Picsart 23 12 17 15 22 12 853

500 ടെസ്റ്റ് വിക്കറ്റുകൾ നേടി നഥാൻ ലിയോൺ

ഓസ്‌ട്രേലിയ ഓഫ് സ്പിന്നർ നഥാൻ ലിയോൺ ക്രിക്കറ്റ് ചരിത്രത്തിൽ 500 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നാലാമത്തെ സ്പിന്നറായി മാറി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഫഹീം അഷ്‌റഫിന്റെ വിക്കറ്റിലൂടെയാണ് ലിയോൺ തന്റെ 500 വിക്കറ്റ് എന്ന നേട്ടം പൂർത്തിയാക്കിയത്. ഷെയ്ൻ വോണും ഗ്ലെൻ മഗ്രാത്തും കഴിഞ്ഞാൽ ഈ നേട്ടത്തിലെത്തിയ മൂന്നാമത്തെ ഓസ്‌ട്രേലിയൻ ബൗളറായി ലിയോൺ മാറി.

496 വിക്കറ്റുകളോടെയാണ് ലിയോൺ ഈ ടെസ്റ്റിൽ ഇറങ്ങിയത്. അബ്ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, അമീർ ജമാൽ എന്നിവരെ പുറത്താക്കി ആദ്യ ഇന്നിംഗ്സിൽ 3 വിക്കറ്റ് ലിയോൺ വീഴ്ത്തി. 500 വിക്കറ്റുകളിൽ 110 എണ്ണം ഇംഗ്ലണ്ടിനെതിരെയും 121 എണ്ണം ഇന്ത്യക്കെതിരെയുമാണ്. 123 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് സ്പിന്നർ തന്റെ നേട്ടം പൂർത്തിയാക്കിയത്.

Exit mobile version