മങ്കാദ് വാണിങ്ങുമായി ദീപക് ചാഹർ

ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് ഇടയിൽ മങ്കാദ് വാണിങ്ങുകായി ദീപക് ചാഹർ ക്രിക്കറ്റ് പ്രേമികളുടെ ഇടയിലും സഹതാരങ്ങളുടെ ഇടയിലും ചിരി പടർത്തി. ഇൻഡോറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 ഐയിൽ ആണ് ദീപക് ചാഹർ മങ്കാദ് വാണിങ് നൽകിയത്.

16-ാം ഓവറിലെ തന്റെ ആദ്യ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്‌സ് നേരത്തെ നോൺസ്‌ട്രൈക്കിങ് എൻഡ് വിട്ടതോടെയാണ് ദീപക് ചാഹർ തന്റെ ഓട്ടം നിർത്തി സ്റ്റബ്സിനെ ഔട്ട് ആക്കാൻ നോക്കിയത്. എളുപ്പം ഔട്ട് ആക്കാമായിരുന്നു എങ്കിലും ദീപക് അത് വാണിങ് മാത്രമാക്കി മാറ്റി.

രണ്ട് കളിക്കാരും പുഞ്ചിരിയോടെ ഈ വാണിങ്ങിനെ എടുത്തു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ സംഭവം തമാശയായി എടുത്തു.

സ്റ്റബ്‌സ് 18 പന്തിൽ 23 റൺസ് ദക്ഷിണാഫ്രിക്കക്ക് ആയി ഇന്ന് എടുത്തു.. അടുത്തിടെ ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ ചാർളി ഡീനെ ഇന്ത്യയുടെ ദീപ്തി ശർമ്മ മങ്കാദിംഗ് റണ്ണൗട്ട് ചെയ്തത് വലിയ വിവാദമായിരുന്നു.

.

“നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്നത് ക്രിക്കറ്റിൽ നിന്ന് ഇല്ലാണ്ടാകണം” – മൊയീൻ അലി

മങ്കാദിങ് രീതിയിൽ നോൺ സ്ട്രൈക്കറെ റൺ ഔട്ട് ആക്കുന്നത് ക്രിക്കറ്റിൽ ഉണ്ടാവരുത് എന്നാണ് തന്റെ ആഗ്രഹം എന്ന് ഇംഗ്ലണ്ട് താരം മൊയീൻ അലി. ശനിയാഴ്ച നടന്ന ദീപ്തി ശർമ്മ-ഷാർലറ്റ് ഡീൻ സംഭവത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു മൊയീൻ.

എനിക്ക് ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ മാത്രമെ ഞാൻ ഇങ്ങനെ ഔട്ട് ആക്കാൻ സാധ്യത ഉള്ളൂ എന്നും താൻ ഈ രീതിയെ അംഗീകരിക്കുന്നില്ല എന്നും മൊയീൻ പറഞ്ഞു. ഈ രീതി നിയമങ്ങളിലുണ്ട്, അതുകൊണ്ട് ഇവിടെ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പക്ഷേ ഇത് ഒരു സാധാരണ കാര്യമോ അല്ലെങ്കിൽ പതിവായി ചെയ്യുന്ന ഒന്നോ ആകരുത്. അദ്ദേഹം പറഞ്ഞു.

എന്തായാലും നിങ്ങൾ നിങ്ങളുടെ ക്രീസിൽ ഉണ്ടായിരിക്കണം, ന്യായമായി പറഞ്ഞാൽ, അത് ബുദ്ധിമുട്ടുള്ള ഒന്നാണ്. എങ്കിലും ക്രീസിൽ നിൽക്കേണ്ടതുണ്ട്. ഇങ്ങനെ ഔട്ട് ആക്കുന്ന രീതി ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നു എന്നും മോയിൻ പറഞ്ഞു.

“ഇനി താൻ ക്രീസിൽ നിൽക്കും” – ഡീൻ

മങ്കാദിങ്ങിലൂടെ പുറത്തായ ചാർലി ഡീൻ താൻ ഇനി ക്രീസ് വിടില്ല എന്ന് ഇബ്സ്റ്റഗ്രാമിൽ കുറിച്ച്. ദീപ്തി ശർമ്മ റൺ ഔട്ട് ആക്കിയതിനു ശേഷം ആദ്യമായാണ് ഡീൻ പ്രതികരിക്കുന്നത്. ഈ സമ്മറിന് രസകരമായ ഒരു അവസാനം ആണ് ഉണ്ടായത്. ഇംഗ്ലണ്ട് നിറങ്ങളിൽ ലോർഡ്‌സിൽ കളിക്കുന്നത് വലിയ ഒരു ബഹുമതിയാണ് എന്നു ഇനി മുതൽ ഞാൻ എന്റെ ക്രീസിൽ നിൽക്കും എന്ന് ഞാൻ കരുതുന്നു എന്നും ഡീൻ കുറിച്ചു.

ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു ദീപ്തി ശർമ്മ താരത്തെ റൺ ഔട്ട് ആക്കിയത്. മങ്കാദിങ് രീതിയിൽ ഉള്ള ഈ പുറത്താക്കൽ വലിയ വിവാദവും ചർച്ചയും ആയിരുന്നു. എന്നാൽ ഡീൻ ഈ റൺ ഔട്ട് മറ്റു ഇംഗ്ലീഷ് മുൻ ക്രിക്കറ്റേഴ്സിനെ പോലെ തെറ്റാണെന്ന് പറയാൻ തയ്യാറായില്ല.

“ഇത്രയും കാലം പരിശീലനം നടത്തിയത് ഇങ്ങനെ ജയിക്കാൻ ആണോ?”

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ നേടിയ വിജയം ഇംഗ്ലീഷ് ക്രിക്കറ്റ് ലോകത്തെ തെല്ലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ഇപ്പോൾ മുൻ ഇംഗ്ലീഷ് താരമായ മൈക്കിൾ വോണും ഇന്ത്യ മങ്കാദിങ് ഉപയോഗിച്ചതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. മങ്കാദിങ് നിയമം ആണെങ്കിലും അത് ഒരു ടാക്ടിക്സ് ആയി ഉപയോഗിക്കുന്നത് ശരിയല്ല എന്ന് മൈക്കിൾ വോൺ ഇന്ന് ട്വിറ്ററിൽ കുറിച്ചു.

ആ തന്ത്രം ഉപയോഗിച്ച് കളി ജയിക്കാൻ ആണോ നിങ്ങൾ നിങ്ങളുടെ ജീവിതകാലം മുഴുവൻ പരിശീലനം നടത്തിയത് എന്ന് വോൺ ചോദിക്കുന്നു. ബാറ്റേഴ്സ് ക്രീസിന് പിന്നിൽ നിൽക്കണം എന്ന് എനിക്കറിയാം, പക്ഷേ അത്തരമൊരു രീതിയിൽ ഗെയിം ജയിക്കുന്നത് വൃത്തികെട്ട കാര്യമാണ് എന്ന് വോൺ തുടർന്നു.

ഇത് ഒഴിച്ചാൽ ഇന്നലെ നടന്നത് ഗംഭീരമായി പോരാട്ടം ആയിരുന്നു എന്നും വോൺ പറഞ്ഞു.

“ഞാൻ ഇങ്ങനെ കളി ജയിക്കില്ല” – ബ്രോഡ്

ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ച രീതിയെ വിമർശിച്ച് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട് ബ്രോഡ്. താൻ ഒരിക്കലും ഇങ്ങനെ ഒരു മത്സരം വിജയിക്കാൻ തയ്യാറാകില്ല എന്നും ഇഷ്ടപ്പെടില്ല എന്നും ബ്രോഡ് ട്വീറ്റ് ചെയ്തു‌. മങ്കാദിങ് എല്ലാവരും ചർച്ച ചെയ്യുന്നുണ്ട്. രണ്ട് ഭാഗത്തും അഭിപ്രായങ്ങൾ ഉണ്ടാകും. മങ്കാദിങ് അംഗീകരിക്കാൻ ആവുന്നവർ അംഗീകരിക്കട്ടെ എന്നും താൻ ആ കൂട്ടത്തിൽ ഇല്ല എന്നും ബ്രോഡ് പറഞ്ഞു.

ഇന്നലെ അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പന്ത് എറിയും മുമ്പ് കളം വിട്ട നോൺ സ്ട്രൈക്കിങ് എൻഡിലെ ഡീനിനെ ദീപ്തി ശർമ്മ മങ്കാദിങിലൂടെ പുറത്താക്കിയത്. ഇതാണ് വലിയ വിവാദങ്ങളിലേക്ക് എത്തിയത്. മത്സരം ഈ റൺ ഔട്ടോടെ ഇന്ത്യ വിജയിച്ചു.

“ഇന്ത്യൻ ടീം മുഴുവൻ ലജ്ജിക്കണം, ജയിക്കാൻ വേണ്ടി ഈ വഴി സ്വീകരിച്ചത് കഷ്ടം” – പിയേഴ്സ് മോർഗൻ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ മങ്കാദിങ് വഴി ഡീനിനെ പുറത്താക്കിയത് ഇംഗ്ലീഷ് ക്രിക്കറ്റ് പ്രേമികളെ രോഷാകുലരാക്കിയിരിക്കുക ആണ്‌. പല വിവാദ പരാമർശങ്ങളും നടത്താറുള്ള ഇംഗ്ലീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗൻ ഇന്ത്യക്ക് എതിരെ ട്വീറ്റ് ചെയ്തു. ഇങ്ങനെ വിജയിക്കുന്നത് വൃത്തിക്കെട്ട രീതി ആണെന്ന് മോർഗൻ ട്വീറ്റ് ചെയ്തു.

ഇങ്ങനെ വിജയിച്ചതിൽ ഇന്ത്യൻ ടീം മുഴുവൻ ലജ്ജിക്കണം എന്നും പിയേഴ്സ് മോർഗൻ പറഞ്ഞു. ഈ ട്വീറ്റിന് പിന്നാലെ പിയേഴ്സ് മോർഗൻ വലിയ വിമർശനങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് നേരിടുന്നുണ്ട്.

