2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ് – നരേന്ദ്ര മോദി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ് എന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ വ്യാഴാഴ്ച ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് മോദി 2036 ഒളിമ്പിക്സിനെ കുറിച്ച് പറഞ്ഞത്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിയ ഇന്ത്യൻ അത്‌ലറ്റുകളെ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിനായി പുറപ്പെടുന്ന പാരാലിമ്പ്യൻമാർക്ക് പ്രധാനമന്ത്രി ആശംസകളും അറിയിച്ചു.

“ഇന്ന്, ഒളിമ്പിക്സിൽ ഇന്ത്യൻ പതാക ഉയർത്തിയ യുവാക്കളും നമുക്കൊപ്പം ഉണ്ട്. നമ്മുടെ എല്ലാ കായികതാരങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. അടുത്ത ദിവസങ്ങളിൽ പാരാലിമ്പിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വലിയൊരു സംഘം പാരീസിലേക്ക് പോകും. ഞങ്ങളുടെ എല്ലാ പാരാലിമ്പ്യൻമാർക്കും ഞാൻ ആശംസകൾ നേരുന്നു.” പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

“ജി20 ഉച്ചകോടി വലിയ തോതിൽ സംഘടിപ്പിക്കുന്ന ഇന്ത്യ വലിയ തോതിലുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് തെളിയിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ്. ഞങ്ങൾ അതിനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്.” മോദി പറഞ്ഞു.

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ഫോണിൽ വിളിച്ച് ആശംസിച്ച് നരേന്ദ്ര മോദി

ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിരാട് കോഹ്ലി, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവരെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണിൽ വിളിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് സംസാരിച്ചു. ടി20 ലോകകപ്പിലെ മാതൃകാപരമായ വിജയത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. ടൂർണമെൻ്റിലുടനീളം അവർ മികച്ച കഴിവും സ്പിരിറ്റും പ്രകടിപ്പിച്ചു. ഓരോ കളിക്കാരൻ്റെയും പ്രതിബദ്ധത വളരെ പ്രചോദിപ്പിക്കുന്നതാണ്. നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

രോഹിത് ശർമ്മ മികച്ച വ്യക്തിത്വമാണ്. നിങ്ങളുടെ ആക്രമണാത്മക മനോഭാവവും ബാറ്റിംഗും ക്യാപ്റ്റൻസിയും ഇന്ത്യൻ ടീമിന് പുതിയ മാനം നൽകി. എന്ന് മോദി കുറിച്ചു.

ടീമിൻ്റെ ബാറ്റിംഗ് നിരയിൽ നിർണായക പങ്ക് വഹിച്ച വിരാട് കോഹ്‌ലിയെയും പ്രധാനമന്ത്രി പ്രശംസിച്ചു, . ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും കോഹ്‌ലി അടുത്ത തലമുറയിലെ കളിക്കാർക്ക് കോഹ്ലി പ്രചോദനം ആകും എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

ടീമിൻ്റെ വിജയത്തിൽ കോച്ചിംഗ് നിർണായകമായ രാഹുൽ ദ്രാവിഡിൻ്റെ സംഭാവനകൾ പരാമർശിക്കാനും മോദി മറന്നില്ല. .

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ നരേന്ദ്ര മോദിയുടെ പേരിൽ ഉൾപ്പെടെ വ്യാജ അപേക്ഷകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ ലഭിച്ച അപേക്ഷകളിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ വരെ അപേക്ഷകൾ. നരേന്ദ്ര മോദി, അമിത് ഷാ, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഉൾപ്പെടെ 3400 ഓളം വ്യാജ അപേക്ഷകളാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐക്ക് ലഭിച്ചത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെഡ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാൻ കഴിയുന്ന അവസാന ദിവസമായിരുന്നു ഇന്നലെ.

സൂക്ഷ്മപരിശോധനയിൽ, നരേന്ദ്ര മോദി, അമിത് ഷാ, വീരേന്ദർ സെവാഗ്, ഷാരൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങി നിരവധി ആളുകളുടെ പേരുടെ പേരുകളിൽ ബിസിസിഐൽക് വ്യാജ അപേക്ഷകൾ ലഭിച്ചതായി ബിസിസിഐ തിരിച്ചറിഞ്ഞു. മുമ്പും ബി സി സി ഐ അപേക്ഷ ക്ഷണിച്ചപ്പോൾ ഇതുപോലെ ധാരാളം വ്യാജ അപേക്ഷകൾ വന്നിരുന്നു. അടുത്ത തവണ മുതൽ അപേക്ഷകർ നിശ്ചിത തുക കെട്ടിവെച്ച് അപേക്ഷ നൽകുന്ന രീതിയിൽ ആക്കാൻ ആണ് ബി സി സി ഐ ആലോചിക്കുന്നത്. എന്നാൽ മാത്രമെ ഈ വ്യാജ അപേക്ഷകൾ തടയാൻ ആകൂ എന്ന് അവർ വിശ്വസിക്കുന്നു.

