പാരീസ് ഒളിമ്പിക്സ്, ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്സ് ആദ്യ ദിനം ഷൂട്ടിങ് ഇനത്തിൽ ഇന്ത്യക്ക് നിരാശയുടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് ആയി മത്സരിച്ച രണ്ടു ടീമുകൾക്കും മെഡലിന് ആയുള്ള മത്സരത്തിലേക്ക് മുന്നേറാൻ ആയില്ല. അർജുൻ ബാബുറ്റ, രമിത ജിൻഡാൽ സഖ്യം മികച്ച പ്രകടനം ആണ് നടത്തിയത് എങ്കിലും അവർക്ക് 628.7 പോയിന്റുകളും ആയി ആറാം സ്ഥാനത്ത് ആണ് എത്താൻ ആയത്. ആദ്യ നാലിൽ എത്തിയാൽ മാത്രമെ മെഡൽ മത്സരങ്ങൾക്ക് യോഗ്യത നേടാൻ ആവുമായിരുന്നുള്ളൂ.

അതേസമയം ഇന്ത്യക്ക് ആയി മത്സരിച്ച മറ്റൊരു ടീമായ സന്ദീപ് സിങ്, എലവെനിൽ വലറിവാൻ സഖ്യത്തിനും ആദ്യ നാലിൽ എത്താൻ ആയില്ല. 626.3 പോയിന്റുകൾ നേടാൻ ആയ അവർക്ക് 12 സ്ഥാനത്ത് ആണ് എത്താൻ ആയത്. അർജുൻ, രമിത സഖ്യത്തിന് ഒരു പോയിന്റ് വ്യത്യാസത്തിൽ ആണ് മെഡൽ നഷ്ടമായത്. കഴിഞ്ഞ ഒളിമ്പിക്സിൽ പ്രതീക്ഷിച്ച മികവ് പുറത്ത് എടുക്കാത്ത ഷൂട്ടർമാറിൽ നിന്നു ഇന്ത്യ ഇത്തവണ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.

ഒളിമ്പിക്സ്; മോറോക്കോയ്ക്ക് എതിരെ വൻ തിരിച്ചുവരവ് നടത്തി അർജന്റീന

ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ അർജന്റീന പരാജയത്തിൽ നിന്ന് കരകയറി. ഇന്ന് മൊറോക്കെയെ നേരിട്ട അർജൻറീന തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് 2-2 സമനില സ്വന്തമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ 16ആം മിനിറ്റിലാണ് അർജൻറീനയുടെ സമനില ഗോൾ ഇന്ന് വന്നത്.

ഇന്ന് ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കാഴ്ചവെച്ച മൊറോക്കോ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റഹീമി നേടിയ ഗോളിലൂടെ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിറ്റിൽ റഹീമി തന്നെ ഒരു പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഇതിനുശേഷമാണ് അർജൻറീനയുടെ തിരിച്ചടി വന്നത്.

അവർ സിമിയോണിയിലൂടെ ആദ്യം ഒരു ഗോൾ നേടി കളിയിലേക്ക് തിരികെ വന്നു. പിന്നീട് ഇഞ്ച്വറി ടൈമിന്റെ പതിനാറാം മിനിറ്റിൽ മെദീനയിലൂടെ സമനില ഗോൾ നേടി. അർജൻറീന അടുത്ത മത്സരത്തിൽ ഇറാഖിനെ ആണ് നേരിടുക‌. അർജൻറീനക്കായി സീനിയർ താരങ്ങളായ ഹൂലിയൻ ആൽവരസ്, ഓറ്റമെൻഡി എന്നിവർ അർജന്റീന ടീമിൽ ഉണ്ട്

