ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടുള്‍പ്പെടുന്ന പഞ്ചരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അയര്‍ലണ്ട് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് നടക്കും. ഒക്ടോബര്‍ 5-10 വരെ ഒമാനിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. അയര്‍ലണ്ടിന് പുറമെ നേപ്പാള്‍, ഒമാന്‍, നെതര്‍ലാണ്ട്സ്, ഹോങ്കോംഗ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ടീമുകള്‍ എല്ലാം മറ്റ് നാല് ടീമുകളോട് ഒമാനില്‍ ഏറ്റ് മുട്ടും. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ഏറെ ഉപയോഗപ്രദമാണ് ഈ ടൂര്‍ണ്ണമെന്റ് എന്ന് അയര്‍ലണ്ട് മുഖ്യ കോച്ച് ഗ്രഹാം ഫോര്‍ഡ് പറഞ്ഞു.

മസ്കറ്റിലെ അല്‍ എമെറാറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ദിവസം രണ്ട് വീതം മത്സരങ്ങളാവും നടക്കുക.

24 റണ്‍സിനു ഓള്‍ഔട്ട് ആയി ഒമാന്‍, അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്ത്

ലിസ്റ്റ് എ മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഒമാന്‍. ഇന്ന് ടോസ് നേടിയ സ്കോട്‍ലാന്‍ഡ് ഒമാനെ ബാറ്റിംഗിനയയ്ച്ച ശേഷം വെറും 17.1 ഓവറില്‍ 24 റണ്‍സിനു പുറത്താക്കുകയായിരുന്നു. 15 റണ്‍സ് നേടിയ ഖവര്‍ അലി മാത്രമാണ് രണ്ടക്കം കടന്ന താരം. ടീമില്‍ അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്താകുകയായിരുന്നു.

സ്കോട്‍ലാന്‍ഡിനായി ആഡ്രിയാന്‍ നീലും റൗദിരി സ്മിത്തും നാല് വീതം വിക്കറ്റ് നേടി. അലൈസ്ഡര്‍ ഇവാന്‍സിനു രണ്ട് വിക്കറ്റ് ലഭിച്ചു. സ്കോട്‍ലാന്‍ഡിന്റെ ഒമാന്‍ പരമ്പരയിലെ ആദ്യ 50 ഓവര്‍ മത്സരമാണ് ഇന്നത്തേത്.

ഏഷ്യ കപ്പ് ഒരുക്കം, ഇന്ത്യൻ ഫുട്‌ബോൾ ടീം ഒമാനെ നേരിടും

ഏഷ്യ കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ ഫുട്‌ബോൾ ടീം ഒമാനെതിരെ സൗഹൃദ മത്സരം കളിക്കും. ഡിസംബർ 27 നാണ് മത്സരം അരങ്ങേറുക. അബുദാബിയാകും മത്സരത്തിന് വേദിയാകുക.

ഇന്ത്യയെക്കാൾ റാങ്കിങ്ങിൽ ഏറെ മുകളിലുള്ള ഒമാനുമായി കളിക്കുന്നത് മികച്ച തയ്യാറെടുപ്പ് ആകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. നിലവിൽ ഫിഫ റാങ്കിങ്ങിൽ 84 ആം സ്ഥാനത്താണ് ഒമാൻ. ഇന്ത്യയാവട്ടെ 97 ആം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് ഇന്ത്യയും ഒമാനും അവസാനമായി ഏറ്റു മുട്ടിയത്. 2015 ൽ നടന്ന ആ മത്സരങ്ങളിൽ 1-2 ന് ബംഗളുരുവിലും 4- 0 ത്തിന് മസ്കറ്റിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. എങ്കിലും 3 വർഷങ്ങൾക്ക് ശേഷം ഏറെ മുന്നേറിയ ഇന്ത്യൻ ടീമിന് ഇത്തവണ ഒമാനെ ഞെട്ടിക്കാൻ ആകുമെന്ന് തന്നെയാണ് പരിശീലകൻ സ്റ്റീവ് കൊണ്സ്റ്റന്റയിൻ അടക്കമുള്ളവരുടെ പ്രതീക്ഷ.

എ എഫ് സി ഏഷ്യ കപ്പിൽ തായ്ലാന്റിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഒമാനെതിരെ പതിനൊന്ന് ഗോളടിച്ച് ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച തുടക്കം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ 11 ഗോള്‍ ജയം. ഒമാനെതിരെയാണ് ഇന്ത്യയുടെ മികച്ച ജയം. 11-0 എന്ന സ്കോറിനു ഒമാനെ നിഷ്പ്രഭമാക്കി ഇന്ത്യ പകുതിയ സമയത്ത് 4-0നു മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ 7 ഗോള്‍ കൂടി ഇന്ത്യ നേടി.

ലളിത് നേടിയ ഗോളിലൂടെ 17ാം മിനുട്ടില്‍ മാത്രമാണ് ഇന്ത്യ സ്കോറിംഗ് ആരംഭിച്ചത്. ദില്‍പ്രീത് മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. നിലകണ്ഠ, മന്‍ദീപ്, ഗുര്‍ജന്ത്, ആകാശ്ദീപ്, വരുണ്‍ എന്നിവര്‍ ഓരോ ഗോളും നേടി.

ഏഷ്യ കപ്പ് യോഗ്യതയ്ക്കായി ഹോങ്കോംഗും യുഎഇയും

ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഹോങ്കോംഗും യുഎഇയും. 8 പോയിന്റുമായി യുഎഇ ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഹോങ്കോംഗ് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റുള്ള ഒമാനെ റണ്‍റേറ്റില്‍ പിന്തള്ളിയാണ് ഹോങ്കോംഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഫൈനലില്‍ ജയം നേടാനാകുന്ന ടീമിനു പ്രധാന ടൂര്‍ണ്ണമെന്റിലേക്ക് കടക്കാനാകും.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹോങ്കോംഗിനോട് 182 റണ്‍സിനു യുഎഇ പരാജയപ്പെട്ടിരുന്നു. ബാക്കി എല്ലാ മത്സരവും ജയിച്ചാണ് യുഎഇ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒമാനെതിരെ ജയം അനിവാര്യമായ മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് യുഎഇ ഇന്ന് സ്വന്തമാക്കിയത്. 208 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം 195 റണ്‍സിനു ഒമാനെ വീഴ്ത്തിയാണ് യുഎഇ ഫൈനല്‍ ഉറപ്പാക്കിയത്.

ആദ്യ മത്സരത്തില്‍ മലേഷ്യയാല്‍ അട്ടിമറിക്കപ്പെട്ട ശേഷം ഒമാനെതിരെയുള്ള മത്സരം നടക്കാത്തതിനാല്‍ പോയിന്റുകള്‍ തുല്യമായി പങ്കുവെച്ച ഹോങ്കോംഗിനു അവസാന മത്സരത്തില്‍ നേപ്പാളിനെതിരെ ജയം അനിവാര്യമായിരുന്നു. ഇന്ന നടന്ന മത്സരത്തില്‍ 3 വിക്കറ്റിനു നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഹോങ്കോംഗ് ഫൈനലില്‍ കടന്നത്.

അതേ സമയം ഇന്നത്തെ മത്സരങ്ങള്‍ക്ക് മുമ്പ് 7 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒമാന്‍ നിര്‍ഭാഗ്യകരമായി റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പുറത്ത് പോകുകയായിരുന്നു. ഹോങ്കോംഗ് നേപ്പാളിനെ കീഴടക്കിയതോടെയാണ് ഒമാന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്.

Exit mobile version