Picsart 24 02 05 16 16 24 683

ബുമ്ര നാലാം ടെസ്റ്റിൽ ഇല്ല, പകരം മുകേഷ് കുമാർ ടീമിൽ തിരികെയെത്തി

നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രക്ക് ഇന്ത്യ വിശ്രമം നൽകി. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ബി സി സി ഐ ഇറക്കി. പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തന്നെ ബുമ്രക്ക് വിശ്രമം അനുവദിക്കേണ്ടതായിരുന്നു എന്നാൽ അതുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നാലാം ടെസ്റ്റിൽ താരത്തിന് വിശ്രമം നൽകുന്നത്.

റാഞ്ചിയിൽ ആണ് നാലാം ടെസ്റ്റ് നടക്കുന്നത്‌. ആ മത്സരത്തിൽ മുകേഷ് കുമാർ ടീമിലേക്ക് തിരികെയെത്തി. മുകേഷ് കുമാറിനെ കഴിഞ്ഞ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല. ധർമ്മശാലയിൽ നടക്കുന്ന അഞ്ചാമത്തെ ടെസ്റ്റിൽ ബുമ്ര ടീമിനൊപ്പം ചേരും.

ഇപ്പോൾ പരമ്പരയിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ് ബുംറ. 17 വിക്കറ്റ് ഇതിനകം ബുമ്ര വീഴ്ത്തിയിട്ടുണ്ട്. നേരത്തെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ സമാനമായി മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചിരുന്നു. പരിക്ക് മാറാത്തതിനാൽ കെ എൽ രാഹുൽ നാലാം ടെസ്റ്റിലും സ്ക്വാഡിൽ ഇല്ല.

Exit mobile version