വിംബിൾഡൺ കളിക്കാൻ നദാൽ ഇല്ല, ഒളിമ്പിക്സിൽ അൽകാരസിന് ഒപ്പം ഡബിൾസ് കളിക്കും

ഈ വർഷം വിംബിൾഡൺ കളിക്കാൻ താൻ ഇല്ലെന്നു പ്രഖ്യാപിച്ചു റാഫ നദാൽ. നിലവിൽ വരാൻ പോകുന്ന പാരീസ് ഒളിമ്പിക്സ് കളിക്കുക തനിക്ക് പ്രധാനമാണ് എന്നു പറഞ്ഞ നദാൽ അതിനു തയ്യാറാവുന്നതിനു ആയി ആണ് താൻ വിംബിൾഡണിൽ നിന്നു പിന്മാറുന്നത് എന്നു നദാൽ കൂട്ടിച്ചേർത്തു. സ്‌പെയിനിനു ആയി തന്റെ അവസാന ഒളിമ്പിക്സ് കളിക്കുക എന്നത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ആണെന്ന് നദാൽ പറഞ്ഞു.

ഒളിമ്പിക്സിന് ഒരുങ്ങുന്നതിനാൽ തന്നെ ഇതിനു ഇടയിൽ ഗ്രാസ് സീസണിൽ കളിക്കുന്നത് തന്റെ തയ്യാറെടുപ്പിനെ ബാധിക്കും എന്നതും തന്റെ തീരുമാനത്തിന് പിന്നിൽ നദാൽ കാരണം ആയി പറഞ്ഞു. വിംബിൾഡൺ കളിക്കാത്തതിൽ സങ്കടം ഉണ്ടെന്നു പറഞ്ഞ നദാൽ പാരീസ് ഒളിമ്പിക്സിന് ഒരുങ്ങുന്നതിനു ആയി ബാസ്റ്റഡിൽ എ.ടി.പി ടൂർണമെന്റ് കളിക്കും എന്നും പറഞ്ഞു. 2008 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ മെഡൽ നേടിയ നദാൽ 2016 ൽ ഡബിൾസിലും സ്വർണ മെഡൽ നേടിയിരുന്നു. ഈ വർഷം ഒളിമ്പിക്സിൽ സിംഗിൾസിൽ മത്സരിക്കുന്ന നദാൽ പുരുഷ ഡബിൾസിൽ ലോക രണ്ടാം നമ്പറും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ കാർലോസ് അൽകാരസും ആയി ആവും കളിക്കാൻ ഇറങ്ങുക.

2036ലെ ഒളിമ്പിക്സ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തും എന്ന് നരേന്ദ്ര മോദി

2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ശ്രമിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്താവന. 2036-ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് ഇന്ത്യയിൽ എത്തിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തും എന്ന് മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണിത് എന്നും മോദി പറഞ്ഞു. ഇന്ത്യ ഇതുവരെ ഒളിമ്പിക്സിന് ആതിഥ്യം വഹിച്ചിട്ടില്ല.

2010ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതാണ് ഇന്ത്യയുടെ അവസാനത്തെ വലിയ ഗെയിംസ് ആതിഥേയത്വം.

“നിങ്ങളുടെ സഹകരണത്തോടെയും പിന്തുണയോടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു… ഐഒസിയുടെ പിന്തുണ ഇന്ത്യക്ക് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” മോദി ചടങ്ങിൽ പറഞ്ഞു. 2036-ലെ ഒളിമ്പിക്‌സിജായി പോളണ്ട്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവരും രംഗത്തുണ്ട്‌.

ക്രിക്കറ്റ് ഒളിമ്പിക്സിൽ!! 2028 ലോസ് ആഞ്ചെലെസ് ഗെയിംസിൽ ഉൾപ്പെടുത്തും

ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്‌സിന്റെ സംഘാടകർ ക്രിക്കറ്റിനെ ഗെയിംസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ക്രിക്കറ്റ് ആരാധകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണിത്. അവസാന കുറേ വർഷങ്ങളായി ഐ സി സി ഇതിനായി പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇത് ഇന്ത്യക്ക് രണ്ട് ഗോൾഡ് മെഡൽ സാധ്യതകൾ കൂടെ നൽകും എന്നതും പ്രതീക്ഷയാണ്‌. പുരുഷ വനിതാ വിഭാഗത്തിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തും. ടി20 മത്സരങ്ങൾ ആകും നടക്കുക.

