അപ്പീൽ പരാജയപ്പെട്ടു, ക്രിസ്റ്റൽ പാലസ് കോൺഫറൻസ് ലീഗ് തന്നെ കളിക്കും

തങ്ങളെ യൂറോപ്പ ലീഗ് കളിക്കാൻ യുവേഫ അനുവദിക്കാത്തതിനു ക്രിസ്റ്റൽ പാലസ് കാസിന്(CAS) നൽകിയ അപ്പീൽ പരാജയപ്പെട്ടു. യുവേഫയുടെ മൾട്ടി ക്ലബ് നിയമത്തിനു വിരുദ്ധം ആയതിനാൽ ക്രിസ്റ്റൽ പാലസിനെ യുഫേഫ യൂറോപ്പ ലീഗ് കളിക്കാൻ അനുവദിക്കില്ലെന്നായിരുന്നു യുവേഫ തീരുമാനം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എഫ്.എ കപ്പ് ജേതാക്കൾ ആയതോടെയാണ് ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗ് കളിക്കാൻ യോഗ്യത കിട്ടിയത്. നിലവിൽ പാലസിന്റെ 43.9 ശതമാനം ഉടമ ജോൺ ടെക്സ്റ്ററിന്റെ ഈഗിൾ ഫുട്‌ബോൾ ഹോൾഡിങ്സിനു ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിലും 77 ശതമാനം ഉടമസ്ഥതയുണ്ട്. ലിയോണിനും യൂറോപ്പ ലീഗ് യോഗ്യത ഉള്ളതിനാൽ ആണ് പാലസിന് യൂറോപ്പ ലീഗ് കളിക്കാനുള്ള അനുമതി യുവേഫ നിഷേധിച്ചത്.

ഇതിനു എതിരെ ആയിരുന്നു പാലസിന്റെ അപ്പീൽ പക്ഷെ യുവേഫയുടെ തീരുമാനം കോടതി ശരി വെക്കുക ആയിരുന്നു. യുവേഫ നിയമപ്രകാരം ഒരേ ഉടമകൾക്ക് 30 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥത രണ്ടു ക്ലബുകളിൽ ഉണ്ടെങ്കിൽ രണ്ടു ടീമിനും അവരുടെ ഒരേ ടൂർണമെന്റിൽ പങ്കെടുക്കാൻ ആവില്ല. നിലവിൽ ഫ്രഞ്ച് ലീഗിൽ ആറാം സ്ഥാനത്ത് എത്തിയ ലിയോൺ പ്രീമിയർ ലീഗിൽ 12 മത് ആയ പാലസിനെ യോഗ്യതയുടെ കാര്യത്തിലും മറികടക്കുക ആയിരുന്നു. ജോൺ ടെക്സ്റ്ററിനു ക്ലബിന്റെ നടത്തിപ്പിൽ വലിയ പങ്ക് ഇല്ല എന്ന പാലസിന്റെ വാദം യുവേഫയും കോടതിയും നിലവിൽ അംഗീകരിച്ചില്ല. ഇതോടെ പാലസിനെ യുഫേഫ കോൺഫറൻസ് ലീഗിലേക്ക് തരം താഴ്ത്തിയ യുവേഫ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനു യൂറോപ്പ ലീഗിലേക്ക് സ്ഥാനകയറ്റവും നൽകിയിരുന്നു. ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ചു എഫ്.എ കമ്മൂണിറ്റി ഷീൽഡ് നേടിയ പാലസിന് ഇതോടെ ഉടൻ തന്നെ കോൺഫറൻസ് ലീഗ് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരും.

ടോട്ടനത്തിന് തിരിച്ചടി, മോർഗൻ ഗിബ്സ്-വൈറ്റ് നോട്ടിംഗ്ഹാം ഫോറസ്റ്റിൽ തുടരും


മോർഗൻ ഗിബ്സ്-വൈറ്റ് തന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റുമായി 2028 വരെ നീളുന്ന പുതിയ കരാറിൽ ഒപ്പുവച്ചു. ഫോറസ്റ്റിന്റെ സമീപകാല മുന്നേറ്റങ്ങളിലെ പ്രധാനിയായ ഈ 24 വയസ്സുകാരൻ മിഡ്ഫീൽഡർ, ടോട്ടനം ഹോട്ട്‌സ്പർ താൽപ്പര്യം കാണിച്ചിട്ടും സിറ്റി ഗ്രൗണ്ടിൽ തുടരാൻ തീരുമാനിച്ചു.

