Picsart 24 03 03 21 21 42 502

ഗോകുലം കേരള മൊഹമ്മദൻസിനോട് തോറ്റു, ഐ എസ് എൽ സ്വപ്നത്തിന് വൻ തിരിച്ചടി

ഗോകുലം കേരള എഫ് സിക്ക് ഐ ലീഗ് കിരീട പോരാട്ടത്തിൽ വൻ തിരിച്ചടി. ഇന്ന് കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ നേരിട്ട ഗോകുലം കേരള 3-2ന്റെ പരാജയമാണ് നേരിട്ടത്. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയ മൊഹമ്മദൻസിന് എതിരെ ഗോകുലം മികച്ച തിരിച്ചുവരവ് നടത്തി 2-2 എന്നാക്കി എങ്കിലും അവസാനം ഗോകുലം കേരള പരാജയം വഴങ്ങുകയായിരുന്നു.

16ആം മിനുട്ടിൽ ഹെർണാണ്ടസിന്റെ ഗോളിലൂടെ ആണ് മൊഹമ്മദൻസ് ലീഡ് എടുത്തത്. 23ആം മിനുട്ടിൽ അലക്സിസ് ഗോമസിന്റേ ഗോളിൽ മൊഹമ്മദൻസ് ലീഡ് ഇരട്ടിയാക്കി. ഇതിനു ശേഷമായിരുന്നു ഗോകുലം കേരളയുടെ തിരിച്ചടി.

45ആം മിനുട്ടിൽ നൗഫലിന്റെ ഒരു സോളോ ഗോൾ ഗോകുലത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 65ആം മിനുട്ടിൽ കൃഷ്ണയുടെ ഗോളോടെ ഗോകുലം കേരള സമനിലയും കണ്ടെത്തി. കളി സമനിലയിലേക്ക് പോകുന്ന സമയത്ത് ഇഞ്ച്വറി ടൈമിൽ ഗോകുലം കേരളയുടെ മോശം ഡിഫൻസ് മൊഹമ്മദൻസിന് വിജയ ഗോൾ നേടാനുള്ള അവസരം നൽകി. ലാൽഹസംഗയിലൂടെ മൊഹമ്മദൻസ് വിജയ ഗോൾ നേടി.

ഈ ജയത്തോടെ മൊഹമ്മദൻസ് ലീഗിൽ 38 പോയിന്റുമായി ഒന്നാമത് എത്തി. ഗോകുലം 32 പോയിന്റുമായി മൂന്നാമതാണ്. ഇനി ആകെ 6 മത്സരങ്ങൾ മാത്രമെ ഗോകുലം കേരളക്ക് ബാക്കിയുള്ളൂ.

Exit mobile version