സൗഹൃദ മത്സരം, സൂപ്പർ ലീഗ് കേരള ഇലവനെ മൊഹമ്മദൻസ് തോൽപ്പിച്ചു

സൂപ്പർ ലീഗ് കേരള ഇലവനും മൊഹമ്മദൻസും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ മൊഹമ്മദൻസ് വിജയിച്ചു. മഞ്ചേരിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മൊഹമ്മദൻസിന്റെ വിജയം. വയനാട് ദുരിതത്തിന് പണം സമാഹരിക്കാൻ ആയാണ് ഈ മത്സരം നടത്തിയത്.

ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ റൊചംസേലയിലൂടെ മൊഹമ്മദൻസ് ആണ് ലീഡ് എടുത്തത്. 25ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മറുപടി നൽകാൻ സൂപ്പർ ലീഗ് ഇലവനായി. ബെൽഫോർട്ട് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ 75ആം മിനുറ്റിൽ അബ്ദുലിന്റെ സ്ട്രൈക്ക് മൊഹമ്മദൻസിന് വിജയം നൽകിം

മലയാളി യുവ ഡിഫൻഡർ സൽമാൻ ഫാരിസ് ഇനി മൊഹമ്മൻസിൽ

മലയാളി യുവ ഡിഫൻഡർ സൽമാൻ ഫാരിസ് ഇനി മൊഹമ്മൻസിൽ. സൽമാൻ ഫാരിസിനെ മൊഹമ്മദൻ സ്പോർടിങ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ‌‌. ഈ സീസണിൽ ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടിയ ടീമാണ് മൊഹമ്മദൻസ്. മുമ്പ് എഫ് സി ഗോവയുടെ യൂത്ത് ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് സൽമാൻ ഫാരിസ്.

എഫ് സി ഗോവയ്ക്ക് വേണ്ടി ഡ്യൂറണ്ട് കപ്പിൽ കളിച്ചിട്ടുണ്ട്. റിലയൻസ് യൂത്ത് ഫൗണ്ടേഷനിലൂടെ വളർന്നു വന്നതാരം വരും സീസണിൽ ഐ എസ് എല്ലിൽ അരങ്ങേറ്റം നടത്തും എന്ന് പ്രതീക്ഷിക്കാം. 22കാരനായ റൈറ്റ് ബാക്ക് കോഴിക്കോട് കിണാശ്ശേരി സ്വദേശിയാണ്. കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും ബെംഗളൂരു എഫ് സി അക്കാദമി ടീമുകൾക്കായും കളിച്ചിട്ടുണ്ട്.

ISL-ലും മുഹമ്മദ് ജാസിം മൊഹമ്മദൻസിനൊപ്പം, മലയാളി താരം കരാർ പുതുക്കി

മലയാളി താരം മുഹമ്മദ് ജാസിം മൊഹമ്മദൻസിൽ കരാർ പുതുക്കി. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നേടിയ മൊഹമ്മദൻസിൽ തുടരാൻ മലയാളി താരം തീരുമാനിക്കുക ആയിരുന്നു. പുതുതായി രണ്ടു വർഷത്തെ കരാറാണ് ജാസിം മൊഹമ്മദൻസിൽ ഒപ്പുവച്ചത്. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ മൊഹമ്മദൻസിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ജാസിമിന് ആയിരുന്നു.

മുമ്പ് ഗോകുലം കേരളക്കൊപ്പം ഐ ലീഗ് കിരീടം നേടിയിട്ടുള്ള ജാസിം കഴിഞ്ഞ സീസൺ തുടക്കത്തിലാണ് മൊഹമ്മദൻസിൽ എത്തിയത്. അവിടെയും കിരീട നേട്ടം ആവർത്തിക്കാനായി. 27കാരനായ താരം അടുത്ത തവണ ഐഎസ്എല്ലും മുഹമ്മദൻസ് ഡിഫൻസിൽ ബൂട്ടണിയും. വേഴ്സറ്റൈൽ താരമായ ജാസിം ഡിഫൻസിലും ഡിഫൻസിലും മധ്യനിരയിലും പല പൊസിഷനിൽ കളിക്കാൻ കഴിവുള്ള താരമാണ്.

