നമീബിയയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയവുമായി യുഎഇ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ല്‍ ഇന്ന് നടന്ന മത്സരത്തിൽ യുഎഇയ്ക്ക് വിജയം. നമീബിയയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 206/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 47.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇ വിജയം കരസ്ഥമാക്കിയത്.

നമീബിയയ്ക്ക് വേണ്ടി ഡേവിസ് വീസ്(67), ജാന്‍ ഫ്രൈലിങ്ക്(57*) എന്നിവര്‍ ചേര്‍ന്ന് എട്ടാം വിക്കറ്റിൽ നേടിയ 115 റൺസ് കൂട്ടുകെട്ടാണ് 83/7 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ 206 റൺസിലേക്ക് നയിച്ചത്. സഹൂര്‍ ഖാന്‍ മൂന്നും ജൂനൈദ് സിദ്ദിക്ക് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയുടെ കാര്യവും കഷ്ടത്തിലായിരുന്നു. 53/6 എന്ന നിലയിലേക്ക് വീണ ടീമിനെ ബേസിൽ ഹമീദ് – കൗഷിക് ദൗദ് കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടിയ 148 റൺസ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നമീബിയയ്ക്ക് വേണ്ടി ജെജെ സ്മിട് 4 വിക്കറ്റ് നേടിയപ്പോള്‍ ബേസിൽ ഹമീദ് 62 റൺസും കൗഷിക് ദൗദ് 76 റൺസ് നേടി.

കുഞ്ഞന്മാര്‍ക്കെതിരെ മാത്രം ജയിച്ച് ഇന്ത്യ, രോഹിത്തിനും രാഹുലിനും അര്‍ദ്ധ ശതകം

സൂപ്പര്‍ 12ലെ ഗ്രൂപ്പ് 2ൽ ചെറിയ ടീമുകളെയെല്ലാം നിഷ്പ്രഭമാക്കി ഇന്ത്യ. ഇന്ന് നമീബിയയ്ക്കെതിരെ 9 വിക്കറ്റ് വിജയം ആണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. പാക്കിസ്ഥാനോടും ന്യൂസിലാണ്ടിനോടും കളി മറന്ന ഇന്ത്യ പിന്നീട് അഫ്ഗാനിസ്ഥാന്‍, സ്കോട്‍ലാന്‍ഡ്, നമീബിയ എന്നിവരെ നിഷ്പ്രഭമാക്കിയാണ് മൂന്ന് ജയം പിടിച്ചതെങ്കിലും സെമിയിലേക്ക് പ്രവേശിക്കാനാകാതെ പോയത് ടീമിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.

ടി20 ക്യാപ്റ്റനെന്ന നിലയിൽ തന്റെ അവസാന മത്സരം വിജയിച്ച് പടിയിറങ്ങാം എന്നതാണ് വിരാട് കോഹ്‍ലിയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യം. രോഹിത് ശര്‍മ്മയും കെഎൽ രാഹുലും തങ്ങളുടെ പതിവ് ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ 86 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 37 പന്തിൽ 56 റൺസ് നേടിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

Rohitsharma

രോഹിത് പുറത്തായ ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 35 പന്തിലാണ് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. 1 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 15.2 ഓവറിൽ വിജയം കരസ്ഥമാക്കിയത്.

രാഹുല്‍ 54 റൺസും സൂര്യകുമാര്‍ യാദവ് 25 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 50 റൺസാണ് നേടിയത്.

അശ്വിനും ജഡേജയ്ക്കും മൂന്ന് വിക്കറ്റ്, നമീബിയയ്ക്ക് 132 റൺസ്

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 132 റൺസ് നേടി നമീബിയ. 33/0 െന്ന നിലയിൽ നിന്ന് 47/4 എന്ന നിലയിലേക്ക് വീണ നമീബിയ ഒരു ഘട്ടത്തിൽ നൂറ് കടക്കുമോ എന്ന് ഏവരും സംശയിച്ചുവെങ്കിലും ഡേവിഡ് വീസയുടെ പ്രകടനം ടീമിനെ നൂറ് കടത്തുകയായിരുന്നു.

രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും എറിഞ്ഞ മധ്യ ഓവറുകളാണ് മികച്ച തുടക്കത്തിന് ശേഷം നമീബിയയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഓപ്പണര്‍മാരായ സ്റ്റീഫന്‍ ബാര്‍ഡും(21), മൈക്കൽ വാന്‍ ലിംഗനും(14) 4.4 ഓവറിൽ 33 റൺസ് നേടിയെങ്കിലും ലിംഗനെ പുറത്താക്കി ബുംറയാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്.

പിന്നീട് രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് മധ്യ ഓവറുകളിൽ വിക്കറ്റുകളുമായി നമീബിയയെ പിടിച്ചുകെട്ടുകയായിരുന്നു. ഡേവിഡ് വീസ 26 റൺസ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ നമീബിയ 132 റൺസ് നേടി.

