വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി

ഐഎസ്എല്ലിൽ വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ ഒഡീഷ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയുള്ള സെംബോയ് ഹാവോകിപിന്റെയും നോറെം സിംഗിന്റെ ഗോളുകൾക്ക് ഇരട്ട ഗോളുകൾ അടിച്ച് പെഡ്രോ മാർട്ടിനും ഓരോ ഗോൾ വീതമടിച്ച് ജെറിയും നന്ദകുമാറും മറുപടി നൽകി. രണ്ടാം പകുതിയിലെ വമ്പൻ തിരിച്ച് വരവാണ് ഒഡീഷ എഫ്സിക്ക് തുണയായത്.

കളിയുടെ തുടക്കത്തിൽ തന്നെ കൊൽക്കത്തൻ ക്ലബ്ബ് അക്രമിച്ചു തുടങ്ങി. വിപി സുഹൈറിന്റെ സഹായത്തോടെ ഹവോകിപ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ നേടി. 35ആം മിനുട്ടിൽ വീണ്ടും സുഹൈറിന്റെ അസിസ്റ്റിൽ മറ്റൊരു ഈസ്റ്റ് ബംഗാൾ ഗോൾ പിറന്നു. ഇത്തവണ നോറെം സിംഗായിരുന്നു ഒഡീഷയുടെ വലകുലുക്കിയത്. രണ്ടാം പകുതിയിൽ ഒഡീഷ കോച്ച് ജോസെപ് ഗോമ്പവിന്റെ മാസ്റ്റർ ക്ലാസ് പിറന്നു. പെഡ്രോ മാർട്ടിൻ രണ്ടാം പകുതിയിൽ അവതരിച്ചപ്പോൾ ജയം ഒഡീഷക്ക് ഒപ്പമായി. രണ്ട് ഗോളടിച്ച് മാർട്ടിൻ ഒഡീഷക്ക് സമനില പിടിച്ചു നൽകി. രണ്ടാം പകുതിയിൽ ഇറങ്ങിയ മറ്റൊരു താരം ജെറി ഒഡീഷക്ക് ലീഡും നൽകി. വൈകാതെ നന്ദകുമാർ ശേഖറിലൂടെ ലീഡുയർത്തുകയും 2-4ന്റെ ജയം സ്വന്തമാക്കുകയും ചെയ്തു ഒഡീഷ എഫ്സി.

തുടർച്ചയായ നാലാം വിജയവുമായി ഹൈദരാബാദ് എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ് സിയുടെ വിജയ കുതിപ്പ് തുടരുന്നു. അവർ തുടർച്ചയായ നാലാം വിജയം ഇന്ന് സ്വന്തമാക്കി. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ
ഓഡീഷക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദ് എഫ് സിയുടെ വിജയം. മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ഇന്ന് ഹൈദരാബാദ് മുന്നിൽ എത്തി.

ഹാളിചരൺ നർസാരി നൽകിയ പാസിൽ നിന്ന് യാസിർ ആണ് വിജയ ഗോളായി മാറിയ ആ ഗോൾ നേടിയത്. ഹൈദരാബാദിന് ഇത് തുടർച്ചയായ നാലാം വിജയമാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഒഡീഷ 9 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

ബെംഗളൂരു എഫ് സിയെയും തോൽപ്പിച്ച് ഒഡീഷ എഫ് സി ലീഗിൽ ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡീഷ എഫ് സിക്ക് തുടർച്ചയായ രണ്ടാം വിജയം. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു ഒഡീഷയുടെ വിജയം‌. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയും കലിംഗയിൽ വെച്ച് ഒഡീഷ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് തുടക്കത്തിൽ തന്നെ ഒരു നല്ല അവസരം ഒഡീഷക്ക് ലഭിച്ചു. രണ്ടാം മിനുട്ടിലെ മൗറീസിയോയുടെ ഷോട്ട് ഗുർപ്രീത് സേവ് ചെയ്തു.