മലപ്പുറം വളാഞ്ചേരി സ്വദേശിയായ ജാസിം എം എസ് പി യിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. ഗോവൻ ക്ലബ്ബായ വാസ്കോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. വാസ്കോ ആയിരുന്നു ജാസിമിന്റെ ആദ്യ പ്രൊഫഷണൽ ക്ലബ്. 2018ൽ ഗോകുലം റിസർവ് ടീമിൽ ജാസിം എത്തി. 2021ലും 2022ലും ഐ ലീഗ് കിരീടം നേടിയ ഗോകുലം ടീമിന്റെ പ്രധാന ഭാഗമായിരുന്നു.

മൊഹമ്മദൻസ് ഐ ലീഗ് കിരീടം സ്വന്തമാക്കി!! ഇനി ISL-ൽ കാണാം

ഐ ലീഗ് കിരീടം മൊഹമ്മദൻസ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഷിലോംഗ് ലജോംഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് മൊഹമ്മദൻസ് കിരീടം ഉറപ്പാക്കിയത്. ലീഗിൽ ഒരു മത്സരം ശേഷിക്കുകയാണ് മൊഹമ്മദസിന്റെ ലീഗ് വിജയം. ലീഗ് കിരീടം നേടിയതോടെ മൊഹമ്മദൻസ് ഐഎസ്എലേക്കുള്ള പ്രൊമോഷനും സ്വന്തമാക്കി.

ഇന്ന് മത്സരം ആരംഭിച്ച മൂന്നാം മിനുട്ടിൽ തന്നെ അലക്സ് മൊഹമ്മദൻസിന് ലീഡ് നൽകി. പതിനഞ്ചാം മിനിട്ടിലെ ഒരു പെനാൽറ്റിയിലൂടെ റോസ ലജോംഗിന് സമനില നൽകി. പിന്നീട് വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച മൊഹമ്മദൻസ് രണ്ടാം പകുതിയിൽ ആ ഗോൾ കണ്ടെത്തി. 62ആം മിനിറ്റിൽ കോസ്ലോവ് ആയിരുന്നു മൊഹമ്മദൻസിന് ലീഡ് നൽകിയ രണ്ടാം ഗോൾ നേടിയത്.

പിന്നീട് നന്നായി ഡിഫൻഡ് ചെയ്ത് മൊഹമ്മദൻസ് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ഇരുപത്തിമൂന്ന് മത്സരങ്ങളിൽ നിന്ന് 52 പോയിൻറിൽ മൊഹമ്മദൻസ് എത്തി. രണ്ടാമതുള്ള ശ്രീനിധി ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിച്ചാലും 50 പോയിന്റിൽ മാത്രമേ എത്തുകയുള്ളൂ. ഇതോടെയാണ് മുഹമ്മദൻസിന് കിരീടം സ്വന്തമായത്.

മൊഹമ്മദൻസ് ആദ്യമായാണ് ദേശീയ ലീഗ് നേടുന്നത്. ഇതിനുമുമ്പ് ഫെഡറേഷൻ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഐ എഫ് എ ഷീൽഡ് തുടങ്ങിയ പ്രധാന കിരീടങ്ങൾ എല്ലാം നേടിയിട്ടുണ്ടെങ്കിലും അവർക്ക് ഐ ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല.

ശ്രീനിധിക്ക് സമനില, മൊഹമ്മദൻസിന് ISL-ൽ എത്താൻ ഇനി ഒരു പോയിന്റ് മതി

ഐ ലീഗിൽ ശ്രീനിധിക്ക് സമനില. ഇന്ന് നെറോകെയെ നേരിട്ട ശ്രീനിധി ഡെക്കാൻ 1-1 എന്ന സമനിലയാണ് വഴങ്ങിയത്. മത്സരത്തിന്റെ പകുതിയിലധികം സമയം 10 പേരും ആയി കളിച്ചിട്ടാണ് നെരോക സമനില പിടിച്ചത്. ഇതോടെ ഐ ലീഗ് കിരീടം മൊഹമ്മദൻസിന്റെ കയ്യെത്തും ദൂരത്തിൽ ആയി.

