മൊഹമ്മദൻസിനെ തോൽപ്പിച്ച് ജംഷഡ്പൂർ രണ്ടാം സ്ഥാനത്തോട് അടുത്തു

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി 2-0 ന് മൊഹമ്മദൻസിനെ തോൽപ്പിച്ചു. തുടക്കം മുതൽ അവസാനം വരെ അവർ ഇന്ന് കളി നിയന്ത്രിച്ചു. ഈ വിജയത്തോടെ, അവർ 21 മത്സരങ്ങളിൽ നിന്ന് 37 പോയിന്റിലേക്ക് ഉയർന്നു.

രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയേക്കാൾ (39) രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ജെ എഫ് സി ഇപ്പോൾ. ഇന്ന് ആറാം മിനിറ്റിൽ റിത്വിക് ദാസ് അവരുടെ സ്കോറിംഗ് ആരംഭിച്ചു. ഇമ്രാൻ ഖാന്റെ മികച്ച പാസിൽ നിന്ന് നിഖിൽ ബാർല 82-ാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ നേടി അവരുടെ ജയം ഉറപ്പിച്ചു.

ചർച്ചകൾ ഫലം കണ്ടു! ആൻഡ്രി ചെർണിഷോവ് മൊഹമ്മദൻ സ്പോർടിംഗിന്റെ പരിശീലകനായി തുടരും

നാടകീയമായ ഒരു വഴിത്തിരിവിൽ, രാജിവച്ച് ഒരു ദിവസത്തിന് ശേഷം ആൻഡ്രി ചെർണിഷോവ് മുഹമ്മദൻ എസ്‌സിയുടെ മുഖ്യ പരിശീലകനായി തുടരാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ സമീപകാല സാമ്പത്തിക പ്രതിസന്ധികൾ കാരണം നാല് മാസത്തോളം ശമ്പളം ലഭിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് പ്രധാന കാരണം.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ക്ലബ് ഉദ്യോഗസ്ഥരും നിക്ഷേപകരും തമ്മിലുള്ള അടിയന്തര കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ തുടരാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. വേതന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ക്ലബ് ഉടമകൾ ഉറപ്പ് നൽകി.

നാല് മാസമായി ശമ്പളമില്ല, മുഹമ്മദൻസിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ആൻഡ്രി ചെർണിഷോവ് രാജിവച്ചു

കൊൽക്കത്ത, ജനുവരി 29: മുഹമ്മദൻ എസ്‌സിയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ആൻഡ്രി ചെർണിഷോവ് രാജിവെച്ചു. ഈ സീസണിൽ നിരവധി വെല്ലുവിളി നേരിടുകയാണ് ക്ലബ്. ക്ലബിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി എന്നാണ് റിപ്പോർട്ടുകൾ. അവസാന നാല് മാസമായി അദ്ദേഹത്തിന് വേതനം കിട്ടിയിട്ടില്ല.

മുഹമ്മദൻസ് ഇപ്പോൾ ഐ എസ് എല്ലിലെ ഏറ്റവും അവസാന സ്ഥാനത്താണ് ഉള്ളത്. ഐ എസ് എല്ലിൽ 17 മത്സരങ്ങളിൽ നിന്ന് ആകെ 2 വിജയം മാത്രമെ മുഹമ്മദൻസിന് നേടാൻ ആയിരുന്നുള്ളൂ. ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ ക്ലബ് വിടുന്നത് ആരാധാകർക്ക് വലിയ ക്ഷീണമാകും.

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോൾ! ചെന്നൈയിനെ സമനിലയിൽ പിടിച്ച് മൊഹമ്മദൻസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 2-2 എന്ന സമനില പിടിച്ച് മുഹമ്മദൻ എസ്‌സി. അവസാന നിമിഷ ഗോളിൽ ആയിരുന്നു മൊഹമ്മദൻസിന്റെ വിജയം.

ലാൽഡിൻപുയ പച്ചുവ (10′), ലൂക്കാസ് ബ്രാംബില്ല (49′) എന്നിവരുടെ ഗോളുകളിലൂടെ ചെന്നൈയിൻ എഫ്‌സി 2-0 എന്ന നിലയിൽ മുന്നിലെത്തിയിരുന്നു. എന്നിരുന്നാലും, മത്സരത്തിന്റെ അവസാനം വരെ മുഹമ്മദൻ എസ്‌സി പൊരുതി.