ഇപ്പോൾ ലഭിച്ച വ്യാജമല്ലാത്ത അപേക്ഷകളിൽ നിന്ന് ബി സി സി ഐ കൂടുതൽ പരിശോധന നടത്തി ഇനി പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അവരെ ഇന്റർവ്യൂ ചെയ്യും.

നരേന്ദ്ര മോദി ഡ്രസിംഗ് റൂമിൽ എത്തി പിന്തുണ നൽകിയതിന് നന്ദി പറഞ്ഞ് സൂര്യകുമാർ

ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ടീമിനെ ആശ്വസിപ്പിക്കാൻ നരേന്ദ്ര മോദി എത്തിയതിന് നന്ദി പറഞ്ഞ് സൂര്യകുമാർ യാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിന്റെ തോൽവിക്ക് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഇന്ത്യൻ ടീമിന് ഊർജ്ജം നൽകി എന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.

“തോൽവിക്ക് ശേഷം ഞങ്ങൾ ഡ്രസ്സിംഗ് റൂമിലായിരുന്നു, നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി ഡ്രസ്സിംഗ് റൂമിൽ വന്ന് എല്ലാവരേയും കണ്ട് ഞങ്ങൾക്ക് പ്രചോദനം നൽകി. ഇതൊരു കായിക വിനോദമാണെന്നും ജയവും തോൽക്കലും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.” സൂര്യകുമാർ യാദവ് പറഞ്ഞു.

നഷ്ടത്തിൽ നിന്ന് കരകയറാൻ തീർച്ചയായും കുറച്ച് സമയമെടുക്കും, പക്ഷേ 5-6 മിനിറ്റ് അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പ്രസംഗം ഒരുപാട് അർത്ഥം നൽകി. ഒരു രാജ്യത്തിന്റെ നേതാവെന്ന നിലയിൽ, പ്രചോദിപ്പിക്കാൻ ഡ്രസ്സിംഗ് റൂമിലേക്ക് വരുന്നു. ഞങ്ങൾ അദ്ദേഹത്തെ നന്നായി കേട്ടു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചു,” സൂര്യകുമാർ യാദവ് പറഞ്ഞു.

പരാജയപ്പെട്ടെങ്കിലും ഈ ടീമിനൊപ്പം എപ്പോഴും ഉണ്ടെന്ന് നരേന്ദ്ര മോദി

ഇന്ന് ലോക കിരീടം കൈവിട്ട ഇന്ത്യൻ ടീമിന് പിന്തുണ അറിയിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ടീം പരാജയപ്പെട്ടു എങ്കിലും ഇന്നും എന്നും ടീമിന് പിന്തുണയുമായി ഒപ്പം താനും ഇന്ത്യയും ഉണ്ടാകും എന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാൻ മോദിയും ഉണ്ടായിരുന്നു. നരേന്ദ്ര മോദിയാണ് ഓസ്ട്രേലിയക്ക് കിരീടം സമ്മാനിച്ചത്.

പ്രധാനമന്ത്രി മോദി ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു: “പ്രിയപ്പെട്ട ടീം ഇന്ത്യ, ലോകകപ്പിൽ ഉടനീളമുഌഅ നിങ്ങളുടെ പ്രകടനവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.” മോദി ട്വീറ്റ് ചെയ്തു.

ഇന്ന് അഹമ്മദബാദിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 240 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. മറുപടി ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ മുകളിൽ അനായാസം വിജയത്തിലേക്ക് എത്തി.

2036ലെ ഒളിമ്പിക്സ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തും എന്ന് നരേന്ദ്ര മോദി

2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ശ്രമിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്താവന. 2036-ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് ഇന്ത്യയിൽ എത്തിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തും എന്ന് മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണിത് എന്നും മോദി പറഞ്ഞു. ഇന്ത്യ ഇതുവരെ ഒളിമ്പിക്സിന് ആതിഥ്യം വഹിച്ചിട്ടില്ല.