ടോട്ടനം ഗിബ്സ് വൈറ്റിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്യുകയും മെഡിക്കൽ പരിശോധന ഷെഡ്യൂൾ ചെയ്യുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സ്പർസ് അനുചിതമായി പെരുമാറിയെന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ് ആരോപിക്കുകയും ഗിബ്സ്-വൈറ്റിന്റെ പ്രതിബദ്ധത ഉറപ്പാക്കാൻ അതിവേഗം നീങ്ങുകയും ചെയ്തു.


കഴിഞ്ഞ വർഷം പ്രീമിയർ ലീഗ് കാമ്പെയ്‌നിൽ ഏഴ് ഗോളുകളും എട്ട് അസിസ്റ്റുകളും നൽകി ഗിബ്സ്-വൈറ്റ് തിളങ്ങിയിരുന്നു.

ഗിബ്സ്-വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം നീക്കത്തിന് എതിരെ നിയമനടപടിയും ആയി നോട്ടിങ്ഹാം ഫോറസ്റ്റ്

തങ്ങളുടെ ഇംഗ്ലീഷ് മധ്യനിര താരം മോർഗൻ ഗിബ്സ് വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്‌സ്പർ ശ്രമത്തിനു എതിരെ നിയമനടപടി സ്വീകരിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. കഴിഞ്ഞ സീസണിൽ ഫോറസ്റ്റ് ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തിയ താരത്തെ 60 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമിച്ചത്. താരവും ആയി ധാരണയിൽ എത്തിയ അവർ ഇന്ന് തന്നെ താരത്തിന്റെ മെഡിക്കലും ബുക്ക് ചെയ്തിരുന്നു.

എന്നാൽ തങ്ങളെ അറിയിക്കാതെ താരത്തെ നേരിട്ട് സമീപിച്ചത് നിയമവിരുദ്ധം ആണെന്ന വാദം ആണ് നോട്ടിങ്ഹാം ഫോറസ്റ്റ് ഉയർത്തിയത്. കഴിഞ്ഞ സീസണിൽ 34 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു ഏഴു ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ഗിബ്സ് വൈറ്റ് അവർക്ക് കോൺഫറൻസ് ലീഗ് യോഗ്യത നേടി കൊടുക്കുന്നതിൽ വലിയ പങ്ക് ആണ് വഹിച്ചത്. അതേസമയം ടോട്ടനം ശരിയായ മാർഗ്ഗത്തിൽ ആണ് റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തത് എങ്കിൽ ഫോറസ്റ്റിന് ഒന്നും ചെയ്യാൻ ആവില്ല. നിലവിൽ ക്രിസ്റ്റൽ പാലസിന് പകരം യൂറോപ്പ ലീഗിൽ കളിക്കാൻ യോഗ്യത കിട്ടിയ ഫോറസ്റ്റിന് തങ്ങളുടെ പ്രധാനതാരത്തെ നിലനിർത്താൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം.