അധിക സമയത്ത് മൻവീർ സിംഗ് (90+5′) ഗോൾ നേടി അവർക്ക് പ്രതീക്ഷ നൽകി. സ്റ്റോപ്പേജ് സമയത്തിന്റെ അവസാനം 102ആം മിനുറ്റിൽ കിട്ടിയ പെനാൽറ്റി റെംസംഗ ലക്ഷ്യത്തിൽ എത്തിച്ച് സമനിലയും നേടി.

മൊഹമ്മദൻസ് ബെംഗളൂരു എഫ്‌സിയെ ഞെട്ടിച്ചു!! 88ആം മിനുറ്റിലെ ഗോളിൽ ജയം

88-ാം മിനിറ്റിൽ മിർജലോൽ കാസിമോവിൻ്റെ ഫ്രീകിക്ക് ഗോളിൽ മൊഹമ്മദൻ എസ്‌സി ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ചു. ബെംഗളൂരവിൽ വന്നാണ് 1-0ന്റെ നാടകീയമായ വിജയം മൊഹമ്മദൻസ് നേടിയത്. ഈ ഫലം 15 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുമായി മുഹമ്മദൻ എസ്‌സിയെ പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് ഉയർത്തി. 15 കളികളിൽ നിന്ന് 27 പോയിൻ്റുമായി ബെംഗളൂരു എഫ്‌സി രണ്ടാം സ്ഥാനത്ത് തുടർന്നു.

കണ്ഠീരവയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെടുന്നതിന് സാക്ഷിയായി. , രണ്ടാം പകുതിയുടെ അവസാനം, കാസിമോവ് ഒരു മാന്ത്രിക നിമിഷം സൃഷ്ടിച്ചു, നേരിട്ടുള്ള ഫ്രീ-കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് താരം സമനില തകർത്ത് മുഹമ്മദൻ എസ്‌സിക്ക് നിർണായക ലീഡ് നൽകി.

ബംഗളൂരു എഫ്‌സിക്ക്, ആധിപത്യം ഉണ്ടായിരുന്നിട്ടും, അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു.

സന്തോഷ് ട്രോഫി ഹീറോ റാബി ഹൻസ്ദയെ മൊഹമ്മദൻസ് സ്വന്തമാക്കി

ഈ കഴിഞ്ഞ സന്തോഷ് ട്രോഫി ടൂർണമെന്റിലെ ടോപ് സ്‌കോററായ റാബി ഹൻസ്ദയുടെ സൈനിംഗ് മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് സ്ഥിരീകരിച്ചു. കേരളത്തിനെതിരായ ഫൈനലിലെ നിർണായക വിജയ ഗോൾ നേടിയ താരമാണ് റാബി. ഈ ഗോൾ ഉൾപ്പെടെ ടൂർണമെൻ്റിനിടയിൽ മികച്ച 12 ഗോളുകൾ നേടാബ് 25 കാരനായ താരത്തിനായി.

ക്ലിനിക്കൽ ഫിനിഷിംഗിനും ചടുലതയ്ക്കും പേരുകേട്ട ഹൻസ്‌ഡ, മുമ്പ് കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ്ബുകൾക്കൊപ്പം കളിച്ചിട്ടുണ്ട്. കൊൽക്കത്ത കസ്റ്റംസ്, റെയിൻബോ എസി എന്നിവയിൽ തൻ്റെ കഴിവുകൾ താരം മുമ്പ് തെളിയിച്ചിട്ടുണ്ട്.

കാര്യങ്ങൾ മാറുമോ! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മൊഹമ്മദൻസിനെ നേരിടും. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഹമ്മദൻസിനെ തോൽപ്പിച്ച് കൊണ്ട് വിജയവഴിയിൽ എത്താൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

ഒക്ടോബർ 21-ന് നടന്ന റിവേഴ്‌സ് ഫിക്‌ചറിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1 ന്റെ വിജയം നേടിയിരുന്നു. മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെയുമായി പിരിഞ്ഞതിനാൽ ഇന്ന് അസിസ്റ്റന്റ് പരിശീലകന്മാരുടെ നേതൃത്വത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.