എഴുപതാം മിനിറ്റിൽ ഒരു പെനാൽട്ടിലൂടെയായിരുന്നു നെറോക്ക ലീഡ് എടുത്തത്. മീതെയാണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. 82ആം മിനിറ്റിൽ മറ്റൊരു പെനാൽട്ടിയിലൂടെ കാസ്റ്റനെദ ശ്രീനിധിക്ക് സമനില നൽകി.

ഈ സമനിലയുടെ ശ്രീനിധി ഡെക്കാൻ 22 മത്സരങ്ങളിൽ നിന്ന് 44 പോയിന്റിൽ നിൽക്കുകയാണ്. 22 മത്സരങ്ങൾ കളിച്ച മുഹമ്മദൻസിന് 49 പോയിന്റുണ്ട്. ഇനി അവസാന രണ്ട് മത്സരങ്ങളിൽ ഒരു സമനില മതി മൊഹമ്മദൻസിന് കിരീടവും ഒപ്പം ഐഎസ്എൽ പ്രമോഷനും ഉറപ്പിക്കാൻ. ഇനി ഷില്ലോങ് ലജോങും ഡൽഹിയും ആണ് മൊഹമ്മദൻസിന്റെ അടുത്ത മത്സരങ്ങളിലെ എതിരാളികൾ.

ഐലീഗ്, റിയൽ കാശ്മീർ മൊഹമ്മദൻസ് പോരാട്ടം സമനിലയിൽ

ഐ ലീഗിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ റിയൽ കാശ്മീരും മൊഹമ്മദൻസും സമനിലയിൽ പിരിഞ്ഞു‌. മൊഹമ്മദൻസ് സമനിലയിൽ പിരിഞ്ഞത് ശ്രീനിധിക്ക് ഉപകാരമാകും. എങ്കിലും ഇപ്പോഴും മൊഹമ്മദ്നസ് തന്നെയാണ് കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്നത്.

റിയൽ കാശ്മീരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഇരു ടീമുകളും ഗോളിനായി ശ്രമിച്ചു എങ്കിലും അത്ര എളുപ്പമായിരുന്നില്ല എന്ന് ഗോളിലേക്കുള്ള വഴി. 21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 48 പോയിന്റുമായി മൊഹമ്മദൻസ് ആണ് ലീഗിൽ ഇപ്പോഴും ഒന്നാമത് നിൽക്കുന്നത്.

21 മത്സരങ്ങളിൽ നിന്ന് 37 പോയിൻറ് ആണ് റിയൽ കാശ്മീരിന് ഉള്ളത്. അവരുടെ കിരീട പ്രതീക്ഷ കണക്കിലും ഇതോടെ അവസാനിച്ചു. 39 പോയിന്റിൽ നിൽക്കുന്ന ശ്രീനിധിക്ക് മാത്രമേ പോയിന്റിന്റെ കാര്യത്തിൽ ഇനി മൊഹമ്മദൻസിനെ മറികടക്കാൻ സാധിക്കുകയുള്ളൂ.

മൊഹമ്മദൻസ് ചർച്ചിലിനെയും തോൽപ്പിച്ചു, ഐ എസ് എല്ലിലേക്ക് അടുക്കുന്നു

ഐ ലീഗിൽ മൊഹമ്മദൻസ് ലീഗ് കിരീടത്തിലേക്ക് അടുക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസ് ചർച്ചിൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി. അഞ്ചു ഗോൾ പിറന്ന ത്രില്ലർ പോരിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മൊഹമ്മദൻസ് വിജയിച്ചത്.

ഒമ്പതാം മിനുട്ടിൽ ഫെർണാണ്ടസിലൂടെ ചർച്ചിൽ ആയിരുന്നു ലീഡ് എടുത്തത്. എഡി ഗബ്രിയേൽ ഹെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ 32ആം മിനുട്ടിലേക്ക് മൊഹമ്മദൻസിനെ ലീഡിലേക്ക് എത്തിച്ചു. 28ആം മിനുട്ടിലും 32ആം മിനുട്ടിലും ആയിരുന്നു ഹെർണാണ്ടസിന്റെ ഗോളുകൾ.

51ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ചാവേസിലൂടെ ചർച്ചിൽ സമനില കണ്ടെത്തി. സ്കോർ 2-2. 75ആം മിനുട്ടിൽ സെന ഫെനായിയിലൂടെ മൊഹമ്മദൻസ് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി മൊഹമ്മദൻസ് ഒന്നാമത് നിൽക്കുകയാണ്. ഇനി 10 പോയിന്റു കൂടെ ലഭിച്ചാൽ മൊഹമ്മദൻസിന് ഐ ലീഗ് കിരീടവും ഐ എസ് എൽ പ്രൊമോഷനും ഉറപ്പിക്കാം.

ഐ ലീഗിൽ മൊഹമ്മദൻസ് കിരീടത്തോട് അടുക്കുന്നു

ഐ ലീഗിൽ മൊഹമ്മദൻസ് കിരീടത്തോട് അടുക്കുന്നു. ഇന്ന് അവർ നാംധാരി എഫ്സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മുഹമ്മദൻസിന്റെ വിജയം. 38ആം മിനിറ്റിൽ റാള്‍ട്ടയിലൂടെ മുഹമ്മദൻസ് ലീഡ് നേടി. ഈ ഗോളോടെ 1-0 എന്ന സ്കോറിന് ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 67ആം മിനിറ്റിൽ ബികാസലൂടെ ലീഡ് ഇരട്ടിയാക്കി. പിന്നെ ഒരു സെൽഫ് കോളും കൂടി അവർക്ക് ലഭിച്ചതോടെ അവരുടെ വിജയം ഉറപ്പായി. നാംധാരിക്കുവേണ്ടി ഒരു പെനാൽറ്റിയിലൂടെ ഇമാനോള്‍ ആണ് ഗോൾ നേടിയത്.

ഈ വിജയത്തോടെ 18 മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് മുഹമ്മദൻസ്. അവർ കിരീടത്തിലെ അടുക്കുകയാണ്. 6 മത്സരങ്ങൾ മാത്രം ശേഷിക്കെ അവർക്ക് 8 പോയിന്റിന്റെ ലീഡ് ഉണ്ട്.

ഗോകുലം കേരള മൊഹമ്മദൻസിനോട് തോറ്റു, ഐ എസ് എൽ സ്വപ്നത്തിന് വൻ തിരിച്ചടി

ഗോകുലം കേരള എഫ് സിക്ക് ഐ ലീഗ് കിരീട പോരാട്ടത്തിൽ വൻ തിരിച്ചടി. ഇന്ന് കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ നേരിട്ട ഗോകുലം കേരള 3-2ന്റെ പരാജയമാണ് നേരിട്ടത്. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയ മൊഹമ്മദൻസിന് എതിരെ ഗോകുലം മികച്ച തിരിച്ചുവരവ് നടത്തി 2-2 എന്നാക്കി എങ്കിലും അവസാനം ഗോകുലം കേരള പരാജയം വഴങ്ങുകയായിരുന്നു.

16ആം മിനുട്ടിൽ ഹെർണാണ്ടസിന്റെ ഗോളിലൂടെ ആണ് മൊഹമ്മദൻസ് ലീഡ് എടുത്തത്. 23ആം മിനുട്ടിൽ അലക്സിസ് ഗോമസിന്റേ ഗോളിൽ മൊഹമ്മദൻസ് ലീഡ് ഇരട്ടിയാക്കി. ഇതിനു ശേഷമായിരുന്നു ഗോകുലം കേരളയുടെ തിരിച്ചടി.

