ഏഷ്യ കപ്പ് സ്ക്വാഡിൽ മുഹമ്മദ് നൈമിനെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്

ബംഗ്ലാദേശിന്റെ ഏഷ്യ കപ്പിനുള്ള സ്ക്വാഡിൽ ഇടംകൈയ്യന്‍ ഓപ്പണര്‍ മുഹമ്മദ് നൈമിനെ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ബംഗ്ലാദേശ് എ ടീമിന്റെ ഭാഗമായിരുന്ന താരം ചൊവ്വാഴ്ച ദുബായയിലെത്തുമെന്നാണ് അറിയുന്നത്.

ബംഗ്ലാദേശിനായി 34 ടി20 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. അതേ സമയം ഹസന്‍ മഹമ്മുദ്, നൂറുള്‍ ഹസന്‍ സോഹന്‍ എന്നിവര്‍ക്ക് പരിക്ക് കാരണം ടീമിലെ ഇടം നഷ്ടമാകും. പരിശീലനത്തിനിടെയാണ് മഹമ്മുദിന് പരിക്കേറ്റത്. കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണ്. സോഹന്‍ സിംഗപ്പൂരിൽ രണ്ടാഴ്ച മുമ്പേ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. താരത്തിന് പൂര്‍ണ്ണമായും സുഖം പ്രാപിക്കുവാന്‍ ഇനിയും ആഴ്ചകള്‍ വേണമെന്നാണ് അറിയുന്നത്.

സ്ക്വാഡ്: Shakib Al Hasan (Captain), Anamul Haque Bijoy, Mushfiqur Rahim, Afif Hossain, Musaddek Hossain Saikat, Mahmud Ullah, Shak Mahedi Hasan, Mohammad Shaif Uddin, Mustafizur Rahman, Nasum Ahmed, Shabbir Rahaman, Mehidy Hasan Miraz, Taskin Ahmed, Ebadot Hossain , Parvez Hossain Emon, Md Naim

Story Highlights: Mohammad Naim included in the Bangladesh Asia Cup Squad.

ഭേദപ്പെട്ട തുടക്കത്തിന് ശേഷം താളം തെറ്റി ബംഗ്ലാദേശ് ബാറ്റിംഗ്

പാക്കിസ്ഥാനെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മികച്ച സ്കോര്‍ നേടാമെന്ന ബംഗ്ലാദേശ് മോഹങ്ങള്‍ക്ക് തിരിച്ചടി. മുഹമ്മദ് നൈയിം 47 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബംഗ്ലാദേശിന് 124 റൺസ് മാത്രമേ നേടാനായുള്ളു.

ഒരു ഘട്ടത്തിൽ 80/2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിന് അവസാന ഓവറുകളിൽ വേണ്ടത്ര റൺസ് കണ്ടെത്താന്‍ സാധിച്ചില്ല. ഷമീം ഹൊസൈന്‍(22), അഫിഫ് ഹൊസൈന്‍(20), മഹമ്മുദുള്ള(13) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

മുഹമ്മദ് വസീം ജൂനിയര്‍, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

നൈയിമിനും മുഷ്ഫിക്കുറിനും അര്‍ദ്ധ ശതകം, മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

മുഹമ്മദ് നൈയിമിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ബംഗ്ലാദേശ് നേടിയത്.

നൈയിം 52 പന്തിൽ 62 റൺസ് നേടിയപ്പോള്‍ മുഷ്ഫിക്കുര്‍ 37 പന്തിൽ നിന്ന് പുറത്താകാതെ 57 റൺസ് നേടി നിന്നു. ലിറ്റൺ ദാസിനെയും(16), ഷാക്കിബിനെയും(10) വേഗത്തിൽ നഷ്ടമായി 56/2 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിന് തുണയായത് മൂന്നാം വിക്കറ്റിൽ 73 റൺസ് നേടിയ മുഹമ്മദ് നൈയിം – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ടാണ്.

ലിറ്റൺ ദാസിനെ പുറത്താക്കിയ ശേഷം ലഹിരു കുമര താരത്തിനെതിരെ നടത്തിയ പരാമര്‍ശത്തിന് ശേഷം ദാസും തിരിച്ചടിച്ചപ്പോള്‍ മത്സരം കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്നാണ് ഏവരും കരുതിയത്. നൈയിമും ദാസും ചേര്‍ന്ന് പവര്‍പ്ലേയ്ക്കുള്ളിൽ 40 റൺസാണ് ഒന്നാം വിക്കറ്റിൽ നേടി ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയത്.

 

ബംഗ്ലാദേശ് 153 റൺസിന് ഓള്‍ഔട്ട്

ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 153 റൺസ്. ഇന്നിംഗ്സിന്റെ അവസാനത്തെ പന്തിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ മുഹമ്മദ് നൈയിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.

ഓപ്പണര്‍ നൈയിം 50 പന്തിൽ 64 റൺസ് നേടി പുറത്തായപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ 29 പന്തിൽ 42 റൺസാണ് നേടിയത്. മഹമ്മുദുള്ള 17 റൺസ് നേടി. ഒമാന് വേണ്ടി ഫയസ് ബട്ടും ബിലാല്‍ ഖാനും മൂന്ന് വീതം വിക്കറ്റും ഖലീമുള്ള രണ്ട് വിക്കറ്റും നേടി.