ഇതിനു ശേഷം ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ വന്നത് ബെംഗളൂരു എഫ് സിക്ക് ആയിരുന്നു. മൂന്ന് തവണ ആദ്യ പകുതിയിൽ അമ്രീന്ദർ ഒഡീഷയെ രക്ഷിച്ചു. 32ആം മിനുട്ടിൽ നന്ദകുമാറിന്റെ ബൂട്ടിൽ നിന്നാണ് ഒഡീഷയുടെ ഗോൾ വന്നത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നായിരുന്നു നന്ദകുമാറിന്റെ ഗോൾ.

ഈ മത്സരത്തിനു ശേഷം 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഒഡീഷ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ബെംഗളൂരു എഫ് സി 4 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു.

ഒഡീഷക്ക് എതിരെ വീണ്ടും ഖബ്രേട്ടൻ!! കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഇന്ന് ഒഡീഷയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സി മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഖർമൻജോത് ഖാബ്ര നേടിയ ഒരു ഹെഡറിന്റെ മികവിലാണ് കേരള ബാസ്റ്റേഴ്സ് മുന്നിൽ നിൽക്കുന്നത്.

ഇന്ന് സീസണിലെ ആദ്യ എവേ മത്സരം കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ആയിരുന്നില്ല തുടങ്ങിയത്. താളം കണ്ടെത്താ‌ൻ ടീം കഷ്ടപ്പെട്ടു. ഇത് മുതലെടുത്ത് ഒഡീഷ നല്ല അറ്റാക്കുകൾ നടത്തി. ഒഡീഷ ഒരു ഗോൾ നേടി എങ്കിലും റഫറിയുടെ തീരുമാനം അവർക്ക് എതിരായി. ഗില്ലിനെ ഫൗക്ക് ചെയ്താണ് ഗോൾ നേടിയത് എന്നായിരുന്നു റഫറിയുടെ വിധി.

ഈ അവസരത്തിനു തോയിബയിലൂടെ ഒഡീഷ ഒരിക്കൽ കൂടെ ഗോളിനടുത്ത് എത്തി. ഗിൽ സമർത്ഥമായ സേവിലൂടെ കളി ഗോൾരഹിതമായി നിർത്തി. മത്സരം ഒരു 30 മിനുട്ട് ഒക്കെ കഴിഞ്ഞ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ നല്ല നീക്കങ്ങൾ വന്നത്. 35ആം മിനുട്ടിൽ ഖാബ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും എടുത്തു.

ഒരു ഷോർട്ട് കോർണറിനു ശേഷം ലൂണ നൽകിയ ക്രോസ് ഫ്രീ റൺ നടത്തിയ ഖാബ്രയെ കണ്ടെത്തി. ഖാബ്ര അനായാസം പന്ത് വലയിലും എത്തിച്ചു. കഴിഞ്ഞ സീസണിലും ഖാബ്ര ഒഡീഷക്ക് എതിരെ ഗോൾ നേടിയിരുന്നു.

മാറ്റങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു, വിജയം വേണം

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. എ ടി കെ മോഹൻ ബഗാനെതിരായ പരാജയത്തിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെയാണ് ഇവാൻ ഇന്ന് ടീമിനെ ഇറക്കുന്നത്.

ഗിൽ ഇന്നും ഒന്നാം നമ്പറായി വലക്കു മുന്നിൽ ഇറങ്ങുന്നു. ഖാബ്രയും ജെസ്സ്ലും വിങ് ബാക്കുകളായി ഇറങ്ങുമ്പോൾ ലെസ്കോവിചിന് ഹോർമി ആണ് ഡിഫൻസിൽ കൂട്ടാകുന്നത്.
മധ്യനിരയിൽ പൂട്ടിയ ജീക്സൺ കൂട്ടുകെട്ട് തന്നെയാണ് തുടരുന്നത്‌. ഒപ്പം ഇവാനും ഉണ്ട്. അറ്റാക്കിൽ സഹലും ലൂണയും ദിമിത്രിയോസും ഇറങ്ങുന്നു.