6 പന്തിൽ 13 റൺസ് നേടി റൂബന്‍ ട്രംപെൽമാനും 15 റൺസ് നേടിയ ജാന്‍ ഫ്രൈലിങ്കും നിര്‍ണ്ണായക സംഭാവനകളാണ് നമീബിയയ്ക്കായി നേടിയത്. ഇതിൽ മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഫോറും നേടി ട്രംപെൽമാന്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

ടി20 നായകനായി അവസാന മത്സരത്തിൽ ടോസ് സ്വന്തമാക്കി കോഹ്‍ലി, നമീബിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ടി20 നായകനായി തന്റെ അവസാന മത്സരത്തിനിറങ്ങിയ വിരാട് കോഹ്‍ലി നമീബിയയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ലോകകപ്പ് സെമിയിൽ നിന്ന് പുറത്തായ രണ്ട് ടീമുകളും ഇന്നിറങ്ങുമ്പോള്‍ മത്സര ഫലം അപ്രസക്തമാണെങ്കിലും വിജയം നേടുവാന്‍ ആവും ഇരു ടീമുകളുടെയും ശ്രമം.

ടി20 നായകനായി അവസാന മത്സരത്തിൽ ടോസ് സ്വന്തമാക്കി കോഹ്‍ലി, നമീബിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ടി20 നായകനായി തന്റെ അവസാന മത്സരത്തിനിറങ്ങിയ വിരാട് കോഹ്‍ലി നമീബിയയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ലോകകപ്പ് സെമിയിൽ നിന്ന് പുറത്തായ രണ്ട് ടീമുകളും ഇന്നിറങ്ങുമ്പോള്‍ മത്സര ഫലം അപ്രസക്തമാണെങ്കിലും വിജയം നേടുവാന്‍ ആവും ഇരു ടീമുകളുടെയും ശ്രമം.

ഇന്ത്യന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. വരുൺ ചക്രവര്‍ത്തിയ്ക്ക് പകരം രാഹുല്‍ ചഹാര്‍ ടീമിലേക്ക് എത്തുന്നു. നമീബിയന്‍ നിരയിലും ഒരു മാറ്റമാണുള്ളത്. ജാന്‍ ഫ്രൈലിങ്ക് ടീമിലേക്ക് തിരികെ എത്തുന്നു.

നമീബിയ : Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Zane Green(w), David Wiese, Jan Frylinck, JJ Smit, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

ഇന്ത്യ: KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Rahul Chahar, Mohammed Shami, Jasprit Bumrah

ന്യൂസിലാണ്ടിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് നമീബിയ

ന്യൂസിലാണ്ടിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് നമീബിയ. സെമി പ്രവേശനത്തിനായി ഇനിയുള്ള മത്സരങ്ങളെല്ലാം ന്യൂസിലാണ്ടിന് വിജയിക്കേണ്ടതുണ്ട്. അതേ സമയം മികച്ച പ്രകടനങ്ങള്‍ വലിയ ടീമുകള്‍ക്കെതിരെ കളിക്കുവാനുള്ള അവസരമായാണ് ഈ മത്സരങ്ങളെ നമീബിയ കാണുന്നത്.

രണ്ട് മാറ്റങ്ങളാണ് ടീമിൽ നമീബിയ വരുത്തിയിട്ടുള്ളത്. അതേ സമയം ന്യൂസിലാണ്ട് മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

ന്യൂസിലാണ്ട് : Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult

നമീബിയ: Stephan Baard, Craig Williams, Gerhard Erasmus(c), David Wiese, JJ Smit, Zane Green(w), Michael van Lingen, Karl Birkenstock, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

ഇത്തരം മികച്ച ടീമുകളുമായി കൂടുതൽ മത്സരങ്ങള്‍ കളിക്കുവാന്‍ സാധിക്കുന്നതിൽ സന്തോഷം – ഗെര്‍ഹാര്‍ഡ്

ടി20 ലോകകപ്പിന്റെ യോഗ്യത റൗണ്ട് കടന്ന് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയ നമീബിയ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ വീരോചിതമായി പൊരുതിയ ശേഷം ആണ് 45 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്.

പാക്കിസ്ഥാന്റെ വളരെ ഉയര്‍ന്ന നിലവാരമുളള താരങ്ങളാണെന്ന് അറിയാമായിരുന്നുവെന്നു അതിനാൽ തന്നെ ഈ മത്സര പരിചയമെല്ലാം ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് നമീബിയന്‍ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എറാസ്മസ്.

