നാരായൺ ദാസിനെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി

ലെഫ്റ്റ് ബാക്ക് നാരായൺ ദാസ് എഫ് സി ഗോവ വിട്ടു. താരം രാജസ്ഥാൻ യുണൈറ്റഡിൽ കരാർ ഒപുവെച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാർ താരം ഐ ലീഗ് ക്ലബിൽ ഒപ്പുവെച്ചു. ടീമിനൊപ്പം താരം ഉടൻ ചേരും. അവസാന ഒരു വർഷമായി നാരായൺ ദാസ് എഫ് സി ഗോവയ്ക്ക് ഒപ്പം ആയിരുന്നു ഉണ്ടായിരുന്നത്.

30കാരനായ താരത്തിന് എഫ് സി ഗോവയിൽ അത്ര നല്ല കാലമായിരുന്നില്ല. ഗോവയിൽ എത്തും മുമ്പ് ചെന്നൈയിനും ഈസ്റ്റ് ബംഗാളിനും ഒഡീഷക്കും ആയിരുന്നു താരം കളിച്ചിരുന്നത്. മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ് നാരായൺ. ഐ എസ് എല്ലിൽ ഇതുവരെ 130ൽ അധികം മത്സരങ്ങൾ കളിച്ച പരിചയ സമ്പത്ത് നാരായൺ ദാസിനുണ്ട്. ഇന്ത്യൻ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്സിയും ഈ ബംഗാൾ സ്വദേശി അണിഞ്ഞിട്ടുണ്ട്.

മലയാളി താരം ബ്രിട്ടോക്ക് വീണ്ടും ഗോൾ, രാജസ്ഥാന് മുന്നിലും സുദേവ ഡൽഹി കീഴടങ്ങി

സുദേവ ഡൽഹിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് രാജസ്ഥാൻ യുണൈറ്റഡ് വീണ്ടും വിജയവഴിയിൽ. മാർട്ടിൻ, മലയാളി താരം ബ്രിട്ടോ, മാംമ്പെറ്റലീവ് എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ സുദേവയുടെ ആശ്വാസ ഗോൾ റ്റെറ്റ്സുകി മിസാവയാണ് കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ വിജയത്തോടെ ആരംഭിച്ചെങ്കിലും തുടർന്ന് രണ്ടു മത്സരങ്ങളിൽ സമനിലയും തോൽവിയും നേരിട്ട രാജസ്ഥാന് ആശ്വാസമാണ് ഈ വിജയം. അതേ സമയം ലീഗിലെ നാലാം മത്സരത്തിലും തോൽവി മാത്രം നേരിട്ട് വിയർക്കുകയാണ് സുദേവ ഡൽഹി.

ഛത്രസാൽ സ്റ്റേഡിയത്തിൽ സന്ദർശകരാണ് ആദ്യം ഗോൾ നേടിയത്. പതിനഞ്ചാം മിനിറ്റിൽ ക്രോസിൽ നിന്നെത്തിയ ബോൾ ഹെഡറിലൂടെ വലയിൽ എത്തിച്ച് നായകൻ മാർട്ടിൻ ഷാവേസ് ടീമിന് മികച്ച തുടക്കം നൽകി. ഏഴു മിനിട്ടുകൾക്ക് ശേഷം സുദേവ സമനില ഗോൾ കണ്ടെത്തി. റ്റെറ്റ്സു മിസാവയാണ് എതിർ വല കുലുക്കിയത്.

ആദ്യ പകുതിയുടെ എക്സ്ട്രാ മിനിറ്റിൽ രാജസ്‌ഥാൻ വീണ്ടും ലീഡ് നേടി. ബോക്സിന് അകത്തു നിന്നും ബ്രിറ്റോയുടെ ഒരു മികച്ച ഷോട്ട് കീപ്പർ ഒരവസരവും നൽകാതെ വലയിൽ എത്തി. എൺപതിയാറാം മിനിറ്റിൽ പ്രതിരോധ താരം മാംമ്പെറ്റലീവ് കൂടി ഗോൾ കണ്ടെത്തിയതോടെ രാജസ്ഥാൻ വിജയം സുനിശ്ചിതമാക്കി. ഇതോടെ താൽക്കാലികമായി പോയിന്റ് പട്ടികയിൽ നാലാമതെത്താനും അവർക്കായി.

