഇന്ത്യ ഉറപ്പിച്ചു. 88ആം മിനുട്ടിൽ ആയിരുന്നു ഒമാന്റെ ആശ്വാസ ഗോൾ. ഇന്ത്യ ഇപ്പോൾ അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിനായി ഒരുങ്ങുക ആണ്.

സ്കോട്‍ലാന്‍ഡിന് കാര്യങ്ങള്‍ എളുപ്പം, ഒമാനെ വീഴ്ത്തി സൂപ്പര്‍ 12ലേക്ക് അനായാസ യാത്ര

ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് സ്കോട്‍ലാന്‍ഡ് ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ 12 ഗ്രൂപ്പിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഒമാന്റെ ബാറ്റിംഗ് പരാജയപ്പെട്ടപ്പോള്‍ ടീമിന് 122 റൺസ് മാത്രമേ നേടാനായുള്ളു.

37 റൺസ് നേടിയ അഖിബ് ഇല്യാസ് ടോപ് സ്കോറര്‍ ആയപ്പോള്‍ സീഷന്‍ മക്സൂദ് 34 റൺസും മുഹമ്മദ് നദീം 25 റൺസും ആതിഥേയര്‍ക്കായി നേടി. സ്കോട്‍ലാന്‍ഡിന് വേണ്ടി ജോഷ് ഡേവി മൂന്നും സഫ്യാന്‍ ഷറീഫ്, മൈക്കൽ ലീസക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ക്യാപ്റ്റന്‍ കൈല്‍ കോയെറ്റ്സര്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ 17 ഓവറിൽ സ്കോട്‍ലാന്‍ഡ് വിജയം ഉറപ്പാക്കി. 28 പന്തിൽ 41 റൺസാണ് കൈല്‍ നേടിയത്. ജോര്‍ജ്ജ് മുന്‍സി(20) ആണ് പുറത്തായ മറ്റൊരു താരം.

മാത്യു ക്രോസ്(26*), റിച്ചി ബെറിംഗ്ടൺ(31*) എന്നിവര്‍ സ്കോട്‍ലാന്‍ഡിന്റെ വിജയം ഉറപ്പാക്കി.

ജയിച്ചാൽ സൂപ്പര്‍ 12, ഒമാനും സ്കോട്‍ലാന്‍ഡും നേര്‍ക്കുനേര്‍

ടി20 ലോകകപ്പ് സൂപ്പര്‍ 12 ലക്ഷ്യമാക്കി ഒമാനും സ്കോട്‍ലാന്‍ഡും ഇന്ന് ഇറങ്ങുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ആതിഥേയരായ ഒമാന്‍. രണ്ട് ജയം സ്കോട്‍ലാന്‍ഡ് നേടിയെങ്കിലും റൺ റേറ്റിന്റെ ബലത്തിൽ ഒമാന് ഇന്ന് വിജയം നേടിയാൽ അടുത്ത റൗണ്ടിൽ കടക്കാം.

ഒമാന്‍ നിരയില്‍ ഖലീമുള്ളയ്ക്ക് പകരം ഖവര്‍ അലി കളിക്കുമ്പോള്‍ ക്രെയിഗ് ഇവാന്‍സിന് പകരം സഫ്യാന്‍ ഷറീഫ് തിരികെ ടീമിലേക്ക് എത്തുന്നു.

ഒമാന്‍: Aqib Ilyas, Jatinder Singh, Kashyap Prajapati, Zeeshan Maqsood(c), Khawar Ali, Naseem Khushi, Suraj Kumar(w), Sandeep Goud, Mohammad Nadeem, Fayyaz Butt, Bilal Khan

സ്കോട്‍ലാന്‍ഡ് : George Munsey, Kyle Coetzer(c), Matthew Cross(w), Richie Berrington, Calum MacLeod, Michael Leask, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Bradley Wheal

Exit mobile version