Picsart 22 11 05 19 40 40 170

തുടർച്ചയായ നാലാം വിജയവുമായി ഹൈദരാബാദ് എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ് സിയുടെ വിജയ കുതിപ്പ് തുടരുന്നു. അവർ തുടർച്ചയായ നാലാം വിജയം ഇന്ന് സ്വന്തമാക്കി. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ
ഓഡീഷക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദ് എഫ് സിയുടെ വിജയം. മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ഇന്ന് ഹൈദരാബാദ് മുന്നിൽ എത്തി.

ഹാളിചരൺ നർസാരി നൽകിയ പാസിൽ നിന്ന് യാസിർ ആണ് വിജയ ഗോളായി മാറിയ ആ ഗോൾ നേടിയത്. ഹൈദരാബാദിന് ഇത് തുടർച്ചയായ നാലാം വിജയമാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഒഡീഷ 9 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version