45ആം മിനുട്ടിൽ നൗഫലിന്റെ ഒരു സോളോ ഗോൾ ഗോകുലത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 65ആം മിനുട്ടിൽ കൃഷ്ണയുടെ ഗോളോടെ ഗോകുലം കേരള സമനിലയും കണ്ടെത്തി. കളി സമനിലയിലേക്ക് പോകുന്ന സമയത്ത് ഇഞ്ച്വറി ടൈമിൽ ഗോകുലം കേരളയുടെ മോശം ഡിഫൻസ് മൊഹമ്മദൻസിന് വിജയ ഗോൾ നേടാനുള്ള അവസരം നൽകി. ലാൽഹസംഗയിലൂടെ മൊഹമ്മദൻസ് വിജയ ഗോൾ നേടി.

ഈ ജയത്തോടെ മൊഹമ്മദൻസ് ലീഗിൽ 38 പോയിന്റുമായി ഒന്നാമത് എത്തി. ഗോകുലം 32 പോയിന്റുമായി മൂന്നാമതാണ്. ഇനി ആകെ 6 മത്സരങ്ങൾ മാത്രമെ ഗോകുലം കേരളക്ക് ബാക്കിയുള്ളൂ.

മൊഹമ്മദൻസ് ട്രാവുവിനെ തോൽപ്പിച്ചു, ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു

ഐ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മൊഹമ്മദൻസ് ലീഡ് ഉയർത്തി. ഇന്ന് ട്രാവുവിനെ എവേ മത്സരത്തിൽ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയുടെ അവസാനം എഡി ഹെർണാണ്ടസിലൂടെ ആയിരുന്നു മൊഹമ്മദൻസ് ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ അവസാനം ഹെർണാണ്ടസ് വീണ്ടും ഗോളടിച്ചതോടെ മൊഹമ്മദൻസ് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ മൊഹമ്മദൻസ് 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. രണ്ടാമതുള്ള ഗോകുലം 14 മത്സരങ്ങളിൽ നുന്ന് 26 പോയിന്റിൽ ആണുള്ളത്.

മൊഹമ്മദൻസിനെ സമനിലയിൽ പിടിച്ച് ഗോകുലം കേരള

ഐ ലീഗിൽ ഗോകുലം കേരള ഇന്ന് മൊഹമ്മദൻസിനെതിരെ സമനില നേടി. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളാണ് മൊഹമ്മദൻസിന് ലീഡ് നൽകിയത്. ഹക്കുവാണ് നാൽപ്പതാം മിനുട്ടിൽ സെൽഫ് ഗോൾ സ്കോർ ചെയ്തത്. ഇതിന് 64ആം മിനുട്ടിൽ ശ്രീകുട്ടൻ മറുപടി നൽകി. ഇത് ഗോകുലം കേരളക്ക് സമനിലയും നൽകി.

ഈ സമനിലയോടെ മൊഹമ്മദൻസ് 8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 13 പോയിന്റുള്ള ഗോകുലം കേരള ആറാം സ്ഥാനത്ത് നിൽക്കുകയാണ്.

മെഹ്റാജുദ്ദീൻ വാദുവിനെ മൊഹമ്മദൻസ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കി

മുൻ ഇന്ത്യൻ താരം മെഹ്റാജുദ്ദീൻ വാദു ഇനി മൊഹമ്മദൻസിന്റെ പരിശീലക സ്ഥാനത്ത് ഇല്ല. വാദുവിനെ മൊഹമ്മദൻസ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയതായി ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. കിബു വികൂന പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വാദു മൊഹമ്മദസിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്‌. അന്ന് മുതൽ മൊഹമ്മദൻസ് നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. എന്നിട്ടും മാനേജ്‌മെന്റ് ഇത്തരം ഒരു തീരുമാനം എടുത്തത് ക്ലബ് ആരാധകർക്ക് നിരാശ നൽകും.

വാദൂ ഐ ലീഗ് ക്ലബായ റിയൽ കാശ്മീരിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞായിരുന്നു മൊഹമ്മദൻസിൽ എത്തിയത്. മുമ്പ് സുദേവ ഡെൽഹിക്ക് ഒപ്പവും പൂനെ അക്കാദമിയിലും ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായും വാദൂ പ്രവർത്തിച്ചിട്ടുണ്ട്.

മുമ്പ് ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്ന താരമാണ് മെഹ്റാജുദ്ദീൻ വാദു. വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ താരമാണ്‌. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

Exit mobile version