ഓപ്പണര്‍മാര്‍ കസറി, വിജയക്കുതിപ്പ് തുടര്‍ന്ന് ബംഗ്ലാദേശ്

സിംബാബ്‍വേ നല്‍കിയ 153 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ന് ഓപ്പണര്‍മാരായ മൊഹമ്മദ് നൈയിമും സൗമ്യ സര്‍ക്കാരും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ വിജയം എളുപ്പമാക്കിയത്. എന്നാൽ രണ്ട് റണ്ണൗട്ടുകള്‍ അവസാനത്തോടെ ബംഗ്ലാദേശ് ക്യാമ്പിൽ പരിഭ്രാന്തി പരത്തിയെങ്കിലും മൊഹമ്മദ് നൈയിം പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ 13.1 ഓവറില്‍ 102 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 50 റൺസ് നേടിയ സൗമ്യ സര്‍ക്കാര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ബാറ്റിംഗ് തുടര്‍ന്ന നൈയിം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മഹമ്മുദുള്ളയും(15) റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു.

നൈയിം 63 റൺസ് നേടിയപ്പോള്‍ താരത്തിന് കൂട്ടായി 16 റൺസ് നേടി നൂറുള്‍ ഹസനും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

അതിവേഗത്തില്‍ അര്‍ദ്ധ ശതകം തികച്ച സൗമ്യ സര്‍ക്കാര്‍, ബംഗ്ലാദേശിന് ജയമില്ല

27 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനും ബംഗ്ലാദേശിന് തുണയായില്ല. ഇന്ന് മഴ നിയമത്തിലൂടെ പുനഃക്രമീകരിച്ച 16 ഓവറിലെ ലക്ഷ്യമായ 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 142 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. 5 ഫോറും മൂന്ന് സിക്സുമാണ് സൗമ്യ സര്‍ക്കാര്‍ നേടിയത്.

35 പന്തില്‍ 38 റണ്‍സ് നേടിയ മുഹമ്മദ് നയിം ആണ് മറ്റൊരു പ്രധാന സ്കോറര്‍. ക്യാപ്റ്റന്‍ മഹമ്മുദുള്ള 12 പന്തില്‍ 21 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും തോല്‍വിയുടെ ആഘാതം 28 റണ്‍സായി കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളു. ഒരേ ഓവറില്‍ മഹമ്മുദുള്ളയെയും അഫിഫ് ഹൊസൈനയെയും പുത്താക്കി ആഡം മില്‍നെ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി മിന്നും ബൗളിംഗ് പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഇത്.

ഹാമിഷ് ബെന്നെറ്റും ടിം സൗത്തിയും രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യയ്ക്ക് വിജയം ഒരുക്കി ദീപക് ചഹാറിന്റെ ഹാട്രിക്കടക്കുമുള്ള അവിസ്മരണീയ സ്പെല്ലും ശിവം ഡുബേയുടെ നിര്‍ണ്ണായക വിക്കറ്റുകളും

ഇന്ത്യ നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 12/2 എന്ന നിലയില്‍ പരുങ്ങലിലായിരുന്നുവെങ്കിലും മുഹമ്മദ് നയിം-മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ പ്രകടനം ടീമിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ദീപക് ചഹാറിന്റെ അവിസ്മരണീയ ബൗളിംഗ് സ്പെല്ലിന്റെ മികവില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ. മുഹമ്മദ് നയിം ഒറ്റയ്ക്ക് ഇന്ത്യന്‍ ക്യാമ്പുകളില്‍ ഭീതി പരത്തിയെങ്കിലും ചഹാര്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തതോടെ മേല്‍ക്കൈ ബംഗ്ലാദേശിന് നഷ്ടമാകുകയായിരുന്നു. 98 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ബംഗ്ലാദേശ് നേടിയത്.

34 പന്തില്‍ തന്റെ അര്‍ദ്ധ ശതകം നേടിയ നയിം ഗിയര്‍ മാറ്റി വെടിക്കെട്ട് പ്രകടനം പുറത്തടുക്കുന്നതിനിടയിലാണ് മുഹമ്മദ് മിഥുനെയും(27), മുഷ്ഫിക്കുര്‍ റഹിമിനെയും ബംഗ്ലാദേശിന് നഷ്ടമായത്. താന്‍ നേരിട്ട ആദ്യ പന്തിലാണ് റഹിം പൂജ്യത്തിന് പുറത്തായത്. ശിവം ഡുബേയ്ക്കായിരുന്നു വിക്കറ്റ്. 48 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ നയിമിന്റെ വിക്കറ്റും വീഴ്ത്തി ശിവം ഡുബേയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

അധികം വൈകാതെ അഫിഫ് ഹൊസൈനെ പുറത്താക്കി ശിവം ഡുബേ തന്റെ മൂന്നാം വിക്കറ്റ് നേടി. 30 റണ്‍സ് മാത്രമാണ് ഡുബേ വിട്ട് നല്‍കിയത്. ദീപക് ചഹാറാകാട്ടെ അവിസ്മരണീയമായ സ്പെല്ലാണ് പുറത്തെടുത്തത്. 3.2 വെറും 7 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ചഹാര്‍ ആറ് വിക്കറ്റ് നേടിയത്.

19.2 ഓവറില്‍ 144 റണ്‍സിന് ബംഗ്ലാദേശ് പുറത്തായപ്പോള്‍ ഇന്ത്യ 30 റണ്‍സിന്റെ വിജയവും പരമ്പരയും സ്വന്തമാക്കി.

Exit mobile version