Img 20220823 170227

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒഡീഷയുടെ സീനിയർ സ്ക്വാഡിനനോട് പരാജയം

ഡൂറണ്ട് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒഡീഷ എഫ് സിയോട് പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഒഡീഷ എഫ് സി ഇന്ന് നേടിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ വിദേശ താരങ്ങൾ അടങ്ങിയ ഒന്നാം നിര ടീമുമായാണ് ഒഡീഷ ബ്ലാസ്റ്റേഴ്സിനെ നേരിട്ടത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരെ മികച്ച അച്ചടക്കത്തോടെ പിടിച്ചു നിന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ സുഖകരമായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനുട്ടിൽ ഡിയേഗോ മൊറിസിയോയുടെ അസിസ്റ്റിൽ നിന്ന് ഇസാക് ഒഡീഷക്ക് ലീഡ് നൽകി. ഇത് കഴിഞ്ഞ് 73ആം മിനുട്ടിൽ മധ്യനിര താരം സോളും ഒഡീഷക്ക് ആയി ഗോൾ നേടി. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഒഡീഷ ആണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് 1 പോയിന്റാണ് ഉള്ളത്.

Exit mobile version