ISL-ലും മുഹമ്മദ് ജാസിം മൊഹമ്മദൻസിനൊപ്പം, മലയാളി താരം കരാർ പുതുക്കി

മലയാളി താരം മുഹമ്മദ് ജാസിം മൊഹമ്മദൻസിൽ കരാർ പുതുക്കി. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നേടിയ മൊഹമ്മദൻസിൽ തുടരാൻ മലയാളി താരം തീരുമാനിക്കുക ആയിരുന്നു. പുതുതായി രണ്ടു വർഷത്തെ കരാറാണ് ജാസിം മൊഹമ്മദൻസിൽ ഒപ്പുവച്ചത്. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ മൊഹമ്മദൻസിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ജാസിമിന് ആയിരുന്നു.

മുമ്പ് ഗോകുലം കേരളക്കൊപ്പം ഐ ലീഗ് കിരീടം നേടിയിട്ടുള്ള ജാസിം കഴിഞ്ഞ സീസൺ തുടക്കത്തിലാണ് മൊഹമ്മദൻസിൽ എത്തിയത്. അവിടെയും കിരീട നേട്ടം ആവർത്തിക്കാനായി. 27കാരനായ താരം അടുത്ത തവണ ഐഎസ്എല്ലും മുഹമ്മദൻസ് ഡിഫൻസിൽ ബൂട്ടണിയും. വേഴ്സറ്റൈൽ താരമായ ജാസിം ഡിഫൻസിലും ഡിഫൻസിലും മധ്യനിരയിലും പല പൊസിഷനിൽ കളിക്കാൻ കഴിവുള്ള താരമാണ്.

മലപ്പുറം വളാഞ്ചേരി സ്വദേശിയായ ജാസിം എം എസ് പി യിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. ഗോവൻ ക്ലബ്ബായ വാസ്കോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. വാസ്കോ ആയിരുന്നു ജാസിമിന്റെ ആദ്യ പ്രൊഫഷണൽ ക്ലബ്. 2018ൽ ഗോകുലം റിസർവ് ടീമിൽ ജാസിം എത്തി. 2021ലും 2022ലും ഐ ലീഗ് കിരീടം നേടിയ ഗോകുലം ടീമിന്റെ പ്രധാന ഭാഗമായിരുന്നു.

Exit mobile version