ക്രിസ്റ്റൽ പാലസിനെ യൂറോപ്പ ലീഗ് കളിക്കാൻ അനുവദിക്കില്ലെന്ന് യുവേഫ

യുവേഫയുടെ മൾട്ടി ക്ലബ് നിയമത്തിനു വിരുദ്ധം ആയതിനാൽ ക്രിസ്റ്റൽ പാലസിനെ യുഫേഫ യൂറോപ്പ ലീഗ് കളിക്കാൻ അനുവദിക്കില്ലെന്ന് യുഫേഫ തീരുമാനം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എഫ്.എ കപ്പ് ജേതാക്കൾ ആയതോടെയാണ് ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗ് കളിക്കാൻ യോഗ്യത കിട്ടിയത്. നിലവിൽ പാലസിന്റെ 43.9 ശതമാനം ഉടമ ജോൺ ടെക്സ്റ്ററിന്റെ ഈഗിൾ ഫുട്‌ബോൾ ഹോൾഡിങ്സിനു ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിലും 77 ശതമാനം ഉടമസ്ഥതയുണ്ട്. ലിയോണിനും യൂറോപ്പ ലീഗ് യോഗ്യത ഉള്ളതിനാൽ ആണ് പാലസിന് യൂറോപ്പ ലീഗ് കളിക്കാനുള്ള അനുമതി യുഫേഫ നിഷേധിച്ചത്.

ഇന്നലെ ലിയോണിനെ സാമ്പത്തിക ക്രമക്കേട് കാരണം ഫ്രഞ്ച് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തിയ വിധി ഫ്രഞ്ച് അധികൃതർ റദ്ദാക്കിയിരുന്നു. യുഫേഫ നിയമപ്രകാരം ഒരേ ഉടമകൾക്ക് 30 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥത രണ്ടു ക്ലബുകളിൽ ഉണ്ടെങ്കിൽ രണ്ടു ടീമിനും അവരുടെ ഒരേ ടൂർണമെന്റിൽ പങ്കെടുക്കാൻ ആവില്ല. നിലവിൽ ഫ്രഞ്ച് ലീഗിൽ ആറാം സ്ഥാനത്ത് എത്തിയ ലിയോൺ പ്രീമിയർ ലീഗിൽ 12 മത് ആയ പാലസിനെ യോഗ്യതയുടെ കാര്യത്തിലും മറികടക്കുക ആയിരുന്നു. ജോൺ ടെക്സ്റ്ററിനു ക്ലബിന്റെ നടത്തിപ്പിൽ വലിയ പങ്ക് ഇല്ല എന്ന വാദം യുഫേഫ നിലവിൽ അംഗീകരിച്ചില്ല. ഇതോടെ പാലസിനെ യുഫേഫ കോൺഫറൻസ് ലീഗിലേക്ക് തരം താഴ്ത്തിയ യുഫേഫ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനു യൂറോപ്പ ലീഗിലേക്ക് സ്ഥാനകയറ്റവും നൽകി. യുഫേഫയുടെ ഈ നീക്കത്തിന് എതിരെ ക്രിസ്റ്റൽ പാലസിന് അപ്പീൽ ചെയ്യാവുന്നത് ആണ്.

മുൻ ആഴ്‌സണൽ ടെക്നിക്കൽ ഡയറക്ടർ എഡു ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ

മുൻ ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടർ എഡു ഗാസ്പർ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഗ്ലോബൽ ഹെഡ് ഓഫ് ഫുട്‌ബോൾ. കഴിഞ്ഞ സീസണിന്റെ അവസാനം ആഴ്‌സണൽ വിട്ട മുൻ ബ്രസീലിയൻ താരത്തെ തങ്ങളുടെ ഫുട്‌ബോൾ ബിസിനസിന്റെ തലവൻ ആയിട്ടാണ് നോട്ടിങ്ഹാം കൊണ്ട് വന്നത്.

6 മാസത്തെ ലീവിന് ശേഷമാണ് എഡു ഫോൻസ്റ്റിൽ പദവി ഏറ്റെടുക്കുന്നത്. ഫോൻസ്റ്റിൽ ട്രാൻസ്‌ഫർ, അക്കാദമി, കളിക്കാരുടെ പ്രകടന മികവ് വിലയിരുത്തൽ തുടങ്ങി ഫുട്‌ബോളും ആയി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ഇനി എഡുവിന്റെ കീഴിൽ ആയിരിക്കും. ഫോറസ്റ്റ് ഉടമ ഇവഞ്ചലാസ് മറിനാകിൻസിന് ഒപ്പം ആവും എഡു പ്രവർത്തിക്കുക.