ഇഞ്ചുറി ടൈമിൽ ഗോളുമായി രാജസ്ഥാൻ യുണൈറ്റഡ്, റൗണ്ട്ഗ്ലാസ് പഞ്ചാബിനെ പിടിച്ചു കെട്ടി

പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നതും സ്വപ്നം കണ്ടിറങ്ങിയ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ആവേശ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്. പഞ്ചാബിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. പോയിന്റ് പട്ടികയിൽ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടർന്നപ്പോൾ രാജസ്ഥാൻ ആറാം സ്ഥാനത്താണ്. ഇതോടെ ഇന്നലെ റിയൽ കാശ്മീരും ഗോകുലവും സമനിലയിൽ പിരിഞ്ഞത് മുതലെടുക്കാൻ സാധിക്കാതെ പോയതിന്റെ നിരാശയിൽ ആവും പഞ്ചാബ്. ഗോകുലം, റിയൽ കശ്മീർ, പഞ്ചാബ് എന്നിവർക്ക് ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.

മത്സരം ആരംഭിച്ചു പതിമൂന്നാം മിനിറ്റിൽ തന്നെ ആതിഥേയർ ഗോൾ കണ്ടെത്തി. കോർണറിലൂടെ എത്തിയ ബോൾ ബോക്സിന് പുറത്തു നിന്നും മുന്നേറ്റ താരം ഡാനിയൽ മികച്ചൊരു വോളിയിലൂടെ പോസ്റ്റിലെത്തിച്ചു. തുടർന്ന് സമനിലക്കായി രാജസ്ഥാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ ആയില്ല. ലൂക്കയുടെ മികച്ചൊരു ഷോട്ട് തടുത്ത രാജസ്ഥാൻ കീപ്പർ റഫീഖ് ടീമിന്റെ രക്ഷകനായി. ആദ്യ പകുതിക്ക് തൊട്ടു മുൻപ് ഡാനിയലിന് വീണ്ടും ഗോൾ നേടാനുള്ള അവസരം കൈവന്നെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് വഴിമാറി. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച കളി തന്നെ കെട്ടഴിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിമിറ്റിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന്റെ ഹൃദയം തകർത്ത ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും നികും തൊടുത്ത ലോങ്റേഞ്ചർ ആണ് രാജസ്ഥാന്റെ രക്ഷക്കെത്തിയത്.

വിജയം തുടർന്ന് റിയൽ കാശ്മീർ, രാജസ്ഥാൻ യുണൈറ്റഡിനെ കീഴടക്കി

സീസണിൽ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ റിയൽ കാശമീർ എഫ് സിക്ക് മികച്ച വിജയം. ആർപ്പുവിളികളുമായെത്തിയ കാണികളുടെ പിൻബലം കൂടി കരുത്തു പകർന്നപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് രാജസ്ഥാൻ യുനൈറ്റഡിനെയാണ് അവർ കീഴടക്കിയത്. ഇതോടെ തുടർച്ചയായ രണ്ടാം വിജയവുമായി കശ്മീർ പോയിന്റ് തലപ്പത്തെത്തി. ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്ന രാജസ്ഥാൻ തോൽവിയോടെ ആറാമതാണ്. അടുത്ത മത്സരത്തിൽ ആദ്യ രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തിൽ കാശ്മീരും ഗോകുലവും തമ്മിൽ കൊമ്പുകോർക്കും.