ഇംഗ്ലീഷ് താരങ്ങളായ സാം ബില്ലിങ്സ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇന്ത്യയുടെ ഈ രീതിയെ എതിർത്തു രംഗത്തു വന്നു.

മങ്കാദ് കളിയുടെ ഭാഗമാണ്, ദീപ്തിക്ക് പിന്തുണയുമായി ഹർമൻപ്രീത് കൗർ

ഇന്ന് ദീപ്ത് ശർമ്മ മങ്കാദിങിലൂടെ ചാർലെ ഡീനിനെ റണ്ണൗട്ടാക്കിയ ദീപ്തി ശർമ്മയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.

ഇത് ഗെയിമിന്റെ ഭാഗമാണ്, ഞങ്ങൾ പുതിയതായി എന്തെങ്കിലും ചെയ്തതായി ഞാൻ കരുതുന്നില്ല. എന്ന് ഹർമൻപ്രീത് പറഞ്ഞു. ഇത് നിങ്ങളുടെ കളിയിലെ ബോധമാണ് കാണിക്കുന്നത്. ഞാൻ എന്റെ കളിക്കാരെ പിന്തുണയ്ക്കും എന്നും ദീപ്തി നിയമങ്ങൾക്കതീതമായി ഒന്നും ചെയ്തിട്ടില്ല. എന്നും ഹർമൻപ്രീത് പറഞ്ഞു ‌

ദിവസാവസാനം ഒരു വിജയം ഒരു വിജയം തന്നെയാണ് എന്നും ഹർമൻപ്രീത് പറഞ്ഞു.

ഇന്ന് അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പന്ത് എറിയും മുമ്പ് കളം വിട്ട നോൺ സ്ട്രൈക്കിങ് എൻഡിലെ ഡീനിനെ ദീപ്തി റൺ ഔട്ട് വഴി പുറത്താക്കിയത്

കരഞ്ഞിട്ടു കാര്യമില്ല, ‘മങ്കാദ്’ നിയമം ആണ്, ദീപ്തി ചെയ്തത് ശരിയായ കാര്യം

ഇന്ന് ജുലാൻ ഗോസ്വാമിയുടെ അവസാന മത്സരം എന്ന നിലയിൽ അറിയപ്പെടേണ്ടിയിരുന്ന ചർച്ച ചെയ്യേണ്ടിയിരുന്നു ഇംഗ്ലണ്ടും ഇന്ത്യയുമായുള്ള അവസാന ഏകദിനം പക്ഷെ മറ്റൊരു ചർച്ചയിലേക്ക് മാറിയിരിക്കുകയാണ്. മങ്കാദ് ചർച്ചയിലേക്ക്. ഇന്ന് അവസാന ഘട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് മങ്കാദിംഗ് രീതിയിൽ ദീപ്തി ശർമ്മ ഡീനിനെ പുറത്താക്കി കൊണ്ടായിരുന്നു.

ആർക്കും എപ്പോഴും ഉപയോഗിക്കാവുന്ന ‘മങ്കാദ്’ കളിയുടെ എതിക്സിന് ചേർന്നതല്ല എന്ന മുറവിളിയാണ് ഇംഗ്ലണ്ടിൽ നിന്ന് വീണ്ടും ഉയരുന്നത്. പക്ഷെ ഇന്ന് ദീപ്തി ശർമ്മ ചെയ്തത് തീർത്തും ശരി ആയിരുന്നു. ക്രിക്കറ്റിൽ എഴുതപ്പെട്ട ഒരു നിയമം വിജയിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് എങ്ങനെയാണ് തെറ്റാവുക. മങ്കാദിംഗ് ഇത്ര നിർണായകമായ ഒരു ഘട്ടത്തിൽ ഉപയോഗിക്കാൻ കാണിച്ച കൂർമ്മബുദ്ധിയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.

അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പന്ത് എറിയും മുമ്പ് കളം വിട്ട നോൺ സ്ട്രൈക്കിങ് എൻഡിലെ ഡീനിനെ ദീപ്തി പുറത്താക്കിയത്. 47 റൺസ് നേടിയ ഡീൻ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

മുമ്പ് അശ്വിൻ ബട്ലറെ പുറത്താക്കിയപ്പോൾ ഉണ്ടായത് പോലെ വിവാദ ചർച്ചകൾ തുടരും. ഇന്ത്യയോട് പരമ്പര 3-0ന് തോറ്റതിന്റെ ക്ഷീണം ഇംഗ്ലണ്ടിന് ഇങ്ങനെ തീർക്കാം. പക്ഷെ മങ്കാദിംഗ് ക്രിക്കറ്റിൽ സ്വാഭാവികതയാകാൻ ദീപ്തിയുടെ ഇന്നത്തെ ഡിസിഷൻ മേകിങ് കൊണ്ട് സാധ്യമാകും.

Exit mobile version