ദക്ഷിണാഫ്രിക്കയുടെ ലീഡ് 147 റൺസിലെത്തി, ജാന്‍സന് അര്‍ദ്ധ ശതകം

ഡീന്‍ എൽഗാറിനെ നഷ്ടമായെങ്കിലും മാര്‍ക്കോ ജാന്‍സന്റെ ബാറ്റിംഗ് മികവിൽ ദക്ഷിണാഫ്രിക്ക മുന്നോട്ട്. മൂന്നാം ദിവസം ല‍ഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 147 റൺസ് ലീഡോടു കൂടി 392/7 എന്ന നിലയിലാണ്. ഡീന്‍ എൽഗാര്‍ 185 റൺസ് നേടി ശര്‍ദ്ധുൽ താക്കൂറിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ മാര്‍ക്കോ ജാന്‍സന്‍ 72 റൺസുമായി പുറത്താകാതെ നിൽക്കുന്നു.

ജെറാള്‍ഡ് കോയെറ്റ്സേ(19) ആണ് പുറത്തായ മറ്റൊരു താരം. രവിചന്ദ്രന്‍ അശ്വിനാണ് ഈ വിക്കറ്റ് നേടിയത്. ആറാം വിക്കറ്റിൽ എൽഗാര്‍ – മാര്‍ക്കോ ജാന്‍സന്‍ കൂട്ടുകെട്ട് നേടിയ 111 റൺസ് കൂട്ടുകെട്ടാണ് ആതിഥേയരുടെ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

 

കൊൽക്കത്തയെ 171 റൺസിലേക്ക് നയിച്ച് നിതീഷ് റാണയും റിങ്കു സിംഗും

സൺറൈസേഴ്സ് ഹൈദ്രാബാദിനെിരെ ഒരു ഘട്ടത്തിൽ 35/3 എന്ന നിലയിലേക്ക് വീണ ശേഷം ടീമിനെ  171 റൺസിലെത്തുവാന്‍ സഹായിച്ച് നിതീഷ് റാണയും റിങ്കു സിംഗും. ഇരുവര്‍ക്കുമൊപ്പം ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസിനെയും വെങ്കിടേഷ് അയ്യരെയും മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ 20 റൺസ് നേടിയ ജേസൺ റോയിയുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗി നേടി.

പിന്നീട് നിതീഷ് റാണ – റിങ്കു സിംഗ് കൂട്ടുകെട്ട് 61 റൺസ് നേടി കൊൽക്കത്തയെ മുന്നോട്ട് നയിച്ചുവെങ്കിലും 31 പന്തിൽ 42 റൺസ് നേടിയ നിതീഷ് റാണയെ എയ്ഡന്‍ മാര്‍ക്രം സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. റസ്സൽ 15 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ അഞ്ചാം വിക്കറ്റിൽ 31 റൺസാണ് റിങ്കു – റസ്സൽ കൂട്ടുകെട്ട് നേടിയത്. ഇതിൽ ബഹുഭൂരിഭാഗം സ്കോറിംഗും റസ്സലാണ് നടത്തിയത്.

സുനിൽ നരൈനെ തൊട്ടടുത്ത ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 130/6 എന്ന നിലയിലേക്ക് വീണു. പിന്നീട് റിങ്കു കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. അവസാന ഓവറിൽ 35 പന്തിൽ നിന്ന് 46 റൺസ് നേടിയ റിങ്കു പുറത്തായപ്പോള്‍ നടരാജന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അനുകുൽ റോയ് 7 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 171 റൺസ് നേടിയത്.

ആറാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ഗ്രീന്‍, അഞ്ച് വിക്കറ്റ!!! ദക്ഷിണാഫ്രിക്ക 189 റൺസിന് ഓള്‍ഔട്ട്

മെൽബേണിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 189 റൺസിൽ അവസാനിച്ചു. ഇന്ന് 67/5 എന്ന നിലയിൽ നിന്ന് കൈൽ വെറൈയന്നേ – മാര്‍ക്കോ ജാന്‍സന്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ 112 റൺസ് നേടി 179 റൺസിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി കാമറൺ ഗ്രീന്‍ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു.

പത്ത് റൺസ് നേടുന്നതിനിടെ അവസാന 5 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 52 റൺസ് നേടിയ കൈലിനെയാണ് ഗ്രീന്‍ ആദ്യ പുറത്താക്കിയത്. അധികം വൈകാതെ മാര്‍ക്കോ ജാന്‍സനെയും(59) കാഗിസോ റബാഡയെയും ഒരേ ഓവറിൽ പുറത്താക്കി ഗ്രീന്‍ ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഗ്രീന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്.

