Ivan Blaster

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിങ് ഫുട്ബോൾ തുടരും എന്ന് ഇവാൻ വുകമാനോവിച്

ആദ്യ രണ്ട് മത്സരങ്ങളിലും എന്ന പോലെ അറ്റാക്കിന് മുൻതൂക്കം നൽകിയുള്ള ഫുട്ബോൾ തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ മൂന്നോട്ടും തുടരുക എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. തന്റെ താരങ്ങൾ അറ്റാക്കിങ് ഫുട്ബോൾ ആസ്വദിക്കുന്നത് ആയാണ് തനിക്ക് കാണാ‌ കഴിയുന്നത്. അവരുടെ കംഫേർട്ട് സോണിന് പുറത്ത് വന്ന സ്വയം മെച്ചപ്പെടാൻ അവർ ഒരുക്കമാണ്. ഈ ടാക്ടിക്സ് തന്നെ ക്ലബ് തുടരും എന്നും കോച്ച് ഒഡീഷ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

ഒഡീഷ കരുത്തരായ ടീം ആണ്. എന്നാൽ തന്റെ ടീം കടുപ്പമുള്ള മത്സരങ്ങൾ കളിക്കാൻ തയ്യാറാണ് എന്നും വിജയം തന്നെയാകും ലക്ഷ്യമിടുന്നത് എന്നും ഇവാൻ പറഞ്ഞു. വിജയിച്ചാലും പരാജയപ്പെട്ടാലും ഈ ടീം കാര്യങ്ങളെ പോസിറ്റീവ് ആയാണ് കാണുന്നത്. ഈ താരങ്ങൾ എല്ലാം വിജയിക്കാൻ വേണ്ടി പോരാടുന്നവർ ആണെന്നും ഇവാൻ പറഞ്ഞു.

നേരത്തെ ഹോം മത്സരങ്ങളിൽ ഒഫൻസീവ് ആയി തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക എന്നും അങ്ങനെ കളിക്കുമ്പോൾ ഡിഫൻസിൽ വരുന്ന പിഴവുകൾ വരും മത്സരങ്ങളിൽ പരിഹരിക്കും എന്നും ഇവാൻ പറഞ്ഞിരുന്നു.

Exit mobile version