ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇന്ന് രണ്ടാം മത്സരം

ഡൂറണ്ട് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒഡീഷ എഫ് സിയെ ആണ് നേരിടുക. മത്സരം വൂട്ട് ആപ്പിലും സ്പോർട്സ് 18ലും തത്സമയം കാണാം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് യുവനിര സുദേവ എഫ് സിക്ക് എതിരായ ആദ്യ മത്സരത്തിൽ 1-1ന്റെ സമനില നേടിയിരുന്നു.

സീനിയർ താരങ്ങൾ ഒന്നും ടീമിനൊപ്പം ഇല്ലെങ്കിലും ആദ്യ മത്സരത്തിൽ നല്ല പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ഇന്ന് അതിന്റെ തുടർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒഡീഷ എഫ് സി അവരുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഒഡീഷ അവരുടെ ഐ എസ് എൽ സ്ക്വാഡുമായാണ് ഡൂറണ്ട് കപ്പ് കളിക്കാൻ എത്തിയിരിക്കുന്നത്.

ഡ്യൂറണ്ട് കപ്പ്; ഒഡീഷ എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു

ഡ്യൂറണ്ട് കപ്പ്: മറ്റന്നാൾ ആരംഭീകുന്ന ഡ്യൂറണ്ട് കപ്പിനായുള്ള സ്ക്വാഡ് ഒഡീഷ എഫ് സി പ്രഖ്യാപിച്ചു‌. 24 അംഗ ടീമിനെയാണ് പുതിയ പരിശീലകൻ ഗൊമ്പാവു പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ആണ് ഒഡീഷ ഉള്ളത്. ഗുവാഹത്തിൽ ആണ് ഗ്രൂപ്പ് ഡി മത്സരങ്ങൾ നടക്കുന്നത്. ഒന്നാം നിരയെ തന്നെയാണ് ഒഡീഷ എഫ് സി ഡ്യൂറണ്ട് കപ്പിനായി ഇറക്കുന്നത്. ഒഡീഷ ടീം നാളെ ഗുവാഹത്തിയിലേക്ക് യാത്ര തിരിക്കും.

Squad:

Story Highlight: Odisha squad for Durand Cup

ഒഡീഷ എഫ് സി പുതിയ സീസണായുള്ള കിറ്റ് അവതരിപ്പിച്ചു

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി പുതിയ സീസണായുള്ള കിറ്റുകൾ ഇന്ന് അവതരിപ്പിച്ചു. ഹോം, എവേ, തേർഡ് കിറ്റുകൾ ആണ് ഒഡീഷ ഇന്ന് പുറത്തിറക്കിയത്‌. TRAK ONLY എന്ന സ്പോർട്സ് വിയർ കമ്പനി ആണ് പുതിയ സീസണായുള്ള കിറ്റ് ഒരുക്കിയിരിക്കുന്നത്‌. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് ഒഡീഷ കിറ്റ് ആരാധകർക്ക് മുന്നിൽ എത്തിച്ചത്. ഒഡീഷയുടെ വനിതാ ടീമും പുരുഷ ടീമിൽ ഈ ജേഴ്സികളിൽ ആകും പുതിയ സീസണിൽ ഇറങ്ങുക.

പ്രതീക്ഷകൾ കാത്ത് ബെംഗളൂരു എഫ് സിയുടെ തിരിച്ചുവരവ്, ഒഡീഷയ്ക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷ ഇല്ല

ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അത്യാവശ്യമായിരുന്ന ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷക്ക് എതിരെ ഗംഭീര വിജയം നേടി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് എട്ടാം മിനുട്ടിൽ നന്ദകുമാർ ശേഖറിന്റെ ഒരു ഗോളിൽ ആണ് ഒഡീഷ ലീഡ് എടുത്തത്. തുടക്കത്തിൽ അതിന് മറുപടി നൽകാൻ വിഷമിച്ചു എങ്കിലും പതിയെ ബെംഗളൂരു കളിയിലേക്ക് തിരികെ വന്നു.

31ആം മിനുട്ടിൽ റോഷൻ സിങ് എടുത്ത കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഫാറൂഖ് ബെംഗളൂരുവിന് സമനില നൽകി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ബെംഗളൂരു ഒരു പെനാൾട്ടിയിലൂടെ ലീഡെടുത്തു. 49ആം മിനുട്ടിൽ ഉദാന്ത നേടി തന്ന പെനാൾട്ടി ക്ലൈറ്റൻ സിൽവ വലയിൽ എത്തിക്കുക ആയിരുന്നു.