മിച്ചൽ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നഥാന്‍ ലയൺ, സ്കോട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

77 റൺസുമായി ആറാം വിക്കറ്റ് കൂട്ടുകെട്ട്, ദക്ഷിണാഫ്രിക്ക പൊരുതുന്നു

മെൽബേണിൽ തകര്‍ച്ചയിൽ നിന്ന് പതുക്കെ കരകയറി ദക്ഷിണാഫ്രിക്ക. 67/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ കൈൽ വെറൈയന്നേ – മാര്‍ക്കോ ജാന്‍സന്‍ കൂട്ടുകെട്ട് നേടിയ 77 റൺസിന്റെ അപരാജിത കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ ഒന്നാം ദിവസം ചായ ബ്രേക്കിനായി ടീമുകള്‍ വിട പറയുമ്പോള്‍ ദക്ഷിണാഫ്രിക്ക 144/5 എന്ന നിലയിലാണ്. 40 റൺസുമായി കൈലും 38 റൺസ് നേടി മാര്‍ക്കോ ജാന്‍സനുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതുന്നത്.

ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 2 വിക്കറ്റ് നേടി.

പ്രെട്ടോറിയസിന് പകരം മാര്‍ക്കോ ജാന്‍സന്‍ ലോകകപ്പ് ടീമിൽ

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിലേക്ക് മാര്‍ക്കോ ജാന്‍സനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഡ്വെയിന്‍ പ്രെട്ടോറിയസിന് പകരം ആണ് ഈ മാറ്റം. ജാന്‍സന്‍ ടീമിന്റെ റിസര്‍വ് സംഘത്തിൽ അംഗമായിരന്നു.

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കിടെയാണ് ഡ്വയിന്‍ പ്രെട്ടോറിയസിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്ക ലിസാഡ് വില്യംസിനെ റിസര്‍വ് സംഘത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒല്ലി പോപിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ലീഡ് നേടി ഇംഗ്ലണ്ട്, മാര്‍ക്കോ ജാന്‍സന് 4 വിക്കറ്റ്

ദക്ഷിണാഫ്രിക്കയെ 118 റൺസിന ഓള്‍ഔട്ട് ആക്കിയ ശേഷം  ഒല്ലി പോപ് നേടിയ 63റൺസിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് 11 റൺസിന്റെ നേരിയ ലീഡുണ്ട്. 27 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 129/5 എന്ന നിലയിലാണ്.  ആണ് ക്രീസില്‍ പോപിന് കൂട്ടായിയുള്ളത്. അലക്സ് ലീസ്, ജോ റൂട്ട്(23), സാക്ക് ക്രോളി , ഹാരി ബ്രൂക്ക്, സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

4 വിക്കറ്റുമായി മാര്‍ക്കോ ജാന്‍സന്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി ബൗളിംഗിൽ തിളങ്ങിയത്. ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ് ആന്‍റിക് നോര്‍ക്കിയ ആണ് നേടിയത്.

ആര്‍സിബി ക്ലീന്‍ ബൗള്‍ഡ്!!!! 68 റൺസിന് ഓള്‍ഔട്ട്

സൺറൈസേഴ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 16.1 ഓവറിൽ 68 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ടി നടരാജനും മാര്‍ക്കോ ജാന്‍സനും സൺറൈസേഴ്സിന് വേണ്ടി മൂന്ന് വതം വിക്കറ്റ് നേടി. ജഗദീഷ സുചിത് 2 വിക്കറ്റും നേടി.

മത്സരത്തിലൊരു ഘട്ടത്തിലും സൺറൈസേഴ്സിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഫാഫിനും കൂട്ടര്‍ക്കുമായില്ല. 15 റൺസ് നേടിയ സുയാഷ് പ്രഭുദേശായിയും 12 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലും മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയ താരങ്ങള്‍. 12 റൺസ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു.

മാര്‍ക്കോ ജാന്‍സന്റെ രണ്ടാം ഓവറാണ് ആര്‍സിബിയുടെ താളം തെറ്റിച്ചത്. ഫാഫ് ഡു പ്ലെസിയെയും വിരാട് കോഹ്‍ലിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ താരം ഓവറിലെ അവസാന പന്തിൽ അനുജ് റാവത്തിനെയും വീഴ്ത്തി. 8/3 എന്ന നിലയിലേക്ക് വീണ ടീമിന് പിന്നീടൊരിക്കലും ഒരു തിരിച്ചുവരവ് സാധ്യമായതുമില്ല.

ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക, ശതകം നേടി കോളിൻ ഡി ഗ്രാൻഡോം

ക്രൈസ്റ്റ്ചര്‍ച്ചിലെ ആദ്യ മത്സരത്തിലെ ദുരന്ത സ്മരണകള്‍ പിന്നിലാക്കി രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിനെതിരെ 71 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. ന്യൂസിലാണ്ടിനെ 293 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഈ നേട്ടം ടീം സ്വന്തമാക്കിയത്.

ഡാരിൽ മിച്ചൽ – കോളിൻ ഡി ഗ്രാൻഡോം കൂട്ടുകെട്ട് നേടിയ 133 റൺസ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. മിച്ചൽ 60 റൺസ് നേടി പുറത്തായപ്പോള്‍ 120 റൺസുമായി കോളിൻ ഡി ഗ്രാൻഡോം പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ അഞ്ചും മാര്‍ക്കോ ജാന്‍സന്‍ നാലും വിക്കറ്റാണ് നേടിയത്.

ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാർ, ഗ്രാൻഡോം പൊരുതുന്നു

ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 91/5 എന്ന നിലയിലേക്ക് വീണ ടീമിനെ 66 റൺസ് കൂട്ടുകെട്ട് നേടി കോളിന്‍ ഗ്രാന്‍ഡോം – ഡാരിൽ മിച്ചൽ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 157/5 എന്ന നിലയിലാണ്.

കാഗിസോ റബാഡയുടെ ആദ്യ പ്രഹരങ്ങളിൽ തകര്‍ന്ന ന്യൂസിലാണ്ട് 9/2 എന്ന നിലയിലേക്ക് വീണ ശേഷം ഹെന്‍റി നിക്കോള്‍സും(39) മിച്ചലും ചേര്‍ന്ന് തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും കോൺവേയെയും(16) നിക്കോള്‍സിനെയും പുറത്താക്കി മാര്‍ക്കോ ജാന്‍സന്‍ ന്യൂസിലാണ്ടിനെ പരുങ്ങലിലാക്കി.

ടോം ബ്ലണ്ടലിനെ റബാഡ പുറത്താക്കിയപ്പോള്‍ 91/5 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് വീണു. അവിടെ നിന്ന് കൂടുതൽ നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ ഗ്രാന്‍ഡോം – മിച്ചൽ കൂട്ടുകെട്ടിന് സാധിച്ചു.

ഗ്രാന്‍ഡോം 54 റൺസും മിച്ചൽ 29 റൺസും ആണ് നേടിയിട്ടുള്ളത്.

ഇന്ത്യ 202 റൺസിന് പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

രവിചന്ദ്രന്‍ അശ്വിന്‍ നേടിയ 46 റൺസിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 202 റൺസ് നേടി ഓള്‍ഔട്ട് ആയി ഇന്ത്യ. മാര്‍ക്കോ ജാന്‍സന്റെ നാല് വിക്കറ്റ് നേട്ടവും കാഗിസോ റബാ‍ഡ, ഡുവാന്നേ ഒളിവിയര്‍ എന്നിവര്‍ 3 വീതം വിക്കറ്റും നേടിയപ്പോള്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ 50 റൺസ് നേടിയ രാഹുലാണ്. രവിചന്ദ്രന്‍ അശ്വിനാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്. എയ്ഡന്‍ മാര്‍ക്രത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമിയാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. 14 റൺസുമായി കീഗന്‍ പീറ്റേര്‍സണും 11 റൺസ് നേടി ഡീന്‍ എല്‍ഗാറുമാണ് ക്രീസിലുള്ളത്.

കാര്യങ്ങള്‍ കടുപ്പം തന്നെ, ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം

ജോഹാന്നസ്ബര്‍ഗിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 146/5 എന്ന നിലയിലാണ്.

മാര്‍ക്കോ ജാന്‍സനും ഡുവാന്നേ ഒളിവിയറും 2 വിക്കറ്റ് വീതം നേടിയപ്പോള്‍ ഇന്ത്യന്‍ നിരയിൽ അര്‍ദ്ധ ശതകവുമായി കെഎൽ രാഹുല്‍ തിളങ്ങി. മയാംഗ്(26), വിഹാരി(20) എന്നിവരും പൊരുതി നോക്കിയ ശേഷം കീഴടങ്ങി.

ആറാം വിക്കറ്റിൽ 30 റൺസ് നേടി നില്‍ക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍(24*) – ഋഷഭ് പന്ത് (13*) കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക, മാര്‍ക്കോ ജാന്‍സന് ആദ്യമായി അവസരം

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ കളിക്കാതിരുന്ന ആന്‍റിക് നോര്‍ക്കിയ ഏകദിന ടീമിലും കളിക്കുന്നില്ല. മാര്‍ക്കോ ജാന്‍സന് ആദ്യമായി ഏകദിന ടീമിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്.

അടുത്തിടെ ടെസ്റ്റിൽ നിന്ന് വിരമിച്ച ക്വിന്റൺ ഡി കോക്കിനും ഏകദിന ടീമിലവസരം ഉണ്ട്. ടെംബ ബാവുമ നയിക്കുന്ന ടീമിൽ 17 അംഗങ്ങളാണുള്ളത്. കേശവ് മഹാരാജ് ആണ് വൈസ് ക്യാപ്റ്റന്‍.

ദക്ഷിണാഫ്രിക്ക ഏകദിന സ്ക്വാഡ്: Temba Bavuma (C), Keshav Maharaj (VC), Quinton de Kock, Zubayr Hamza, Marco Jansen, Janneman Malan, Sisanda Magala, Aiden Markram, David Miller, Lungi Ngidi, Wayne Parnell, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Rassie van der Dussen, Kyle Verreynne

Exit mobile version