2010ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതാണ് ഇന്ത്യയുടെ അവസാനത്തെ വലിയ ഗെയിംസ് ആതിഥേയത്വം.

“നിങ്ങളുടെ സഹകരണത്തോടെയും പിന്തുണയോടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു… ഐഒസിയുടെ പിന്തുണ ഇന്ത്യക്ക് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” മോദി ചടങ്ങിൽ പറഞ്ഞു. 2036-ലെ ഒളിമ്പിക്‌സിജായി പോളണ്ട്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവരും രംഗത്തുണ്ട്‌.

അടുത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതിനേക്കാൾ മെഡൽ നേടും എന്ന് നരേന്ദ്ര മോദി

ഇന്ത്യ അടുത്ത ഏഷ്യൻ ഗെയിംസിൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്തും എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുയ്യെ ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുക ആയിരുന്നു മോദി. കൂടുതൽ ഉയരങ്ങളിലെത്താനുള്ള ഇന്ത്യൻ അത്‌ലറ്റുകളുടെ ശ്രമത്തിൽ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉറപ്പുനൽകി.

ഏഷ്യൻ ഗെയിംസിന്റെ അടുത്ത എഡിഷനിൽ രാജ്യം ഹാങ്‌ഷൗവിലെ പ്രകടനം ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം ആയിരുന്നു ഈ ഏഷ്യൻ ഗെയിംസിൽ പുറത്തെടുത്തത് 28 സ്വർണം ഉൾപ്പെടെ 107 മെഡലുകൾ രാജ്യം നേടി.

“നിങ്ങൾ 100 മെഡലുകൾ കടന്നു. അടുത്ത തവണ, ഞങ്ങൾ ഈ റെക്കോർഡ് മറികടക്കും. ഇനി പാരീസ് ഒളിമ്പിക്‌സിനായി നിങ്ങളുടെ പരമാവധി ശ്രമിക്കൂ,” മോദി പറഞ്ഞു.

ഏഷ്യൻ ഗെയിംസിൽ 100 മെഡൽ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ 100 മെഡലുകൾ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ സംഘത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇത് നിർണായക നേട്ടമാണ്! 100 മെഡലുകളുടെ ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിയതിൽ ഇന്ത്യയിലെ ജനങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ അത്ലറ്റുകൾക്ക് ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മോഡി എക്സിൽ കുറിച്ചു.

ടീം തിരികെ എത്തുമ്പോൾ താൻ നേരിട്ട് അവരെ കണ്ട് അഭിനന്ദിക്കും എന്നും മോദി കുറിച്ചു. ഒക്ടോബർ 10-ന് ഞങ്ങളുടെ ഏഷ്യൻ ഗെയിംസ് സംഘത്തിന് ആതിഥേയത്വം വഹിക്കാനും ഞങ്ങളുടെ അത്‌ലറ്റുകളുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി എക്‌സിൽ പറഞ്ഞു.

25 സ്വർണ്ണവും 35 വെള്ളിയും 40 വെങ്കലവും അടക്കം ആണ് ഇന്ത്യ ഇതുവരെ 100 മെഡൽ നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് ഇത്.

ഏഷ്യൻ ഗെയിംസിന് അയക്കണം, നരേന്ദ്ര മോദിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലക‌ൻ

ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണ്ട എന്ന നിലപാട് മാറ്റണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് പരിശീലകൻ സ്റ്റിമാച്. ഇന്ന് ട്വിറ്ററിൽ ഒരു തുറന്ന കത്തിലൂടെയാണ് സ്റ്റിമാച് നരേന്ദ്ര മോദിയോട് ഇന്ത്യൻ ഫുട്ബോളിന്റെ ഈ ആവശ്യം പരിഗണിക്കണം എന്ന് പറഞ്ഞത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏഷ്യൻ ഗെയിംസ് ഒരു വലിയ സ്റ്റേജാണെന്നും ഇത് ഇന്ത്യൻ ഫുട്ബോൾ ടീമിനെ സഹായിക്കുക മാത്രമെ ചെയ്യുകയുള്ളൂ എന്നും സ്റ്റിമാച് പറയുന്നു.