ടീം: ഗിൽ, ഖാബ്ര, ഹോർമിപാം, ലെസ്കോവിച്, ജെസ്സൽ, ജീക്സൺ, പൂട്ടിയ, ഇവാൻ, സഹൽ, ലൂണ, ഡിമിത്രിയോസ്

വിജയ വഴിയിൽ എത്തണം, കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് ഇന്ന് ആദ്യ എവേ മത്സരം

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ ആകും നേരിടുക. കഴിഞ്ഞ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനോട് ഏറ്റ വലിയ പരാജയം മറക്കുക ആകും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. 5-2 എന്ന സ്കോറിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എ ടി കെയോട് പരാജയപ്പെട്ടത്. അതിനു മുമ്പത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 3 പോയിന്റ് ആണുള്ളത്. ഒഡീഷക്കും 3 പോയിന്റ് ആണുള്ളത്. ഒഡീഷയും ബ്ലാസ്റ്റേഴ്സിനെ പോലെ ഒരു പരാജയം കഴിഞ്ഞാണ് വരുന്നത്. അവർ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആർക്കും പരിക്കില്ല എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. ഇന്ന് ആദ്യ ഇലവനിൽ ചില മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്താൻ സാധ്യത ഉണ്ട്.വിക്ടർ മോംഗിൽ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ഹോട് സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിങ് ഫുട്ബോൾ തുടരും എന്ന് ഇവാൻ വുകമാനോവിച്

ആദ്യ രണ്ട് മത്സരങ്ങളിലും എന്ന പോലെ അറ്റാക്കിന് മുൻതൂക്കം നൽകിയുള്ള ഫുട്ബോൾ തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ മൂന്നോട്ടും തുടരുക എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. തന്റെ താരങ്ങൾ അറ്റാക്കിങ് ഫുട്ബോൾ ആസ്വദിക്കുന്നത് ആയാണ് തനിക്ക് കാണാ‌ കഴിയുന്നത്. അവരുടെ കംഫേർട്ട് സോണിന് പുറത്ത് വന്ന സ്വയം മെച്ചപ്പെടാൻ അവർ ഒരുക്കമാണ്. ഈ ടാക്ടിക്സ് തന്നെ ക്ലബ് തുടരും എന്നും കോച്ച് ഒഡീഷ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

ഒഡീഷ കരുത്തരായ ടീം ആണ്. എന്നാൽ തന്റെ ടീം കടുപ്പമുള്ള മത്സരങ്ങൾ കളിക്കാൻ തയ്യാറാണ് എന്നും വിജയം തന്നെയാകും ലക്ഷ്യമിടുന്നത് എന്നും ഇവാൻ പറഞ്ഞു. വിജയിച്ചാലും പരാജയപ്പെട്ടാലും ഈ ടീം കാര്യങ്ങളെ പോസിറ്റീവ് ആയാണ് കാണുന്നത്. ഈ താരങ്ങൾ എല്ലാം വിജയിക്കാൻ വേണ്ടി പോരാടുന്നവർ ആണെന്നും ഇവാൻ പറഞ്ഞു.

നേരത്തെ ഹോം മത്സരങ്ങളിൽ ഒഫൻസീവ് ആയി തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക എന്നും അങ്ങനെ കളിക്കുമ്പോൾ ഡിഫൻസിൽ വരുന്ന പിഴവുകൾ വരും മത്സരങ്ങളിൽ പരിഹരിക്കും എന്നും ഇവാൻ പറഞ്ഞിരുന്നു.