പാലസിനോട് സമനില വഴങ്ങി, ഫോറസ്റ്റിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടി


നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് തിരിച്ചടി. അവർ തിങ്കളാഴ്ച സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനോട് 1-1ന് സമനില വഴങ്ങി. ൽ പ്രീമിയർ ലീഗ് സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ, ഫോറസ്റ്റ് 61 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്നു. അഞ്ചാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് അവർ.
60-ാം മിനിറ്റിൽ എബെറേച്ചി എസെയിലൂടെ പാലസ് ആണ് ആദ്യം സ്കോർ ചെയ്തത്. ഫോറസ്റ്റ് ഗോൾകീപ്പർ മാറ്റ്സ് സെൽസ് ടൈറിക്ക് മിച്ചലിനെ വീഴ്ത്തിയതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി എസെ ശാന്തമായി വലയിലെത്തിച്ചു.


എന്നാൽ ഫോറസ്റ്റ് ഉടൻ തന്നെ തിരിച്ചടിച്ചു. ബോക്സിന് പുറത്തുനിന്ന് നെക്കോ വില്യംസ് തൊടുത്ത ഷോട്ട് പാലസിന്റെ മുറില്ലോയുടെ ദേഹത്ത് തട്ടി വലയിൽ കയറി. നിർഭാഗ്യവശാൽ, നിമിഷങ്ങൾക്ക് ശേഷം ഹാംസ്ട്രിംഗ് പരിക്കുമായി മുറില്ലോ കളം വിട്ടു. പാലസിന്റെ ഗോളിന് വെറും നാല് മിനിറ്റിനുള്ളിലാണ് ഫോറസ്റ്റ് സമനില നേടിയത്.


കളിയുടെ അവസാന നിമിഷങ്ങളിൽ എഡ്ഡി എൻകെറ്റിയയുടെ ഒരു ഗോൾ ഓഫ്‌സൈഡ് കാരണം നിഷേധിക്കപ്പെട്ടത് ഉൾപ്പെടെ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുവർക്കും വിജയം നേടാനായില്ല. 46 പോയിന്റുമായി പാലസ് അവരുടെ റെക്കോർഡ് പ്രീമിയർ ലീഗ് പോയിന്റായ 49ലേക്ക് അടുക്കുകയാണ്.

നോട്ടിംഗ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി, ടോട്ടൻഹാമിനെ തോൽപ്പിച്ചു



ക്രിസ് വുഡ് പ്രീമിയർ ലീഗിലെ മികച്ച ഫോം തുടർന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ടോട്ടൻഹാം ഹോട്ട്‌സ്പറിനെതിരെ 2-1ന്റെ നിർണായക വിജയം നേടി. വുഡ് സീസണിലെ അദ്ദേഹത്തിന്റെ 19-ാം ഗോളാണ് നേടിയത്. ഈ വിജയത്തോടെ ഫോറസ്റ്റ് ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

,


ടോട്ടൻഹാം ഹോട്ട്‌സ്പർ സ്റ്റേഡിയത്തിൽ ഫോറസ്റ്റ് മികച്ച തുടക്കം കുറിച്ചു, അഞ്ചാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്സണിന്റെ ഒരു ഡിഫ്ലെക്റ്റഡ് ഷോട്ട് വലയിൽ കയറിയതോടെ അവർ മുന്നിലെത്തി. നേരത്തെ ഒരു ഗോൾ ഓഫ്‌സൈഡ് കാരണം നിഷേധിക്കപ്പെട്ട വുഡ്, 16-ാം മിനിറ്റിൽ അന്റോണി എലാങ്കയുടെ ക്രോസിൽ നിന്ന് ഹെഡ് ചെയ്ത് ലീഡ് ഇരട്ടിയാക്കി.


രണ്ടാം പകുതിയിൽ ടോട്ടൻഹാം ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചു, 87-ാം മിനിറ്റിൽ റിച്ചാർലിസൺ ഒരു ശക്തമായ ഹെഡറിലൂടെ അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ മാറ്റ്സ് സെൽസിന്റെ മികച്ച സേവുകളും ഹാരി ടോഫോളോയുടെ ഗോൾ ലൈൻ ക്ലിയറൻസും ഫോറസ്റ്റിന് വിജയം സമ്മാനിച്ചു.