മോദി എംബപ്പെയെ കുറിച്ച് ഫ്രാൻസിൽ നടത്തിയ പ്രസംഗം താൻ കേട്ടിരുന്നു എന്നും അത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും ആവേശം നൽകിയിട്ടുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു. അതുകൊണ്ട് മോദി ഫുട്ബോളുമായി ബന്ധപ്പെട്ട ഈ വിഷയം കായിക മന്ത്രാലയത്തോട് സംസാരിക്കണം എന്നും സ്റ്റിമാച് പറയുന്നു.

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകാൻ പോകുന്നത്.

സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ കളിക്കാൻ ഒരുങ്ങുക ആയിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം. ദേശീയ സീനിയർ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇതിനായി അണ്ടർ 23 ടീമിനന്റെ ചുമതല എടുക്കുമെന്നും ഉറപ്പായിരുന്നു. ഏഷ്യൻ ഗെയിംസിലെ ഫുട്ബോളിൽ അണ്ടർ-23 ടീമിനെ ആണ് അണിനിരത്തേണ്ട്. പരമാവധി മൂന്ന് സീനിയർ താരങ്ങൾക്ക് മാത്രമെ ടീമിൽ ഇടം ഉണ്ടാകൂ.

നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇളവ് നൽകണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചിരുന്നു.

ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾക്ക് എംബാപ്പെയെ അറിയാവുന്നത് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി മോദി

ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയ്ക്ക് ഇന്ത്യൻ ഗ്രാമങ്ങൾ ഫ്രാൻസിനെക്കാൾ ആരാധകർ ഉണ്ടെന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രധാന മന്ത്രി ഫ്രാൻസിൽ സന്ദർശനം നടത്തുന്നതിനിടയിൽ ഒരു ചടങ്ങിൽ ആണ് എംബപ്പെയെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റാണ് എംബപ്പെ എന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾക്ക് എംബാപ്പെയെ അറിയാവുന്നത് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി മോദി പാരീസിൽ പറഞ്ഞു.

പ്രസംഗം കേട്ട ജനം വലിയ കയ്യടിയോടെ ആണ് ഈ പ്രസ്താവനയെ വരവേറ്റത്. എന്നാൽ പ്രധാനമന്ത്രി എംബപ്പെയുടെ പേര് കിലിയൻ മാപ്പെ എന്ന് തെറ്റായി പറഞ്ഞത് ട്രോളായും മാറുന്നുണ്ട്.

ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ, സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ എന്നിവരുമായുള്ള വലിയ കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തി. അതിനു ശേഷം പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആണ് മോദി എംബപ്പെയെ കുറിച്ച് പറഞ്ഞത്.

സാഫ് കപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഇന്നലെ കുവൈറ്റിനെ തോൽപ്പിച്ച് സാഫ് കിരീടം ഉയർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്നലെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ കുവൈറ്റിനെ തോൽപ്പിച്ചത്. ഇന്ത്യയുടെ ഒമ്പതാം സാഫ് കിരീടമായിരുന്നു ഇത്.

ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി! സാഫ് കപ്പ് നീലക്കടുവകൾ ഭരിക്കുന്നു! ഞങ്ങളുടെ കളിക്കാർക്ക് അഭിനന്ദനങ്ങൾ. മോദി ട്വിറ്ററിലൂടെ പറഞ്ഞു. ഈ അത്‌ലറ്റുകളുടെ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും കൊണ്ട് ഇന്ത്യൻ ടീം നേടിയ ഈ വിജയങ്ങളും ഈ യാത്രയും, വരാനിരിക്കുന്ന കായികതാരങ്ങൾക്ക് പ്രചോദനമായി തുടരും. എന്നും മോദി പറഞ്ഞു.

നാലാം ടെസ്റ്റിൽ നരേന്ദ്ര മോദി ടോസ് ചെയ്യും

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന്റെ ഉദ്ഘാടന ദിനത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഇരുവരും നാളെ മത്സരം കാണാൻ ഉണ്ടാകും. മോദി ആകും ടോസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ.

ടോസിന് രണ്ട് രാജ്യതലവന്മാരും ഉണ്ടാകും എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. പരിപാടിയുടെ ഒരുക്കമായി സ്റ്റേഡിയത്തിൽ ഇരു നേതാക്കളുടെയും ബാനറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇരു നേതാക്കളുടെയും സാന്നിധ്യം അന്താരാഷ്ട്ര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സ്‌പോർട്‌സിന്റെ പ്രാധാന്യം അടിവരയിടുകയും ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു.

Exit mobile version