ലീഗ് ഷീൽഡ് ജേതാക്കൾ ഇന്ന് ഒഡീഷക്ക് എതിരെ

കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളും സെമിഫൈനലിസ്റ്റുകളുമായ ജംഷഡ്പൂർ എഫ്‌സി ഇന്ന് ഒഡീഷ എഫ്‌സിക്ക് എതിരെ ഇറങ്ങും. ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ലീഗ് ഘട്ടത്തിൽ 43 പോയിന്റുമായി ഒന്നാമതെത്താൻ ജംഷദ്പൂരിനായിരുന്നു. എന്നാൽ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് തോറ്റ് അവർ ഫൈനൽ കാണാതെ പുറത്തായി.

മറുവശത്ത് ഒഡീഷ എഫ്‌സി കഴിഞ്ഞ സീസണിൽ 23 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നത്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് ഡീഗോ മൗറീഷ്യോ തിരിച്ചെത്തിയത് ഒഡീഷ എഫ്‌സിക്ക് കരുത്ത് പകരുന്നുണ്ട്. 2020-2021 സീസണിൽ ഒഡീഷ എഫ്‌സിക്കായി ബ്രസീലിയൻ 12 ഗോളുകൾ നേടിയിരുന്നു‌. ഒഡീഷ എഫ് സി ഇത്തവണ കരുത്തരായ ടീമിനെ ആണ് അണിനിരത്തിയിരിക്കുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറും സ്റ്റാർ സ്പോർട്സിലും കാണാം.

എ ടി കെ മോഹൻ ബഗാൻ വിട്ട അമ്രീന്ദർ സിംഗ് ഇനി ഒഡീഷ എഫ് സിയിൽ

മോഹൻ ബഗാൻ വിട്ട ഗോൾ കീപ്പർ അമ്രീന്ദർ സിംഗ് ഒഡീഷ എഫ് സിയിൽ എത്തി. ഒഡീഷ താരത്തെ സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ വലിയ തുക നൽകി ടീമിൽ എത്തിച്ച അമ്രീന്ദറിന് മോഹൻ ബഗാനിൽ നല്ല കാലമായിരുന്നില്ല. കോച്ചും മാനേജ്മെന്റും താരവുമായി ഉടക്കിയതോടെ ആണ് താരം ക്ലബിൽ നിൻ പുറത്തായത്.

https://twitter.com/IFTWC/status/1570736199454822401?t=V_yBndT4PttaEBv31g2_JQ&s=19

കരാർ റദ്ദാക്കിയത് ക്കൊണ്ട് തന്നെ താരം ഫ്രീ ഏജന്റായി മാറിയിരുന്നു‌. ഒഡീഷയിലൂടെ ഫോമിലേക്ക് തിരികെ എത്താൻ ആകും അമ്രീന്ദർ ശ്രമിക്കുക.കഴിഞ്ഞ സീസണിൽ ലീഗിൽ 22 മത്സരങ്ങൾ താരം മോഹൻ ബഗാനായി കളിച്ചിരുന്നു.

2016 മുതൽ 2021വരെ താരം മുംബൈ സിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടിയും അമ്രീന്ദർ മുമ്പ് കളിച്ചിട്ടുണ്ട്.

അവസാന കിക്കിൽ റോയ് കൃഷ്ണ മാജിക്ക്, ഒഡീഷയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സെമിയിൽ

ഡൂറണ്ട് കപ്പിൽ ഒഡീഷ എഫ് സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സെമി ഫൈനലിൽ‌. ഇന്ന് അവസാന മിനുട്ടിൽ റോയ് കൃഷ്ണ നേടിയ ഗോളിന്റെ ബലത്തിൽ 2-1ന്റെ വിജയമാണ് ബെംഗളൂരു എഫ് സി നേടിയത്‌.

എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ആദ്യ 90 മിനുട്ടുകളിൽ അവസരങ്ങൾ കുറവായിരുന്നു. എന്നാൽ രണ്ടാം പകുതി അവസാനത്തിലേക്ക് കടക്കുന്ന സമയത്ത് ശുഭം സാരംഗി ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയത് ഒഡീഷക്ക് തിരിച്ചടിയായി.