ഇത്തരം ടീമുകള്‍ക്കെതിരെ അധികം മത്സരങ്ങള്‍ അസോസ്സിയേറ്റ് രാജ്യങ്ങള്‍ക്ക് കളിക്കാനാകാറില്ല, അതിനാൽ തന്നെ ലോകകപ്പ് പോലുള്ള വേദികളില്‍ ഇത്തരം അവസരം ലഭിയ്ക്കുന്നത് തന്നെ വലിയ കാര്യം ആണെന്നും തുടര്‍ന്നും കൂടുതൽ അവസരങ്ങള്‍ ഇത്തരത്തിൽ അസോസ്സിയേഷന്‍ രാജ്യങ്ങള്‍ക്ക് ലഭിയ്ക്കുമെന്ന് കരുതുന്നുവെന്നും ഗെര്‍ഹാര്‍ഡ് സൂചിപ്പിച്ചു.

നാലാം ജയവും സെമിയും ഉറപ്പാക്കി പാക്കിസ്ഥാന്‍

ടി20 ലോകകപ്പിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് പാക്കിസ്ഥാന്‍. ഇന്ന് നമീബയയ്ക്കെതിരെ തുടക്കം പതിഞ്ഞ മട്ടിലായിരുന്നുവെങ്കിലും അവസാന ഓവറുകളിൽ തകര്‍ത്തടിച്ച പാക്കിസ്ഥാന്‍ 189/2 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമേ നേടാനായുള്ളു.

പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാനെക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു നമീബിയയെങ്കിലും അവസാന ഓവറുകളിൽ പാക് ബാറ്റ്സ്മാന്മാര്‍ പുറത്തെടുത്ത തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ നമീബിയയ്ക്ക് സാധിക്കാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ 45 റൺസ് വിജയം നേടി.

പുറത്താകാതെ 31 പന്തിൽ 43 റൺസ് നേടിയ ഡേവിഡ് വീസ നമീബിയയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്രെയിഗ് വില്യംസ് 40 റൺസും സ്റ്റെഫന്‍ ബാര്‍ഡ് 29 റൺസും നേടി.

പാക് ഇന്നിംഗ്സിലെ അവസാന മൂന്നോവറിൽ വഴങ്ങിയ 51 റൺസ് ഒഴിച്ച് നിര്‍ത്തിയാൽ അഭിമാനാര്‍ഹമായ പ്രകടനമാണ് ഇന്ന് പാക്കിസ്ഥാനെതിരെ നമീബിയ പുറത്തെടുത്തത്. ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാര്‍ക്ക് പാക്കിസ്ഥാന്റെ കൂറ്റന്‍ സ്കോര്‍ മറികടക്കാനായില്ലെങ്കിലും തലയുയര്‍ത്തി തന്നെ ഇന്നത്തെ മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങാം.

ഇന്ത്യയ്ക്കും ന്യൂസിലാണ്ടിനും അഫ്ഗാനിസ്ഥാനുമെതിരെ നേടാനായ അത്ര വിക്കറ്റുകള്‍ ഇന്ന് പരിചയസമ്പത്തില്ലാത്ത നമീബിയന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ പാക്കിസ്ഥാന് നേടാനായില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. കൂറ്റന്‍ സ്കോര്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്റെ ഈ തീരുമാനം എന്ന് വേണം അനുമാനിക്കുവാന്‍. മാറ്റങ്ങളില്ലാതെ പാക്കിസ്ഥാന്‍ ഇറങ്ങുമ്പോള്‍ നമീബിയന്‍ നിരയിൽ രണ്ട് മാറ്റമുണ്ട്.

പാക്കിസ്ഥാന്‍ :Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Shadab Khan, Imad Wasim, Hasan Ali, Haris Rauf, Shaheen Afridi

നമീബിയ: Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Jan Nicol Loftie-Eaton, Zane Green(w), David Wiese, JJ Smit, Jan Frylinck, Ruben Trumpelmann, Ben Shikongo

നമീബിയയ്ക്കെതിരെ 62 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്റെ 160/5 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ നമീബിയയെ 98/9 എന്ന സ്കോറിലൊതുക്കി 62 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. നവീന്‍ ഉള്‍ ഹക്കും ഹമീദ് ഹസ്സനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റൺ ചേസിൽ ഒരു ഘട്ടത്തിലും നമീബിയയ്ക്ക് മത്സരത്തിൽ മേല്‍ക്കൈ നേടാനായില്ല.

ആദ്യ ഓവറിൽ തുടങ്ങിയ വിക്കറ്റ് വീഴ്ച പിന്നീടുള്ള ഓവറുകളിലും ആവര്‍ത്തിച്ചപ്പോള്‍ 26 റൺസ് നേടിയ ഡേവിഡ് വീസ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ഗുല്‍ബാദിന്‍ നൈബിന് രണ്ട് വിക്കറ്റ് ലഭിച്ചു.