ഇത്തവണ ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. അവിടെ ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും സ്വർണ്ണം നേടിയിരുന്നു. ക്രിക്കറ്റ് ഉൾപ്പെടുത്ത ശുപാർശ ചെയ്യപ്പെട്ടതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി.

1900-ൽ പാരീസിൽ ക്രിക്കറ്റ് ഗെയിംസിൽ ഉണ്ടായിരുന്നു. ഇംഗ്ലണ്ടും ഫ്രാൻസും സ്വർണമെഡലിനായി മത്സരിച്ചിരുന്നു. ഒളിമ്പിക്‌സിൽ ഒരിക്കൽ മാത്രമാണ് ക്രിക്കറ്റ് കളിച്ചത്. എന്നിരുന്നാലും.

2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഐ സി സി, 6 ടീം കളിക്കുന്ന ടൂർണമെന്റ് വേണം എന്ന് ഐ സി സി

2028-ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനായുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ശ്രമം തുടരുന്നു. നേരത്തെയും ശ്രമിച്ചു എങ്കിലും ക്രിക്കറ്റ് ഒളിമ്പിക്സിൽ ഇതുവരെ എത്തിയിരുന്നില്ല. 2028ലെ ഗെയിംസിൽ ആറ് ടീമുകളുടെ ട്വന്റി 20 ഫോർമാറ്റ് ഉൾപ്പെടുത്തണം എന്നാണ് ഐസിസി നിർദ്ദേശം. ടി20 ഫോർമാറ്റ് ഒളിമ്പിക്‌സിന് അനുയോജ്യമാണെന്ന് ഐ സി സി വിശ്വസിക്കപ്പെടുന്നു.

ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഒക്ടോബറിൽ ആകും അന്തിമ തീരുമാനമെടുക്കുക. കായികരംഗത്തെ ജനപ്രീതി, നിർദിഷ്ട ഫോർമാറ്റിന്റെ സാധ്യത, ഒളിമ്പിക്‌സിൽ മൊത്തത്തിലുള്ള സ്വാധീനം തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഒളിമ്പിക് കമ്മിറ്റി തീരുമാനം എടുക്കുക. ക്രിക്കറ്റിനെ ഉൾപ്പെടുത്തിയാൽ അത് ഇന്ത്യക്ക് ഒരു മെഡൽ സാധ്യത ആകും.

ഒളിമ്പിക്സില്‍ ക്രിക്കറ്റ് വരണം, അത് ടി10 ഫോര്‍മാറ്റായാല്‍ ഏറെ സന്തോഷമെന്ന്: മോണെ മോര്‍ക്കല്‍

യുഎഇയില്‍ നടക്കുന്ന ടി10 ലീഗ് രണ്ടാം സീസണില്‍ മാര്‍ക്കീ താരമായി എത്തിയ മോണെ മോര്‍ക്കല്‍ ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകണമെന്ന് ആഗ്രഹം. ടൂര്‍ണ്ണമെന്റില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി കളിക്കുന്ന മോണെ മോര്‍ക്കല്‍ ഒളിമ്പിക്സില്‍ ഏറ്റവും അനുയോജ്യമായ ക്രിക്കറ്റ് ഫോര്‍മാറ്റ് ടി10 ആണെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

ഈ വര്‍ഷം തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച താരം ക്രിക്കറ്റിനെ കൂടുതല്‍ ആഗോളമാക്കുന്നതില്‍ വലിയ പങ്ക് ടി10 ലീഗുകള്‍ വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു. ആദ്യ സീസണ്‍ താന്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചതെങ്കിലും തനിക്ക് കളിക്കാനായിരുന്നില്ലെന്ന് പറഞ്ഞ മോര്‍ക്കല്‍ ഈ സീസണില്‍ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തി ഈ ഫോര്‍മാറ്റിലും തനിക്ക് തിളങ്ങാനാവുമെന്ന് പ്രത്യാശ പ്രകടിപിച്ചു.

Exit mobile version