പത്തു പേരായി ചുരുങ്ങിയ ഒഡീഷ പിന്നീട് തീർത്തും ഡിഫൻസിലേക്ക് പോയി. എക്സ്ട്രാ ടൈമിൽ 96ആം മിനുട്ടിൽ യുവതാരം ശിവശക്തിയെ ബെംഗളൂരു എഫ് സി കളത്തിൽ ഇറക്കി. തൊട്ടടുത്ത മിനുട്ടിൽ താരം ബെംഗളൂരുവിന് ലീഡും നൽകി. ലിയോൺ അഗസ്റ്റിന്റെ ഷോട്ട് റീബൗണ്ട് ചെയ്താണ് ശിവശക്തി ഗോൾ നേടിയത്. ടൂർണമെന്റിലെ താരത്തിന്റെ നാലാം ഗോളായിരുന്നു ഇത്‌.

ഇതിനു ശേഷം കളി നിയന്ത്രിച്ച ബെംഗളൂരു എഫ് സിയെ ഞ്ഞെട്ടിച്ച് കൊണ്ട് 114ആം മിനുട്ടിൽ സമനില ഗോൾ വന്നു. സാഹിൽ എടുത്ത ഫ്രീകിക്കിൽ നിന്ന് വന്ന അവസരം മുതലാക്കി മൗറീസിയോ ആണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്‌. ഇതോടെ സ്കോർ 1-1 എന്നായി. പത്തുപേരുമായി കളിച്ച ഒഡീഷ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കൊണ്ടു പോകും എന്ന് കരുതിയ സമയത്ത് റോയ് കൃഷ്ണയുടെ വിജയ ഗോൾ വന്നു. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ ആണ് റോയ് കൃഷ്ണ ഗോൾ നേടിയത്‌. ഈ സ്ട്രൈക്ക് മത്സരത്തിലെ അവസാന കിക്കുമായി.

ഗോൾ കീപ്പർ നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ട് ഒഡീഷയിൽ

യുവ ഗോൾ കീപ്പർ നീരജ് കുമാറിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 19കാരനായ താരം നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ടാണ് ഒഡീഷയിൽ എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിലായിരുന്നു താരം രാജസ്ഥാൻ യുണൈറ്റഡിൽ എത്തിയത്.

ഇതിനു മുമ്പ് നീരജ് റിയൽ കാശ്മീരിനായി കളിച്ചിരുന്നു‌. അവിടെ ഗംഭീര പ്രകടനം നടത്താനും താരത്തിനായിരുന്നു. മുമ്പ് ഇന്ത്യയെ അണ്ടർ 16 ടീമിലും അണ്ടർ 19 ടീമിലും പ്രതിനിധീകരിച്ചിട്ടുണ്ട്. മുമ്പ് ഒസോണായും താരം കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒഡീഷയുടെ സീനിയർ സ്ക്വാഡിനനോട് പരാജയം

ഡൂറണ്ട് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒഡീഷ എഫ് സിയോട് പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഒഡീഷ എഫ് സി ഇന്ന് നേടിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ വിദേശ താരങ്ങൾ അടങ്ങിയ ഒന്നാം നിര ടീമുമായാണ് ഒഡീഷ ബ്ലാസ്റ്റേഴ്സിനെ നേരിട്ടത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരെ മികച്ച അച്ചടക്കത്തോടെ പിടിച്ചു നിന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ സുഖകരമായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനുട്ടിൽ ഡിയേഗോ മൊറിസിയോയുടെ അസിസ്റ്റിൽ നിന്ന് ഇസാക് ഒഡീഷക്ക് ലീഡ് നൽകി. ഇത് കഴിഞ്ഞ് 73ആം മിനുട്ടിൽ മധ്യനിര താരം സോളും ഒഡീഷക്ക് ആയി ഗോൾ നേടി. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഒഡീഷ ആണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് 1 പോയിന്റാണ് ഉള്ളത്.

Exit mobile version