ഇരു പകുതികളിലും ആയിട്ടാണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. ഇരുപതാം മിനിറ്റിൽ കോർണറിലൂടെ വന്ന ബോൾ വലയിലെത്തിച്ച് ഘാന താരം ലാമിനെ മൊറോ ആണ് ആതിഥേയർക്ക് ലീഡ് നൽകിയത്. അഞ്ചു മിനിറ്റിന് ശേഷം രാജസ്ഥാന് ബോക്സിന് തൊട്ടു മുൻപിൽ നിന്നും ലഭിച്ച ഫ്രീക്കിക് ബെയ്തിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. എഴുപത്തി അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഷാവേസിന് ലഭിച്ച മികച്ച അവസരവും രാജസ്ഥാന് സമനില സമ്മാനിക്കാതെ പുറത്തേക്ക് പോയി. എഴുപത്തിയേഴാം മിനിറ്റിൽ റിയൽ കശ്മീർ ലീഡ് വർധിപ്പിച്ചു. ജെറി പുലാംറ്റെയാണ് ഇത്തവണ വലകുലുക്കിയത്. എൺപത്തിയഞ്ചാം മിനിറ്റിൽ കശ്മീർ താരം സമുവലിന്റെ ഫ്രീകിക്ക് പോസ്റ്റിലടിച്ചു മടങ്ങി. അടുത്ത മത്സരത്തിൽ ഫോമിലുള്ള ഗോകുലവും റിയൽ കാശ്മീരും തമ്മിലുള്ള പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

മലയാളി താരം ബ്രിട്ടോയുടെ ഗോളിൽ രാജസ്ഥാൻ യുണൈറ്റഡിന് വിജയം

ഐ ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിന് വൊജയ തുടക്കം. മലയാളി താരം ബ്രിട്ടോയുടെ ഗോളിൽ ആയിരുന്നു വിജയം. ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട രാജസ്ഥാൻ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരത്തിന്റെ 29ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ആണ് രാജസ്ഥാൻ യുണൈറ്റഡ് ലീഡ് എടുത്തത്. മെൽറോയ് അസിസി ആണ് സ്കോർ ചെയ്തത്.

ആദ്യ പകുതിയുടെ അവസാനം സാനെയിലൂടെ അവർ സമനില നേടി. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ആണ് വിജയ ഗോൾ വന്നത്. ചാവേസ് നൽകിയ ബാക്ക് പാസ് സ്വീകരിച്ച് ആയിരുന്ന്യ് ബ്രിട്ടോയുടെ സ്ട്രൈക്ക്. അവസാന നിമിഷങ്ങളിൽ ഭട്ട് ചുവപ്പ് കണ്ട് പുറത്ത് പോയതിനാൽ രാജസ്ഥാൻ പത്തു പേരായി ചുരുങ്ങി എങ്കിലും വിജയം സ്വന്തമാക്കാൻ അവർക്ക് ആയി.

ഗോൾ കീപ്പർ നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ട് ഒഡീഷയിൽ

യുവ ഗോൾ കീപ്പർ നീരജ് കുമാറിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 19കാരനായ താരം നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ടാണ് ഒഡീഷയിൽ എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിലായിരുന്നു താരം രാജസ്ഥാൻ യുണൈറ്റഡിൽ എത്തിയത്.

ഇതിനു മുമ്പ് നീരജ് റിയൽ കാശ്മീരിനായി കളിച്ചിരുന്നു‌. അവിടെ ഗംഭീര പ്രകടനം നടത്താനും താരത്തിനായിരുന്നു. മുമ്പ് ഇന്ത്യയെ അണ്ടർ 16 ടീമിലും അണ്ടർ 19 ടീമിലും പ്രതിനിധീകരിച്ചിട്ടുണ്ട്. മുമ്പ് ഒസോണായും താരം കളിച്ചിട്ടുണ്ട്.