ഈ തോൽവി ടോട്ടൻഹാമിനെ 37 പോയിന്റുമായി 16-ാം സ്ഥാനത്തേക്ക് താഴ്ന്നു.

ഫോറസ്റ്റിന്റെ മരണ പോരാട്ടം!! മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റു മടങ്ങി!!

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് നേരിട്ടത്. ഇന്ന് ഫോറസ്റ്റ് ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ പിറന്ന ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എലാംഗ നേടിയ ഗോളാണ് ഫോറസ്റ്റിന് ലീഡ് നൽകിയത്. എലാംഗയുടെ മികച്ച ഒരു സോളോ റൺ തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലൂടെ നീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫൈനൽ തേടിലെ പോരായ്മകൾ അവരെ സമനില ഗോളിൽ നിന്ന് അകറ്റി.

ഈ ജയത്തോടെ ഫോറസ്റ്റ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരെ ലീഗ് ഡബിൾ നേടി. ഫോറസ്റ്റ് ഈ വിജയത്തോടെ 57 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. അവർ ചാമ്പ്യൻസ് ലീഗ് യോഗ്യതയോട് അടുക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ 37 പോയിൻറ് മായി പതിമൂന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.

നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തോടെ നോട്ടിംഗ്ഹാം ഫോറസ്റ്റ് എഫ്എ കപ്പ് സെമിയിൽ

അമേക്സ് സ്റ്റേഡിയത്തിൽ നടന്ന ഗോൾരഹിത സമനിലയ്ക്ക് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ബ്രൈറ്റനെ പരാജയപ്പെടുത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ് 34 വർഷത്തിനിടെ ആദ്യമായി എഫ്എ കപ്പ് സെമിഫൈനലിൽ സ്ഥാനം നേടി. റയാൻ യേറ്റ്സ് വിജയ പെനാൽറ്റി നേടുന്നതിനു മുമ്പ്, ജാക്ക് ഹിൻഷൽവുഡിന്റെയും ഡീഗോ ഗോമസിന്റെയും സ്പോട്ട് കിക്കുകൾ രക്ഷപ്പെടുത്തി ഗോൾകീപ്പർ മാറ്റ്സ് സെൽസാണ് ഫോറസ്റ്റിന്റെ ഹീറോ ആയി മാറിയത്.

മുൻ റൗണ്ടുകളിൽ എക്‌സെറ്ററിനും ഇപ്‌സ്‌വിച്ചിനുമെതിരെ ഫോറസ്റ്റ് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചിരുന്നു. നുനോ എസ്പിരിറ്റോ സാന്റോയുടെ ടീം പ്രീമിയർ ലീഗിലും മികച്ച ഫോമിലാണ്.

ടോപ് സ്കോറർ ക്രിസ് വുഡ് പരിക്ക് കാരണം കളിക്കാതിരുന്നിട്ടും വിജയിക്കാൻ ആയത് ഫോറസ്റ്റിന് ആത്മവിശ്വാസം നൽകും.

ടോപ് 4 പോരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി, ഫോറസ്റ്റിന് മുന്നിൽ വീണു!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് 4 പോരാട്ടത്തിൽ നിർണായക വിജയവുമായി നോട്ടിങ്ഹാം ഫോറസ്റ്റ്. ഇന്ന് ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റിയെ ഫോറസ്റ്റ് തോൽപ്പിച്ചത്.

ഗോൾ രഹിതമായ ആദ്യ പകുതി ആണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിൽ 83ആം മിനുറ്റിൽ ആയിരുന്നു ഫോറസ്റ്റിന്റെ ഗോൾ. ഹുഡ്സൺ ഒഡോയി ആണ് സിറ്റിയുടെ ഡിഫൻസ് ഭേദിച്ച് ഗോൾ നേടിയത്.

