ഒമാന് ടി20 പരിശീലനത്തിനായി മുംബൈ എത്തുന്നു

ടി20 ലോകകപ്പിന് മുമ്പ് ഒമാന് പരിശീലനത്തിനായി മുംബൈയെ മത്സരങ്ങള്‍ക്കായി ക്ഷണിച്ച് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഞ്ചോ ആറോ സന്നാഹ മത്സരങ്ങള്‍ കളിക്കുവാന്‍ ആണ് ശ്രമം. ഒമാന്‍ ക്രിക്കറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയ ദുലീപ് മെന്‍ഡിസ്, മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിയായ സഞ്ജയ് നായിക്കിനാണ് ഈ ക്ഷണം അയയ്ച്ചിരിക്കുന്നത്.

എംസിഎ ക്ഷണം സ്വീകരിക്കുമെന്നും ടീം ഓഗസ്റ്റ് 19ന് മസ്കറ്റിലേക്ക് യാത്രയാകുമെന്നുമാണ് അറിയുന്നത്. ഇരു ടീമുകള്‍ക്കും അവരവരുടെ മത്സരങ്ങള്‍ക്ക് മുമ്പ് ഇത് മികച്ച സന്നാഹ മത്സരമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version