ഈ വിജയത്തോടെ ബെംഗളൂരു എഫ് സി ലീഗിൽ 26 പോയിന്റുമായി അഞ്ചാമത് എത്തി. 18 മത്സരങ്ങൾ കളിച്ച ബെംഗളൂരുവിന് മറ്റു ടീമുകളെ അപേക്ഷിച്ച് മാത്രമെ പ്ലേ ഓഫിൽ എത്താൻ ആവുകയുള്ളൂ. 18 മത്സരങ്ങളിൽ 22 പോയിന്റ് മാത്രം ഉള്ള ഒഡീഷ ഇനി പ്ലേ ഓഫിൽ എത്തണം എങ്കിൽ അത്ഭുതങ്ങൾ നടക്കേണ്ടി വരും.

ചെന്നൈയിന്റെയും ഒഡീഷയുടെ സെമി ഫൈനൽ പ്രതീക്ഷ തകർത്ത് സമനില

ഐ എസ് എല്ലിൽ ചെന്നൈയിന്റെയും ഒഡീഷയുടെയും സെമി ഫൈനൽ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. ഇന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2ന്റെ സമനിലയിൽ ആണ് അവസാനിച്ചത്. തുടക്കത്തിൽ 90 സെക്കൻഡുകൾക്ക് അകം തന്നെ ചെന്നൈയിൻ ഇന്ന് ലീഡ് എടുത്തു. ഒരു ഫ്രീകിക്കിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത് റഹീം അലി ആണ് ചെന്നൈയിന് ലീഡ് നൽകിയത്. 18ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിന്റെ ഒരു ലോകോത്തര ഗോളിൽ ഒഡീഷ സമനില നേടി.

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ആണ് ഒഡീഷ ലീഡിൽ എത്തിയത്. മികച്ച ഫോമിൽ ഉള്ള ജോണതാൻ ആയിരുന്നു സ്കോറർ. പക്ഷെ ലീഡ് നിലനിർത്താൻ ഒഡീഷക്കും ആയില്ല. 70ആം മിനുട്ടിൽ വാൽസ്കിസ് ചെന്നൈയിന് സമനില നൽകി. ഈ സമനിലയോടെ ഒഡീഷ 22 പോയിന്റുമായി 7ആം സ്ഥാനത്തും ചെന്നൈയിൻ 20 പോയിന്റുമായി എട്ടാമതും നിൽക്കുന്നു. ഇരു ടീമുകൾക്കും ഇനി ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.

മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കും

ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22ന്റെ 90-ാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കും. 14 മത്സരങ്ങളിൽ 22 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്.സി ഉള്ളത്. തിരികെ ടോപ്4ൽ എത്താൻ മുംബൈ സിറ്റിക്ക് വിജയം അത്യാവശ്യമാണ്.

മറുവശത്ത് ഒഡീഷ എഫ്‌സി 15 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. മുംബൈ സിറ്റി എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 1-0ന് പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരികെ വന്നിരുന്നു. ഒഡീഷ എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെ 2-1നും പരാജയപ്പെടുത്തിയിരുന്നു.

പോയിന്റ് ടേബിളിൽ ടീമുകൾ അടുത്തടുത്തായി നിൽക്കുന്നതിനാൽ, ഈ ഏറ്റുമുട്ടൽ ഇരു ടീമുകളുടെയും സെമി ഫൈനൽ മോഹങ്ങൾക്ക് നിർണായകമാകും.

സെമി പ്രതീക്ഷകൾക്ക് ആയി വിജയം വേണം, എഫ് സി ഗോവയും ഒഡീഷയും ഇറങ്ങുന്നു

ചൊവ്വാഴ്ച ഗോവയിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവ ഒഡീഷ എഫ്‌സിയുമായി ഏറ്റുമുട്ടും, ഇരു ടീമുകളും സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ നോക്കുന്നതിനാൽ വിജയം അത്യാവശ്യമാണ്. പ്രകടനം മോശമായതിനാൽ ഇരു ടീമുകളുടെയു. സെമി ഫൈനൽ പ്രതീക്ഷകൾ മങ്ങി തുടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇന്ന് 3 പോയിന്റ് തന്നെയാകും ഇരു ടീമുകളുടെയും ലക്ഷ്യം.