12 മത്സരങ്ങൾ പിന്നിട്ടപ്പോൾ 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്. മൊഹമ്മദൻ എസ്‌സി 11 മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

പഞ്ചാബ് എഫ്‌സി മുഹമ്മദൻ എസ്‌സിയെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക്

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഹമ്മദൻ എസ്‌സിക്കെതിരെ പഞ്ചാബ് എഫ്‌സി 2-0ന്റെ മികച്ച വിജയം നേടി. ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സ്റ്റാൻഡിംഗിൽ ഈ ജയത്തോടെ പഞ്ചാബ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 37.3% പൊസഷൻ മാത്രം ആസ്വദിച്ചിട്ടും, രണ്ടാം പകുതിയിൽ ലൂക്കാ , ഫിലിപ്പ് എന്നിവരിലൂടെ പഞ്ചാബ് എഫ്‌സി ഗോൾ നേടി.

58-ാം മിനിറ്റിൽ ആയിരുന്നു ലൂക്കായുടെ ഗോൾ. ഈ സീസണിലെ ലൂകയുടെ പതിമൂന്നാം ഗോൾ ആയിരുന്നു ഇത്. 66ആം മിനുട്ടിൽ ഫിലിപ്പിലൂടെ പഞ്ചാബ് എഫ് സി വിജയൻ ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

ഈ ജയത്തോടെ പഞ്ചാബ് 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റിൽ എത്തി. മൊഹമ്മദൻസ് 5 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ആരാധകരുടെ അക്രമണം മുഹമ്മദൻസിന് 1 ലക്ഷം രൂപ പിഴ

കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടവേ മുഹമ്മദൻസ് ആരാധകർ നടത്തിയ ആക്രമണത്തിന് എഐഎഫ്എഫും ഐഎസ്എല്ലും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

ക്ലബ്ബിൻ്റെ അനുയായികൾ കുപ്പികൾ, കല്ലുകൾ, മരത്തടികൾ, കൂടാതെ മൂത്രം നിറച്ച കുപ്പികൾ പോലും മൈതാനത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാൽ കളി താൽക്കാലികമായി നിർത്തി വെക്കേണ്ടതായും വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് സംഭവത്തെ അപലപിച്ചു, എവേ സ്റ്റാൻഡിൽ തങ്ങളുടെ ആരാധകർക്ക് നേരെ പ്രൊജക്‌ടൈലുകൾ എറിയുന്നതിൻ്റെ വീഡിയോകളും ഫോട്ടോകളും സാമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മുഹമ്മദൻ സ്‌പോർട്ടിംഗിൻ്റെ ജനറൽ സെക്രട്ടറി ബിലാൽ അഹമ്മദ് ഖാൻ സംഭവങ്ങളെ “വളരെ നിർഭാഗ്യകരമാണ്” എന്ന് വിശേഷിപ്പിച്ചു, അത്തരം പെരുമാറ്റത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് ആരാധകരെ ബോധവത്കരിക്കാൻ ആരാധക ക്ലബ്ബുകളെ അഭ്യർത്ഥിച്ചു.

ആരാധകരുടെ മോശം പെരുമാറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ ഒരു ലക്ഷം രൂപയാണെങ്കിലും, കൂടുതൽ സംഭവങ്ങളോ മോശമായ പെരുമാറ്റത്തിൻ്റെ തെളിവോ കണ്ടെത്തിയാൽ കർശനമായ നടപടി സാധ്യമാണെന്ന് എഐഎഫ്എഫും ഐഎസ്എല്ലും സൂചന നൽകി. നോട്ടീസിന് മറുപടി നൽകാൻ മൊഹമ്മദൻ സ്‌പോർട്ടിംഗിന് നാല് ദിവസമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മാരക തിരിച്ചുവരവ്!! മൊഹമ്മദൻസിനെ വീഴ്ത്തി

ഇന്ന് കൊൽക്കത്തയിൽ വെച്ച് മൊഹമ്മദൻസിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തകർപ്പൻ വിജയം. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം.

29ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു മൊഹമ്മദൻസിന്റെ ഗോൾ. പെനാൾറ്റി കസെമോവ് ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ പെപ്രയെ പകരക്കാരനായി എത്തിച്ചതോടെ ആണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് മൂർച്ചയേറിയത്.