ഡൂറണ്ട് കപ്പ്; എ ടി കെ മോഹൻ ബഗാനെ അട്ടിമറിച്ച് രാജസ്ഥാൻ യുണൈറ്റഡ് | Exclusive

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനും രാജസ്ഥാൻ യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ കണ്ടത് ഒരു സൂപ്പർ പോരാട്ടം ആയിരുന്നു. ഐ എസ് എല്ലിൽ വമ്പന്മാരായ മോഹൻ ബഗാനെ വിറപ്പിക്കാൻ ഐ ലീഗ് ക്ലബായ രാജസ്ഥാൻ യുണൈറ്റഡിന് ഇന്നായി. രണ്ട് തവണ പിറകിൽ പോയിട്ടും തിരിച്ചടിച്ച് 3-2ന്റെ വിജയം സ്വന്തമാക്കാൻ രാജസ്ഥാൻ യുണൈറ്റഡിനായി.

ഇന്ന് ആദ്യ പകുതിയിൽ 43ആം മിനുട്ടിൽ കിയാൻ നസീരിയുടെ സ്ട്രൈക്കിൽ മോഹൻ ബഗാൻ ആണ് ലീഡ് എടുത്തത്. ഈ ഗോളിന് മിനുട്ടുകൾക്ക് അകം രാജസ്ഥാൻ മറുപടി നൽകി. അമംഗ്ദെവിന്റെ ഗോളിൽ രാജസ്ഥാൻ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസനിപ്പിച്ചു.

രണ്ടാം പകുതി മോഹൻ ബഗാൻ ഗോളുമായി തുടങ്ങി. 46ആം മിനുട്ടിൽ മലയാളി താരം ആശിഖ് കുരുണിയൻ ആണ് മോഹൻ ബഗാന് 2-1ന്റെ ലീഡ് നൽകിയത്. ഈ ഗോളും രാജസ്ഥാൻ പെട്ടെന്ന് മടക്കി. 61ആം മിനുട്ടിൽ രെംസെങയുടെ ഗോൾ സ്കോർ 2-2 എന്നാക്കി.

പിന്നെ രണ്ടു ടീമുകളും വിജയത്തിനായുള്ള ശ്രമം ആയി. മോഹൻ ബഗാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. അവസാനം ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടിൽ ഒരു കൗണ്ടറിൽ രാജസ്ഥാൻ യുണൈറ്റഡ് വിജയ ഗോൾ കണ്ടെത്തി. നികും ആണ് വിജയ ഗോൾ നേടിയത്.

രാജസ്ഥാൻ യുണൈറ്റഡ് പുതിയ സീസണായുള്ള കിറ്റുകൾ അവതരിപ്പിച്ചു

പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ പുതിയ കിറ്റുകൾ രാജസ്ഥാൻ യുണൈറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജസ്ഥാൻ യുണൈറ്റഡ് എവേ കിറ്റും ഹോം കിറ്റും പുറത്ത് ഇറക്കിയത്. രാജസ്ഥാന്റെ നിറമായ പിങ്കിലും ഒപ്പം വെള്ള നിറത്തിലുമാണ് കിറ്റുകൾ. A10 സ്പോർട്സ് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. ഡ്യൂറണ്ട് കപ്പിലാകും രാജസ്ഥാൻ യുണൈറ്റഡ് ഈ ജേഴ്സികൾ അണിയുക. കഴിഞ്ഞ സീസണിൽ ആയിരുന്നു രാജസ്ഥാൻ യുണൈറ്റഡ് ദേശീയ ലീഗിൽ അരങ്ങേറ്റം നടത്തിയത്.

Story Highlight: . Rajasthan United have released their home and away kits for the upcoming season.

രാജസ്ഥാൻ യുണൈറ്റഡിന് കിർഗിസ്താനിൽ നിന്ന് ഒരു സെന്റർ ബാക്ക്

കിർഗിസ്താൻ ഡിഫൻഡർ ആയ അയ്ദർ മാമ്പെടലീവിനെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി. 24കാരനായ സെന്റർ ബാക്ക് കഴിഞ്ഞ സീസണിൽ കിർഗിസ്താൻ ക്ലബായ ബിഷ്കെകിന് ഒപ്പം ആയിരുന്നു. താരം ഒരു വർഷത്തെ കരാറിൽ ആകും ഐ ലീഗിലേക്ക് എത്തുക എന്ന് ദേശീയ മാധ്യമം ആയ ഹാഫ് വേ ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നു. സെന്റർ ബാക്കായി മാത്രമല്ല ഡിഫൻസീവ് മിഡ് ആയും താരത്തിന് കളിക്കാൻ ആകും.

