Picsart 24 04 04 19 43 36 223

ശ്രീനിധിക്ക് സമനില, മൊഹമ്മദൻസിന് ISL-ൽ എത്താൻ ഇനി ഒരു പോയിന്റ് മതി

ഐ ലീഗിൽ ശ്രീനിധിക്ക് സമനില. ഇന്ന് നെറോകെയെ നേരിട്ട ശ്രീനിധി ഡെക്കാൻ 1-1 എന്ന സമനിലയാണ് വഴങ്ങിയത്. മത്സരത്തിന്റെ പകുതിയിലധികം സമയം 10 പേരും ആയി കളിച്ചിട്ടാണ് നെരോക സമനില പിടിച്ചത്. ഇതോടെ ഐ ലീഗ് കിരീടം മൊഹമ്മദൻസിന്റെ കയ്യെത്തും ദൂരത്തിൽ ആയി.

എഴുപതാം മിനിറ്റിൽ ഒരു പെനാൽട്ടിലൂടെയായിരുന്നു നെറോക്ക ലീഡ് എടുത്തത്. മീതെയാണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. 82ആം മിനിറ്റിൽ മറ്റൊരു പെനാൽട്ടിയിലൂടെ കാസ്റ്റനെദ ശ്രീനിധിക്ക് സമനില നൽകി.

ഈ സമനിലയുടെ ശ്രീനിധി ഡെക്കാൻ 22 മത്സരങ്ങളിൽ നിന്ന് 44 പോയിന്റിൽ നിൽക്കുകയാണ്. 22 മത്സരങ്ങൾ കളിച്ച മുഹമ്മദൻസിന് 49 പോയിന്റുണ്ട്. ഇനി അവസാന രണ്ട് മത്സരങ്ങളിൽ ഒരു സമനില മതി മൊഹമ്മദൻസിന് കിരീടവും ഒപ്പം ഐഎസ്എൽ പ്രമോഷനും ഉറപ്പിക്കാൻ. ഇനി ഷില്ലോങ് ലജോങും ഡൽഹിയും ആണ് മൊഹമ്മദൻസിന്റെ അടുത്ത മത്സരങ്ങളിലെ എതിരാളികൾ.

Exit mobile version