ഗോവക്ക് അവരുടെ അവസാന നാല് മത്സരങ്ങളും വിജയിക്കാനായിട്ടില്ല, കൂടാതെ 14 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാൻ സാധിച്ചത്. 14 പോയിന്റുമായി അവർ ലീഗ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഒഡീഷ 17 പോയിന്റുമായി എട്ടാമതും നിൽക്കുന്നു. ഇതുവരെ അഞ്ചു തവണ ഇരു ടീമുകളും ഐ എസ് എല്ലിൽ നേർക്കുനേർ വന്നപ്പോൾ നാലിലും ഗോവ ആണ് ജയിച്ചത്. ഒരു കളി സമനില ആവുകയും ചെയ്തു.

കോവിഡിന് ഇടയിൽ ഒരു വിജയവുമായി ഒഡീഷ എഫ് സി

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ പുനരാരംഭിച്ചപ്പോൾ ഒഡീഷ എഫ് സിക്ക് വിജയം. ഇന്ന് നോർത്ത് ഈസ്റ്റ് എഫ് സിയ്വ് നേരിട്ട ഒഡീഷ എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഇന്നാദ്യ 22 മിനുട്ടുകളിൽ തന്നെ ഒഡീഷ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 16ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് അരിദയ് കബ്രേര നൽകിയ പാസ് ഒരു ടാപിന്നിലൂടെ ഡാനിയൽ ആണ് വലയിൽ എത്തിച്ചത്.

22ആം മിനുട്ടിൽ പിറന്ന ഒഡീഷയുടെ രണ്ടാം ഗോൾ നോർത്ത് ഈസ്റ്റ് കീപ്പർ മിർഷാദിന്റെ പിഴവായിരുന്നു. അരൊദായിയുടെ ഷോട്ട് മിർഷാദിന് എളുപ്പം തടയാൻ ആകുന്നത് ആയിരുന്നു. പക്ഷെ താരത്തിന് പിഴച്ചു. ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാൻ നോർത്ത് ഈസ്റ്റിന് ആയില്ല. 11 മത്സരങ്ങളിൽ 16 പോയിന്റുമായി ഒഡീഷ ആറാമത് നിൽക്കുകയാണ്. 9 പോയിന്റുമായി നോർത്ത് ഈസ്റ്റ് 10ആം സ്ഥാനത്താണ്.

ഒഡീഷയെയും വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കുതിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഖാലിദ് ജമീലിന് കീഴിൽ കുതിപ്പ് തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പൻ ജയം. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഒഡീഷയെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.

മത്സരത്തിൽ സ്വപ്നതുല്യമായ തുടക്കമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലഭിച്ചത്. മത്സരം 24 മിനുട്ടിൽ എത്തിയപ്പോഴേക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡിഷ വലയിൽ മൂന്ന് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ലൂയിസ് മച്ചാഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു കളിച്ചപ്പോൾ നോർത്ത് ഈസ്റ്റിനു വേണ്ടി ഡിഷൊർൺ ബ്രൗൺ ഒരു ഗോളും നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഒഡിഷ ബ്രാഡൻ ഇൻമനിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡിഷക്ക് അവസരം നൽകിയില്ല.

രണ്ട് തവണ ലീഡ് എടുത്തിട്ടും ഒഡിഷക്കെതിരെ ചെന്നൈയിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് തവണ ലീഡ് എടുത്തിട്ടും ഒഡിഷക്കെതിരെ സമനിലയിൽ കുടുങ്ങി ചെന്നൈയിൻ എഫ്.സി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-2ന് ഒഡിഷ ചെന്നൈയിനെ സമനിലയിൽ പിടിക്കുകയായിരുന്നു.

ആദ്യ പകുതിൽ ചെന്നൈയിൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ വാൽസ്കിസ് ആണ് ചെന്നൈയിന് വേണ്ടി ആദ്യം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സിസ്കോയിലൂടെ ഒഡിഷ മത്സരത്തിൽ സമനില പിടിച്ചു. തുടർന്ന് വാൽസ്കിസിന്റെ രണ്ടാമത്തെ ഗോളിലൂടെ ചെന്നൈയിൻ വീണ്ടും മത്സരത്തിൽ ലീഡ് നേടിയെങ്കിലും അരിഡാനെ സന്റാനയിലൂടെ ഒഡിഷ രണ്ടാം തവണയും ഒഡിഷ സമനില പിടിക്കുകയായിരുന്നു.

തുടർന്ന് അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിക്കികയായിരുന്നു.

Exit mobile version