67ആം മിനുട്ടിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ലൂണയുടെ വലതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് നോഹ ഗോൾ മുഖത്തേക്ക് മറിച്ചു നൽകി. അത് പെപ്ര ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.

പിന്നാലെ ജീസസ് ജിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും എടുത്തു. 75ആം മിനുട്ടിലായിരുന്നു ജിമിനസിന്റെ ഗോൾ. നവോച നൽകിയ ക്രോസ് ജിമിനസ് ഹെഡർ ചെയ്ത് ഗോൾ ആക്കുകയായിരുന്നു.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. മൊഹമ്മദൻസ് 4 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുന്നു.

മൊഹമ്മദസിന് എതിരെ ഏകപക്ഷീയ വിജയം നേടി മോഹൻ ബഗാൻ

കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന ഐഎസ്എൽ 2024-25 സീസണിലെ മാച്ച് വീക്ക് 4 ൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്, നഗര എതിരാളികളായ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിനെതിരെ 3-0 ന്റെ വിജയം ഉറപ്പിച്ചു. ആദ്യ പകുതിയിൽ ജാമി മക്ലറൻ, സുഭാഷിഷ് ബോസ്, ഗ്രെഗ് സ്റ്റുവാർട്ട് എന്നിവരുടെ ഗോളുകൾ ആണ് വിജയം ഉറപ്പിച്ചത്.

എട്ടാം മിനിറ്റിൽ സ്റ്റുവർട്ട് നൽകിയ കോർണറിൽ നിന്ന് മക്ലറൻ ഹെഡ്ഡറിലൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാൻ തുടക്കത്തിലേ നിയന്ത്രണം ഏറ്റെടുത്തു. 31-ാം മിനിറ്റിൽ സുഭാഷിഷ് ബോസ് ഒരു ഫ്രീകിക്കിൽ ഹെഡ് ചെയ്തപ്പോൾ അവർ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു. 36-ാം മിനിറ്റിൽ സ്റ്റീവാർട്ട് മൂന്നാമത്തെ ഗോളും നേടു.

രണ്ടാം പകുതിയിൽ മൊഹമ്മദൻ എസ്‌സി മെച്ചപ്പെട്ടെങ്കിലും മോഹൻ ബഗാൻ്റെ ആധിപത്യവുമായി പൊരുത്തപ്പെടാനായില്ല, മത്സരത്തിലുടനീളം മോഹൻ ബഗാൻ നിയന്ത്രണം നിലനിർത്തി.

ചെന്നൈയിൻ എഫ്‌സിയെ തോൽപ്പിച്ച് മുഹമ്മദൻ എസ്‌സി ആദ്യ ഐഎസ്എൽ വിജയം ഉറപ്പിച്ചു

ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 1-0 ന് തോൽപ്പിച്ച് മുഹമ്മദൻ എസ്‌സി 2024-25 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിലെ തങ്ങളുടെ കന്നി വിജയം നേടി. സന്ദർശകർക്ക് മൂന്ന് പോയിൻ്റ് ഉറപ്പാക്കി ലാൽറെംസംഗ ഫനായി നിർണായക ഗോൾ നേടി.

33-ാം മിനിറ്റിൽ അലക്സിസ് ഗോമസ് തൻ്റെ ഷോട്ട് പോസ്റ്റിൽ തട്ടിയതോടെ മുഹമ്മദൻ എസ്‌സി ലീഡിന് അടുത്ത് എത്തി. എന്നിരുന്നാലും, ആറ് മിനിറ്റിനുശേഷം അവർക്ക് ലക്ഷ്യം കാണാൻ ആയി. ലാൽറെംസംഗ ഫനായിയെ ഡിഫൻസിലെ കൺഫ്യൂഷൻ മുതലാക്കി ശാന്തമായി പന്ത് വലയിലേക്ക് സ്ലോട്ട് ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ്‌സി സമനില ഗോളിനായി ശ്രമം തുടർന്നു, പക്ഷേ ആന്ദ്രേ ചെർണിഷോവിൻ്റെ നേതൃത്വത്തിലുള്ള മുഹമ്മദൻ എസ്സിയുടെ പ്രതിരോധം ഉറച്ചുനിന്നു.

Exit mobile version