ഈ വിജയത്തോടെ ഫോറസ്റ്റ് 28 മത്സരങ്ങളിൽ നിന്ന് 51 പോയിന്റിൽ എത്തി. സിറ്റി 47 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. സിറ്റിയുടെ പരാജയം ചെൽസിക്കും ന്യൂകാസിലിനും ടോപ് 4 പ്രതീക്ഷകൾ നൽകും.

7 ഗോൾ ത്രില്ലറിൽ ന്യൂകാസിൽ യുണൈറ്റഡ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തി

സെന്റ് ജെയിംസ് പാർക്കിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ന്യൂകാസിൽ യുണൈറ്റഡ് 4-3ന്റെ വിജയം നേടി. അലക്സാണ്ടർ ഇസക്കിന്റെ ഇരട്ട ഗോളുകളാണ് മാഗ്പൈസിന് കരുത്ത് പകർന്നത്.

മത്സരത്തിൽ ഫോറസ്റ്റ് തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും ന്യൂകാസിൽ ശക്തമായി പ്രതികരിച്ചു. 6ആം മിനുറ്റിൽ ഹുഡ്സൺ ഒഡോയി ആണ് ഫോറസ്റ്റിന് ലീഡ് നൽകിയത്. എന്നാൽ 23ആം മിനുറ്റിൽ ടീനേജ് താരം മിലേയുടെ ഗോൾ ന്യൂകാസിലിനെ ഒപ്പം എത്തിച്ചു.

25ആം മിനുറ്റിൽ മർഫിയുടെ ഗോൾ അവർക്ക് ലീഡും നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഇസാക് രണ്ട് ഗോളുകൾ കൂടെ നേടിയതോടെ ന്യൂകാസിൽ 4-1ന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഫോറസ്റ്റ് പൊരുതി. 63ആം മിനുറ്റിൽ മിലെങ്കോവിചും 90ആം മിനുറ്റിൽ യറ്റെസും ഗോൾ നേടി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

ഈ ഫലത്തോടെ, ന്യൂകാസിൽ യുണൈറ്റഡ് 44 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു. 57 പോയിന്റുള്ള ഫോറസ്റ്റ് 3ആം സ്ഥാനത്താണ്.

നോടിങ്ഹാം ഫോറസ്റ്റ് തീ!! ബ്രൈറ്റൺ വലയിൽ 7 ഗോളുകൾ!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോടിങ്ഹാം ഫോറസ്റ്റ് താണ്ഡവമാടി. ഇന്ന് ബ്രൈറ്റണെ നേരിട്ട ഫോറസ്റ്റ് എതിരില്ലാത്ത 7 ഗോളുകളുടെ വിജയമാണ് നേടിയത്. ഫോറസ്റ്റിന്റെ പ്രീമിയർ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ഹാട്രിക്കുമായി ക്രിസ് വുഡ് അവരുടെ ഹീറോ ആയി.

12ആം മിനുറ്റിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഫോറസ്റ്റ് സ്കോറിംഗ് ആരംഭിച്ചത്. 25ആം മിനുറ്റിൽ എലാംഗയുടെ അസിസ്റ്റിൽ നിന്ന് ഗിബ്സ് വൈറ്റ് ഫോറസ്റ്റിന്റെ ലീഡ് ഇരട്ടിയാക്കി. 32ആം മിനുറ്റിൽ ക്രിസ് വുഡിന്റെ ആദ്യ ഗോൾ വന്നു. ആദ്യ പകുതി 3-0ൽ അവസാനിച്ചു.

64ആം മിനുറ്റിലും 74ആം മിനുറ്റിലും വന്ന ഗോളുകളിലൂടെ വുഡ് ഹാട്രിക്ക് പൂർത്തിയാക്കി. പിന്നീട് ബെകോ വില്യംസ്, ജോട സിൽവ എന്നിവർ കൂടെ ഗോൾ നേടിയതോടെ ഫോറസ്റ്റിന്റെ ജയം പൂർത്തിയായി.

47 പോയിന്റുമായി ഫോറസ്റ്റ് ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ബ്രൈറ്റൺ 34 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version