അവസാന മത്സരം നന്നായി അവസാനിപ്പിച്ച് അസ്ഗര്‍ അഫ്ഗാന്‍, 160 റൺസ് നേടി ഏഷ്യന്‍ രാജ്യം

നമീബിയയ്ക്കെതിരെ 160/5 എന്ന മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. ടോപ് ഓര്‍ഡറിൽ മികച്ച തുടക്കം ഹസ്രത്തുള്ള സാസായിയും(33) മുഹമ്മദ് ഷഹ്സാദും(45) നടത്തിയപ്പോള്‍ ടീം 6.4 ഓവറിൽ 53 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

റഹ്മാനുള്ള ഗുര്‍ബാസിനെയും ഷഹ്സാദിനെയും നഷ്ടമായി 89/3 എന്ന നിലയിലായിരുന്ന അഫ്ഗാനിസ്ഥാനെ അസ്ഗര്‍ അഫ്ഗാന്‍(31), മുഹമ്മദ് നബി(32*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് 160/5 എന്ന സ്കോറിലേക്ക് നയിച്ചത്.

റൂബന്‍ ട്രംപെൽമാനും ലോഫ്ടി-ഈറ്റണും രണ്ട് വീതം വിക്കറ്റാണ് നമീബിയയ്ക്ക് വേണ്ടി നേടിയത്.

അഫ്ഗാന്‍ ഇതിഹാസത്തിന്റെ അവസാന മത്സരം, ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

ഇന്ന് ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് 2ലെ മത്സരത്തിൽ അഫ്ഗാനിസ്ഥാനും നമീബിയയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി. ഇന്ന് അഫ്ഗാനിസ്ഥാന്റെ ഇതിഹാസ താരം അസ്ഗര്‍ അഫ്ഗാന്‍ തന്റെ അവസാന മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ മത്സരത്തിനുള്ളത്.

അഫ്ഗാനിസ്ഥാന്‍ നിരയിൽ മുജീബ് ഉര്‍ റഹ്മാന് പകരം ഹമീദ് ഹസ്സന്‍ കളിക്കുന്നു. ഫിറ്റല്ലാത്തതാണ് മുജീബ് പുറത്തിരിക്കുവാന്‍ കാരണം. അതേ സമയം നമീബിയന്‍ നിരയിൽ മാറ്റമൊന്നുമില്ല.

അഫ്ഗാനിസ്ഥാന്‍ : Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Asghar Afghan, Mohammad Nabi(c), Gulbadin Naib, Rashid Khan, Karim Janat, Hamid Hassan, Naveen-ul-Haq

നമീബിയ : Craig Williams, Michael van Lingen, Zane Green(w), Gerhard Erasmus(c), David Wiese, JJ Smit, Jan Frylinck, Pikky Ya France, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

ആറ് വിക്കറ്റ് നഷ്ടമെങ്കിലും വിജയം കൈവിടാതെ നമീബിയ

സ്കോട്‍ലാന്‍ഡിനെ 109/8 എന്ന സ്കോറിൽ ഒതുക്കിയ ശേഷം ലക്ഷ്യം ചേസ് ചെയ്യുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായെങ്കിലും സ്കോട്‍ലാന്‍ഡ് സമ്മര്‍ദ്ദത്തിൽ പതറാതെ വിജയം പിടിച്ചെടുത്ത് നമീബിയ.

ഓപ്പണിംഗിൽ ക്രെയിഗ് വില്യംസും(23) മൈക്കൽ വാന്‍ ലിന്‍ഗെനും(18) റൺസ് കണ്ടെത്തിയ ശേഷം നമീബിയയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജെജെ സ്മിടും ഡേവിഡ് വീസും ടീമിനെ വിജയത്തിന് ഏഴ് റൺസ് അകലെ വരെ എത്തിച്ചു.

അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 35 റൺസാണ് നേടിയത്. 16 റൺസ് നേടിയ വീസിനെ മൈക്കൽ ലീസക് പുറത്താക്കുകയായിരുന്നു. 32 റൺസ് നേടിയ ജെജെ സ്മിട് ആണ് നമീബിയയുടെ വിജയം 19.1 ഓവറിലുറപ്പാക്കിയത്. അവസാന ഓവറിലെ ആദ്യ പന്ത് സിക്സര്‍ പറത്തി സ്മിട് നമീബിയയുടെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി.

സ്കോട്‍ലാന്‍ഡിന് വേണ്ടി ബാറ്റിംഗിൽ തിളങ്ങിയ മൈക്കൽ ലീസക് ബൗളിംഗിലും തിളങ്ങി രണ്ട് വിക്കറ്റ് നേടിയെങ്കിലും ചെറു സ്കോര്‍ തടയുവാന്‍ പര്യാപ്തമായിരുന്നില്ല സ്കോട്‍ലാന്‍ഡ് ബൗളര്‍മാരുടെ പ്രകടനം.

Exit mobile version