ഈ സീസണിൽ തന്റെ ക്ലബിനായി 3 ഗോളുകൾ നേടാനും ഒരു അസിസ്റ്റ് നൽകാനും ഡിഫൻഡർ ആയിട്ടും അയ്ദറിന് പറ്റിയിട്ടുണ്ട്. കൂടുതൽ കളിച്ചത് കിർഗിസ്താൻ ക്ലബുകൾക്കായാണ് എങ്കിലും അയ്ദർ ഒരു തവണ മാൽഡീവ്സിലും ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട്.

Story Highlights: Young Kyrgyzstani defender Aydar Mambetaliev is all set to join Rajasthan United FC on a multi-year deal.

ബെംഗളൂരു എഫ് സിയുടെ യുവ മധ്യനിര താരത്തെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി

ഐ ലീഗ് പുനരാരംഭിക്കും മുമ്പ് ടീം ശക്തമാക്കാൻ ശ്രമിക്കുന്ന രാജസ്ഥാൻ യുണൈറ്റഡ് പുതിയ സൈനിംഗ് പൂർത്തിയാക്കി. ബെംഗളൂരു എഫ് സിയുടെ യുവ മധ്യനിര താരം ബിസ്വ ഡാർജി ആണ് രാജസ്ഥാനിൽ എത്തിയത്. ലോൺ അടിസ്ഥാനത്തിൽ ആണ് താരത്തെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കിയത്‌. ഈ സീസൺ അവസാനത്തോടെ താരം ബെംഗളൂരുവിലേക്ക് തന്നെ തിരികെ വരും‌. 22കാരനായ താരം 2017-18 സീസൺ മുതൽ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം ഉണ്ട്. മുമ്പ് എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിൽ ആയിരുന്നു.

രാജസ്ഥാനിൽ നിന്ന് ആദ്യമായി ഒരു ടീം ഐ ലീഗിൻ, ഐ ലീഗ് യോഗ്യത ഉറപ്പിച്ച് രാജസ്ഥാൻ യുണൈറ്റഡ്!!

ഐ ലീഗ് യോഗ്യത ടൂർണമെന്റ് വിജയിച്ച് രാജസ്ഥാൻ യുണൈറ്റഡ് ഐ ലീഗിന് യോഗ്യത നേടി. രാജസ്ഥാനിൽ നിന്ന് ഐ ലീഗിൽ എത്തുന്ന ആദ്യ ടീമായി ഇതോടെ രാജസ്ഥാൻ യുണൈറ്റഡ് മാറി. ഇന്ന് ഐ-ലീഗ് യോഗ്യതാ റൗണ്ടിലെ വിധി നിർണയിക്കുന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് കെങ്ക്രെ എഫ് സിയെ സമനിലയിൽ പിടിച്ചാണ് ചാമ്പ്യന്മാരായത്. ഫൈനൽ റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ യുണൈറ്റഡ് ഫിനിഷ് ചെയ്തു. 5 പോയിന്റുമായി കെങ്ക്രെ രണ്ടാമതും ഫിനിഷ് ചെയ്തു.

ഇന്നത്തെ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. നേരത്തെ യോഗ്യത റൗണ്ടിൽ ഡെൽഹി എഫ് സിയെയും മഹാരാജ് എഫ് സിയെയും പരാജയപ്പെടുത്താൻ രാജസ്ഥാന് ആയിരുന്നു.രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഐ ലീഗ് യോഗ്യത റൗണ്ടിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിഞ്ഞിട്ടില്ല.

Exit mobile version